സ്വന്തം ലേഖകൻ: സന്ദർശക വീസയിലൂടെ തായ്‌ലാൻഡിൽ എത്തുന്ന ഇന്ത്യക്കാരെ കബളിപ്പിച്ച് ലാവോസിൽ എത്തിച്ച് തൊഴിൽ തട്ടിപ്പിനിരയാക്കുന്നത് കൂടുന്നു. ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ സ്പെഷ്യൽ ഇക്കണോമിക് സോണിൽ കോൾ സെന്റർ-ക്രിപ്റ്റോ കറൻസി തട്ടിപ്പുകളിൽ പങ്കാളികളായ കമ്പനികളിലേക്കാണ് ഇന്ത്യക്കാരെ അനധികൃതമായി റിക്രൂട്ട് ചെയ്യുന്നത്. വിവിധ കമ്പനികളുടെ ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്സിക്യുട്ടീവ്, കസ്റ്റമർ സപ്പോർട്ട് സർവീസ് മേഖലയിൽ …
സ്വന്തം ലേഖകൻ: വിദേശ വിദ്യാർഥികൾക്കുനേരെ അക്രമം തുടരുന്ന പശ്ചാത്തലത്തിൽ കിർഗിസ്താനിലെ ഇന്ത്യക്കാരായ വിദ്യാർഥികളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ച് ഇന്ത്യൻ കോൺസുലേറ്റ്. നിരവധി പാകിസ്താനി വിദ്യാർഥികൾക്കെതിരെ ഹോസ്റ്റലുകളിൽ ആക്രമണം ഉണ്ടായതോടെയാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. ‘ഞങ്ങൾ ഞങ്ങളുടെ വിദ്യാർഥികളുമായി ബന്ധപ്പെട്ടിരുന്നു. ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണ്. എന്നാൽ തത്ക്കാലം വീടിനുള്ളിൽ തന്നെ തുടരണമെന്ന് വിദ്യാർഥികളോട് നിർദേശിച്ചിട്ടുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ എംബസിയുമായി …
സ്വന്തം ലേഖകൻ: ഇൻഡിഗോ എയർലൈൻസ് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്ലൈറ്റുകൾ ആരംഭിക്കുന്നു. കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, ഛണ്ഡീഗഡ്, ലഖ്നോ എന്നിവിടങ്ങളിലേക്കാണ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയിലേക്കുള്ള സർവീസ് ശൃംഖല വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി 21 പ്രതിവാര സർവീസുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ ഇൻഡിഗോയുടെ അബുദാബിയിലേക്കുള്ള സർവീസുകളുടെ …
സ്വന്തം ലേഖകൻ: 2015-ൽ കോഴിക്കോട് വിട്ട സൗദി എയർലൈൻസ് മടങ്ങിയെത്തുന്നു. ഒക്ടോബർ 27-ന് സർവീസ് തുടങ്ങാനാണ് നീക്കം. ആഴ്ചയിൽ ഏഴു സർവീസുകളുണ്ടാകും. കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്ടറിലാണിത്. ജിദ്ദയിലേക്ക് ആഴ്ചയിൽ നാലും റിയാദിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളുണ്ടാകും. നവംബർ അവസാനത്തോടെ സർവീസുകൾ 11 ആയി ഉയർത്താനും പദ്ധതിയുണ്ട്. കോഡ് ഇ വിഭാഗത്തിൽപ്പെടുന്ന വലിയ വിമാനമാണ് സർവീസുകൾക്ക് ഉപയോഗിക്കുക. …
സ്വന്തം ലേഖകൻ: പന്തീരാങ്കാവ് ഗാർഹികപീഡനത്തിൽ കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവരങ്ങൾക്കായാണ് ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഇന്റർ പോൾ നോട്ടിസിൽ മൂന്നാം കാറ്റഗറി നോട്ടീസ് ആണ് ബ്ലൂ കോർണർ നോട്ടീസ്. ഇന്റർപോൾ ബ്ലു കോർണർ നോട്ടീസിനായി സിബിഐ മുഖേന …
സ്വന്തം ലേഖകൻ: കോവാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച പഠനറിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി നിർമാതാക്കളായ ഭാരത് ബയോടെക്. ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിൽ പിഴവുണ്ടെന്ന് ഭാരത് ബയോടെക് പറഞ്ഞു. വാക്സിൻ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നത് വ്യക്തമായിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. സുരക്ഷിതത്വത്തേക്കുറിച്ചുള്ള ഇത്തരമൊരു പഠനം ഫലപ്രദവും വിജ്ഞാനപ്രദവും പക്ഷപാതരഹിതവുമായിരിക്കാൻ നിരവധി ഡേറ്റകൾ ആവശ്യമാണെന്ന് …
സ്വന്തം ലേഖകൻ: ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനം പൂനെ എയർപോർട്ട് റൺവേയിൽവച്ച് ടഗ് ട്രാക്ടറുമായി കൂട്ടിയിടിച്ചു. 180 യാത്രക്കാരുമായി യാത്ര തിരിക്കാനിരുന്ന വിമാനമാണ് വ്യാഴാഴ്ച അപകടത്തിൽ പെട്ടത്. കൂട്ടിയിടിയിൽ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. വിമാനത്തിൻ്റെ നോസിനും ലാൻഡിംഗ് ഗിയറിന് സമീപമുള്ള ടയറിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ ഡയറക്ടറേറ്റ് ജനറൽ …
സ്വന്തം ലേഖകൻ: ഒമാനിൽ പുതിയ വാഹനങ്ങൾ ഏജൻസികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ സൗകര്യമൊരുക്കി റോയൽ ഒമാൻ പൊലീസ്. നേരത്തെ, പുതിയ വാഹന രജിസ്ട്രേഷൻ ചെയ്യുന്നതിന് ഏജൻസികൾ ആർ.ഒ.പി വാഹന സ്ഥാപന വകുപ്പുകളിൽ നേരിട്ടെത്തി രേഖകൾ സമർപ്പിക്കേണ്ടതായിരുന്നു. പുതിയ സംവിധാനം വാഹന രജിസ്ട്രേഷൻ എളുപ്പത്തിലാക്കാൻ സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പൊലീസ് …
സ്വന്തം ലേഖകൻ: ഇന്ന് വ്യാഴാഴ്ച ബഹ്റൈനില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ ഗാസയ്ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍, സ്വതന്ത്ര പലസ്തീന്‍ രാഷ്ട്ര രൂപീകരണം എന്നീ വിഷയങ്ങള്‍ മുഖ്യ അജണ്ടയാവുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന അറബ് ലോകത്തെ വിദേശകാര്യ മന്ത്രിമാര്‍ യോഗം, ഗാസയ്ക്കെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അടുത്ത നയതന്ത്ര നടപടിയുടെ ഭാഗമായി പലസ്തീന്‍ പ്രശ്നം …
സ്വന്തം ലേഖകൻ: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന. സിങ്കപ്പൂരിൽ നിന്ന് രാഹുൽ ജർമനിയിൽ എത്തിയെന്നാണ് സൂചനകളാണ പൊലീസിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. സിറ്റി പൊലീസ് കമ്മിഷണർ ക്രൈംബ്രാഞ്ച് മുഖേന സിബിഐയിലേക്ക് ഇന്റർപോൾ സഹായം തേടാനുള്ള നടപടികളിലേക്ക് കടക്കും. രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും …