സ്വന്തം ലേഖകൻ: യുഎഇയിലെ യുവാക്കളെയും കുട്ടികളെയും ഓൺലൈനിൽ സുരക്ഷിതരാക്കുന്നതിന് അധികൃതരും കമ്പനികളും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും ഇത്തരത്തിലുള്ള ആദ്യത്തെ കുട്ടികളുടെ ഡിജിറ്റൽ ക്ഷേമ ഉടമ്പടി ഒപ്പുവച്ചു. സുരക്ഷിതമായി ബ്രൗസ് ചെയ്യാൻ അവർക്ക് അറിയാമെന്ന് ഉറപ്പാക്കുന്നത് മുതൽ ഹാനികരമായ ഉള്ളടക്കത്തിൽ നിന്ന് അവരെ സംരക്ഷിക്കുന്നത് വരെ കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനാണ് കരാർ രൂപകൽപന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ സാക്ഷരതാ സംരംഭങ്ങൾ …
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച് അമേരിക്ക. ഇന്ത്യക്കാരുമായി രണ്ടുവിമാനങ്ങള്‍ പുറപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ വിമാനങ്ങള്‍ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദര്‍ശനത്തിനിടയ്ക്കാണ് അമേരിക്കയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. 119 പേരുമായെത്തുന്ന വിമാനങ്ങള്‍ ശനിയാഴ്ച അമൃത്‌സറില്‍ ഇറങ്ങും. ഇത് രണ്ടാംവട്ടമാണ് നാടുകടത്തപ്പെട്ട …
സ്വന്തം ലേഖകൻ: ‘ഉച്ചാരണശുദ്ധി’ ചൂണ്ടിക്കാട്ടി ഇന്ത്യക്കാരനായ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളേപ്പറ്റിയുളള ചോദ്യത്തിന് ഇന്ത്യൻ ഉച്ചാരണം ചൂണ്ടിക്കാട്ടിയ ട്രംപ്, ചോദ്യം തനിക്ക് മനസിലായില്ലെന്ന് വ്യക്തമാക്കിയാണ് ഒഴിഞ്ഞുമാറിയത്. രണ്ടുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളേപ്പറ്റി …
സ്വന്തം ലേഖകൻ: യു.എസ്. സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിയും അമേരിക്കൻ പ്രസിഡന്‍റെ ട്രംപും തമ്മിൽ വ്യാപാരം, പ്രതിരോധം, കുടിയേറ്റം തുടങ്ങിയ വിഷങ്ങൾ ചർച്ചയായി. വിവിധ വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അവയില്‍ പ്രധാനപ്പെട്ടത് ഇവയാണ്: വ്യാപാരം: 500 ബില്യന്‍ ഡോളറിന്റെ ഉഭയകക്ഷിവ്യാപാരത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനമായിട്ടുണ്ട്. കൂടാതെ യു.എസില്‍നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ ഓയിലും ഗ്യാസും …
സ്വന്തം ലേഖകൻ: തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള. ഫെഡറൽ ബാങ്ക് ശാഖയിൽ ജീവനക്കാരെ ബന്ദിയാക്കി മോഷണം നടന്നത്. ഇന്ന് ഉച്ചയോടെയാണ് മോഷണം നടന്നത്. മാനേജറും മറ്റൊരു ജീവനക്കാരനും മാത്രമായിരുന്നു ബാങ്കിൽ ഉണ്ടായിരുന്നത്. ബാക്കി ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു മോഷ്ടാക്കൾ എത്തിയത്. ആയുധവുമായി എത്തിയാണ് ബാങ്ക് കൊള്ളയടിച്ചത്. പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. …
സ്വന്തം ലേഖകൻ: കുവൈത്തിൽ ലൈസൻസ് ഇല്ലാതെ കച്ചവടത്തിൽ ഏർപ്പെടുന്നവരെ ലക്ഷ്യമിട്ടുള്ള നിയമ പരിഷ്കരണത്തിന് വാണിജ്യ, വ്യവസായ മന്ത്രാലയം ഒരുങ്ങുന്നു. ഇത് സംബന്ധിച്ച കരട് രേഖ മന്ത്രാലയം തയ്യാറാക്കി. പ്രധാനമായും വിദേശികളെയും പൗരത്വരഹിതരെയും ലക്ഷ്യം വച്ചുള്ളതാണ് ഭേദഗതി. വ്യാപാരനാമം, ലൈസൻസ്, ഔദ്യോഗിക അംഗീകാരം അല്ലെങ്കിൽ വാണിജ്യ റജിസ്ട്രേഷനുകൾ ഇല്ലെങ്കിൽ ഒരു കച്ചവടവും അനുവദിക്കില്ല. ഇത്തരം ഏതെങ്കിലും ലംഘനം …
സ്വന്തം ലേഖകൻ: പുതിയ ആദായ നികുതി ബിൽ ലോക്സഭയുടെ മേശപ്പുറത്ത് വച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 1961ലെ ആദായ നികുതി നിയമത്തിന്റെ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ടുള്ള ബില്ലാണ് അവതരിപ്പിച്ചത്. പഴയ ആദായ നികുതി നിയമം ലഘൂകരിച്ച് നികുതിദായകർക്ക് നികുതി അടയ്ക്കുന്നതും റിട്ടേൺ ഫയൽ ചെയ്യുന്നതും എളുപ്പമാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ നിയമം വരുന്നത്. സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന …
സ്വന്തം ലേഖകൻ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച പുലര്‍ച്ചെ അമേരിക്കയിലെത്തി. വാഷിങ്ടണിലെ സൈനികവിമാനത്താവളത്തിലെത്തിയ മോദിക്ക് ഇന്ത്യന്‍വംശജരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് ഉഷ്മള വരവേല്‍പ്പ് നല്‍കി. ഭാരത് മാതാ കി ജയ് വിളിച്ചാണ് ആളുകള്‍ മോദിയെ സ്വീകരിച്ചത്. വ്യാഴാഴ്ച സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസില്‍ തങ്ങുന്ന മോദി നാളെ അമേരിക്കന്‍ പ്രസിഡന്റ് …
സ്വന്തം ലേഖകൻ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമീര്‍ പുതിനും ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിർ സെലന്‍സ്‌കിയും സമാധാനം പുലരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുവരുമായി ഇന്നലെ ഫോണ്‍ സംഭാഷണം നടത്തിയെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തന്റെ ഭരണകൂടത്തിന്റെ ആദ്യ ദിവസം തന്നെ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പ്രചാരണ വേളയില്‍ ട്രംപ് അവകാശപ്പെട്ടിരുന്നു. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള …
സ്വന്തം ലേഖകൻ: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ അബ്ദു റഹീമിന്റെ മോചനം വൈകും. കേസ് റിയാദിലെ കോടതി വീണ്ടും മാറ്റി വെച്ചു. എട്ടാം തവണയാണ് കേസ് മാറ്റി വെക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയെങ്കിലും ജയിൽ മോചനം വൈകുകയാണ്. ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും …