സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്നുളള നഴ്സുമാരെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന ട്രിപ്പിള്‍ വിന് പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ച 10 നഴ്സുമാര്‍ക്കുളള ഓഫര്‍ ലെറ്ററുകള്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന് നമ്പൂതിരി കൈമാറി. സുരക്ഷിതമായ തൊഴില്‍ കുടിയേറ്റങ്ങള്‍ക്ക് രാജ്യത്തുതന്നെ ഏറ്റവും മാതൃകാപരമായ പദ്ധതിയാണ് ട്രിപ്പിള്‍ വിന് എന്ന് കെ.ഹരികൃഷ്ണന് നമ്പൂതിരി പറഞ്ഞു. തിരുവനന്തപുരം നോര്‍ക്ക …
സ്വന്തം ലേഖകൻ: ഹമാസ് പലസ്തീന് ജനതയെ പ്രതിനിധീകരിക്കുന്നവരല്ലെന്ന് പ്രസിഡന്റ് മഹമൂദ് അബ്ബാസ്. പലസ്തീന് ലിബറേഷന്‍ ഓര്ഗനൈസേഷന് (പി എൽ ഒ) മാത്രമാണ് പലസ്തീൻ ജനതയുടെ ഏക പ്രതിനിധിയെന്നും അദ്ദേഹം പറഞ്ഞു. വെനസ്വലേന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് മഹബൂസ് അബ്ബാസ് ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോർട്ട്. പലസ്തീന്റെ ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ വഫയാണ് ഇക്കാര്യം റിപ്പോര്‍ട്ട് …
സ്വന്തം ലേഖകൻ: ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സരയിനമാക്കാനുള്ള ചരിത്രപരമായ തീരുമാനവുമായി രാജ്യാന്തര ഒളിംപിക് സമിതി. 2028 ലോസ് ഏഞ്ചല്‍സ് ഒളിംപിക്സിലാണ് 20-20 ഫോര്‍മാറ്റിലുള്ള ക്രിക്കറ്റ് അടക്കം അഞ്ചു കായികയിനങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ മുംബൈയില്‍ ചേര്‍ന്ന ഒളിംപിക് സമിതി തീരുമാനിച്ചത്. 1900ത്തിന് ശേഷം ആദ്യമായാണ് ക്രിക്കറ്റ് ഒളിംപിക്സില്‍ ഇടംപിടിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുള്ള ആറു ടീമുകള്‍ വീതം ആകും ലോസ് …
സ്വന്തം ലേഖകൻ: 2024ലെ നിര്‍ണായക ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. പൗരത്വം അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാക്കും. സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഇല്ലാതെ പൗരത്വം നല്‍കാനാണ് നീക്കം. 2019 ഡിസംബര്‍ 10ന് ലോക്സഭയിലും, രാജ്യസഭയില്‍ ഡിസംബര്‍ 11നുമാണ് പൗരത്വ ഭേദഗതി ബില്‍ പാസായത്. 2020 ജനുവരി 10ന് …
സ്വന്തം ലേഖകൻ: ടൂറിസ്റ്റ് വീസയിൽ ബഹ്റൈനിലെത്തിയശേഷം പ്രവാസികൾ തൊഴിൽവീസയിലേക്ക് മാറുന്നത് വിലക്കണമെന്ന് എം.പിമാരുടെ സമിതി. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) പ്രവർത്തനം സംബന്ധിച്ച് അന്വേഷിക്കുന്ന സമിതിയുടെ ശിപാർശകളിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 39 ശിപാർശകളാണ് മംദൂഹ് അൽ സാലിഹ് ചെയർമാനായ സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. എൽ.എം.ആർ.എ ചെയർമാനും തൊഴിൽ മന്ത്രിയുമായ ജമീൽ ഹുമൈദാനോട് ചൊവ്വാഴ്ച പാർലമെന്റ് …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ ബഹ്റൈനിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവിസുകളുടെ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 29ന് നിലവിൽ വരും. കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സർവിസുണ്ട്. കൊച്ചിയിലേക്ക് ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിലും തിരുവനന്തപുരത്തേക്ക് ഞായർ, ബുധൻ ദിവസങ്ങളിലും വിമാന സർവിസുണ്ടാകും. മംഗളൂരു, കണ്ണൂർ ഭാഗത്തേക്ക് ഞായർ, ചൊവ്വ ദിവസങ്ങളിൽ ഒരു സർവിസ് ഉണ്ടാകും. …
സ്വന്തം ലേഖകൻ: വടക്കന്‍ ഗാസയില്‍ നിന്നും ആളുകള്‍ക്ക് തെക്കന്‍ ഗാസയിലേക്ക് പോകുന്നതിനായി മൂന്ന് മണിക്കൂര്‍ സുരക്ഷിത പാതയൊരുക്കുമെന്ന് അറിയിച്ച് ഇസ്രയേല്‍. ഗാസയിലെ പ്രാദേശിക സമയം രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് വടക്കന്‍ ഗാസയില്‍ നിന്നും ജനങ്ങള്‍ക്ക് പലായനം ചെയ്യാന്‍ സുരക്ഷിത പാതയൊരുക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. വടക്കന്‍ ഗാസയിലെ ബെയ്റ്റ് ഹനൂനില്‍ നിന്നും …
സ്വന്തം ലേഖകൻ: വിഴിഞ്ഞത്ത് ആദ്യമെത്തിയ ചൈനീസ് കപ്പൽ ഷെൻഹുവായ്ക്ക് വലിയ സ്വീകരണം നൽകാനൊരുങ്ങി സർക്കാർ. ഇന്ന് വൈകിട്ട് നാലിന് സ്വീകരണമൊരുക്കും. ഔദ്യോഗിക സ്വീകരണം നൽകുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സൊനോവാൾ, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, അദാനി ഗ്രൂപ്പ് സിഇഎ കിരൺ അദാനി എന്നിവർ പങ്കെടുക്കും. വൈകിട്ട് നാലിന് …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ വേരുകളുള്ള ശ്രീലങ്കന്‍ തമിഴരുടെ ഏറെക്കാലത്തെ സ്വപ്നമാണ് നാഗപട്ടണം-കാങ്കേശന്‍തുറ കപ്പല്‍ സര്‍വീസ് തുടങ്ങിയതോടെ യാഥാര്‍ഥ്യമായത്. ഇത് ഇരുരാജ്യങ്ങളുടെയും വാണിജ്യ-വിനോദസഞ്ചാര മേഖലകള്‍ക്ക് കരുത്തുപകരും. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക, സാംസ്കാരിക ബന്ധം ശക്തിപ്പെടാന്‍ കപ്പല്‍ സര്‍വീസ് സഹായിക്കുമെന്ന് വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്ന് ശ്രീലങ്കയിലെ തലൈമാന്നാറിലേക്കുള്ള യാത്രാക്കപ്പല്‍ സര്‍വീസ് …
സ്വന്തം ലേഖകൻ: രാജ്യത്ത് മുൻവർഷങ്ങളിൽ ഡ്രൈവിങ് ലൈസൻസ് നേടിയ പ്രവാസികളുടെ രേഖകള്‍ ഓഡിറ്റ് നടത്താന്‍ നിർദേശം നല്കി അധികൃതര്‍. ഇതിനായി രാജ്യത്തെ ഗവർണറേറ്റുകളിലെ എല്ലാ ട്രാഫിക് വകുപ്പുകളുടെയും ആർക്കൈവുകൾ പരിശോധിക്കും. യോഗ്യതയില്ലാത്തവര്‍ അനധികൃതമായി ലൈസൻസുകൾ കരസ്ഥമാക്കിയെന്ന പരാതിയെ തുടര്‍ന്നാണ് ഓഡിറ്റിങ് ആരംഭിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ പ്രഫഷനല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരത്തേ …