1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വീട്ടുജോലിക്കാരുടെ ഒളിച്ചോട്ടം, സൗദിക്ക് 2 ബില്യണ്‍ റിയാല്‍ നഷ്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ട്
വീട്ടുജോലിക്കാരുടെ ഒളിച്ചോട്ടം, സൗദിക്ക് 2 ബില്യണ്‍ റിയാല്‍ നഷ്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: വീട്ടുജോലിക്കാരുടെ ഒളിച്ചോട്ടം മൂലം സൗദിക്ക് 2 ബില്യണ്‍ റിയാല്‍ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. സ്‌പോണ്‍സറെ ഉപേക്ഷിച്ച് ഓടിപ്പോകുന്ന ജോലിക്കാര്‍ മൂലമാണ് സൗദിക്ക് ഇത്രയും ഭീമമായ തുക നഷ്ടമാകുന്നതായി സൗദി മാധ്യമങ്ങള്‍ ആരോപിക്കുന്നത്. മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് നിതാഖാത് നടപ്പാക്കാന്‍ സൗദി സര്‍ക്കാര്‍ ഒരുങ്ങുന്ന സന്ദര്‍ഭത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നതെന്ന് ശ്രദ്ധേയമാണ്. മലയാളികള്‍ …
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നതായി ഏജന്‍സി ഫോര്‍ ഫണ്ടമെന്റല്‍ റൈറ്റ്‌സിന്റെ റിപ്പോര്‍ട്ട്
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നതായി ഏജന്‍സി ഫോര്‍ ഫണ്ടമെന്റല്‍ റൈറ്റ്‌സിന്റെ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സി ഫോര്‍ ഫണ്‍ഡമെന്റല്‍ റൈറ്റ്‌സിന്റെ റിപ്പോര്‍ട്ടിലാണ് കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ജര്‍മനിയിലെ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സി …
ഗ്രീസ് യൂറോപ്യന്‍ യൂണിയനോട് വിട പറയാന്‍ ഒരുങ്ങുന്നതായി സൂചന, തടയിടാന്‍ അണിയറ നീക്കങ്ങള്‍ സജീവം
ഗ്രീസ് യൂറോപ്യന്‍ യൂണിയനോട് വിട പറയാന്‍ ഒരുങ്ങുന്നതായി സൂചന, തടയിടാന്‍ അണിയറ നീക്കങ്ങള്‍ സജീവം
സ്വന്തം ലേഖകന്‍: ഗ്രീസ് യൂറോപ്യന്‍ യൂണിയനോട് വിട പറയാന്‍ ഒരുങ്ങുന്നതായി സൂചന. ഗ്രീസിന്റെ പുറത്തുപോകല്‍ യൂണിയന്റെ സ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ നീക്കത്തിന് തടയിടാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ സജീവമായി. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഗ്രീസ് പുറത്തുപോയാലുണ്ടാകുന്ന ഭവഷ്യത്തുകള്‍ ചര്‍ച്ച ചെയ്യാന്‍ യൂണിയനിലെ പ്രമുഖ നേതാക്കള്‍ ബര്‍ലിനില്‍ യോഗം ചേര്‍ന്നു. ഗ്രീസ് പുറത്തു പോകുന്നതു വഴി പരിഹരിക്കപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങളാണ് …
ഇന്ന് ലോക പരിസ്ഥിതി ദിനം, 700 കോടി സ്വപ്നങ്ങളും ഒരു ഗ്രഹവുമെന്ന് മുദ്രാവാക്യം
ഇന്ന് ലോക പരിസ്ഥിതി ദിനം, 700 കോടി സ്വപ്നങ്ങളും ഒരു ഗ്രഹവുമെന്ന് മുദ്രാവാക്യം
സ്വന്തം ലേഖകന്‍: ഇന്ന് ലോക പരിസ്ഥിതി ദിനം. 700 കോടി സ്വപ്നങ്ങളും ഒരു ഗ്രഹവും, ഉപഭോഗം കരുതലോടെ എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പരത്തുന്ന വ്യത്യസ്ത പരിപാടികളാണ് ലോകമൊട്ടുക്കും വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്നത്. 700 കോടി മനുഷ്യരുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഒരു ഭൂമിയെ ഉള്ളൂ എന്നാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന …
ഇസ്ലാമിക് സ്റ്റേറ്റിലെ ഏറ്റവും പ്രായം കൂടിയ ഭീകരന്‍ ചൈനയില്‍ നിന്നുള്ള എണ്‍പതുകാരനെന്ന് വെളിപ്പെടുത്തല്‍
ഇസ്ലാമിക് സ്റ്റേറ്റിലെ ഏറ്റവും പ്രായം കൂടിയ ഭീകരന്‍ ചൈനയില്‍ നിന്നുള്ള എണ്‍പതുകാരനെന്ന് വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിലെ ഏറ്റവും പ്രായം കൂടിയ ഭീകരന്‍ ചൈനയില്‍ നിന്നുള്ള എണ്‍പതുകാരനെന്ന് വെളിപ്പെടുത്തല്‍. ഇസ്ലാമിക് സ്റ്റേറ്റ് തന്നെ പുറത്തുവിട്ട ഒരു വീഡിയോയിലാണ് ചൈനക്കാരനായ മുഹമ്മദ് അമിനെ ഏറ്റവും പ്രായമേറിയ ഐഎസ് പോരാളി എന്ന് പരിചയപ്പെടുത്തുന്നത്. അമിനൊപ്പം കുടുംബവുമുണ്ടെന്നും വീഡിയോ അവകാശപ്പെടുന്നു. അറുപതു വര്‍ഷമായി ചൈനയില്‍ അടിമത്തത്തിലായിരുന്നു താനും കുടുംബവും എന്ന് എകെ 47 …
അമേരിക്കയില്‍ ഫോണ്‍, ഇമെയില്‍ ചോര്‍ത്തല്‍ നിയമം വീണ്ടും, ശക്തമായ പ്രതിഷേധം
