സ്വന്തം ലേഖകൻ: വിയിലെ യൂറോപ്യന്‍ യാത്രകള്‍ ചിലവേറുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നത്. അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 12 ശതമാനമാണ് ഷെങ്കന്‍ വീസ ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ 90 യൂറോ (8,141 രൂപ) ആണ് ഷെങ്കന്‍ വീസയുടെ പുതിയ ഫീസ്. നേരത്തെ ഇത് 80 യൂറോ ആയിരുന്നു. യൂറോപ്യന്‍ കമ്മീഷനാണ് ഫീസ് വര്‍ധവുമായി ബന്ധപ്പെട്ട തീരുമാനമെടുത്തിരിക്കുന്നത്. …
സ്വന്തം ലേഖകൻ: ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനം എയർപോക്കറ്റിൽപ്പെട്ട് ഒരു യാത്രക്കാരൻ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പരസ്യമായി ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ് സിഇഒ ഗോ ചൂൻ ഫോംഗ്. എസ്ക്യു 321 എന്ന വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കടന്നുപോയ ആഘാതകരമായ അനുഭവത്തിൽ തങ്ങൾ വളരെ ഖേദിക്കുന്നുവെന്ന് ഒരു വീഡിയോ സന്ദേശത്തിൽ സിഇഒ ഗോ …
സ്വന്തം ലേഖകൻ: കൊടുംചൂടിൽനിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ 3 മാസത്തേക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു. തുറസ്സായ സ്ഥലങ്ങളിൽ ജോലി എടുക്കുന്നവർക്ക് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ഇടവേള നൽകണമെന്നാണ് നിയമം. ഈ സമയത്ത് ജോലി എടുപ്പിക്കുന്നത് നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. …
സ്വന്തം ലേഖകൻ: ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ ഇറാനില്‍നിന്നു ലഭിക്കുന്നത് സമ്മിശ്ര വികാരമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍. പ്രസിഡന്റിന്റെ അകാലമരണത്തില്‍ രാജ്യത്തെ ജനം ദുഃഖാര്‍ത്തരായിരിക്കുന്ന സമയത്ത് ഒരുവിഭാഗം പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്ന കാഴ്ചയും കാണാനാകുന്നുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു വ്യക്തമാക്കുന്ന ചില വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. കടുത്ത യാഥാസ്ഥിതിക ഭരണാധികാരിയെന്ന നിലയിലും പരമോന്നത നേതാവ് …
സ്വന്തം ലേഖകൻ: വിനോദസഞ്ചാരത്തിലൂടെ മെച്ചപ്പെട്ട വരുമാനം നേടാനാഗ്രഹിക്കുന്ന രാജ്യങ്ങളെല്ലാം പ്രതീക്ഷയോടെ കാണുന്ന മാര്‍ക്കറ്റാണ് ഇന്ത്യ. കോവിഡിന് ശേഷം ഇന്ത്യക്കാര്‍ക്കിടയില്‍ വിദേശ സഞ്ചാരം വ്യാപകമായതോടെയാണ് ഇന്ത്യന്‍ സഞ്ചാരികള്‍ ലോക ടൂറിസം മാര്‍ക്കറ്റില്‍ നിര്‍ണായ സ്വാധീനം നേടുന്നത്. ഇതോടെ പല ടൂറിസ്റ്റ് രാജ്യങ്ങളും ഇന്ത്യക്കാരെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയുണ്ടായി. പ്രധാനമായും വീസ ഇളവുകള്‍ നല്‍കിയായിരുന്നു ഈ രാജ്യങ്ങള്‍ ഇന്ത്യക്കാരെ …
സ്വന്തം ലേഖകൻ: അവയവക്കടത്ത് മാഫിയയുടെ പ്രവർത്തനം ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്നും അവിടെയുള്ളയാളാണു പ്രധാന കണ്ണിയെന്നും കേസിൽ അറസ്റ്റിലായ സാബിത്ത് നാസർ അന്വേഷണസംഘത്തിന് മൊഴി നൽകി. ഹൈദരാബാദിലെ വ്യക്തിയാണ് അവയവമാഫിയയുമായി ബന്ധിപ്പിച്ചത്. കടത്ത് സംബന്ധിച്ച കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് ഇയാളാണ്. 2019ല്‍ സ്വന്തം വൃക്ക വിറ്റതോടെ ഈ മേഖലയിലെ സാധ്യത താൻ തിരിച്ചറിഞ്ഞു. ഇതിനുപിന്നാലെയാണ് ഇരകളെ തേടി തുടങ്ങിയതെന്നും സാബിത്ത് …
സ്വന്തം ലേഖകൻ: ആലുവ മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂൺ ആദ്യ ആഴ്ച വരെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരുന്നവർ യാത്ര സൗകര്യപ്രദമായി ക്രമീകരിക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. എറണാകുളം ജില്ലയുടെ തെക്ക് ഭാഗത്തു നിന്ന് വിമാനത്താവളത്തിലേക്ക് വരുന്നവർക്കാണ് മുന്നറിയിപ്പ്. അറ്റകുറ്റപ്പണിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ കാലടിയിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. …
സ്വന്തം ലേഖകൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററിൽ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് നേരത്തെ ഇറാൻ റെഡ് ക്രെസന്റ് അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണവാർത്ത പുറത്തുവന്നത്. ഇബ്രാഹിം റെയ്സിക്കൊപ്പം അപകടത്തിൽപ്പെട്ട വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും മരിച്ചു. പ്രതികൂല കാലാവസ്ഥയിൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്ന സാഹചര്യത്തിൽ തുർക്കി …
സ്വന്തം ലേഖകൻ: അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണിയെ അറസ്റ്റ് ചെയ്തതോടെ അവയവക്കടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി സബിത്ത് നാസര്‍ മൂന്ന് വര്‍ഷത്തിനിടെ ഇരുന്നൂറിലധികം പേരെ അവയവക്കടത്തിനായി ഇറാനിലെത്തിച്ചതായാണ് വിവരം. കാസര്‍കോട് ജില്ലയില്‍ നിന്നാണ് കൂടുതല്‍ മലയാളികളെ അവയവക്കടത്തിനായി ഇറാനിലെത്തിച്ചത്. കൊച്ചിയില്‍ നിന്നും ഇതിനു വേണ്ടി ആളുകളെ കടത്തിയിരുന്നു. ഇരകളെ കള്ളം പറഞ്ഞും പ്രലോഭിപ്പിച്ച് …
സ്വന്തം ലേഖകൻ: പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം നിയമകുരുക്കുകൾ പൂർത്തീകരിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മരിച്ച പ്രവാസി മലാളിയുടെ മൃതദേഹം സംസ്കരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശി ഷിബുവിന്റെ(49) മൃതദേഹമാണ് സംസ്കരിച്ചത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ ജുബൈലിയിൽ കഴിഞ്ഞ അഞ്ചിനാണ് ഷിബു മരിച്ചത്. ജുബൈലിലെ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ …