സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ചൈന. മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവുന്ന CR450 പ്രോട്ടോടൈപ്പ് മോഡലാണ് പുറത്തിറക്കിയത്. നേരത്തേയിറക്കിയ CR400 മോഡലായിരുന്നു ഇതുവരെ ഏറ്റവും വേഗമേറിയ ബുള്റ്റ് ട്രെയിന്‍. മണിക്കൂറില്‍ 350 കിലോമീറ്ററായിരുന്നു ഇതിന്റെ വേഗപരിധി. CR450 ഞായറാഴ്ചയാണ് പുറത്തിറക്കിയത്. പരിശോധനയോട്ടത്തില്‍ മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനായെന്ന് …
സ്വന്തം ലേഖകൻ: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘത്തോട് സംസാരിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. ”രാവിലെ സി.ടി സ്‌കാന്‍ ചെയ്യാന്‍ ഉമാ തോമസിനെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. സിടി സ്‌കാന്‍ ചെയ്ത …
സ്വന്തം ലേഖകൻ: ക്രിസ്മസ് ആഘോഷിക്കുന്ന, പുതുവത്സരത്തെ സന്തോഷത്തോടെ വരവേല്‍ക്കുന്ന ഡിസംബറെന്ന മഞ്ഞുമാസത്തെ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ആകാശയാത്രികരെ സംബന്ധിച്ച് നടുക്കുന്ന ഓര്‍മകള്‍ മാത്രമാണ് ഡിസംബര്‍ നല്‍കിയത്. വ്യത്യസ്ത രാജ്യങ്ങളില്‍ നടന്ന ആറ് ദുരന്തങ്ങളിലായി പൊലിഞ്ഞത് 236 ജീവനുകള്‍. ദക്ഷിണ കൊറിയയില്‍ 179 യാത്രികര്‍ മരിച്ചപ്പോള്‍ കസാഖ്‌സ്താനില്‍ അസര്‍ബയ്ജാന്‍ വിമാനം തകര്‍ന്നുവീണ് മരിച്ചത് 38 പേരാണ്. ഡിസംബര്‍ …
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാർക്ക് വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള ആവേശം വോട്ടുചെയ്യുന്നതിലില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. 2024-ലെ കണക്കുപ്രകാരം പ്രവാസിവോട്ടർമാരിലും വോട്ടുചെയ്യാനെത്തിയവരിലും ഭൂരിഭാഗവും മലയാളികളാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. ഇക്കൊല്ലം രജിസ്റ്റർചെയ്ത ആകെ പ്രവാസിവോട്ടർമാരുടെ എണ്ണം 1,19,374 ആണ്. അതിൽ 75 ശതമാനവും (89,839) മലയാളികൾ. ലോക്‌സഭയിലേക്ക് വോട്ടുചെയ്യാനെത്തിയതാകട്ടെ 2958 പേരും. ഇതിൽ 2670 പേർ കേരളത്തിൽനിന്നുള്ളവരാണ്. 2019-ലെ …
സ്വന്തം ലേഖകൻ: മനുഷ്യരാശിയെ മുപ്പത് വർഷങ്ങൾക്കുള്ളിൽ എ ഐ തുടച്ച് നീക്കിയേക്കാമെന്ന മുന്നറിയിപ്പുമായി എ ഐയുടെ ഗോഡ്ഫാദർ ജെഫ്രി ഹിൻ്റണ്‍. അടുത്ത മുപ്പത് വർഷത്തിനുള്ളിൽ എ ഐ 10% മുതൽ 20 % വരെ മനുഷ്യരാശിയെ തുടച്ച് നീക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഹിൻ്റൺ നൽകിയ മുന്നറിയിപ്പ്. എ ഐയുടെ അപകട സാധ്യതകൾ അടുത്ത കാലത്തായി വർധിച്ചിട്ടുണ്ടെന്നും 20 …
സ്വന്തം ലേഖകൻ: റഷ്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ അസർബയ്ജാൻ എയര്‍ലൈന്‍സിന്റെ യാത്രവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ മാപ്പ് ചോദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. വിമാനം റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടതാണെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ക്ഷമപറഞ്ഞ് പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്. ‘റഷ്യന്‍ വ്യോമപരിധിക്കുള്ളില്‍ നടന്ന ദാരുണമായ സംഭവത്തില്‍ പുതിന്‍ ക്ഷമ ചോദിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു, പരിക്കേറ്റവര്‍ വേഗം …
സ്വന്തം ലേഖകൻ: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് അപകടം. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. ഇതുവരെ 85 പേരുടെ മരണം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. 175 യാത്രക്കാരും ആറ് …
സ്വന്തം ലേഖകൻ: ലാന്‍ഡിങ്ങിനിടെ തീപ്പിടിച്ച് എയര്‍ കാനഡ വിമാനം. കാനഡയിലെ ഹാലിഫാക്‌സ് വിമാനത്താവളത്തിലാണ് സംഭവം. ആളപായമില്ല. വിമാനത്തില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ലാന്‍ഡിങ് ഗിയര്‍ തകരാറിലായതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന് തീപിടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദക്ഷിണകൊറിയയില്‍ ജെജു എയര്‍ലൈന്‍സിന്റെ വിമാനം അപകടത്തില്‍പെട്ട് നൂറിലേറെ പേര്‍ മരണപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് കാനഡയില്‍ നിന്ന് …
സ്വന്തം ലേഖകൻ: 2024-ല്‍ വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും അപകടകരമായ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ രണ്ട് നഗരങ്ങളും. ഫോര്‍ബ്‌സ് അഡൈ്വസറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോകത്തെ 60 നഗരങ്ങളിലെ ഏഴ് സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. സുരക്ഷിതയാത്ര, കുറ്റകൃത്യങ്ങള്‍, വ്യക്തിസുരക്ഷ, ആരോഗ്യ സുരക്ഷ, പ്രകൃതിദുരന്തത്തില്‍ നിന്നുള്ള സുരക്ഷ, ഡിജിറ്റല്‍ സുരക്ഷ എന്നിവയാണ് ഫോര്‍ബ്‌സ് അഡൈ്വസര്‍ പരിശോധിച്ചത്. വെനസ്വേലയിലെ …
സ്വന്തം ലേഖകൻ: പുതുവർഷത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരാൻ ‘എയർ കേരള’ എയർലൈൻ. സർവീസ് ആരംഭിക്കുന്നതിന്റെ ധാരണാപത്രം തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് ഒപ്പുവെക്കും. കണ്ണൂരിന് പുറമെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നായിരിക്കും സർവീസ്. മാർച്ചോടെ സർവീസ് തുടങ്ങാനുള്ള പദ്ധതിയുമായാണ് കമ്പനി മുന്നോട്ട് പോകുന്നത്. പ്രവാസികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. കുറഞ്ഞ ചെലവിൽ …