സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ 102 വയസ്സുള്ള മുത്തശ്ശിക്ക് ഡോക്ടറേറ്റ്. എന്‍ബോര്‍ഗ് റാപ്പോര്‍ട്ട് എന്ന മുത്തശ്ശിക്കാണ് 1938 ല്‍ സമര്‍പ്പിച്ച ഗവേഷണത്തിനാണ് ഇപ്പോള്‍ ഡോക്ടറേറ്റ് ലഭിച്ചത്. ഇതോടെ ജര്‍മനിയില്‍ ഡോക്ടറേറ്റ് നേടുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന ബഹുമതിയും എന്‍ബോര്‍ഗ് മുത്തശ്ശി സ്വന്തമാക്കി. തന്റെ ഇരുപത്തഞ്ചാമത്തെ വയസ്സിലാണ് ഡിഫ്ത്തീരിയയെപ്പറ്റിയുള്ള ഗവേഷണപ്രബന്ധം എന്‍ബോര്‍ഗ് സര്‍വകലാശാലക്ക് സമര്‍പ്പിച്ചത്. പക്ഷേ, …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ റമദാന്‍ വ്രതം ജൂണ്‍ 18 ന് ആരംഭിക്കാന്‍ സാധ്യത്. ഇത്തവണ മുസ്ലിം രാജ്യങ്ങളിലും ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളിലും റമദാന്‍ ആരംഭം ഒന്നിച്ചാവാന്‍ സാധ്യതയുണ്ടെന്നും ഗോളശാസ്ത്ര പ്രവചനത്തില്‍ പറയുന്നു. അറബ് ലോകത്ത് ശഅ്ബാന്‍ 30 പൂര്‍ത്തീകരിച്ച് ജൂണ്‍ 18 ന് വ്യാഴാഴ്ചയാണ് റമദാന്‍ ആരംഭിക്കുക എന്ന് അന്താരാഷ്ട്ര ഗോളശാസ്ത്ര കേന്ദ്രത്തിലെ …
സ്വന്തം ലേഖകന്‍: തുര്‍ക്കി തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍.ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതായതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഭരണ കക്ഷിയുമായി സഖ്യസര്‍ക്കാരുണ്ടാക്കാന്‍ താല്‍പര്യമില്ലെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വ്യക്തമാക്കിക്കഴിഞ്ഞു. 13 വര്‍ഷം തുര്‍ക്കി ഒറ്റക്ക് ഭരിച്ച അക് പാര്‍ട്ടിക്ക് …
സ്വന്തം ലേഖകന്‍: രാജ്യാന്തര ബഹിരാകാശ നിലയത്തിനു പകരം ചന്ദ്രനെ ബഹിരാകാശ നിലയമായി ഉപയോഗ്ഗിക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ.) പദ്ധതിയിടുന്നു. ഫ്യൂച്ചര്‍ ഹെഡ്ഡായ പ്രഫ ജാന്‍ വോയ്‌നെറാണു പുതിയ പദ്ധതിയുടെ ഉപജ്ഞാതാവ്. 2024 ല്‍ ചന്ദ്രനില്‍ ബഹിരാകാശ നിലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കാനാണു നീക്കം. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സാങ്കേതിക തകരാറുകള്‍ പതിവായതാണു മാറ്റത്തിനു ഇ.എസ്.എ. പ്രേരിപ്പിക്കുന്നത്. …
സ്വന്തം ലേഖകന്‍: യുഎഇ, എമിറേറ്റുകളില്‍ രൂക്ഷമായ പൊടിപടലം മൂടിയതിനെ തുടര്‍ന്ന് ഗതാഗതവും മറ്റു പ്രവൃത്തികളും തടസപ്പെട്ടു. കുറച്ചു ദിവസങ്ങളായി പൊടി നിറഞ്ഞ കാലാവസ്ഥ തുടരുകയണ്. ദൂരക്കാഴ്ചക്ക് തടസമുണ്ടാക്കും വിധമാണ് പൊടിപടലങ്ങള്‍ ഉയരുന്നത്. ശക്തമായ ചൂട് ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് പൊടിപടലം പരക്കുന്നതെന്നാണ് സൂചന. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് പൊടിപടലമെന്നും ചക്രവാളത്തിനു തിരശ്ചീനമായ നിലയിലാണു ദൂരക്കാഴ്ച തടസ്സപ്പെടുന്നതെന്നും കാലാവസ്ഥാ …
സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലെ ബവേറിയയില്‍ രണ്ട് ദിവസമായി നടക്കുന്ന ജി 7 രാജ്യങ്ങളുടെ ഉച്ചകോടി സമാപിച്ചു. യുക്രൈന്‍ പ്രശ്‌നത്തില്‍ സമാധാനം പുനഃസ്ഥാപിക്കും വരെ റഷ്യയുടെ മേലുള്ള ഉപരോധം തുടരാന്‍ ഉച്ചകോടി തീരുമാനിച്ചു. യുക്രൈനില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ റഷ്യക്ക് ശക്തമായ താക്കീത് എന്ന നിലയില്‍ ഉപരോധം തുടരാന്‍ തീരുമാനമെടുത്താണ് രണ്ട് ദിവസം നീണ്ട ജി …
സ്വന്തം ലേഖകന്‍: തുര്‍ക്കിയെ പ്രസിഡന്‍ഷ്യല്‍ റിപ്പബ്ലിക്ക് ആക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ഡോഗന്‍സിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു കൊണ്ട് ഞായറാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ.പി) ക്ക് ഭൂരിപക്ഷം നഷ്ടമായി. അതേസമയം, ഏറ്റവും വലിയ ഒറ്റകക്ഷി സ്ഥാനം ?എകെപി നിലനിര്‍ത്തുകയും ചെയ്തു. 550 അംഗ സഭയില്‍ 259 …
സ്വന്തം ലേഖകന്‍: പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ റെസിഡന്‍സ് പെര്‍മിറ്റ് (ആര്‍.പി.) പതിക്കുന്നത് ഒഴിവാക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. ഇനിമുതല്‍ പ്രവാസികള്‍ക്ക് പുതിയ രീതിയിലുള്ള റെസിഡന്‍സി കാര്‍ഡായിരിക്കും ലഭിക്കുക. പ്രവാസികള്‍ക്കായി സ്റ്റിക്കര്‍ ഫ്രീ റെസിഡന്‍സി പെര്‍മിറ്റ് സംവിധാനം നടപ്പാക്കും. ആര്‍.പി. പുതുക്കുമ്പോഴും പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യില്ല. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വിജയകരമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പുതിയ റെസിഡന്‍സി കാര്‍ഡ് പ്രാബല്യത്തില്‍ …
സ്വന്തം ലേഖകന്‍: പലസ്തീനിലെ ഹമാസ് ഭീകര സംഘടന അല്ലെന്ന് ഈജിപ്ഷ്യന്‍ കോടതി വിധി. പലസ്തീനിലെ ഇസ്ലാമിക പ്രസ്ഥാനമായ ഹമാസ് ഭീകര സംഘടനയാണെന്ന് പ്രഖ്യാപിച്ച ഈജിപ്തിലെ കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി റദ്ദാക്കുകയും ചെയ്തു. ഈജിപ്തിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ഹമാസ് തുരങ്കങ്ങള്‍ നിര്‍മിച്ചുവെന്നാരോപിച്ച് ഒരു അഭിഭാഷകന്‍ കീഴ്‌കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് ഫിബ്രവരിയില്‍ സംഘടനയെ ഭീകരസംഘമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് വിധിക്കെതിരെ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇറാഖ് സൈന്യത്തിന് നിര്‍ണായക മുന്നേറ്റം നേടാനായതായി സൂചന. ഇസ്ലാമിക് സ്റ്റേറ്റ് കൈവശം വച്ചിരുന്ന സുപ്രധാന കേന്ദ്രങ്ങള്‍ ഇറാഖ് സൈന്യം തിരിച്ച് പിടിച്ചതായാണ് സൂചന. ബെയ്ജി എണ്ണ ശുദ്ധീകരണശാലയും സമീപ പ്രദേശങ്ങളുമാണ് സൈന്യം തിരിച്ച് പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ തലസ്ഥാനമായ ബാഗ്ദാദ് പിടിച്ചെടുക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടുണ്ട്. …