1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിദ്യാർഥികളുടെ സ്കൂൾ ബാഗിൻ്റെ ഭാരം കുറയ്ക്കാൻ നടപടിയുമായി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം
വിദ്യാർഥികളുടെ സ്കൂൾ ബാഗിൻ്റെ ഭാരം കുറയ്ക്കാൻ നടപടിയുമായി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം
സ്വന്തം ലേഖകൻ: സ്കൂൾ ബാഗിൻ്റെ ഭാരം കുറയ്ക്കാൻ നടപടിയുമായി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. ​അമിതഭാരമുള്ള ബാഗുകൾ ചുമക്കുന്നതിൻ്റെ ദീർഘകാല പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞ് വിദ്യാർത്ഥികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. ​ഒന്നാം ക്ലാസ് മു​ത​ൽ നാ​ലാം ക്ലാസ് വരെയുള്ള കു​ട്ടി​ക​ൾ​ക്ക് സ്കൂ​ൾ ബാ​ഗു​ക​ളു​ടെ ഭാ​രം മൂ​ല​മു​ണ്ടാ​വു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യാണ് ഒ​മാ​ൻ വി​ദ്യാ​ഭ്യാ​സ …
ആഫ്രിക്കയിൽ മങ്കിപോക്സ്‌ തീവ്രവ്യാപനം; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് WHO
ആഫ്രിക്കയിൽ മങ്കിപോക്സ്‌ തീവ്രവ്യാപനം; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് WHO
സ്വന്തം ലേഖകൻ: ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ മങ്കിപോക്സ്‌ തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പാലിച്ച് ലോകാരോഗ്യസംഘടന. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് മങ്കിപോക്സിൽ ഡബ്ള്യുഎച്ച്ഒ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ മങ്കിപോക്സ്‌ പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 450 പേരെങ്കിലും കോംഗോയിൽ മങ്കിപോക്സ്‌ ബാധിച്ച് മരിച്ചിട്ടുണ്ട്. ഇപ്പോൾ മധ്യ, കിഴക്കൻ ആഫ്രിക്കയുടെ ഭാഗങ്ങളിലും …
ഏക സിവില്‍ കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ഊന്നൽ
ഏക സിവില്‍ കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ഊന്നൽ
സ്വന്തം ലേഖകൻ: രാജ്യത്തിൻറെ 78-ാം സ്വാതന്ത്ര്യദിനത്തിൽ ഏകസിവിൽ കോഡ് നടപ്പാക്കാനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകവ്യക്തിഗത നിയമം രാജ്യത്തിന് ആവശ്യമാണെന്നായിരുന്നു ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഒപ്പം ‘ഒരു രാജ്യം ഒരൊറ്റ തിരഞ്ഞെടുപ്പ്’ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വ്യക്തിനിയമങ്ങൾ ചർച്ച ചെയ്യണമെന്ന് മോദി പറഞ്ഞു. വിവേചനപരമായ സാമുദായിക നിയമങ്ങൾ …
കള്ളപ്പണം: കുവൈത്തില്‍ 1500 ദിനാറിന് മുകളിലെ കറന്‍സി ഇടപാടുകളില്‍ നിയന്ത്രണം വരുന്നു
കള്ളപ്പണം: കുവൈത്തില്‍ 1500 ദിനാറിന് മുകളിലെ കറന്‍സി ഇടപാടുകളില്‍ നിയന്ത്രണം വരുന്നു
