സ്വന്തം ലേഖകൻ: നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ചനടത്താന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്. ട്രംപുമായുള്ള ചര്‍ച്ചയില്‍ യുക്രൈന് യുദ്ധത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. ചര്‍ച്ചകള്‍ക്ക് മുന്‍വ്യവസ്ഥകളൊന്നുമില്ലെന്നും എന്നാല്‍ ഏത് കരാറിലും നിയമാനുസൃതമായി യുക്രൈന് ഭരണകൂടവും ഉള്‍പ്പെടുമെന്നും പുതിന് പറഞ്ഞു. ജനുവരിയില്‍ ട്രംപ് അധികാരമേല്‍ക്കാനിരിക്കെയാണ് വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ പുതിന്റെ പ്രസ്താവന. വര്‍ഷങ്ങളായി താന്‍ …
സ്വന്തം ലേഖകൻ: ഇറാൻ പരമാധികാരി ആയത്തൊള്ള ഖൊമേനിയ്ക്ക് ചുട്ട മറുപടിയായി ഒരു യുവതിയുടെ ചിത്രം പുറത്തുവിട്ട് ഇസ്രയേൽ. ഇറാനിലെ സ്ത്രീസമൂഹം നേരിടുന്ന അവകാശലംഘനകള്‍ക്കെതിരെ പ്രതിഷേധങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് ലോലമായ ഒരു പൂവാണ് സ്ത്രീയെന്നും വെറുമൊരു അടുക്കളക്കാരിയല്ലെന്നുമുള്ള ആയത്തൊള്ള ഖൊമേനിയുടെ പ്രസ്താവന വന്നത്. ഖമേനിയുടെ ഭരണത്തിനുകീഴില്‍ ഇറാനിൽ ഹിജാബ് നിയമങ്ങള്‍ കർശനമായി നടപ്പാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് രാജ്യത്തിനകത്തും …
സ്വന്തം ലേഖകൻ: വിമതസൈന്യം രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതോടെ നാടുവിട്ട മുൻ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ്, ഇസ്രയേലിന് നിർണായക വിവരങ്ങൾ ചോർത്തിനൽകിയെന്ന് ആരോപണം. രാജ്യത്തെ ആയുധശേഖരങ്ങളുടെയും അവ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളുടെയും അടക്കമുള്ള വിവരങ്ങള്‍ ചോർത്തിനൽകിയാണ് അസദ് രാജ്യം വിട്ടതെന്നാണ് വിവരം. രാജ്യം വിട്ട അസദ് ഇപ്പോൾ റഷ്യയിൽ ഉണ്ടെന്നാണ് വിവരം. താൻ രാജ്യം വിടുമ്പോൾ …
സ്വന്തം ലേഖകൻ: മൂന്ന് മാസത്തിലധികം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ ജീസെൽ പെലികോയ്ക്ക് നീതി. ഭർത്താവ് ഉൾപ്പെടെ 50 പുരുഷന്മാർ ജീസെൽ പെലികോയെ ബലാത്സംഗം ചെയ്ത കേസിലാണ് ഫ്രഞ്ച് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ മുഖ്യ പ്രതിയും ജീസെലിന്റെ മുൻ ഭർത്താവുമായ ഡൊമിനിക് പെലികോയ്ക്ക് 20 വർഷവും, മറ്റ് പ്രതികൾക്ക് മൂന്ന് മുതൽ 15 വർഷം വരെ തടവും …
സ്വന്തം ലേഖകൻ: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്കായി പ്രാർത്ഥിച്ച് കേരളം. അദ്ദേഹം ഐ.സി.യുവിൽ തുടരുകയാണെന്ന് സാഹിത്യകാരൻ പ്രൊഫ. എം.എൻ. കാരശ്ശേരി പറഞ്ഞു. എം.ടിക്ക് ശ്വാസ തടസ്സം അനുഭവപ്പെടുന്നുണ്ട്. ഗുരുതരാവസ്ഥയിൽ ആണുള്ളത്. സംസാരിച്ചിട്ടും പ്രതികരിക്കുന്നില്ല. ഓക്സിജൻ കുറവാണ് എന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും എം.എൻ. കാരശ്ശേരി പറഞ്ഞു. …
സ്വന്തം ലേഖകൻ: വിസ്കോന്‍സിനിലെ മാഡിസനില്‍ രണ്ടുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം 15-കാരി സ്വയം വെടിവെച്ച് മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. വെടിയുതിർത്ത കുട്ടി മാനസിക സംഘർഷം അനുഭവിച്ചിരുന്നെന്നും മാതാപിതാക്കളുടെ ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളാണ് ഇതിന് പിന്നിലെന്നും കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകൾ വ്യക്തമാക്കുന്നു. രക്ഷിതാക്കല്‍ പലതവണ വിവാഹം കഴിക്കുകയും വിവാഹമോചനം നടത്തുകയും ചെയ്തിരുന്നു. ഇതുമൂലമുണ്ടായ മാനസിക സമ്മര്‍ദത്തെ …
സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന അതിർത്തി പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി ചേർന്ന പ്രത്യേക പ്രതിനിധിതല യോഗത്തിൽ അതിർത്തി കടന്നുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള ആറ് വിഷയങ്ങളിൽ ധാരണയായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അതിർത്തി കടന്നുള്ള നദീതട സഹകരണം, നാഥു ലാ അതിർത്തി വ്യാപാരം, കൈലാസ് മാനസസരോവർ …
സ്വന്തം ലേഖകൻ: ഉഗാണ്ടയിലെ ബുണ്ടിബുഗിയോയിൽ അജ്ഞാത വൈറസ് പടരുന്നതായി റിപ്പോർട്ട്. ‘ഡിങ്ക ഡിങ്ക’ എന്ന് പേരിട്ടിട്ടുള്ള രോഗം മുന്നൂറോളം പേരെ ബാധിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ശരീരം വിറച്ച് നൃത്തം ചെയ്യുന്നതുപോലെ അനുഭവപ്പെടുക എന്നതാണ് ഡിങ്ക ഡിങ്ക എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. വിറയൽ അധികരിക്കുകയും നൃത്തച്ചുവടുകൾക്ക് സമാനമായ രീതിയിലാവുകയും ചെയ്യും. രോഗബാധിതരായവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. പനി, അമിതമായി …
സ്വന്തം ലേഖകൻ: നാവിക സേനാ ബോട്ടും യാത്രാ ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ കാണാതായ മലയാളി ദമ്പതികൾ സുരക്ഷിതർ. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരെയാണ് കണ്ടെത്തിയത്. അപകടത്തിൽനിന്നും രക്ഷപ്പെട്ട ഇവരുടെ ആറു വയസുകാരൻ മകനെ മാത്രമാണ് ബന്ധുക്കൾക്ക് കണ്ടെത്താൻ സാധിച്ചിരുന്നുള്ളൂ. ഇതോടെയാണ് അപകടത്തിന് പിന്നാലെ ദമ്പതികളെ കാണാതായെന്ന വാർത്ത പരന്നത്. …
സ്വന്തം ലേഖകൻ: യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് അടുത്ത വര്‍ഷം നിരക്ക് കുറയ്ക്കിലന്റെ വേഗംകുറച്ചേക്കുമെന്ന സൂചന ഡോളര്‍ നേട്ടമാക്കി. ഇന്ത്യന്‍ രൂപ ഉള്‍പ്പടെയുള്ള കറന്‍സികള്‍ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇതാദ്യമായി 85.06 നിലവാരത്തിലേയ്ക്ക് പതിച്ചു. ദിനംപ്രതിയെന്നോണം രൂപയുടെ മൂല്യമിടിയുന്ന സാഹചര്യമാണ് വിപണിയില്‍ പ്രകടമാകുന്നത്. ബുധനാഴ്ച 84.94 നിലവാരത്തിലേയ്ക്കെത്തിയിരുന്നു. യുഎസ് …