സ്വന്തം ലേഖകൻ: കേംബ്രിഡ്ജ് യൂണിയന്‍ സൊസൈറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി അനൗഷ്‌ക കാലെ. 1815-ല്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ രൂപീകൃതമായ ഈ ഡിബൈറ്റിങ് സൊസൈറ്റി, ലോകത്തിലെ ഏറ്റവും പഴക്കംചെന്നതും ആദരണീയവുമായ സംവാദ സമൂഹമാണ്. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു ഇന്ത്യന്‍ വംശജ തിരഞ്ഞെടുക്കപ്പെടുന്നത്. 126 വോട്ടുകള്‍ക്കാണ് സൊസൈറ്റിയുടെ ഈസ്റ്റര്‍ 2025 ടേമിലേക്ക് 20-കാരിയായ …
സ്വന്തം ലേഖകൻ: പുതിയ നൂറ് എയര്‍ബസ് വിമാനങ്ങള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കി എയര്‍ ഇന്ത്യ. വൈഡ് ബോഡി വിമാനമായ എ 350 പത്തെണ്ണവും നാരോ ബോഡി വിമാനങ്ങളായ എ 320 കുടുംബത്തില്‍ പെട്ട 90 വിമാനങ്ങളുമാണ് എയര്‍ ഇന്ത്യ പുതുതായി വാങ്ങുന്നത്. എ321 നിയോയും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്ത …
സ്വന്തം ലേഖകൻ: ഐ.ടി നഗരം എന്നു കേൾക്കുന്ന ഏതൊരാളുടേയും മനസിലേക്ക് ആദ്യമെത്തുന്ന ചിത്രം ബെംഗളൂരുവിന്റേതായിരിക്കും. കാരണം ബെംഗളൂരുവും ഐ.ടി മേഖലയും അത്രയേറെ ഇഴുകിച്ചേർന്നുകിടക്കുന്നു. ഈ നഗരത്തെ ഇങ്ങനെയൊരു നേട്ടത്തിലേക്ക് നയിച്ചതിൽ മുഖ്യപങ്കുവഹിച്ചത് അന്തരിച്ച മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയായിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിലാണ് ബെംഗളൂരു ഐ.ടി രംഗത്ത് അതിവേഗം വളര്‍ന്നത്. കർണാടകയുടെ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ബെംഗളൂരുവിനെ ഐ.ടി നഗരമാക്കുന്നതിനായി …
സ്വന്തം ലേഖകൻ: വാഹന ഉടമയുടെ സ്ഥിരം മേല്‍വിലാസ പരിധിയില്‍ വരുന്ന മോട്ടോര്‍വാഹന ഓഫീസില്‍ അല്ലാതെ സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്ന നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ഒരുക്കേണ്ട ക്രമീകരണങ്ങള്‍ നിര്‍ദേശിക്കുന്നതിനായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. വാഹനം സ്വന്തമാക്കുന്നയാളുടെ മേല്‍വിലാസം ഏത് ആര്‍.ടി.ഓഫീസിന്റെ പരിധിയിലാണോ അവിടെ …
സ്വന്തം ലേഖകൻ: വിമതർ രാജ്യതലസ്ഥാനമായ ഡമാസ്കസ് പിടിച്ചെടുക്കുകയും പ്രസിഡന്റ് ബഷർ അൽ അസദ് രാജ്യംവിടുകയും ചെയ്തതോടെ സിറിയയുടെ ഭരണം അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്. വിമതർ സിറിയയിൽ 12മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. അസദിന്റെ കൊട്ടാരവും മറ്റും കൈയേറിയ വിമതർ ഇറാന്‍റെ സ്ഥാനപതികാര്യാലയത്തിലും അതിക്രമിച്ചുകയറി. 31,500 ചതുരശ്ര മീറ്റർ വരുന്ന അൽ റവാദയിലെ അസദിന്റെ കൊട്ടാരം അക്ഷരാർത്ഥത്തിൽ കൊള്ളയടിക്കുകയായിരുന്നു വിമത അനുകൂലികൾ. …
സ്വന്തം ലേഖകൻ: അസദ് ഭരണകൂടത്തെ വീഴ്ത്തി സിറിയയില്‍ വിമതര്‍ രാജ്യംകീഴടക്കിയതിന് പിന്നാലെ ഗോലൻ കുന്നുകളിലെ സിറിയന്‍ നിയന്ത്രിത പ്രദേശം ഇസ്രായേല്‍ കൈവശപ്പെടുത്തി. ഗോലന്‍ കുന്നുകളിലെ ബഫര്‍ സോണിന്റെ നിയന്ത്രണം തങ്ങളുടെ സൈന്യം താത്കാലികമായി ഏറ്റെടുത്തതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. വിമതര്‍ രാജ്യം പിടിച്ചടക്കിയതോടെ 1974-ല്‍ സിറിയയുമായി ഉണ്ടാക്കിയ ഉടമ്പടി തകര്‍ന്നുവെന്ന് വ്യക്തമാക്കിയാണ് ഇസ്രയേല്‍ …
സ്വന്തം ലേഖകൻ: നിര്‍മാണം പൂര്‍ത്തിയാകുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങി. ഇന്‍ഡിഗോയുടെ എയര്‍ബസ് എ320-232 വിമാനമാണ് വിജയകരമായ പരീക്ഷണപ്പറക്കല്‍ നടത്തിയത്. നോയിഡയിലെത്തിയ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് (ജെവാര്‍ വിമാനത്താവളം) 2021 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര …
സ്വന്തം ലേഖകൻ: മനുഷ്യക്കടത്ത് നടത്തി ഇരകളെ വിദേശത്തെത്തിച്ച് സൈബര്‍ തട്ടിപ്പിന് നിയോഗിക്കുന്ന സംഘത്തിന്റെ തലവനെ സാഹസികമായി പിടികൂടി ഡല്‍ഹി പോലീസ്. പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് 2500 കിലോമീറ്ററോളം പിന്തുടര്‍ന്ന പോലീസ് ഹൈദരാബാദില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സൈദി എന്നറിയപ്പെടുന്ന കംറാന്‍ ഹൈദര്‍ എന്ന ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പോലീസ് വാഗ്ദാനം ചെയ്തിരുന്നു. …
സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനത്തെ നാല്‍പ്പതോളം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഞായറാഴ്ച രാത്രി 11.38-ഓടെയാണ് ബോംബ് വെച്ചിട്ടുണ്ടെന്ന ഇ-മെയില്‍ സന്ദേശം സ്‌കൂളുകളിലെത്തിയത്. ഇതേത്തുടര്‍ന്ന് രാവിലെ എത്തിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ അതികൃതര്‍ മടക്കിയയച്ചു. ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങളിലെ വിവിധ ഭാഗങ്ങളിലായി ബോബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ചെറിയ ബോംബുകളാണെന്നും കണ്ടെത്താന്‍ പ്രയാസമായിരിക്കുമെന്നും സന്ദേശത്തില്‍ …
സ്വന്തം ലേഖകൻ: സ്വദേശി ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല. പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച വാദങ്ങൾ ഖണ്ഡിച്ചു സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിക്കുകയും വിധി പറയാൻ കേസ് മാറ്റുകയും ചെയ്തു. അടുത്ത സിറ്റിങ് തീയതി ഉടൻ ലഭിക്കുമെന്നും റിയാദ് സഹായ സമിതി …