സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനം, ഇന്ത്യയും പോര്‍ച്ചുഗലും 11 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പോര്‍ച്ചുഗലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ 11 കരാറുകള്‍ ഒപ്പുവച്ചു. വിദ്യാഭ്യാസം, ഭീകരവിരുദ്ധ പോരാട്ടം, ശാസ്ത്ര സങ്കേതികവിദ്യാ, ബഹിരാകാശ ഗവേഷണം തുടങ്ങിയ …
സ്വന്തം ലേഖകന്‍: സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പള്‍സര്‍ സുനി ദിലീപിന് എഴുതിയതെന്ന് കരുതുന്ന കത്ത് പുറത്ത്, 1.5 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതി നല്‍കി ദിലീപും നാദിര്‍ഷയും, നടിയെ തട്ടിക്കൊണ്ടു പോയ സംഭവം വീണ്ടും പുകയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് എഴുതിയതെന്നു കരുതുന്ന കത്താണ് പുറത്തായത്. ‘ദിലീപേട്ടാ’ എന്ന …
സ്വന്തം ലേഖകന്‍: സൗദിയില്‍ സ്‌പോണ്‍സര്‍ അടിമയാക്കിയ ഇന്ത്യന്‍ നഴ്‌സിനെ രക്ഷിക്കാന്‍ സുഷമ സ്വരാജ് ഇടപെടുന്നു. സൗദി അറേബ്യയില്‍ ജോലിക്കെത്തിച്ച് അടിമയാക്കിയ കര്‍ണാടക സ്വദേശിനി ജസീന്ത മെന്‍ഡോണ്‍കയെയാണ് സൗദിയില്‍ സ്‌പോണ്‍സര്‍ അടിമയാക്കി വച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. ജസീന്തയുടെ മോചനത്തിന് ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുഷ്മ സ്വരാജ് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദിന് ട്വീറ്റ് സന്ദേശമയച്ചു. അതേസമയം, …
സ്വന്തം ലേഖകന്‍: പാക് സൈന്യം നിയന്ത്രണ രേഖ ലംഘിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുമായി ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ ദിവസം നിയന്ത്രണ രേഖ കടന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം വധിച്ച പാകിസ്താനി സൈനികനില്‍ നിന്നും നിരവധി ആധുനിക ഉപകരണങ്ങള്‍ സൈന്യം കണ്ടെടുത്തിരുന്നു. ഒരു ഹെഡ് ക്യാമറയും കഠാരയും വെടിക്കോപ്പുകളും ഗ്രനേഡുകളും തോക്കുകളും മൃതദേഹത്തില്‍ നിന്ന് ലഭിച്ചതായി ദൃശ്യങ്ങളില്‍ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ അമേരിക്കയിലേക്ക് മോദിയുടെ യാത്ര, അമേരിക്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി യാത്ര തിരിച്ചു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. പോര്‍ച്ചുഗല്‍, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളും മോസി സന്ദര്‍ശിക്കുന്നുണ്ട്. ശനിയാഴ്ച പോര്‍ച്ചുഗലിലെത്തുന്ന നരേന്ദ്രമോദി, പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ …
സ്വന്തം ലേഖകന്‍: മലയാളിയായ യുവ വൈദികനെ സ്‌കോര്‍ട്ട്‌ലന്‍ഡില്‍ കാണാതായതായി പരാതി. സിഎംഐ സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ. മാര്‍ട്ടിന്‍ സേവ്യറിനെയാണു താമസസ്ഥലത്തുനിന്നു കാണാതായത്. ഇതു സംബന്ധിച്ച് സഭാധികാരികള്‍ക്കും ബന്ധുക്കള്‍ക്കും വിവരം ലഭിച്ചു. എഡിന്‍ബറോ രൂപതയുടെ കീഴിലുള്ള ക്രിസ്റ്റോര്‍ഫിന്‍ ഇടവകയുടെ ചുമതല വഹിച്ചു വരികയായിരുന്നു ഫാ. മാര്‍ട്ടിന്‍. ചൊവ്വാഴ്ച വരെ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബഹിരാകാശ ഗവേഷകരുടെ കരുത്തറിയിച്ച് ഐഎസ്ആര്‍ഒ വീണ്ടും, പിഎസ്എല്‍വി സി38 ആകാശത്ത് എത്തിച്ചത് 31 ഉപഗ്രഹങ്ങള്‍. ഇന്ത്യയുടെ അഭിമാനമുയര്‍ത്തി കാര്‍ട്ടോസാറ്റ്2 ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി38 കഴിഞ്ഞ ദിവസം രാവിലെ 9.29 ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് ആകാശത്തേക്ക് കുതിച്ചത്. അമേരിക്കയിലെ ഉള്‍പ്പെടെ 14 രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും കന്യാകുമാരി …
സ്വന്തം ലേഖകന്‍: ‘ഈ ചോദ്യം നിങ്ങള്‍ ആണുങ്ങളോട് ചോദിക്കുമോ?’ മാധ്യമ പ്രവര്‍ത്തകരുടെ വായടച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍.വനിതാ ടീമിന്റെ ക്യാപ്റ്റന്‍ മിതാലി രാജാണ് ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന് വേണ്ട പ്രാധാന്യം നല്‍കുന്നില്ലെന്നും പുരുഷ താരങ്ങളോട് തങ്ങളെ താരതമ്യം ചെയ്യരുതെന്നും തുറന്നടിച്ചത്. വനിതാ ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ പുരുഷ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ …
സ്വന്തം ലേഖകന്‍: ട്രംപ് ഭ്രാന്തനാണെന്ന് ഉത്തര കൊറിയ, യുഎസിനെ പിന്തുണക്കുന്ന ദക്ഷിണ കൊറിയക്കും മുന്നറിയിപ്പ്. ഒന്നര വര്‍ഷം ജയിലില്‍ പാര്‍പ്പിച്ച ശേഷം ഉത്തര കൊറിയ മോചിപ്പിച്ച യുഎസ് വിദ്യാര്‍ഥി ഓട്ടൊ വാംബിയറുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയാണു ഉത്തര കൊറിയയുടെ പുതിയ പ്രകോപനം. ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമമായ റൊ!ഡോങ് സിന്‍മന്‍ ആണ് യുഎസിനും ട്രംപിനും …
സ്വന്തം ലേഖകന്‍: ലോക്‌സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് മീരാ കുമാറിനെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. ബിഹാര്‍ ഗവര്‍ണറായിരുന്ന റാം നാഥ് കോവിന്ദ് ആണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. മീരാ കുമാറിനെ കൂടാതെ മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ …