സ്വന്തം ലേഖകൻ: സ്ത്രീകളില്‍ വര്‍ധിക്കുന്ന സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വികസിത രാജ്യങ്ങളുടെ മാതൃകയില്‍ വാക്സിനേഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 30 വയസില്‍ മുകളിലുള്ള 7 ലക്ഷം പേര്‍ക്ക് കാന്‍സറിന് സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ സാധ്യത സ്താര്‍ബുദത്തിനാണ്. സെര്‍വിക്കല്‍ കാന്‍സറും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന. …
സ്വന്തം ലേഖകൻ: കൊല്ലം പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ വീണ്ടും 101 കുപ്പി വിദേശമദ്യം കാണിക്കയർപ്പിച്ച് ഭക്തൻ. ചെറുതും വലുതുമായ കുപ്പികളിൽ വിവിധ ബ്രാൻഡുകളിലുള്ള മദ്യമാണ് ഭക്തൻ കാണിക്കയർപ്പിച്ചത്. ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമെന്ന് പുകൾപെറ്റ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളാൽ എന്നും വ്യത്യസ്ഥമാണ്. നിരവധിയാളുകളാണ് ഇത് കാണാൻ ക്ഷേത്രത്തിലെത്തിയത്. ദ്രാവിഡാചാരം …
സ്വന്തം ലേഖകൻ: യൂറോപ്പിൽ എക്കാലത്തെയും ചൂടേറിയ സെപ്റ്റംബറാണ് കഴിഞ്ഞ മാസമെന്ന് റിപ്പോർട്ടുകൾ. ഈ മാസവും ചൂടുള്ള കാലാവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഓസ്ട്രിയ, ബെൽജിയം, ഫ്രാൻസ്, ജർമനി, പോളണ്ട്, സ്വിറ്റ്സർലൻഡ്, യുകെ എന്നിവിടങ്ങളിൽ കഴിഞ്ഞ മാസം റെക്കോർഡ് താപനിലയിലാണ് രേഖപ്പെടുത്തിയത്. സാധാരണ താപനിലയെക്കാൾ 3.6 ഡിഗ്രി സെൽഷ്യസ് വർധിച്ചതായിട്ടാണ് കണക്കുകൾ. ജർമനിയില്‍, ദേശീയ റെക്കോര്‍ഡുകള്‍ ആരംഭിച്ചതിന് ശേഷമുള്ള …
സ്വന്തം ലേഖകൻ: അറബിക്കടലിന്റെ റാണിയായ കൊച്ചിയേയും ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹയേയും നേരിട്ട് ബന്ധിപ്പിച്ച് പുതിയ സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 23 മുതലാണ് പ്രതിദിന സര്‍വീസ് തുടങ്ങുക. ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. എല്ലാ ദിവസവും ദോഹയില്‍ നിന്ന് പ്രാദേശിക സമയം 4.45നാണ് വിമാനം പുറപ്പെടുക. എഐ954 വിമാനം കൊച്ചിയില്‍ പ്രാദേശിക …
സ്വന്തം ലേഖകൻ: നഗരസഭ മന്ത്രാലയത്തിന്റെ ഉറവിട മാലിന്യ സംസ്‌കരണ-പുനരുപയോഗ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം വീടുകളിലേക്ക്. മാലിന്യം ഉറവിടങ്ങളിൽ നിന്നു തന്നെ വേർതിരിച്ച് പുനരുപയോഗം സാധ്യമാക്കുന്ന പദ്ധതിയാണിത്. പുനരുപയോഗ മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും പ്രത്യേകം നിക്ഷേപിക്കാനുള്ള വീപ്പ എല്ലാ സ്വദേശി-പ്രവാസി വീടുകളിലും ഈ മാസം മുതൽ വിതരണം ചെയ്യും. വീപ്പ വിതരണത്തിന്റെ ആദ്യ ഘട്ടം ദോഹയിൽ തുടങ്ങും. …
സ്വന്തം ലേഖകൻ: രണ്ടായിരം രൂപ നോട്ട് മാറ്റിവാങ്ങാനുള്ള തീയതി നീട്ടി. ഒക്ടോബര്‍ ഏഴുവരെ നോട്ട് മാറ്റിവാങ്ങാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. വിദേശത്തുള്ള ഇന്ത്യക്കാരുടെ സൗകര്യംകൂടി കണക്കിലെടുത്താണ് സമയം നീട്ടിയതെന്നാണ് വിവരം. സെപ്റ്റംബർ 30 ആയിരുന്നു നോട്ട് മാറ്റിയെടുക്കാൻ നേരത്തെ അനുവദിച്ച സമയപരിധി. 3.42 ലക്ഷം കോടി രൂപ മൂല്യംവരുന്ന നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. ഇതില്‍ 93 ശതമാനം …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി ഇന്ന് പ്രവർത്തനം അവസാനിപ്പിക്കും. ഔദ്യോഗിക പ്രസ്താവനയിൽ ആണ് അഫ്ഗാൻ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. അഗാധമായ ഖേദത്തോടും നിരാശയോടും കൂടിയാണ് എംബസി പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് അഫ്ഗാനിസ്ഥാന്റെ പ്രസ്താവന. ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നില്ല എന്നും അഫ്ഗാനിസ്ഥാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയുന്നില്ല എന്നതാണ് എംബസി അടച്ചു പൂട്ടാനുള്ള …
സ്വന്തം ലേഖകൻ: പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്ത് മാലിദ്വീപ്. മുഹമ്മദ് മുയിസുവാകും ഇനി മാലിദ്വീപിന്റെ പ്രസിഡന്റ്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മഹമ്മദ് സോലിഹാണ് പടിയിറങ്ങുന്നത്. വാശിയേറിയ തെരഞ്ഞെടുപ്പിനാണ് മാലിദ്വീപ് സാക്ഷ്യം വഹിച്ചത്. ആദ്യ റൗണ്ടിൽ 79% പോളിംഗാണ് രേഖപ്പെടുത്തിയതെങ്കിൽ രണ്ടാം റൗണ്ടിൽ 86% പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. വൈകീട്ട് 5.30ന് ആരംഭിച്ച വോട്ടെണ്ണലിൽ തുടക്കം മുതൽ തന്നെ …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിപ്പറന്ന് യാത്രക്കാരെ വട്ടംകറക്കുന്നത് തുടരുന്നു. ഏതാനും ദിവസമായി വൈകിപ്പറക്കലും അപ്രതീക്ഷിതയാത്ര റദ്ദാക്കലും മൂലം നൂറുകണക്കിന് മലയാളികളുടെ യാത്ര ദുരിതത്തിലായി. സാങ്കേതിക പ്രശ്നമാണ് വിമാനം വൈകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഇന്നലെ രാവിലെ 8ന് ദുബായിൽ എത്തേണ്ട കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഉച്ചയ്ക്ക് 12.45നാണ് എത്തിയത്. …
സ്വന്തം ലേഖകൻ: പ്രവാസി മലയാളികളുടെ നാട്ടിലേക്കുള്ള യാത്ര കൂടുതൽ അനായാസമാക്കി ദോഹയിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായ് എയർ ഇന്ത്യ. ഒക്ടോബർ 23 മുതൽ ആഴ്ചയിൽ ഏഴു ദിവസങ്ങളിലും ദോഹ-കൊച്ചി സെക്ടറിൽ സർവിസ് നടത്തും. ഓൺലൈൻ വഴി ബുക്കിങ്ങും ആരംഭിച്ചു. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയുമാണ് ദോഹ-കൊച്ചി സെക്ടറിൽ നേരിട്ട് സർവീസ് നടത്തുന്ന …