1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടൂറിസ്റ്റുകളുടെ പേടിസ്വപ്‌നമായ നഗരങ്ങളില്‍ രണ്ടാമത് കറാച്ചി; ഇന്ത്യയിലെ സുരക്ഷിതമല്ലാത്ത നഗരങ്ങൾ ഇവ
ടൂറിസ്റ്റുകളുടെ പേടിസ്വപ്‌നമായ നഗരങ്ങളില്‍ രണ്ടാമത് കറാച്ചി; ഇന്ത്യയിലെ സുരക്ഷിതമല്ലാത്ത നഗരങ്ങൾ ഇവ
സ്വന്തം ലേഖകൻ: 2024-ല്‍ വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും അപകടകരമായ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ രണ്ട് നഗരങ്ങളും. ഫോര്‍ബ്‌സ് അഡൈ്വസറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോകത്തെ 60 നഗരങ്ങളിലെ ഏഴ് സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. സുരക്ഷിതയാത്ര, കുറ്റകൃത്യങ്ങള്‍, വ്യക്തിസുരക്ഷ, ആരോഗ്യ സുരക്ഷ, പ്രകൃതിദുരന്തത്തില്‍ നിന്നുള്ള സുരക്ഷ, ഡിജിറ്റല്‍ സുരക്ഷ എന്നിവയാണ് ഫോര്‍ബ്‌സ് അഡൈ്വസര്‍ പരിശോധിച്ചത്. വെനസ്വേലയിലെ …
പുതുവർഷത്തിൽ പറന്നുയരാൻ ‘എയർ കേരള’ എയർലൈൻ; കണ്ണൂരിൽ 30-ന്ധാരണാപത്രം ഒപ്പിടും
പുതുവർഷത്തിൽ പറന്നുയരാൻ ‘എയർ കേരള’ എയർലൈൻ; കണ്ണൂരിൽ 30-ന്ധാരണാപത്രം ഒപ്പിടും
സ്വന്തം ലേഖകൻ: പുതുവർഷത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരാൻ ‘എയർ കേരള’ എയർലൈൻ. സർവീസ് ആരംഭിക്കുന്നതിന്റെ ധാരണാപത്രം തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് ഒപ്പുവെക്കും. കണ്ണൂരിന് പുറമെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നായിരിക്കും സർവീസ്. മാർച്ചോടെ സർവീസ് തുടങ്ങാനുള്ള പദ്ധതിയുമായാണ് കമ്പനി മുന്നോട്ട് പോകുന്നത്. പ്രവാസികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. കുറഞ്ഞ ചെലവിൽ …
മന്‍മോഹന്‍ സിങിന് വിട നല്‍കി രാജ്യം; യമുനാ തീരത്തെ നിഗം ബോധ് ഘട്ടില്‍ അന്ത്യവിശ്രമം
മന്‍മോഹന്‍ സിങിന് വിട നല്‍കി രാജ്യം; യമുനാ തീരത്തെ നിഗം ബോധ് ഘട്ടില്‍ അന്ത്യവിശ്രമം
സ്വന്തം ലേഖകൻ: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് യാത്രാമൊഴിയേകി രാജ്യം. നിഗം ബോധ് ഘട്ടില്‍ നടന്ന സംസ്‌കാരച്ചടങ്ങില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ നിരവധി പ്രമുഖരും ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു. സൈനിക ബഹുമതികളോടെ, സിഖ് മതാചാരപ്രകാരമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത്ഷാ …
ഇനി ഏത് ഡിജിറ്റൽ വാലറ്റും ഏത് യുപിഐ ആപ്പിലും ബന്ധിപ്പിക്കാം; മാറ്റവുമായി ആർബിഐ
ഇനി ഏത് ഡിജിറ്റൽ വാലറ്റും ഏത് യുപിഐ ആപ്പിലും ബന്ധിപ്പിക്കാം; മാറ്റവുമായി ആർബിഐ
സ്വന്തം ലേഖകൻ: ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വലിയൊരു മാറ്റം കൊണ്ടുവന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഒരു പുതിയ നിർദേശം പുറപ്പെടുവിച്ചു. ഇനി മുതൽ പ്രീപെയ്ഡ് പേയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റുകളുമായി ബന്ധപ്പെട്ട (പിപിഐ) പണമിടപാടുകള്‍ തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകള്‍ വഴി നടത്തുന്നതിനുള്ള അനുമതിയാണ് ആർബിഐ നൽകിയിരിക്കുന്നത്. [RBI changes digital wallet rules] നിലവിൽ …
അബുദാബി-മുംബൈ വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; കണ്ണൂർ സ്വദേശി പിടിയിൽ
അബുദാബി-മുംബൈ വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; കണ്ണൂർ സ്വദേശി പിടിയിൽ
സ്വന്തം ലേഖകൻ: വിമാനത്തിന്റെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. മുഹമ്മദ് ഒറ്റപിലാക്കലിന് (26) എതിരെയാണ് കേസ് എടുത്തത്. വിമാനം മുംബൈയില്‍ എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ക്ക് യുവാവിനെ കൈമാറി. കേസെടുത്ത ശേഷം നോട്ടീസ് നല്‍കി ഇയാളെ വിട്ടയച്ചു. ശുചിമുറിയില്‍ നിന്ന് സിഗരറ്റിന്റെ മണവും പുകയും വന്നതോടെയാണ് …
പെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികൾ കുറ്റക്കാർ; സിപിഎമ്മിനെ വെട്ടിലാക്കി കോടതിവിധി
പെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികൾ കുറ്റക്കാർ; സിപിഎമ്മിനെ വെട്ടിലാക്കി കോടതിവിധി
സ്വന്തം ലേഖകൻ: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കോടതിവിധി. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്കു ശേഷം എറണാകുളം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. സിപിഎമ്മിന്റെ ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനും പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാരെന്നാണ് കൊച്ചി സിബിഐ കോടതി കണ്ടെത്തിയിരിക്കുന്നത്. …
ആശങ്ക; ട്രംപ് സ്ഥാനമേൽക്കും മുമ്പ് വിദേശ വിദ്യാർഥികൾ മടങ്ങിവരണമെന്ന് യുഎസ് സർവകലാശാലകൾ
ആശങ്ക; ട്രംപ് സ്ഥാനമേൽക്കും മുമ്പ് വിദേശ വിദ്യാർഥികൾ മടങ്ങിവരണമെന്ന് യുഎസ് സർവകലാശാലകൾ
സ്വന്തം ലേഖകൻ: ജനുവരി 20ന് ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനിരിക്കെ യുഎസ് കോളേജുകളിലും സര്‍വകലാശാലകളിലും ഭയവും അനിശ്ചിതത്വവും പടരുന്നു. സര്‍വകലാശാലകളും കോളേജുകളും വിദേശ വിദ്യാര്‍ഥികളോട് ശൈത്യകാല അവധി അവസാനിക്കും മുമ്പേ ക്യാമ്പസിലെത്താന്‍ ആവശ്യപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്നാം ട്രംപ് സര്‍ക്കാരിന്റെ കാലത്തിനുസമാനമായ യാത്ര-വീസ നിരോധനം ഏര്‍പ്പെടുത്തുമെന്ന ആശങ്കയാണ് കോളേജ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. …
ബൈഡന്‍ ഭരണകൂടം നാടുകടത്തിയത് 3467 ഇന്ത്യക്കാരെ; ഓരോ 6 മണിക്കൂറിലും ഒരു ഇന്ത്യക്കാരന്‍
ബൈഡന്‍ ഭരണകൂടം നാടുകടത്തിയത് 3467 ഇന്ത്യക്കാരെ; ഓരോ 6 മണിക്കൂറിലും ഒരു ഇന്ത്യക്കാരന്‍
സ്വന്തം ലേഖകൻ: ഈ വര്‍ഷം, ഓരോ ആറ് മണിക്കൂറിലും ഒരു ഇന്ത്യക്കാരനെ യുഎസില്‍നിന്ന് നാടുകടത്തിയതായി റിപ്പോര്‍ട്ട്. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് പുറത്തുവിട്ട 2024-ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2021നെ അപേക്ഷിച്ച് 2024ലേക്കെത്തുമ്പോള്‍ യുഎസില്‍നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 400 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2021-ല്‍ യുഎസ് നാടുകടത്തിയ 59,011 ആളുകളില്‍ 292 …
താക്കോൽ സ്ഥാനങ്ങളിൽ ഇന്ത്യക്കാർ; യുഎസിൽ ഇന്ത്യാ വിരുദ്ധ വികാരം ശക്തമാകുന്നു
താക്കോൽ സ്ഥാനങ്ങളിൽ ഇന്ത്യക്കാർ; യുഎസിൽ ഇന്ത്യാ വിരുദ്ധ വികാരം ശക്തമാകുന്നു
സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോളിസി അഡ്വൈസറായി ഇന്ത്യൻ വംശജൻ ശ്രീറാം കൃഷ്ണനെ നിയമിച്ചതിന് പിന്നാലെ അമേരിക്കയിൽ ഇന്ത്യാ വിരുദ്ധ വികാരം അലയടിക്കുകയും സാമൂഹികമാധ്യമങ്ങളിൽ ഇത് വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ഇലോൺ മസ്കുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ശ്രീറാം കൃഷ്ണൻ. ട്വിറ്റർ മസ്‌ക് ഏറ്റെടുത്ത ശേഷം പുതിയ …
യമന്‍ വിമാനത്താവളത്തില്‍ ഇസ്രയേല്‍ ആക്രമണം; WHO മേധാവി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
യമന്‍ വിമാനത്താവളത്തില്‍ ഇസ്രയേല്‍ ആക്രമണം; WHO മേധാവി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സ്വന്തം ലേഖകൻ: ഇസ്രയേല്‍ സൈന്യം യമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലോകാരോഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് എ ഗബ്രിയേസസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യു.എന്‍ വിമാന ജീവനക്കാരിലൊരാള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച യമനിലെ സന എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. സനയില്‍ നിന്നും ഫ്ളൈറ്റ് കയറാനൊരുങ്ങുമ്പോള്‍ വിമാനത്താവളത്തില്‍ ബോംബാക്രമണമുണ്ടാകുകയായിരുന്നു. സാമൂഹിക മാധ്യമമായ എക്സില്‍ സംഭവത്തെക്കുറിച്ച് ടെഡ്രോസ് വിവരിച്ചു. ”ഞങ്ങളുടെ വിമാനത്തിലെ ഒരു ജീവനക്കാരന് പരിക്കേറ്റു. …