സ്വന്തം ലേഖകൻ: രാജ്യാന്തര ഹോർട്ടി കൾചറൽ എക്‌സ്‌പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാകും ദോഹ എക്‌സ്‌പോയിലേതെന്ന് അധികൃതർ. 88 രാജ്യങ്ങളുടെയും രാജ്യാന്തര സ്ഥാപനങ്ങളുടെയും പങ്കാളിത്തം സ്ഥിരീകരിച്ചു. മരുഭൂവൽക്കരണവും കൃഷി ഭൂമിയുടെയും ജലത്തിന്റെയും ക്ഷാമവും നേരിടുന്ന ഒട്ടേറെ രാജ്യങ്ങൾ പങ്കെടുക്കുമെന്ന് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൗരി വ്യക്തമാക്കി. വെറുമൊരു ഇവന്റ് എന്നതിനപ്പുറം മേഖലയ്ക്കായി വിവിധ ഗവേഷണങ്ങളും …
സ്വന്തം ലേഖകൻ: ജനങ്ങൾ പൊതുശുചിത്വം പാലിക്കണമെന്ന് ഓർമിപ്പിച്ച് നഗരസഭ മന്ത്രാലയം.ലോക ശുചീകരണ ദിനാചരണത്തോട് അനുബന്ധിച്ചാണ് മാലിന്യം വലിച്ചെറിയുന്ന പ്രവണത ഉപേക്ഷിക്കണമെന്നും ബീച്ചുകൾ, നിരത്തുകൾ എന്നിവിടങ്ങളിൽ ഭക്ഷണമാലിന്യങ്ങൾ വലിച്ചെറിയരുതെന്നും സാമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഓർമപ്പെടുത്തിയത്. പൊതുജനങ്ങളുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന് സമഗ്ര ശുചിത്വ ബോധവൽക്കരണ ക്യാംപെയ്നാണ് മന്ത്രാലയം നടത്തുന്നത്. പൊതു ഇടങ്ങളിലെ മാലിന്യപെട്ടികളിൽ മാത്രമേ മാലിന്യങ്ങൾ ഇടാവൂ. പൊതുശുചിത്വ നിയമ …
സ്വന്തം ലേഖകൻ: ന്യൂഡല്‍ഹിയില്‍നിന്ന് മെട്രോട്രെയിനില്‍ ഇനി 15 മിനിറ്റ് കൊണ്ട് ഡല്‍ഹി വിമാനത്താവളത്തില്‍ എത്താം. ഡല്‍ഹി മെട്രോയുടെ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനില്‍ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 120 കിലോമീറ്ററായി ഉയര്‍ത്തുന്നതോടെയാണ് യാത്രസമയം കുറയുന്നത്. ഞായറാഴ്ച മുതല്‍ എക്‌സ്പ്രസ് ലൈനില്‍ 120 കി.മീ വേഗതയിലാകും സര്‍വീസുകള്‍ നടത്തുകയെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡി.എം.ആര്‍.സി) അറിയിച്ചു. എയര്‍പോര്‍ട്ട് ലൈനില്‍ …
സ്വന്തം ലേഖകൻ: പൂണെ ഐ.സി.എം.ആർ-നാഷണൽ വൈറോളജി ഇൻസ്റ്റിട്ട്യൂട്ട് നടത്തിയ ദേശീയ സർവേയിൽ, രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് റിപ്പോർട്ട്. വൈറോജളി ഇൻസ്റ്റിട്ട്യൂട്ടിൽ എപ്പിഡമോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് വിഭാഗം മുൻ മേധാവി ഡോ. രാമൻ ഗംഗാഖേദ്കർ ആണ് ഒരു ദേശീയ മാധ്യമത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 2023 ജൂലായ് വരെ …
സ്വന്തം ലേഖകൻ: രാജ്യത്ത് ദീർഘദൂര യാത്രയ്ക്കായി വന്ദേ സ്ലീപ്പർ ട്രെയിനുകളും, ഒപ്പം വന്ദേ മെട്രോകളും ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്) യിലാണ് ഇതിന്റെ നിർമ്മാണം നടക്കുന്നത്. നിർമ്മാണം അവസാന ഘട്ടത്തിലാണെന്ന് ഐ.സി.എഫ്. ജനറല്‍ മാനേജര്‍ ബി.ജി. മല്യ പറഞ്ഞു. വന്ദേ മെട്രോയിൽ 12 കോച്ചുകളായിരിക്കും ഉണ്ടാകുക. നിലവിൽ ഓടുന്ന പാസഞ്ചറുകൾക്ക് …
സ്വന്തം ലേഖകൻ: ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്മേലുള്ള ചർച്ചകൾ താത്കാലികമായി നിർത്തിവച്ച് ഇന്ത്യയും കാനഡയും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിന്റെ പശ്ചാത്തലത്തിലാണ് ചർച്ചകൾ നിർത്തിവച്ചിരിക്കുന്നത്. രാഷ്ട്രീയ വിഷയങ്ങളിൽ നിലനിൽക്കുന്ന ഭിന്നത പരിഹരിച്ചതിന് ശേഷം ചർച്ചകൾ വീണ്ടും തുടരുമെന്ന് ഇന്ത്യയുടെ അധികൃതർ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാർ ഈ വർഷം ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഈ അപ്രതീക്ഷിത …
സ്വന്തം ലേഖകൻ: സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വഴി ഐഫോണ്‍ 12 മോഡലിന്റെ റേഡിയേഷന്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാമെന്ന് ആപ്പിള്‍ അറിയിച്ചതായി ഫ്രാന്‍സ്. ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷന്‍ അധികമായതിനാല്‍ ഐഫോണ്‍ 12ന്റെ വില്‍പ്പന ഫ്രാന്‍സ് നിരോധിച്ചിരുന്നു. ഈ മോഡലിന്റെ വില്‍പ്പന യൂറോപ് മുഴുവന്‍ നിരോധിച്ചേക്കാമെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. ജര്‍മ്മനിയും ബെല്‍ജിയവും റേഡിയേഷന്‍ പ്രശ്‌നം പഠിച്ചുവരികയാണെന്ന് അറിയിച്ചു കഴിഞ്ഞു. ഐഫോണ്‍ …
സ്വന്തം ലേഖകൻ: നികുതിവെട്ടിച്ച് ഐ ഫോണുകളും ഗൂഗിള്‍ ഫോണുകളുമടക്കം ഗാഡ്ജറ്റുകള്‍ കടത്തിയതിന് ഒരു വിമാനത്തിലെ 186 യാത്രക്കാരില്‍ 113 പേര്‍ക്കെതിരേയും കേസെടുത്ത് ചെന്നൈ വിമാനത്താവള കസ്റ്റംസ്. മസ്‌കത്തില്‍നിന്ന് ഒമാന്‍ എയര്‍ വിമാനത്തിലെത്തിയവര്‍ക്കെതിരെയാണ് കള്ളക്കടത്തിന് നടപടിയെടുത്തത്. വിലയേറിയ വസ്തുക്കള്‍ കടത്താന്‍ വിമാനത്തിലെ ഒരു യാത്രക്കാരന്‍ തന്റെ സഹയാത്രികരെ ക്യാരിയറായി ഉപയോഗിച്ചുവെന്നാണ് വിവരം. കടത്തിനായി തനിക്ക് കമ്മിഷന്‍, ചോക്ലേറ്റുകള്‍, …
സ്വന്തം ലേഖകൻ: നിപ സാമ്പിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈറിസ്‌ക് കാറ്റഗറിയില്‍പ്പെട്ട 11 സാമ്പിളുകളാണ് നെഗറ്റീവായത്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. വെള്ളിയാഴ്ചവരെ ആറു പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ലെന്നും മന്ത്രി അറിയിച്ചു. രണ്ടു കുഞ്ഞുങ്ങളടക്കം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ …
സ്വന്തം ലേഖകൻ: നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലാണെന്ന് പഠനം. യുഎസിൽ നിന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നത് “സായാഹ്ന ക്രോണോടൈപ്പ്” ഉള്ള ആളുകൾ അല്ലെങ്കിൽ വൈകുന്നേരം സജീവമായിരിക്കാനും ഉറങ്ങാനും വൈകി ഉണരാനും ഇഷ്ടപ്പെടുന്നവരിൽ പ്രമേഹം വരാനുള്ള സാധ്യത 19 ശതമാനം കൂടുതലാണ് എന്നാണ്. ജീവിതശൈലി ഘടകങ്ങൾ കൂടെ …