സ്വന്തം ലേഖകൻ: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി, ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സ്കൂൾസമയം പരിഷ്കരിച്ച് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. ഇതിന്റെ ഭാഗമായി ഈ അധ്യയന വർഷം തന്നെ രാജ്യവ്യാപകമായി സ്കൂൾ ക്ലാസുകൾക്ക് പുതിയ സമയക്രമം നിശ്ചയിച്ചു. നഴ്സറികൾ രാവിലെ 7.15ന് ആരംഭിച്ച് 12.05ന് അവസാനിക്കും. അതേസമയം, പ്രാഥമിക വിദ്യാലയങ്ങളും ഇതേസമയം പ്രവർത്തനം തുടങ്ങുമെങ്കിലും ഒരുമണിക്കൂർ കഴിഞ്ഞ് ഉച്ചക്ക് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ബ്ലഡ് മണി ഇസ്‌ലാമിക നിയമത്തിന് അനുസൃതമാണെന്ന് ഉറപ്പാക്കാൻ നിയമ നിര്‍മ്മാണവുമായി പാര്‍ലിമെന്റ് അംഗം മുഹമ്മദ് ഹയേഫ്. പത്തായിരം കുവൈത്ത് ദിനാറാണ് നിലവില്‍ രക്തപ്പണമായി വ്യവസ്ഥ ചെയ്യുന്നത്. ദയാധനത്തിന്‍റെ കാര്യത്തില്‍ നീതി പാലിക്കണമെന്നും ഓരോരുത്തരുടെയും അവകാശങ്ങള്‍ പൂര്‍ണമായി നല്‍കണമെന്നും ഹയേഫ് പറഞ്ഞു. ഇസ്ലാമിക നിയമ പ്രകാരം കൊല്ലപ്പെട്ടവന്‍റെ ബന്ധുക്കള്‍ക്ക് ദയാധനം നല്‍കി ശിക്ഷയില്‍ …
സ്വന്തം ലേഖകൻ: രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ ഡീസല്‍ കാറുകളുടെയും എസ്.യു.വികളുടെയും നിര്‍മാണം കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരം വാഹനങ്ങളുടെ വില്‍പ്പന നിയന്ത്രിക്കുന്നതിനായി ഡീസല്‍ വാഹനങ്ങള്‍ക്ക് 10 ശതമാനം ജി.എസ്.ടി. കൂട്ടാനുള്ള നിര്‍ദേശവും മന്ത്രി മുന്നോട്ടുവെച്ചു. എന്നാല്‍, ഇതേച്ചൊല്ലി ചര്‍ച്ചകള്‍ സജീവമായതോടെ ഇത് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് …
സ്വന്തം ലേഖകൻ: പോലീസ് പട്രോൾ വാഹനമിടിച്ച് ഇന്ത്യൻ വംശജയായ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പരിഹസിച്ച് ചിരിക്കുന്ന യുഎസ് പോലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ പുറത്ത്. ഡാനിയൽ ഓഡറർ എന്ന ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2023 ജനുവരിയിലായിരുന്നു ഇന്ത്യൻ വംശജയായ ജാഹ്നവി കണ്ടുല പോലീസ് പട്രോളിങ് …
സ്വന്തം ലേഖകൻ: കോഴിക്കോട്ട് നിപ വന്നപ്പോൾ നടത്തിയ പരിശോധനകളിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും അതെങ്ങനെ മനുഷ്യരിലേക്കെത്തി എന്നത് ഇപ്പോഴും അവ്യക്തമാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉറവിടം കണ്ടെത്തേണ്ടത് ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 2018-ൽ പേരാമ്പ്രയിൽ ആദ്യം രോഗം വന്നശേഷം പലപ്പോഴായി പഴംതീനി വവ്വാലുകളെ പിടികൂടുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. 55 സാംപിൾ പരിശോധിച്ചതിൽ 42 …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസികളെ സ്വന്തം പൗരന്‍മാരെപോലെയാണ് പരിഗണിക്കുന്നതെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലെത്തിയെ കിരീടവകാശി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യക്കാരുടെ ക്ഷേമം വര്‍ധിപ്പിക്കുന്നതില്‍ കിരീടാവകാശി നടത്തിയ ശ്രമങ്ങള്‍ക്ക് യോഗത്തില്‍ നരേന്ദ്ര മോദി നന്ദി അറിയിക്കുകയും ചെയ്തു. …
സ്വന്തം ലേഖകൻ: കുവൈത്തിലെ ധമന്‍ ഹെല്‍ത്ത് അഷ്വറന്‍സ് ഹോസ്പിറ്റല്‍സ് കമ്പനി പ്രവാസികള്‍ക്കുള്ള വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധിച്ചു. അടുത്ത 10 വര്‍ഷത്തേക്ക് ക്രമാനുഗതമായ വര്‍ധനയാണ് പ്രഖ്യാപിച്ചത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രീമിയം തുക നിലവിലുള്ള 130 ദിനാറില്‍ (ഏകദേശം 34,500 രൂപ) നിന്ന് 150 ദിനാറായി ഉയരും. തുടര്‍ന്ന് ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും പ്രീമിയം …
സ്വന്തം ലേഖകൻ: ജി-20 ഉച്ചകോടിക്കെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയില്‍ കുടുങ്ങിയിട്ട് രണ്ട് ദിവസം പിന്നിട്ടു. വിമാനത്തിന്റെ സാങ്കേതികത്തകരാര്‍ കാരണമാണ് ട്രുഡോയുടെ മടക്കയാത്ര മുടങ്ങിയത്. പ്രധാനമന്ത്രിയെ തിരിച്ചു കൊണ്ടുപോകാന്‍ കനേഡിയന്‍ സൈന്യം പകരം ഒരു വിമാനം അയച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ട്രുഡോയ്ക്ക് ഇന്ത്യ വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള …
സ്വന്തം ലേഖകൻ: പോർച്ചുഗലിൽ രാവിലെ ഉറക്കമെണീറ്റ നാട്ടുകാർ അന്തംവിട്ടു, പുഴപോലെ ചുവന്ന വൈൻ നിരത്തിലൂടെ ഒഴുകുന്ന അത്ഭുതകാഴ്ച. പോർച്ചുഗലിലെ സാവോ ലോറെൻകോ ഡിബൈറോയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. നഗരത്തിൽ ഒരു ഡിസ്റ്റിലറിയിൽ സൂക്ഷിച്ചിരുന്ന വൈൻ ടാങ്ക് പൊട്ടി 22 ലക്ഷത്തോളം ലിറ്റർ വരുന്ന വൈൻ നിരത്തിൽ കൂടി ഒഴുകിയതായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ …
സ്വന്തം ലേഖകൻ: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ ബാധയെന്ന് സ്ഥിരീകരണം. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സ്രവം പുണെ വൈറോളജി ലബോറട്ടറിയിൽ പരിശോധിച്ചതിന്റെ ഫലം വരാൻ കാത്തിരിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോഴിക്കോട്ട് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം …