സ്വന്തം ലേഖകൻ: ഇന്ത്യന്‍ ഭൂഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ ഭൂപടം പുറത്തുവിട്ട് ചൈന. അരുണാചല്‍ പ്രദേശ്, അക്‌സായ് ചിന്‍, തയ്‌വാന്‍, തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈനാക്കടല്‍ തുടങ്ങിയ സ്ഥലങ്ങള്‍ തങ്ങളുടെ പ്രദേശമായി രേഖപ്പെടുത്തിക്കൊണ്ടുള്ള ഭൂപടമാണ് പുറത്തുവിട്ടിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമമായ ‘ഗ്ലോബല്‍ ടൈംസ്’ ആണ് സംഭവം റിപ്പോർട്ട് ചെയ്തത്. ചൈന ദക്ഷിണ ടിബറ്റ് എന്നവകാശപ്പെടുന്ന …
സ്വന്തം ലേഖകൻ: അടുത്ത മാസം നടക്കുന്ന ജി20 ഉച്ചകോടിക്കായി ഒരുക്കത്തിലാണ് ഡല്‍ഹിയും പരിസര പ്രദേശങ്ങളും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെ കാത്ത് ഇവിടെ ഹോട്ടലുകളും ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജി20 നേതാക്കളും അവരുടെ പരിവാരങ്ങളും 30-ഓളം അത്യാഡംബര ഹോട്ടലുകളിലാണ് താമസിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഐടിസി മൗര്യയിലാണ് താമസിക്കുക. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് താജ് പാലസിലും. …
സ്വന്തം ലേഖകൻ: ഒരിക്കല്‍ കൂടി രാജ്യത്തിന്റെ അഭിമാനതാരമായിരിക്കുകയാണ് നീരജ് ചോപ്ര. ഹംഗറിയിലെ ബുഡാപ്പെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിനായി ആദ്യ സ്വര്‍ണമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ 25-കാരന്‍. ജാവലിന്‍ ത്രോയില്‍ 88.17 മീറ്റര്‍ എറിഞ്ഞിട്ടാണ് നീരജ് സ്വര്‍ണവുമായി മടങ്ങിയത്. മത്സരത്തിനിടെ നേരിട്ടതിനേക്കാള്‍ വലിയൊരു പ്രതിസന്ധി മത്സരശേഷം നീരജ് നേരിട്ടു. മെഡല്‍ നേട്ടത്തിന് ശേഷം ഒരു …
സ്വന്തം ലേഖകൻ: കേരളത്തിന് രണ്ടാമത് വന്ദേഭാരത് അനുവദിച്ച് റെയിൽവേ. ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ റേക്കാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ബുധനാഴ്ച വെെകീട്ട് മംഗലാപുരത്തേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിനായി രണ്ട് റൂട്ടുകൾ പരിഗണനയിലുണ്ട്. മംഗലാപുരം-തിരുവനന്തപുരം, മംഗലാപുരം-എറണാകുളം റൂട്ടുമാണ് നിലവിൽ പരിഗണനയിൽ. ഇവയിൽ മംഗലാപുരം-തിരുവനന്തപുരം പ്രാവർത്തികമാക്കണമെങ്കിൽ രണ്ട് റേക്കുകൾ …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ ഭാഗമായുള്ള വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിലെ താപനില അളന്നു. മേൽമണ്ണിൽ ചൂട് 60 ഡിഗ്രിവരെയെന്നും 8 സെന്റിമീറ്റർ ആഴത്തിൽ മൈനസ് 10 താപനിലയെന്നുമുള്ള നിർണായകമായ ആദ്യഘട്ട വിവരങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തിലെ ദക്ഷിണധ്രുവത്തിൽ ആദ്യമായാണ് മണ്ണുകുഴിച്ചുള്ള പരീക്ഷണം നടക്കുന്നത്. ചന്ദ്രന്റെ മണ്ണിലെ താപവിതരണം എങ്ങനെയാണെന്നു മനസ്സിലാക്കുന്നതിനാണ് ഇത്തരത്തിലുള്ള പരീക്ഷണം. …
സ്വന്തം ലേഖകൻ: വാഗ്നര്‍ കൂലിപ്പടയാളി ഗ്രൂപ്പിന്റെ തലവന്‍ യെവ്ജെനി പ്രഗോഷിന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ച് റഷ്യന്‍ അന്വേഷണ സംഘം. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട 10 പേരില്‍ പ്രഗോഷിനും ഉള്‍പ്പെട്ടതായി ജനിത പരിശോധനയില്‍ സ്ഥിരീകരിച്ചെന്ന് റഷ്യ അറിയിച്ചു. മോസ്‌കോയുടെ വടക്കുപടിഞ്ഞാറൻ ട്വെർ മേഖലയിൽ തകർന്ന സ്വകാര്യ ജെറ്റിലെ 10 പേരുടെയും പേരുകൾ റഷ്യൻ വ്യോമയാന ഏജൻസി മുമ്പ് …
സ്വന്തം ലേഖകൻ: ഗോ ഫസ്റ്റ് വിമാന സവീസുകൾ റദ്ദ് ചെയ്തത് ഓഗസ്റ്റ് 31 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. പ്രവർത്തനപരമായ കാരണങ്ങളാലാണ് വിമാനം റദ്ദ് ചെയ്തതെന്നും ഇതുമൂലം ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ഗോ ഫസ്റ്റ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു. ഗോ ഫസ്റ്റിന് പ്രവർത്തനം പുനരാരംഭിക്കാനുള്ള അംഗീകാരം ഡി.ജി.സി.എ. കഴിഞ്ഞ മാസം നൽകിയിരുന്നു. ചില …
സ്വന്തം ലേഖകൻ: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ഭീഷണിസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് റണ്‍വേയിലേക്ക് നീങ്ങിയ ഇന്‍ഡിഗോ വിമാനം തിരിച്ചുവിളിച്ചു. തിങ്കളാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം. 11.30-ന് നെടുമ്പാശ്ശേരിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണിസന്ദേശം. സി.ഐ.എസ്.എഫിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത്. ഇതോടെ റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചുവിളിക്കുകയും യാത്രക്കാരെ …
സ്വന്തം ലേഖകൻ: ആഗസ്റ്റ് 27 ഞായറാഴ്ച നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ജാവലിൻ ഇനത്തിൽ സ്വർണം നേടി ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര. ആഗോള വേദിയിൽ തന്റെ ആധിപത്യം അടയാളപ്പെടുത്തിയിരിക്കുകയാണ് നീരജ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റെന്ന പദവിയും അദ്ദേഹം സ്വന്തമാക്കി. രണ്ടാം ശ്രമത്തിൽ 88.17 മീറ്റർ എറിഞ്ഞ അദ്ദേഹത്തിന്റെ ഗോൾഡൻ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഇലക്ട്രോണിക് തട്ടിപ്പുകള്‍ പെരുകുന്നു. സാമ്പത്തിക ഇടപാടുകളിലും ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിലും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. കുവൈത്തില്‍ ഇലക്ട്രോണിക് തട്ടിപ്പുകളും സാമ്പത്തിക കുറ്റകൃത്യങ്ങളും കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് പ്രതിദിനം പത്തിലേറെ തട്ടിപ്പ് പരാതികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ പൗരന്മാര്‍ക്കിടയിലും താമസക്കാര്‍ക്കിടയിലും ബോധവൽക്കരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ദിനവും പുതു രീതിയിലുള്ള തട്ടിപ്പുകളാണ് …