1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യത്ത് റോഡ് അപകടങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്ത്; പ്രധാന വില്ലന്‍ അമിതവേഗവും അശ്രദ്ധയും
രാജ്യത്ത് റോഡ് അപകടങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്ത്; പ്രധാന വില്ലന്‍ അമിതവേഗവും അശ്രദ്ധയും
സ്വന്തം ലേഖകൻ: രാജ്യത്ത് റോഡപകടങ്ങളും തുടര്‍ന്നുള്ള മരണങ്ങളും ഏറെയും സംഭവിക്കുന്നത് വാഹനങ്ങളുടെ അതിവേഗം കാരണം. അതിവേഗം കാരണം 2022-ല്‍മാത്രം രാജ്യത്ത് 3,33,323 അപകടങ്ങളുണ്ടായതില്‍ 1,19,904 പേര്‍ കൊല്ലപ്പെട്ടു. മദ്യപിച്ച് വാഹനമോടിക്കല്‍, ചുവപ്പ് ലൈറ്റ് മറികടക്കല്‍, തെറ്റായ ദിശയില്‍ വാഹനമോടിക്കല്‍, മൊബൈല്‍ഫോണ്‍ ഉപയോഗം എന്നിവ കാരണമുള്ള അപകടമരണങ്ങളും വര്‍ധിച്ചതായാണ് കേന്ദ്ര റോഡ്ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലെ …
സൗദിയിൽ മുഖഛായയിൽ കാര്യമായ മാറ്റമുണ്ടെങ്കില്‍ താമസരേഖ പുതുക്കാന്‍ നിർദേശം
സൗദിയിൽ മുഖഛായയിൽ കാര്യമായ മാറ്റമുണ്ടെങ്കില്‍ താമസരേഖ പുതുക്കാന്‍ നിർദേശം
സ്വന്തം ലേഖകൻ: മുഖത്തിന് കാര്യമായ മാറ്റമുണ്ടെങ്കില്‍ സൗദി താമസരേഖയായ ഇഖാമ പുതുക്കാന്‍ നിര്‍ദേശം. ഇഖാമയിലെ ഫോട്ടോയും ഉടമയുടെ യഥാര്‍ത്ഥ രൂപവും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ഫോട്ടോ മാറ്റണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു. ഇഖാമയിലെ ഫോട്ടോ മാറ്റാനുള്ള നടപടിക്രമങ്ങള്‍ ജവാസാത്ത് വ്യക്തമാക്കി. ജവാസാത്ത് ഓഫീസില്‍ നേരിട്ട് ഹാജരായാണ് ഇഖാമ പുതുക്കേണ്ടത്. ഇതിനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. ജവാസാത്ത് …
ഒമാനിൽ വീസ നിയമങ്ങളിൽ മാറ്റം; വീസി​റ്റി​ങ്​ വീസക്കാർക്ക് തൊ​ഴി​ൽ വീസ​യി​ലേ​ക്ക്​ മാ​റാ​നാ​വി​ല്ല
ഒമാനിൽ വീസ നിയമങ്ങളിൽ മാറ്റം; വീസി​റ്റി​ങ്​ വീസക്കാർക്ക് തൊ​ഴി​ൽ വീസ​യി​ലേ​ക്ക്​ മാ​റാ​നാ​വി​ല്ല
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ വീസ നി​യ​മ​ങ്ങ​ളി​ൽ വി​വി​ധ മാ​റ്റ​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ. വീസി​റ്റി​ങ്​ വീസ​യി​ലോ, ടൂ​റി​സ്റ്റ് വീസ​യി​ലോ ഒ​മാ​നി​ലു​ള്ള​വ​ർ​ക്ക് തൊ​ഴി​ൽ വീസ​യി​​ലേ​ക്കോ ഫാ​മി​ലി വീസ​യി​ലേ​ക്കോ മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​ങ്ങ​നെ മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ രാ​ജ്യ​ത്തു​​നി​ന്ന്​​പു​റ​ത്തു​പോ​യി പു​തു​ക്കേ​ണ്ടി വ​രും. താ​ൽ​കാ​ലി​ക​മാ​യാ​ണ്​ ഇ​ങ്ങ​നെ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ന്ന​ത്​ എ​ന്നാ​ണ്​ അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. ബം​ഗ്ലാ​ദേ​ശ് രാ​ജ്യ​ത്തു​ള്ള​വ​ർ​ക്ക് പു​തി​യ വീസ അ​നു​വ​ദി​ക്കു​ന്ന​തും …
ഖത്തറിൽ സ്വകാര്യ സ്‌കൂളുക ളും കിന്റർഗാർട്ടനുകളും തുടങ്ങാൻ ലൈസൻസ്: രജിസ്‌ട്രേഷൻ 11 മുതൽ
ഖത്തറിൽ സ്വകാര്യ സ്‌കൂളുക ളും കിന്റർഗാർട്ടനുകളും തുടങ്ങാൻ ലൈസൻസ്: രജിസ്‌ട്രേഷൻ 11 മുതൽ
സ്വന്തം ലേഖകൻ: അടുത്ത അധ്യയന വർഷത്തിലേക്ക് സ്വകാര്യ സ്‌കൂളുകളും കിന്റർഗാർട്ടനുകളും തുടങ്ങുന്നതിനുള്ള ലൈസൻസ് റജിസ്‌ട്രേഷൻ നവംബർ 11ന് തുടങ്ങും. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് റജിസ്‌ട്രേഷൻ ക്ഷണിച്ചത്. സ്വകാര്യ മേഖലയിൽ സ്‌കൂളുകളും കിന്റർഗാർട്ടനുകളും തുടങ്ങാൻ താൽപര്യമുള്ളവർക്ക് നവംബർ 11 മുതൽ ഡിസംബർ 31 വരെ റജിസ്റ്റർ ചെയ്യാം. സ്വകാര്യ സ്‌കൂളുകളും കിന്റർഗാർട്ടനുകളും തുടങ്ങുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും അധികൃതർ …
മലയാളത്തിന്റെ മഹോത്സവമായി ‘കേരളീയം 2023’; തരംഗമായി മോഹലാലിൻ്റെ സെൽഫി
മലയാളത്തിന്റെ മഹോത്സവമായി ‘കേരളീയം 2023’; തരംഗമായി മോഹലാലിൻ്റെ സെൽഫി
സ്വന്തം ലേഖകൻ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന ‘കേരളീയം 2023’ ആഘോഷത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രിക്കൊപ്പം കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നു. കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്ന് മുഖ്യമന്തി പിണറായി വിജയന്‍ പറഞ്ഞു. ഇനി എല്ലാ വർഷവും കേരളീയം പരിപാടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. “കേരളീയത്തെ ലോക ബ്രാൻഡ് …
ഞാനാണ് പ്രതി! ഇതാ തെളിവുകൾ! മാർട്ടിൻ അപൂർവ സ്വഭാവമുള്ള പ്രതിയെന്ന് അന്വേഷകർ
ഞാനാണ് പ്രതി! ഇതാ തെളിവുകൾ! മാർട്ടിൻ അപൂർവ സ്വഭാവമുള്ള പ്രതിയെന്ന് അന്വേഷകർ
സ്വന്തം ലേഖകൻ: കളമശേരി സ്ഫോടനക്കേസിൽ കേരള പൊലീസ് കണ്ടെത്തിയ തെളിവുകളും കസ്റ്റഡിയിലുള്ള ഡൊമിനിക് മാർട്ടിന്റെ ആദ്യമൊഴികളും ദേശീയ അന്വേഷണ ഏജൻസി പരിശോധിച്ചു. മൊബൈൽ ഫോണും ഇന്റർനെറ്റും വിദഗ്ധമായി ഉപയോഗിക്കുന്ന മാർട്ടിന്റെ കഴിഞ്ഞ ഒരുമാസത്തെ ഡിജിറ്റൽ ഫിംഗർ പ്രിന്റ് എൻഐഎയുടെ സൈബർ ഫൊറൻസിക് വിഭാഗവും പരിശോധിക്കുന്നുണ്ട്. കുറ്റകൃത്യത്തിൽ മറ്റാരെയും സംശയിക്കാവുന്ന മൊഴികളോ തെളിവുകളോ ലഭിച്ചിട്ടില്ല. സ്ഫോടനം നടത്താൻ …
ഇസ്രയേൽ അനുകൂല പോസ്റ്റിട്ടു; 2 മലയാളി നഴ്സുമാർക്കെതിരെ കുവൈത്തില്‍ നടപടി
ഇസ്രയേൽ അനുകൂല പോസ്റ്റിട്ടു; 2 മലയാളി നഴ്സുമാർക്കെതിരെ കുവൈത്തില്‍ നടപടി
