സ്വന്തം ലേഖകന്‍: ‘സ്വകാര്യത നഷ്ടമായി, തലമാറ്റാന്‍ പറ്റാത്തതിനാല്‍ താടി വടിക്കുന്നു,’ സോഷ്യല്‍ മീഡിയ താരമാക്കിയ നരേന്ദ്ര മോദിയുടെ അപരന്‍ പയ്യനൂരുകാരനായ മലയാളി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുമായുള്ള രൂപസാദൃശ്യത്തെ തുടര്‍ന്ന് ദേശീയ മാധ്യമങ്ങളില്‍ വരെ താരമായ സ്വദേശി രാമചന്ദ്രനാണ് പെട്ടെന്നുണ്ടായ പ്രശസ്തി തലവേദനയായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വൈറലായതോടെ ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും തന്റെ …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് ജൂനിയറുമായി കൂടിക്കാഴ്ച നടത്തിയതായി റഷ്യന്‍ അധികാര ദല്ലാളിന്റെ വെളിപ്പെടുത്തല്‍. ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂണിയറുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് പ്രമുക റഷ്യന്‍ അധികാര ദല്ലാളായ റിനാറ്റ് അക്‌മെറ്റ്ഷിനാണ് വെളിപ്പെടുത്തിയത്. ട്രംപ് ജൂണിയറും റഷ്യന്‍ അഭിഭാഷക നതാലിയ വെസെല്‍നിറ്റ്‌സ്‌കായയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഹില്ലരി ക്ലിന്റനെക്കുറിച്ചുള്ള …
സ്വന്തം ലേഖകന്‍: ‘ഒരു സ്ത്രീക്കും 15 ദിവസത്തില്‍ കൂടുതല്‍ ബലാത്സംഗത്തെ അതിജീവിച്ച് ബംഗാളില്‍ ജീവിക്കാന്‍ കഴിയില്ല,’ വിവാദ പരാമര്‍ശം നടത്തിയ ബിജെപി എംപി രൂപ ഗാംഗുലിക്കെതിരെ കേസ്. ബി.ജെ.പി രാജ്യസഭാംഗം രൂപ ഗാംഗുലി, പര്‍ട്ടിയുടെ പശ്ചിമബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സിനിമയില്‍നിന്ന് രാഷ്ട്രീയ രംഗത്തെത്തിയ രൂപ ഗാംഗുലി സംസ്ഥാനത്തെ സ്ത്രീകളുടെ …
സ്വന്തം ലേഖകന്‍: തെലുങ്ക് സിനിമാ ലോകത്തെ പിടിച്ചു കുലുക്കി മയക്കു മരുന്നു വിവാദം, സൂപ്പര്‍ താരമടക്കം 12 പേര്‍ക്ക് നോട്ടീസ്. ലഹരി ഇടപാട് കേസില്‍ താരങ്ങളടക്കം സിനിമാ രംഗത്തെ 12 പേര്‍ക്കു തെലങ്കാന എക്‌സൈസ് വകുപ്പ് നോട്ടിസ് അയച്ചു. തെലുങ്കിലെ സൂപ്പര്‍താരം രവി തേജ, സംവിധായകന്‍ പുരി ജഗന്നാഥ്, നടിമാരായ ചാര്‍മി, മുമൈദ്ഖാന്‍ തുടങ്ങി 12 …
സ്വന്തം ലേഖകന്‍: 73% ഇന്ത്യക്കാരും മോദി സര്‍ക്കാരിന്റെ കഴിവില്‍ വിശ്വസിക്കുന്നു, ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസത്തിന്റെ പട്ടികയില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. സര്‍ക്കാരിന് മേല്‍ ജനങ്ങളുടെ ആത്മവിശ്വാസം കണക്കാക്കുന്ന ഒഇപിഡി പ്രസിദ്ധീകരിച്ച പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്റിനും ഇന്തോനേഷ്യയ്ക്കും പിന്നിലായാണ് ഇന്ത്യ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. രാജ്യത്ത് ഉടനീളമുള്ള പൊതുഭരണ സംവിധാനങ്ങളുടെ ഏറ്റവും പുതിയ വിവര ശേഖരം അടിസ്ഥാനപ്പെടുത്തിയാണ് ഈ …
സ്വന്തം ലേഖകന്‍: പ്രവാസി വോട്ട് വിഷയം അനന്തമായി നീളുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. പ്രവാസി വോട്ട് വിഷയം അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിലെ അതൃപ്തി വ്യക്തമാക്കിയ സുപ്രീം കോടതി എത്രയും വേഗം വിഷയത്തില്‍ തീരുമാനം അറിയിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിയമഭേദഗതിയാണോ, ചട്ടഭേദഗതിയാണോ വേണ്ടതെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. പ്രവാസി വോട്ടിനുള്ള നിയമഭേദഗതി കൊണ്ടുവരികയാണെങ്കില്‍ …
സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ദിലീപിന് കൈമാറിയതായി പോലീസ്, ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്, ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും. കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയാകുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ദിലീപിന് കൈമാറിയതായി പൊലീസ് കോടതിയില്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ പറയുന്നു. കേസില്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് …
സ്വന്തം ലേഖകന്‍: പൊതു സ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം നിരോധിച്ച ബെല്‍ജിയന്‍ സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ച് യൂറോപ്യന്‍ കോടതി. മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം ജനാധിപത്യ സമൂഹത്തില്‍ അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയാണ് വിഷയം പരിഗണിച്ചത്. 2011 ലാണ് ബെല്‍ജിയം പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ പോലുള്ള വസ്ത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പൂര്‍ണമായോ …
സ്വന്തം ലേഖകന്‍: ചൈനീസ് സര്‍ക്കാര്‍ വിസ നിഷേധിച്ച് രാഷ്ട്രീയ തടവുകാരനാക്കിയ നോബേല്‍ ജേതാവ് ലിയു സിയാബോ അന്തരിച്ചു. 61 വയസ്സായിരുന്നു. കരളിന് അര്‍ബുദം ബാധിച്ച സിയാബോവിന്റെ അന്ത്യം ഷെന്യാങ്ങിലെ ചൈനീസ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ വച്ചായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് സിയാബോവിനെ ജയിലില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. 2010 ലാണ് …
സ്വന്തം ലേഖകന്‍: അന്റാര്‍ട്ടിക്കയില്‍ ഭീമന്‍ മഞ്ഞുമല പിളര്‍ന്നു, മേഖലയില്‍ കപ്പലുകള്‍ക്ക് അപകട മുന്നറിയിപ്പ്. അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ നാലാമത്തെ മഞ്ഞുമലയായ ലാര്‍സന്‍ സിയുടെ വലിയ ഭാഗമാണ് ഇപ്പോള്‍ പൊട്ടിയടര്‍ന്നിരിക്കുന്നത്. കപ്പലുകള്‍ക്കു വന്‍ഭീഷണി ഉയര്‍ത്തിയാണ് 5800 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുള്ള മഞ്ഞുമലയുടെ ഒഴുകല്‍. ഇതിന് ഇന്തൊനീഷ്യന്‍ ദ്വീപായ ബാലിയുടെ വലുപ്പമുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മഞ്ഞുമലകള്‍ ഒഴുകിനീങ്ങുന്നത് അന്റാര്‍ട്ടിക്കയില്‍ …