സ്വന്തം ലേഖകൻ: തിയേറ്ററിൽ വലിയ വിജയമാകാതെപോയ ചിത്രം 20 വർഷങ്ങൾക്കിപ്പുറം ഒട്ടേറെ ആളുകൾ തേടിപ്പിടിച്ചുകാണുന്നു. അതും സിനിമയിലെ ഒരു കഥാപാത്രത്തിന്റെ ഡയലോഗ് കാരണം. 2004-ൽ റിലീസ് ചെയ്ത ‘ജലോത്സവം’ എന്ന ചിത്രത്തിന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ സംഭവിച്ചതാണ് ഈ മാറ്റം. റിയാസ് ഖാൻ അവതരിപ്പിച്ച ദുബായ് ജോസ് എന്ന വില്ലൻ കഥാപാത്രം ഈ സിനിമയിലുടനീളം പറയുന്ന ‘അടിച്ചു …
സ്വന്തം ലേഖകൻ: കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാക്രമത്തെ തുടർന്ന് വെട്ടിലായി സഹയാത്രികരും വിമാനത്തിലെ ജീവനക്കാരും. കോഴിക്കോട് നിന്നും ബഹ്റൈനിലേക്കുള്ള വിമാനത്തിലാണ് അബ്ദുൾ മുസവ്വിർ നടുക്കണ്ടിയിൽ എന്ന യുവാവ് ജീവനക്കാരെ അക്രമിക്കുകയും വിമാനത്തിന്റെ പിൻവാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തത്. ഇയാളുടെ അതിക്രമത്തെ തുടർന്ന് വിമാനം മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടേണ്ടി വന്നതായി പൊലീസ് പറഞ്ഞു. …
സ്വന്തം ലേഖകൻ: യുഎഇയിൽ ചൂട് കൂടിയ സാഹചര്യത്തിൽ ഉച്ചവിശ്രമസമയം പ്രഖ്യാപിച്ചു. ഈ മാസം 15ന് നിയമം നിലവിൽ വരും. സെപ്റ്റംബർ 15 വരെ രാജ്യത്തെ തൊഴിലാളികൾ വെയിലത്ത് ജോലിചെയ്യുന്നത് നിയമ വിരുദ്ധമായിരിക്കും. നിർമ്മാണ സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ 3.30വരെ തൊഴിൽ ചെയ്യുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിയമം തെറ്റിച്ച് ഉച്ചവിശ്രമ വേളയിൽ …
സ്വന്തം ലേഖകൻ: എയര്‍ഹോസ്റ്റസുമാരെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയത് കൊടുവള്ളി സ്വദേശിക്ക് വേണ്ടിയെന്ന് അറസ്റ്റിലായ സുഹൈലിന്റെ മൊഴി. ഒരു കോടിയോളം രൂപ മൂല്യമുള്ള വിദേശ കറന്‍സിയും കടത്തിയ ബാബുവിന് വേണ്ടിയെന്ന് അറസ്റ്റിലായ സുഹൈല്‍ താനലോട് മൊഴി നല്‍കി. ഇയാള്‍ക്കായി ഡിആര്‍ഐ തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യാ എക്‌സ്പ്രസിലെ സീനിയര്‍ ക്യാബിന്‍ ക്രൂ സുഹൈല്‍ സ്വര്‍ണ്ണത്തിന് പുറമേ 1 …
സ്വന്തം ലേഖകൻ: സാങ്കേതികത്തകരാര്‍മൂലം 30 മണിക്കൂര്‍ വൈകിയ ഡല്‍ഹി-സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്തിലെ യാത്രക്കാര്‍ക്ക് 350 യു.എസ്. ഡോളറിന്റെ (29,203 രൂപ) യാത്രാ വൗച്ചര്‍ നല്‍കി എയര്‍ ഇന്ത്യ. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30-ന് പോവേണ്ടിയിരുന്ന വിമാനം വെള്ളിയാഴ്ച രാത്രി 9.55-നാണ് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പറന്നത്. 199 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വൗച്ചര്‍ പിന്നീടുള്ള എയര്‍ ഇന്ത്യ യാത്രകള്‍ക്ക് ഉപയോഗിക്കാം. യാത്രചെയ്യാത്തവര്‍ക്ക് …
സ്വന്തം ലേഖകൻ: രാജ്യത്ത് യാത്രാവിമാനങ്ങള്‍ക്കെതിരെയുള്ള ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു. പാരിസില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സിന്റെ വിമാനത്തിനാണ് ഞായറാഴ്ച ബോംബ് ഭീഷണി ഉണ്ടായത്. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി-ശ്രീനഗര്‍ വിസ്താര വിമാനത്തിനും ഇന്‍ഡിഗോയുടെ ഡല്‍ഹി-വാരാണസി, ചെന്നൈ-മുംബൈ വിമാനങ്ങള്‍ക്കും ബോംബ് ഭീഷണി ഉണ്ടായിരുന്നു. പാരിസിലെ ചാള്‍സ് ദെ ഗല്ലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മുംബൈയിലേക്ക് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എല്‍ഡിഎഫും യുഡിഎഫും. എന്നാൽ എക്സിറ്റ് പോൾ സർവേകളിൽ പറയുന്ന പോലെ മോദി അനുകൂല തരംഗം കേരളത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. ബിജെപിയുടെ അത്ഭുത മുന്നേറ്റം ആണ് കേരള എക്സിറ് പോളിന്‍റെ ഹൈ ലൈറ്റ്. കേരളത്തില്‍ താമര വിരിയുമെന്ന പ്രവചനമത്തിനൊപ്പം ബിജെപിയുടെ …
സ്വന്തം ലേഖകൻ: ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കും പേപ്പര്‍ ബാഗുകള്‍ക്കും നിരോധനം. പകരം പല തവണ ഉയോഗിക്കാനാവുന്ന തുണിസഞ്ചികളുടെ ഉപയോഗം വര്‍ധിപ്പിക്കും. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയായി 200 ദിര്‍ഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 57 മൈക്രോമീറ്റേഴ്‌സിൽ താഴെ വരുന്ന കട്ടികുറഞ്ഞ പ്ലാസ്റ്റിക് ബാഗ്‌സ്, പേപ്പര്‍ ബാഗ്‌സ്, ബയോ ഡി ഗ്രേഡബിള്‍ ബാഗ്‌സ് എന്നിവയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. …
സ്വന്തം ലേഖകൻ: ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ ഫോര്‍മുലയുമായി ഇസ്രയേല്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഫോര്‍മുല ഇസ്രയേല്‍ മുന്നോട്ട് വെച്ചതായി അറിയിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണ് വെള്ളിയാഴ്ച ബൈഡന്‍ ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍, ഇസ്രയേല്‍ സൈനിക പിന്‍മാറ്റം, ബന്ദികളുടെ മോചനം എന്നിവ ഉള്‍പ്പെടുന്നു. …
സ്വന്തം ലേഖകൻ: കൊച്ചി അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ. ഹൈദരാബാദിൽ നിന്നാണ് കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെംഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്. ഹൈദരാബാദ് സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് …