സ്വന്തം ലേഖകൻ: ഇസ്രയേൽ അനുകൂല പോസ്റ്റിട്ടതിനു രണ്ടു മലയാളി നഴ്സുമാർക്കെതിരെ കുവൈത്തില്‍ നടപടിയുണ്ടായിട്ടുണ്ടെന്നു സ്ഥിരീകരിച്ചു വിദേശകാര്യ മന്ത്രാലയം. ഒരു നഴ്സിനെ പുറത്താക്കിയെന്നും മറ്റൊരാളെ പുറത്താക്കാൻ നടപടി സ്വീകരിക്കുന്നെന്നുമാണ‌് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്. വിദേശരാജ്യങ്ങളില്‍ സമൂഹമാധ്യമങ്ങളിലുള്ള നിയന്ത്രണം കണക്കിലെടുത്ത് ഇത്തരം പോസ്റ്റുകളിടുന്നതിൽ മാർഗനിർദേശം പുറത്തിറക്കാൻ ആലോചിക്കുന്നതായും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. കളമശേരി …
കളമശ്ശേരി സ്‌ഫോടനം: മാർട്ടിൻ മാത്രം പ്രതിയെന്ന് ഉറപ്പിച്ച് പൊലീസ്; വിദ്വേഷ പോസ്റ്റിട്ടവർ കുടുങ്ങും
കളമശ്ശേരി സ്‌ഫോടനം: മാർട്ടിൻ മാത്രം പ്രതിയെന്ന് ഉറപ്പിച്ച് പൊലീസ്; വിദ്വേഷ പോസ്റ്റിട്ടവർ കുടുങ്ങും
സ്വന്തം ലേഖകൻ: കളമശേരി സ്ഫോടന കേസിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി എന്നുറപ്പിച്ച് പൊലീസ്. കൂടുതൽ തെളിവുകൾ അന്വേഷണസംഘം ശേഖരിക്കുകയാണ്. മാർട്ടിന്റെ പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് തീരുമാനം. മാർട്ടിന്റെ അത്താണിയിലെ ഫ്ലാറ്റിൽ തെളിവെടുപ്പ് പൂർത്തിയായി. അത്താണിയിലെ ഫ്ലാറ്റിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി. ഐഇഡി നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ബാറ്ററി, വയർ എന്നിവയാണ് ലഭിച്ചത്. …
ചരിത്ര നേട്ടം; എട്ടാംതവണയും ബാലണ്‍ ദ്യോര്‍ സ്വന്തമാക്കി മെസ്സി; ഐതാന ബോണ്‍മാറ്റി വനിതാ താരം
ചരിത്ര നേട്ടം; എട്ടാംതവണയും ബാലണ്‍ ദ്യോര്‍ സ്വന്തമാക്കി മെസ്സി; ഐതാന ബോണ്‍മാറ്റി വനിതാ താരം
സ്വന്തം ലേഖകൻ: 2023 ബാലണ്‍ ദ്യോര്‍ പുരസ്‌കാരം അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സിക്ക്. മെസ്സിയുടെ എട്ടാമത്തെ ബാലണ്‍ ദ്യോറാണിത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സിയുടെ നേട്ടം. സ്‌പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. ബാഴ്‌സലോണയിലെയും സ്‌പെയിനിലെയും മികച്ച പ്രകടനമാണ് ഐതാനയെ ഈ നേട്ടത്തിലെത്തിച്ചത്. കഴിഞ്ഞവർഷം ഫ്രാൻസിന്റെ കരീം …
സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന; യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്ന് KSEB
സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന; യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്ന് KSEB
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു. നിരക്ക് വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച ഉത്തരവ് വൈകിട്ട് പുറപ്പെടുവിക്കും. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന്‍ ചെയർമാൻ ടി.കെ ജോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഈ സാമ്പത്തിക വർഷം യൂണിറ്റിന് 41 പൈസ വർധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. …