സ്വന്തം ലേഖകൻ: രാജ്യത്ത് കള്ളപ്പണം തടയുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് കൈമാറ്റം കണ്ടെത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ വലിയ പണമിടപാടുകള്‍ക്ക് നിയന്ത്രണം വരുന്നു. കാര്‍ വില്‍പ്പന ഉള്‍പ്പെടെയുള്ള പ്രത്യേക മേഖലകളില്‍ 1500 കുവൈത്ത് ദിനാറില്‍ കൂടുതലുള്ള പണമിടപാടുകള്‍ നിരോധിക്കുന്ന പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കുവൈത്ത് ഭരണകൂടം ആലോചിക്കുന്നത്. രാജ്യത്ത് ഇടപാടുകളില്‍ സാമ്പത്തിക സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും അനധികൃത സാമ്പത്തിക …
കുവൈത്ത് എയർപോർട്ടിൽ പുതിയ ലഗേജ് ചട്ടം; യാത്രക്കാർക്ക് ട്രോളികൾ സൗജന്യമായി ഉപയോഗിക്കാം
കുവൈത്ത് എയർപോർട്ടിൽ പുതിയ ലഗേജ് ചട്ടം; യാത്രക്കാർക്ക് ട്രോളികൾ സൗജന്യമായി ഉപയോഗിക്കാം
സ്വന്തം ലേഖകൻ: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ല​ഗേ​ജു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് പു​തി​യ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ച​താ​യി അ​റ​ബ് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം പോ​ർ​ട്ട​റെ ഉ​ൾ​പ്പെ​ടു​ത്താ​തെ യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ട്രോ​ളി ഉ​പ​യോ​ഗി​ക്കാം. പോ​ർ​ട്ട​ർ സേ​വ​നം ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ ചെ​റി​യ ട്രോ​ളി​ക്ക് ഒ​രു ദി​നാ​റും …
എരിതീയിൽ എണ്ണ? 2000 കോടി ഡോളറിന്റെ ആയുധങ്ങൾ ഇസ്രയേലിന് കൈമാറാൻ യുഎസ്
എരിതീയിൽ എണ്ണ? 2000 കോടി ഡോളറിന്റെ ആയുധങ്ങൾ ഇസ്രയേലിന് കൈമാറാൻ യുഎസ്
സ്വന്തം ലേഖകൻ: ഗാസയിലെ ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെ ആഗോള തലത്തിൽ വ്യപക വിമർശനം ഉയരുന്ന സാഹചര്യത്തിലും സയണിസ്റ്റ് ഭരണകൂടത്തിന് 2000 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകാൻ അമേരിക്ക. യുദ്ധവിമാനങ്ങളും സൈനികോപകരണങ്ങളും ഉൾപ്പെടെ ഇസ്രയേലിന് വിൽക്കാനുള്ള കരാറിന് ചൊവ്വാഴ്ചയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അനുമതി നൽകിയത്. പശ്ചിമേഷ്യയിൽ പുതിയ സംഘർഷസാധ്യതകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ …
ഷിരൂര്‍ അപകടം നടന്ന് ഒരു മാസം; അര്‍ജുനെ കണ്ടെത്താൻ ഊളിയിട്ട് ഈ​ശ്വ​ര്‍ മ​ല്‍​പെ സം​ഘം
ഷിരൂര്‍ അപകടം നടന്ന് ഒരു മാസം; അര്‍ജുനെ കണ്ടെത്താൻ ഊളിയിട്ട് ഈ​ശ്വ​ര്‍ മ​ല്‍​പെ സം​ഘം
