സ്വന്തം ലേഖകൻ: ഇസ്രയേല്‍ സൈന്യം നല്‍കിയ 24 മണിക്കൂര്‍ അന്ത്യശാസനത്തിന് പിന്നാലെ ഗാസ മുനമ്പില്‍നിന്ന് വീടുവിട്ടൊഴിഞ്ഞ് നിരവധി പാലസ്തീന്‍കാര്‍. ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു. കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇസ്രയേല്‍ ഗാസനിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇസ്രയേലിന്റെ മുന്നറിയിപ്പിന് പിന്നാലെ കാറുകളില്‍ വസ്ത്രങ്ങളും കിടക്കകളും ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി വീടുപേക്ഷിച്ച് പോകുന്ന പാലസ്തീന്‍കാരുടെ വീഡിയോകള്‍ എക്‌സില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. …
സ്വന്തം ലേഖകൻ: ഇസ്രയേലിനെ ഞെട്ടിച്ച ആക്രമണത്തില്‍ അല്‍ ഖസം ബ്രിഗേഡ്‌സിന്റെ 1,200 അംഗങ്ങള്‍ പങ്കെടുത്തെന്ന വെളിപ്പെടുത്തലുമായി ഹമാസ് ഡെപ്യൂട്ടി ലീഡര്‍ സലേഹ് അല്‍ അറൗറി. ഇസ്രയേലിന്റെ ഗാസ അധിനിവേശസേനയെ മാത്രം ലക്ഷ്യമിട്ടായിരുന്നു ശനിയാഴ്ചത്തെ തങ്ങളുടെ ആക്രമണമെന്നും ഹമാസ് നേതാവ് പറഞ്ഞു. ഹീബ്രു അവധിദിനങ്ങള്‍ക്ക് പിന്നാലെ തങ്ങള്‍ക്കെതിരെ ഇസ്രയേലിന്റെ ഗാസ അധിനിവേശ സൈനികര്‍ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് …
സ്വന്തം ലേഖകൻ: ഇസ്രയേല്‍ -ഹമാസ് യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്‍മാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ഡല്‍ഹിയിലെത്തി. രണ്ട് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 235 ഇന്ത്യന്‍ പൗരന്മാരുടെ രണ്ടാമത്തെ സംഘം പ്രത്യേക ചാര്‍ട്ടേഡ് വിമാനം വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 11.02 ന് ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ …
സ്വന്തം ലേഖകൻ: ഇസ്രയേലിന് എതിരായ പോരാട്ടത്തിൽ ഹമാസിന് പിന്തുണ നൽകാൻ പൂർണ സജ്ജമെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല. ഉചിതമായ സമയത്ത് ഹമാസിനൊപ്പം ചേരുമെന്ന് ഹിസ്ബുല്ല അറിയിച്ചു. ഹമാസ്–ഇസ്രയേൽ സംഘർഷം യാതൊരു അയവുമില്ലാതെ ഒരാഴ്ച പിന്നിടുമ്പോഴാണ് ഹിസ്ബുല്ല ഡപ്യൂട്ടി ചീഫ് നാസിം ഖസെമിന്റെ പ്രഖ്യാപനം. ‘ഈ സംഘർഷത്തിൽ ഹിസ്ബുല്ലയും ഭാഗമാണ്, ഞങ്ങളുടെ വീക്ഷണവും പദ്ധതിയും അനുസരിച്ച് അത് …
സ്വന്തം ലേഖകൻ: സൗദിയിൽ പൊതുശുചിത്വവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കുള്ള പിഴ പരിഷ്കരിച്ചു. 100 മുതൽ ആയിരം റിയാൽ വരെയാണ് പരിഷ്കരിച്ച പിഴ. കൂടാതെ നഷ്ടപരിഹാരവും ഈടാക്കും. ഒക്ടോബർ 15 മുതൽ പരിഷ്കരിച്ച പിഴ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു. മാലിന്യം നിക്ഷേപിക്കാനായി സ്ഥാപിച്ചിട്ടുള്ള ബോക്സുകൾക്കുള്ളിൽ മാത്രമേ അവ നിക്ഷേപിക്കാൻ പാടുള്ളൂവെന്നും പൊതുശുചിത്വം പാലിക്കാൻ എല്ലാവരും ശ്രദ്ദിക്കണമെന്നും മുനിസിപ്പൽ, …
സ്വന്തം ലേഖകൻ: കുവൈത്തിലെ സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കുകളിലെ പരിശോധന ശക്തമാക്കിആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം രാജ്യത്ത് നടത്തിയ പരിശോധനയില്‍ ആരോഗ്യ നിയമങ്ങള്‍ ലംഘിച്ച നാല് ബ്യൂട്ടി ക്ലിനിക്കുകൾ അടച്ചുപൂട്ടി. വിവിധ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ കാമ്പയിനിലാണ് നിയമ ലംഘനം കണ്ടെത്തിയത്. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്. തുടര്‍ …
സ്വന്തം ലേഖകൻ: ഫലസ്തീൻ ഐക്യദാർഢ്യ ഭാഗമായി എല്ലാ ആഘോഷ പരിപാടികളും നിർത്തിവെക്കാനുള്ള കുവൈത്ത് സർക്കാറിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ അസോസിയേഷനുകൾ ഇത്തരം പരിപാടികൾ മാറ്റിവെക്കണമെന്ന് ഇന്ത്യൻ എംബസി അഭ്യർഥിച്ചു. സർക്കാർ നിർദേശത്തിന് പിറകെ വിശദീകരണത്തിനായി എംബസി കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. സംഗീതം, നൃത്തം തുടങ്ങിയ ഏതെങ്കിലും ആഘോഷ ഘടകങ്ങൾ ഉൾപ്പെടുന്ന ആഘോഷങ്ങളോ പരിപാടികളോ കൂടുതൽ …
സ്വന്തം ലേഖകൻ: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രൂപംകൊടുത്ത ‘ഓപ്പറേഷന്‍ അജയ്’ ദൗത്യം ആരംഭിച്ചു. മലയാളികളടക്കം 212 പേരുമായി ടെല്‍ അവീവില്‍നിന്ന് എ.ഐ. 1140 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ച രാവിലെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. പ്രത്യേക വിമാനത്തില്‍ എത്തിയവരില്‍ ഏഴ് മലയാളികളുമുണ്ട്. പി.എച്ച്.ഡി വിദ്യാര്‍ഥികളായ …
സ്വന്തം ലേഖകൻ: ചലച്ചിത്ര നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗംഗാധരന്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. മാതൃഭൂമിയുടെ ഭാഗമായ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്‍റെ അമരക്കാരനായിരുന്നു. ‘ഒരു വടക്കന്‍ വീരഗാഥ’ ഉള്‍പ്പടെ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. സംവിധായകൻ ഐ.വി.ശശിയുടെ ശ്രദ്ധേയമായ ചല …
സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങളില്‍ അടുത്ത ജനുവരിയോടെ ഏകീകൃത ഗള്‍ഫ് വീസ നടപ്പാക്കിയേക്കുമെന്ന് സൂചന. ജിസിസി ടൂറിസം മന്ത്രിമാരുടെ ഏകകണ്ഠമായ അംഗീകാരം നേടിയ പദ്ധതിക്ക് വരുന്ന ഡിസംബറോടെ അന്തിമരൂപമുണ്ടാക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ നടക്കുന്നതായി ഒമാന്‍ പൈതൃക ടൂറിസം മന്ത്രി സാലിം മുഹമ്മദ് അല്‍ മഹ്‌റൂഖി അറിയിച്ചു. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍ …