സ്വന്തം ലേഖകൻ: 2025-ഓടെ അബുദാബിയുടെ ആകാശത്തില്‍ കുഞ്ഞന്‍ ടാക്‌സികള്‍ സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനമാണ് വ്യോമയാനമേഖലയിലെ ഏറ്റവുംപുതിയ വാര്‍ത്ത. തിരക്കുള്ളവര്‍ക്ക് 300 മുതല്‍ 350 ദിര്‍ഹം നിരക്കില്‍ അബുദാബിയുടെ ആകാശത്തിലൂടെ ചെറുവിമാന ടാക്‌സികളില്‍ യാത്രചെയ്യാനാകും. ലാന്‍ഡിങ്ങിനും ടേക് ഓഫിനും കാര്യമായ സ്ഥലമോ സമയമോ ആവശ്യമില്ലെന്നതാണ് എയര്‍ടാക്‌സികളുടെ പ്രത്യേകത. നിന്നനില്‍പ്പില്‍ കുത്തനെ ഉയരാനുള്ള സാങ്കേതികതയാണ് ഇതിനുണ്ടാകുക. ഇലക്ട്രിക് സംവിധാനത്തില്‍ …
സ്വന്തം ലേഖകൻ: ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് യുഎസിലേക്ക് തിരികെ എത്തണമെന്ന് വിദേശ വിദ്യാർഥികളോട് ആവശ്യപ്പെട്ട് യുഎസിലെ സര്‍വകലാശാലകള്‍. ജനുവരി 20 ന് മുമ്പ് തിരികെ എത്തണമെന്നാണ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം. അധികാരമേറുന്ന ആദ്യ ദിവസം തന്നെ യാത്രാവിലക്ക് ഉള്‍പ്പടെ കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സര്‍വകലാശാലകളുടെ ഈ …
സ്വന്തം ലേഖകൻ: നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ്, പ്രത്യേക റീചാര്‍ജ് മാത്രം ചെയ്ത് യു.എ.ഇ.യിലും ഉപയോഗിക്കാവുന്ന സംവിധാനം നിലവില്‍ വന്നു. പോകും മുമ്പ് നാട്ടിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍നിന്ന് ഇന്റര്‍നാഷണല്‍ സിം കാര്‍ഡിലേക്ക് മാറേണ്ടിവരുന്ന സ്ഥിതിയാണ് ഒഴിവായത്. 90 ദിവസത്തേക്ക് 167 രൂപയും 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള പ്രത്യേക റീചാര്‍ജ് ചെയ്താല്‍ …
സ്വന്തം ലേഖകൻ: ബ്ലാക്ക് ഫ്രൈഡേയോടു അനുബന്ധിച്ച് കിടിലന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് എയര്‍ലൈനുകളായ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും. എയര്‍ ഇന്ത്യ ബ്ലാക്ക് ഫ്രൈഡേയോടു അനുബന്ധിച്ച് ഇന്ത്യയ്ക്ക് അകത്തുള്ള ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് 20% ഡിസ്‌കൗണ്ടും രാജ്യാന്തര യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് 12% ഡിസ്‌കൗണ്ടും ലഭിക്കും. 2025 ജൂണ്‍ 30 വരെയുള്ള ആഭ്യന്തര യാത്ര ടിക്കറ്റുകള്‍ നവംബര്‍ 29 മുതല്‍ …
സ്വന്തം ലേഖകൻ: ഫെംഗല്‍ ചുഴലിക്കാറ്റ് വൈകിട്ട് തീരം തൊടുന്നതിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ കനത്തമഴ. ചുഴലിയുടെ സാധ്യത കണക്കിലെടുത്ത് ചെന്നൈ വിമാനത്താവളം ഉച്ചയ്ക്ക് 12.30 മുതല്‍ രാത്രി ഏഴു വരെ അടച്ചു. ചെന്നൈയിലേക്കുള്ള വിമാനസര്‍വീസുകള്‍ താത്കാലികമായ നിര്‍ത്തിയതായി എയര്‍ഇന്ത്യ, ഇന്‍ഡിഗോ അടക്കം വിമാനക്കമ്പനികള്‍ അറിയിച്ചു. അബുദാബിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് ബെംഗളൂരുവിലേക്ക് …
സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്. ഈ വർഷം 1.2 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബംഗ്ലാദേശി പൗരൻമാർ 9.8 ശതമാനവും ഇന്ത്യൻ പൗരൻമാർ 4.9 ശതമാനവും കുറഞ്ഞു. ഒമാനിലെ മൊത്തം പ്രവാസികളുടെ എണ്ണം 1,811,170 ആണ്. ബംഗ്ലാദേശി തൊഴിലാളികളിലാണ് ഏറ്റവും ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുള്ളത്. 9.8 ശതമാനമാണ് ബംഗ്ലാദേശ് തൊഴിലാളികളുടെ കുറവ്. ഇന്ത്യൻ …
സ്വന്തം ലേഖകൻ: പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച പരിഷ്കരിച്ച റസിഡൻസി നിയമത്തിന് കുവൈത്ത് അമീർ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാഹിന്റെ അംഗീകാരം നൽകി. 2024 ലെ 114–ാം നമ്പർ അമിരി ഉത്തരവിൽ 7 അധ്യായങ്ങളിലായി 36 ആര്‍ട്ടിക്കിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് 1959-ലെ നിയമത്തിലെ പോരയ്മകള്‍ പരിഹരിച്ച് പുതിയ വെല്ലുവിളികളെ തരണം …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കാസർകോട് സ്വദേശിനി. ബ്രിട്ടനിലെ ബർമിങ്ങാമിൽ കാസർകോട് നിന്നും കുടിയേറി താമസിക്കുന്ന മലയാളി കുടുംബത്തിലെ അംഗമായ മുന ഷംസുദീനാണ് ചാൾസിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നത്. കഴിഞ്ഞ വർഷമായിരുന്നു മുന ഷംസുദീന്റെ നിയമനം നടന്നത്. എന്നാൽ പ്രൈവറ്റ് സെക്രട്ടറി മലയാളിയാണെന്ന വിവരം ഇപ്പോഴാണ് വ്യാപകമായി …
സ്വന്തം ലേഖകൻ: പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി സോഷ്യല്‍ മീഡിയ നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ നിയമം ഓസ്ട്രേലിയയുടെ പാര്‍ലമെന്റ് പാസാക്കി. മാസങ്ങള്‍ നീണ്ട പൊതു ചര്‍ച്ചയ്ക്കും തിരക്കേറിയ പാര്‍ലമെന്ററി പ്രക്രിയയ്ക്കും ശേഷം, ബില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ഒരാഴ്ചയ്ക്കുള്ളില്‍ പാസാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് വര്‍ഷത്തിലെ അവസാന സിറ്റിംഗ് ദിവസമായ വ്യാഴാഴ്ച വൈകിട്ടാണ് ഓസട്രേലിയന്‍ സെനറ്റ് സോഷ്യല്‍ മീഡിയ …
സ്വന്തം ലേഖകൻ: തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ റോക്കറ്റ് സംഭരണകേന്ദ്രത്തില്‍ വ്യാഴാഴ്ച വ്യോമാക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ഹിസ്ബുള്ള-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന്റെ പിറ്റേന്നാണ് ആക്രമണം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇരുകൂട്ടരും ആരോപിച്ചു. തെക്കന്‍മേഖലയിലേക്ക് വാഹനങ്ങളില്‍ മടങ്ങിയെത്തിയവര്‍ക്കുനേരേ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയും ചെയ്തു. വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന മര്‍കബയിലാണ് സംഭവം. മടക്കം …