സ്വന്തം ലേഖകൻ: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായിട്ട് ഒരു മാസം തികയുന്നു. ജൂലൈ പതിനാറിന് പുലര്‍ച്ചെയാണ് അര്‍ജുന്‍ ഓടിച്ചിരുന്നു ലോറിയെ ഉള്‍പ്പെടെ കവര്‍ന്ന് ദേശീയ പാത 66 ല്‍ ഷിരൂര്‍ വില്ലേജിലെ കാര്‍വാറിന് സമീപം അങ്കോളയില്‍ അപകടം ഉണ്ടായത്. അര്‍ജുന്‍ ഉള്‍പ്പെടെ പത്ത് പേരാണ് അപകടത്തില്‍ മരിച്ചത്. അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ …
വയനാട് ദുരന്തം: മനുഷ്യ ഇടപെടൽ മൂലമുള്ള കാലാവസ്ഥാ വ്യതിയാനം സ്ഥിതി രൂക്ഷമാക്കി
വയനാട് ദുരന്തം: മനുഷ്യ ഇടപെടൽ മൂലമുള്ള കാലാവസ്ഥാ വ്യതിയാനം സ്ഥിതി രൂക്ഷമാക്കി
സ്വന്തം ലേഖകൻ: രാജ്യത്തെ നടുക്കി വയനാട്ടിലെ ചൂരല്‍മല മുണ്ടക്കൈ മേഖലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിന് കാരണം മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ മൂലമുള്ള കാലാവസ്ഥാ വ്യതിയാനമാണെന്ന് പഠനം. വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്റെ (WWA) പുതിയ വിശകലനത്തിലാണ് ഉരുള്‍പൊട്ടലിന്റെ കാരണങ്ങള്‍ അവലോകനം ചെയ്യുന്നത്. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് പെയ്തിറങ്ങയത് സാധാരണയേക്കാള്‍ പത്ത് ശതമാനം അധിക മഴ ആയിരുന്നു എന്നും വിശകലനം ചൂണ്ടിക്കാട്ടുന്നു. പ്രകൃതിക്ഷോഭങ്ങളുടെ …
ജീവനക്കാരുടെ ബന്ധങ്ങൾ നിയന്ത്രിക്കാൻ പുതിയ നിയമവുമായി യുഎഇ; ഒരുദശലക്ഷം ദിര്‍ഹം വരെ പിഴ
ജീവനക്കാരുടെ ബന്ധങ്ങൾ നിയന്ത്രിക്കാൻ പുതിയ നിയമവുമായി യുഎഇ; ഒരുദശലക്ഷം ദിര്‍ഹം വരെ പിഴ
സ്വന്തം ലേഖകൻ: തൊഴില്‍ ബന്ധങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമം. തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള ചില വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ഒരു ദശലക്ഷം വരെ ദിര്‍ഹം പിഴയായി ഈടാക്കും. തൊഴില്‍ ബന്ധങ്ങളുടെ നിയന്ത്രണങ്ങളെ കുറിച്ച് പറയുന്ന നിയമത്തിലാണ് ഈ പുതിയ നിയമം വ്യക്തമാക്കുന്നത്. വർക്ക് പെർമിറ്റ് ഇല്ലാതെ ഒരു തൊഴിലാളിയെ ജോലിക്ക് നിയമിക്കുക അല്ലെങ്കിൽ ജോലി നൽകാതെ അവരെ …
കുട്ടികളുടെ സുരക്ഷയ്ക്കായി വാഹനത്തിന്‍റെ പിൻ സീറ്റുകൾ 2 തവണ പരിശോധിക്കണമെന്ന് ദുബായ് പൊലീസ്
കുട്ടികളുടെ സുരക്ഷയ്ക്കായി വാഹനത്തിന്‍റെ പിൻ സീറ്റുകൾ 2 തവണ പരിശോധിക്കണമെന്ന് ദുബായ് പൊലീസ്
സ്വന്തം ലേഖകൻ: കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോകരുതെന്ന് മാതാപിതാക്കൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്. വാഹനം ലോക്ക് ചെയ്യുന്നതിന് മുൻപെ പിൻഭാ​ഗത്തെ സീറ്റുകൾ രണ്ട് തവണ പരിശോധിക്കണമെന്ന് പൊലീസ് നിർദേശിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് പൊലീസ് മാതാപിതാക്കൾക്ക് നിർദേശം നൽകിയത്. ‘നിങ്ങളുടെ കുട്ടിയുടെ സുരക്ഷയ്ക്കായി അവരെ ഒരിക്കലും വാഹനത്തിലാക്കി പോകുമ്പോൾ ശ്രദ്ധിക്കാതെ പോകരുത്. നിങ്ങൾ പുറത്തുകടക്കുന്നതിന് …