സ്വന്തം ലേഖകൻ: മസ്കറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച നമ്പി രാജേഷിന്റെ മൃതദേഹവുമായി തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഓഫീസിനുമുന്നില്‍ പ്രതിഷേധവുമായി കുടുംബം. ഇന്ന് രാവിലെ ഏഴരയോടെയാണ് രാജേഷിന്റെ മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ എത്തിയത്. ഇവിടെനിന്ന് മൃതദേഹം കൈപ്പറ്റിയ കുടുംബം ഈഞ്ചയ്ക്കലിലെ എയര്‍ ഇന്ത്യയുടെ ഓഫീസിന് മുന്നിലെത്തിയാണ് പ്രതിഷേധം നടത്തുന്നത്. രാജേഷിന്റെ ഭാര്യ …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി. കുവൈറ്റുമായി നടക്കുന്ന ലോക കപ്പ് യോഗ്യതാ മത്സരത്തിനുശേഷം അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കുമെന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ കൂടിയായ സുനിൽ ഛേത്രി സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചു. ജൂൺ ആറിന് കൊൽക്കത്തയിലാണ് അവസാന മത്സരം. ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ …
സ്വന്തം ലേഖകൻ: 2000ന് ശേഷം ലഭിച്ച വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്കായി ഇതുവരെ വിദ്യാഭ്യാസ മന്ത്രാലയം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാത്ത ജീവനക്കാര്‍ക്ക് ഒരാഴ്ച കൂടി സമയം അനുവദിച്ചതായി അല്‍ ജരീദ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ഓര്‍മിപ്പിച്ച് അധ്യാപകര്‍ക്ക് അറിയിപ്പുകള് നല്‍കിത്തുടങ്ങിയതായും മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം അറിയിച്ചു. കുവൈത്തിലെ സ്കൂളുകളും കോളേജുകളും ഉള്‍പ്പെടെ വിദ്യാഭ്യാസ …
സ്വന്തം ലേഖകൻ: ഷെങ്കൻ വിസ ലഭിക്കുന്നതിനുള്ള അപേക്ഷകളിൽ സൂക്ഷ്മത പാലിക്കാൻ കുവൈത്ത് വിദേശകാര്യ മന്ത്രാലയം. അംഗീകൃത ഓഫിസുകളോ, ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയോ ആയിരിക്കണം ബന്ധപ്പെട്ട എംബസികൾക്ക് അപേക്ഷകള്‍ നല്‍കേണ്ടത്. വിസ അപേക്ഷകര്‍ വ്യാജ റിസർവേഷൻ ഒഴിവാക്കണം. ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ എംബസി അപേക്ഷ നിരസിക്കും. ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട എംബസികൾ പുറപ്പെടുവിച്ച നിർദേശങ്ങള്‍ പാലിക്കാനും പിന്തുടരാനും …
സ്വന്തം ലേഖകൻ: യുഎഇയില്‍ ചൂട് കൂടിയതോടെ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പൊടി പടലങ്ങള്‍ ഉയര്‍ത്തുന്ന അതിവേഗ കാറ്റ് കാരണം വാഹനമോടിക്കുമ്പോഴും പുറത്തിറങ്ങി നടക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. കെട്ടിടങ്ങളില്‍ പൊടിപടലങ്ങള്‍ കയറുന്നത് തടയാന്‍ വാതിലുകളും ജനലുകളും അടയ്ക്കാന്‍ മുനിസിപ്പാലിറ്റികള്‍ താമസക്കാരോട് ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നവര്‍ വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം …
സ്വന്തം ലേഖകൻ: ഇറാനുമായി വ്യാപാര ബന്ധമുള്ളവരും ഉപരോധം നേരിടേണ്ടി വരും എന്ന് അമേരിക്ക. ഇറാനുളള ഉപരോധം തുടരുകയാണ്. അവരുമായി സഹകരിക്കുന്നവർക്കും ഇത് ബാധകമാണെന്നും അമേരിക്കൻ വിദേശകാര്യ ഉപവക്താവ് വേദാന്ത് പട്ടേൽ വ്യക്തമാക്കി. ഇറാനുമായുള്ള ബന്ധം എങ്ങനെയെന്ന് ഇന്ത്യയാണ് വിശദീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ ചബഹാർ തുറമുഖം നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കാനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പു വച്ച …
സ്വന്തം ലേഖകൻ: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിനായി ലുക്ക്ഔട്ട് സർക്കുലർ ഇറക്കി പൊലീസ്. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി. രാഹുല്‍ സിംഗപ്പൂരിലെത്തിയെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ബസ് മാർഗം ബംഗളൂരുവിലെത്തി രാജ്യം വിട്ടതായാണ് സൂചന. ഇക്കാര്യത്തില്‍ നോർത്തേൺ ഐജി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം, യുവതിയോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുലിൻ്റെ …
സ്വന്തം ലേഖകൻ: ആശുപത്രികളിലെയും സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്ററുകളിലെയും ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിലെ ജോലി രാവിലെ ഏഴരയ്ക്ക് ആരംഭിക്കും. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ ജരീദ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമാര്‍, ആരോഗ്യ മേഖലകളിലെ ഡയറക്ടര്‍മാര്‍, കേന്ദ്ര വകുപ്പുകള്‍, മെഡിക്കല്‍ ബോഡി മേധാവികള്‍ എന്നിവരെ അഭിസംബോധന ചെയ്ത് ആരോഗ്യ മന്ത്രാലയത്തിന്റെ ആക്ടിംഗ് …
സ്വന്തം ലേഖകൻ: ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാറൊപ്പിട്ടു. പത്തുവർഷത്തേക്ക് ഇന്ത്യക്കാണ് നടത്തിപ്പുചുമതല. ആദ്യമായാണ് ഒരു വിദേശതുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്. ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും തമ്മിലുള്ള ത്രികക്ഷി വ്യാപാരത്തിനും വാണിജ്യത്തിനും തുറമുഖം സഹായകരമാകുമെന്ന് കേന്ദ്ര തുറമുഖമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ …
സ്വന്തം ലേഖകൻ: കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ശ്രീലങ്കൻ എയർലൈൻസിന്റെ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. ആവശ്യക്കാർ കൂടിയാൽ തിരുവനന്തപുരത്ത് നിന്ന് കൊളംബോയിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്ന് സെയിൽസ് ആൻഡ് ഡിസ്ട്രിബൂഷൻ തലവൻ ദിമുത്തു ടെന്നകൂൺ പറഞ്ഞു. നിലവിൽ ഇന്ത്യയിൽ നിന്ന് ഒരാഴ്ച 90 വിമാനങ്ങളാണ് ശ്രീലങ്കയിലേക്ക് സർവീസ് നടത്തുന്നത്. ആഴ്ചയിൽ നാല് …