അമേരിക്കയില്‍ ഫോണ്‍, ഇമെയില്‍ ചോര്‍ത്തല്‍ നിയമം വീണ്ടും, ശക്തമായ പ്രതിഷേധം
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാരിനും സുരക്ഷാ ഏജന്‍സികള്‍ക്കും അനുമതി നല്‍കുന്ന നിയമം വീണ്ടും നിലവില്‍ വന്നു. കഴിഞ്ഞ ദിവസം നിയമത്തിന്റെ കാലാവധി അവാസാനിച്ചതിനെ തുടര്‍ന്നാണ് നിയമം വീണ്ടും പ്രാബല്യത്തില്‍ വന്നത്. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് നിയമത്തിന്റെ രണ്ടാം വരവ്. കാലാവധി കഴിഞ്ഞതിനാലും സെനറ്റ് വോട്ടിങില്‍ പരാജയപ്പെട്ടതിനാലും രണ്ടു ദിവസം മുമ്പാണ് ചോര്‍ത്തല്‍ നിയമം …
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ രഹസ്യ റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ രഹസ്യ റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ രഹസ്യ റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്. 2001 സെപ്തംബറില്‍ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള ഇന്റലിജന്‍സ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്നാണ് ചില കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യം. ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ സൗദിക്കാരായ ചിലരുടെ പങ്കുണ്ടെന്ന് ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 28 പേജുള്ള രഹസ്യ റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച രഹസ്യ …
കര്‍ശനമായ അഴിമതി വിരുദ്ധ നടപടികള്‍ പാര്‍ട്ടിയുടെ മാനം കളഞ്ഞു, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പശ്ചാത്തപിക്കുന്നു
കര്‍ശനമായ അഴിമതി വിരുദ്ധ നടപടികള്‍ പാര്‍ട്ടിയുടെ മാനം കളഞ്ഞു,  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പശ്ചാത്തപിക്കുന്നു
സ്വന്തം ലേഖകന്‍: പാര്‍ട്ടിയെ അടിമുടി ബാധിച്ച അഴിമതി നിയന്ത്രികാനായി നടപ്പില്‍ വരുത്തിയ കര്‍ശനമായ അഴിമതി വിരുദ്ധ നടപടികള്‍ പാര്‍ട്ടിയുടെ മാനം കളഞ്ഞതായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. കര്‍ശനമായ അഴിമതിവിരുദ്ധ നടപടികളുടെ ഫലമായി ഒട്ടേറെ മുതിര്‍ന്ന പാര്‍ട്ടിനേതാക്കളും സൈനിക ഓഫിസര്‍മാരും ശിക്ഷിക്കപ്പെടുകയോ സംശയത്തിന്റെ നിഴലിലാകുകയോ ചെയ്തിരുന്നു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കന്മാരും മറ്റും അഴിമതിക്കാരാണെന്ന് വന്നതോടെ ജനമധ്യത്തില്‍ സംഘടനയുടെ …
ഇന്ത്യയും അമേരിക്കയും 1,260 കോടിയുടെ കരാറുകളില്‍ ഒപ്പുവച്ചു, സമുദ്ര സുരക്ഷ, പ്രതിരോധ വിവര കൈമാറ്റം എന്നിവയില്‍ ധാരണ
ഇന്ത്യയും അമേരിക്കയും 1,260 കോടിയുടെ കരാറുകളില്‍ ഒപ്പുവച്ചു, സമുദ്ര സുരക്ഷ, പ്രതിരോധ വിവര കൈമാറ്റം എന്നിവയില്‍ ധാരണ
സ്വന്തം ലേഖകന്‍: ഇന്ത്യയും അമേരിക്കയും 1,260 കോടി രൂപയുടെ കരാറുകളില്‍ ഒപ്പുവച്ചു. പ്രതിരോധ, രാജ്യ സുരക്ഷാ മേഖലകളില്‍ അടുത്ത പത്തു വര്‍ഷത്തേക്കാണ് കരാറുകള്‍. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും യുഎസ് പ്രതിരോധ സെക്രട്ടറി ഡോ. ആഷ്ടണ്‍ കാര്‍ട്ടറുമാണ് കരാറില്‍ ഒപ്പുവച്ചത്. സമുദ്ര സുരക്ഷ, പ്രതിരോധ രംഗത്തെ വിവര കൈമാറ്റം എന്നിവക്കും ഇരു രാജ്യങ്ങളും തമ്മില്‍ …
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്ഥാന് അതേ നാണയത്തില്‍ മറുപടി നല്‍കണമെന്ന് ശിവസേന മുഖപത്രമായ സാമ്‌ന
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്ഥാന് അതേ നാണയത്തില്‍ മറുപടി നല്‍കണമെന്ന് ശിവസേന മുഖപത്രമായ സാമ്‌ന
സ്വന്തം ലേഖകന്‍: തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്കിസ്ഥാന് അതേ നാണയത്തില്‍ മറുപടി കൊടുക്കണമെന്ന് ശിവസേന. ജമ്മു കശ്മീരില്‍ പാക്ക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിന്റെ കുറിച്ച് പരാമര്‍ശിക്കുമ്പോഴായിരുന്നു ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ വിവാദ പരാമര്‍ശം. തിങ്കളാഴ്ചയും അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികനു പരുക്കേല്‍ക്കുകയും …