സ്വന്തം ലേഖകൻ: ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ പിടിച്ചെടുത്ത എം.എസ്.സി. ഏരീസ് ചരക്കുകപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ ഏഴുപേരെ വിട്ടയച്ചു. അഞ്ചു ഇന്ത്യക്കാർ ഒരു ഫിലിപ്പിനോ, ഒരു എസ്റ്റോണിയൻ എന്നിവരെ വിട്ടയച്ചതായി പോർച്ചുഗീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എംഎസ്‌സി ഏരീസിലെ 5 ഇന്ത്യൻ നാവികർ മോചിതരായെന്നും വ്യാഴാഴ്ച വൈകുന്നേരം അവർ ഇറാനിൽ നിന്നും പുറപ്പെട്ടതായും ഇറാനിലെ ഇന്ത്യൻ എംബസി …
സ്വന്തം ലേഖകൻ: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാം. കെജ്രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഇഡിയോട് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ …
സ്വന്തം ലേഖകൻ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിക്കുന്നതെന്ന് മുന്നറിയിപ്പ് നൽകി കുവൈത്തെിലെ സുരക്ഷാ ഉദ്യോഗസ്ഥർ. നിരവധി പേരുടെ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയതായി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. സുരക്ഷാ മേഖലയിൽ നിന്നുള്ള ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അൽ-അൻബ പത്രമാണ് വാർത്ത റിപ്പോർട്ട് ചെയതത്. വിശ്വസനീയമല്ലാത്ത ലിങ്കുകളിലൂടെയോ വെബ്സൈറ്റുകളിലൂടെയോ പണമടയ്ക്കുന്നതിൽ നിന്നും ആളുകൾ …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരനായ എം.ടെക്ക് വിദ്യാര്‍ഥി നവജീത് സന്തുവിനെ കുത്തിക്കൊന്ന കേസില്‍ ഹരിയാണ സ്വദേശികളായ സഹോദരങ്ങള്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായി. അഭിജിത് ഗാര്‍ട്ടന്‍, റോബിന്‍ ഗാര്‍ട്ടന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ന്യൂ സൗത്ത് വെയില്‍സ് ഗുല്‍ബേണില്‍ അറസ്റ്റിലായത്. വിക്ടോറിയ പോലീസാണ് പ്രതികളുടെ അറസ്റ്റ് വിവരം അറിയിച്ചത്. ഹരിയാണ കര്‍ണല്‍ സ്വദേശിയാണ് കൊല്ലപ്പെട്ട നവജീത് സന്തുവും. മെയ് അഞ്ച് …
സ്വന്തം ലേഖകൻ: എയർഇന്ത്യ എക്സ്‌പ്രസിന്റെ ജീവനക്കാർ കൂട്ടയവധിയെടുത്ത് പ്രതിഷേധിച്ച സംഭവത്തിൽ നടപടിയുമായി വിമാന കമ്പനി. സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ 25 കാബിൻ ക്രൂ അംഗങ്ങളെ കമ്പനി പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു ന്യായവുമില്ലാതെ മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ ഉദ്യോഗസ്ഥർ ജോലിയിൽ നിന്നും വിട്ടുനിന്നുവെന്നാണ് ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടുകൊണ്ടുള്ള കത്തിൽ …
സ്വന്തം ലേഖകൻ: എയർഇന്ത്യ എക്സ്‌പ്രസിന്റെ ഇരുനൂറിലധികം കാബിൻ ജീവനക്കാർ കൂട്ടയവധിയെടുത്ത് ടാറ്റാ ഗ്രൂപ്പിനെതിരേ പ്രതിഷേധിച്ചതോടെ ചൊവ്വാഴ്ച രാത്രിമുതൽ നൂറിലധികം സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലായിമാത്രം റദ്ദാക്കിയത് നാല്പതോളം സർവീസുകൾ. കൊച്ചി, കോഴിക്കോട്, ഡൽഹി, ബെംഗളൂരു എന്നിവയുൾപ്പെടെ വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധിച്ചു. മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കിയതിൽ ഡി.ജി.സി.എ. എയർഇന്ത്യ എക്സ്‌പ്രസിനോട് വിശദീകരണം തേടി …
സ്വന്തം ലേഖകൻ: ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. റെഗുലര്‍ വിഭാഗത്തില്‍ 374755 പേര്‍ പരീക്ഷയെഴുതി 294888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.78.69 വിജയശതമാനം. മുന്‍ വര്‍ഷം ഇത്. 88.95 ശതമാനമായിരുന്നു .4.26 വിജയശതമാനം കുറഞ്ഞു. 39242 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി വിവിധ ഗ്രൂപ്പുകളിലെ വിജയ ശതമാനം സയന്‍സ് – …
സ്വന്തം ലേഖകൻ: ഇന്ത്യ, ചൈന, റഷ്യ, ജപ്പാന്‍, മലേഷ്യ, തായ്ലാന്‍ഡ്, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് സൗജന്യവീസ നല്‍കുന്നത് തുടരുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. ഈ രാജ്യക്കാരല്ലാത്ത വിനോദസഞ്ചാരികളില്‍നിന്ന് 30 ദിവസത്തെ വീസയ്ക്ക് 50 ഡോളര്‍ ഈടാക്കും. ശ്രീലങ്കയില്‍ ചെന്നശേഷം നല്‍കുന്ന വീസകളുടെ ഫീസ് കൂട്ടിയത് വിവാദമായതോടെയാണ് പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ ഓഫീസ് ഈ തീരുമാനമറിയിച്ചത്. പുതിയ …
സ്വന്തം ലേഖകൻ: വിവാദപരാമര്‍ശങ്ങളിലൂടെ പാര്‍ട്ടിയെ വെട്ടിലാക്കി ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിത്രോദ. വടക്കുകിഴക്കന്‍ മേഖലയിലുള്ളവര്‍ ചൈനക്കാരെ പോലെയും തെക്കേ ഇന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണെന്നുമാണ് സാം പിത്രോദ അഭിപ്രായപ്പെട്ടത്. ഇന്ത്യയുടെ വൈവിധ്യങ്ങളെ കുറിച്ചുള്ള ഒരു ഇംഗ്ലീഷ് മാധ്യമത്തിന്റെ ചോദ്യത്തിനാണ് അദ്ദേഹം വിവാദപരമായ മറുപടി നല്‍കിയത്. പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെയും വടക്കുള്ളവര്‍ യൂറോപ്പുകാരെപോലെയും ആണെന്നും പിത്രോദ പറഞ്ഞിരുന്നു. …
സ്വന്തം ലേഖകൻ: പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കോവിഡ് വാക്സിൻ പിൻവലിച്ച് നിര്‍മാണക്കമ്പനിയായ “അസ്ട്രാസെനക’. കമ്പനിയുടെ കോവിഷീല്‍ഡ് വാക്സിന്റെ ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്നു കമ്പനി അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായതായി പറയുന്നു. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്കിയതു …