സ്വന്തം ലേഖകൻ: ഇ-കൊമേഴ്സ് സ്റ്റാമ്പിങ് സിസ്റ്റമായ ‘ഇഫാദ’ക്ക് തുടക്കമിട്ടതായി വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു അറിയിച്ചു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും അവയുടെ അനുബന്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കാനും ഈ മേഖലയിലെ തട്ടിപ്പുകൾ കുറക്കാനും ‘ഇഫാദ’ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. ബഹ്റൈനിലെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തന പദ്ധതികളുടെ മുൻഗണനകളിൽ ഉൾപ്പെടുന്ന ഒന്നാണ് …
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളി ക്ഷാമം നേരിടാൻ ആഫ്രിക്കന്‍ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിക്കാൻ കുവൈത്ത് ഒരുങ്ങുന്നു. ഇതിനായി സിയറലിയോൺ, ബെനിൻ, നൈജീരിയ അധികൃതരുമായി കുവൈത്ത് ചര്‍ച്ച ആരംഭിച്ചു. ജനംസംഖ്യാനുപാതം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് തൊഴിലാളികളെ കൊണ്ടുവരുന്നത്. ആവശ്യമായ പഠനങ്ങൾ പൂർത്തിയായാൽ, വിദേശകാര്യ മന്ത്രാലയവുമായും പബ്ലിക്ക് അതോറിറ്റി ഓഫ് മാൻപവറുമായും അന്തിമ കരാറുകളിൽ ഒപ്പുവെക്കാൻ ഈ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സോഷ്യൽ മീഡിയ കര്‍ശനമായി നിരീക്ഷിക്കുവാന്‍ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം. പൊതു ധാർമികത ലംഘിക്കുകയോ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സിവിൽ സർവീസുകാരെ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഉദ്യോഗസ്ഥർക്കും സുരക്ഷാ സംവിധാനങ്ങൾക്കും തങ്ങളുടെ ഡ്യൂട്ടി ചെയ്യുമ്പോൾ അപകീർത്തികരമായ പരാമർശങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കാൻ നിയമ പ്രകാരം അർഹതയുണ്ടെന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ പേര് ഭാരതം എന്ന് മാത്രമാക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സജീവമാക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജി20 ഉച്ചകോടി ക്ഷണക്കത്തില്‍ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് ഉപയോഗിച്ച് രാഷ്ട്രപതി ഭവൻ. ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള അത്താഴവിരുന്നിലേക്ക് രാഷ്ട്രത്തലവന്‍മാരെ രാഷ്ട്രപതി ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് ‘ദ പ്രസിഡന്റ് ഓഫ് ഇന്ത്യ’എന്നതിനുപകരം ‘ദ പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് ഉപയോഗിച്ചിരിക്കുന്നത്. കത്ത് …
സ്വന്തം ലേഖകൻ: കുവൈത്തിൽ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നവരെ പിടികൂടാൻ കടുത്ത നടപടിയുമായി ഗതാഗത വിഭാഗം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് ക്യാംപെയ്ൻ. ജീവൻ അപകടത്തിലാക്കുന്ന നടപടി അനുവദിക്കില്ല. മണിക്കൂറിൽ 180 കി.മീ വേഗത്തിൽ പോകവെ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച വ്യക്തിയെ അടുത്തിടെ പിടികൂടിയിരുന്നു. വാഹനം ഓടിക്കുന്നതിനിടെ ഫോട്ടോ, വിഡിയോ എന്നിവ എടുക്കുന്നതും ലൈവിൽ വരുന്നതും …
സ്വന്തം ലേഖകൻ: ജി-20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനം തയ്യാറെടുപ്പിൽ. നാല്പതോളം വിദേശരാജ്യ തലവന്മാരെയും പ്രതിനിധിസംഘങ്ങളെയും സ്വീകരിക്കാൻ ഡൽഹി നഗരവും പരിസരങ്ങളും ഒരുങ്ങി. വെള്ളിയാഴ്ചമുതൽ ഞായറാഴ്ചവരെ ഉച്ചകോടിക്ക് മാത്രമായി നഗരം വഴിമാറുമ്പോൾ വിദ്യാലയങ്ങളും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടും. ദിവസങ്ങൾക്ക് മുമ്പുതന്നെ പഴുതടച്ച സുരക്ഷാവലയത്തിലായി ഡൽഹി നഗരവും പരിസരപ്രദേശങ്ങളും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനടക്കമുള്ള നേതാക്കൾ രണ്ടുദിവസം തങ്ങുന്ന ഡൽഹി …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിക്രം ലാന്‍ഡര്‍ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും അന്തരീക്ഷത്തില്‍ ഉയരുകയും വീണ്ടും സോഫ്റ്റ് ലാന്‍ഡ് നടത്തുകയും ചെയ്തുവെന്ന് ഇസ്രോ. ഹോപ്പ് എക്‌സ്പിരിമെന്റ് എന്ന് വിളിക്കുന്ന ഈ പരീക്ഷണം വിജയകരമായതായി ഇസ്രോ എക്‌സ് പോസ്റ്റ് ചെയ്തു. ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഭൂമിയില്‍ നിന്ന് നിര്‍ദേശം …
സ്വന്തം ലേഖകൻ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. വൈകിട്ട് ആറിനാണു സമാപനം. മുൻ മുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർഥിയാകുന്നു എന്ന അപൂർവതയ്ക്കു പുതുപ്പള്ളി സാക്ഷ്യം വഹിക്കുകയാണ്. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. ഇടതു മുന്നണി സ്ഥാനാർഥി ജെയ്ക് സി.തോമസാണു മുഖ്യ എതിരാളി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സഞ്ചാരികളുടെ വീസ നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താനൊരുങ്ങി തായ്‌ലന്‍ഡ്. ഇതിന്റെ ഭാഗമായി ഇ-വീസ ഫീസ് വെട്ടിക്കുറയ്ക്കും. വിനോദസഞ്ചാരത്തില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സഞ്ചാരികള്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ രാജ്യത്ത് തങ്ങാനുള്ള അനുമതി കൊടുക്കുന്നതും തായ്‌ലന്‍ഡ് പരിഗണിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ …
സ്വന്തം ലേഖകൻ: രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് വീസ പുതുക്കാന്‍ പുതിയ സംവിധാനവുമായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം. ഓണ്‍ലൈന്‍ വഴി ജീവനക്കാരുടെ വീസ പുതുക്കാന്‍ തൊഴിലുടമക്ക് അവസരം നല്‍കുന്നതാണ് പുതിയ സേവനം. എന്നാല്‍ വീസാ കാലാവധി കഴിയുന്നതിന് മുമ്പ് മാത്രമേ ഇത് സാധ്യമാവുകയുളളുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്‌റൈന്‍ പാസ്പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് അഫയേഴ്‌സിന്റെ നേതൃത്വത്തിലാണ് രാജ്യത്തിന് പുറത്തുളളവര്‍ക്ക് …