സ്വന്തം ലേഖകന്‍: ഈജിപ്തിലെ മുന്‍ പ്രസിഡന്റും ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിയെ വധശിക്ഷക്കു വിധിച്ച കേസിലെ അന്തിമവിധി പുറപ്പെടുവിക്കുന്നത് ഈജിപ്ത് കോടതി നീട്ടവച്ചു. 2011 ലെ ജയില്‍ ഭേദനവുമായി ബന്ധപ്പെട്ട കേസിലാണ് മുര്‍സിക്ക് വധശിക്ഷ ലഭിച്ചത്. കേസ് ഈ മാസം 16 ലേക്ക് മാറ്റിവെച്ചതായി ജഡ്ജി അറിയിച്ചു. ബ്രദര്‍ഹുഡിന്റെ ഉന്നത നേതാവ് മുഹമ്മദ് ബദീഅ് അടക്കമുള്ള …
സ്വന്തം ലേഖകന്‍: തീവ്രവാദികളുടെ വേട്ടയാടലും വധഭീഷണിയും തുടര്‍ക്കഥയായതിനെ തുടര്‍ന്ന് എഴുത്തുകാരി തസ്ലീമ നസ്രീന്‍ ഇന്ത്യയിലെ താമസം മതിയാക്കി അമേരിക്കയിലേക്ക് മാറി. ബംഗ്ലദേശിലെ അല്‍ഖായിദ ബന്ധമുള്ള തീവ്രവാദ സംഘടനകളാണ് പ്രശസ്ത ബംഗ്ലാ എഴുത്തുകാരിയായ തസ്ലീമക്കെതിരെ വധഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ നാലുമാസത്തിനിടെ എഴുത്തുകാരായ അവിജിത് റോയ്, വാഷിഖര്‍ റഹ്മാന്‍, അനന്ത ബിജോയ് ദാസ് എന്നിവരെ ഈ തീവ്രവാദ സംഘങ്ങള്‍ …
സ്വന്തം ലേഖകന്‍: മേര്‍സ് (മിഡില്‍ ഈസ്റ്റ് റസ്പിരേറ്ററി സിന്‍ഡ്രോം) ബാധയെത്തുടര്‍ന്ന് ദക്ഷിണ കൊറിയയില്‍ ആദ്യ മരണം. ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് രണ്ടുപേരാണ് ഇതുവരെയായി മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ഗ്യെയോങ്കി പ്രവിശ്യയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 57 വയസുകാരിയാണ് ഇന്നലെ മരണമടഞ്ഞത്. രാജ്യത്ത് മേര്‍സ് സ്ഥിരീകരിച്ച ആദ്യ വ്യക്തിയുമായി ഇവര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ജനനം ഇറാഖിലെ ബക്കയിലുള്ള അമേരിക്കന്‍ ജയിലിലെന്ന് റിപ്പോര്‍ട്ട്. ബക്ക ജയിലിന്‍ ജോലി ചെയ്തിരുന്ന മുന്‍ ഗാര്‍ഡുമാരെ ഉദ്ധരിച്ചു ദ ന്യൂയോര്‍ക്ക് പോസ്റ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. 2003 നും 2009 നും മധ്യേ ഒരു ലക്ഷത്തോളം ഇറാഖികളാണ് ബക്കയില്‍ തടവുകാരായി എത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറസ്റ്റു ചെയ്യുന്നവര്‍ക്ക് 100 കോടി രൂപ നല്‍കുമെന്ന് ജമാത്ത് ഇ ഇസ്ലാമി നേതാവ് സിറാജ് ഉള്‍ ഹഖ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പാക് അധിനിവേശ കശ്മീരിലെ റാവല്‍കോട്ടില്‍ ഒരു യോഗത്തില്‍ വച്ചായിരുന്നു സിറാജ് ഉള്‍ ഹഖിന്റെ വിവാദ പ്രസ്താവന. ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന പാകിസ്താന്‍ രാഷ്ട്രീയ …
സ്വന്തം ലേഖകന്‍: പുരുഷന്മാര്‍ ലൈംഗിക തൊഴിലാളികളെ സമീപിച്ചാല്‍ കാത്തിരിക്കുന്നത് ജയില്‍. വടക്കന്‍ അയര്‍ലന്‍ഡിലാണ് ലൈംഗിക തൊഴിലാളികളെ സമീപിക്കുന്നതും വിലക്കെടുക്കുന്നതും ക്രിമിനല്‍ കുറ്റമാക്കി വിവാദ നിയമം അവതരിപ്പിച്ചത്. ഇത്തരക്കാരെ ശിക്ഷിക്കാന്‍ കടുത്ത നിയമം കൂടിയെ തീരു എന്ന ഉറച്ച നിലപാടിലാണ് അധികാരികള്‍. പുതിയ നിയമപ്രകാരം വ്യഭിചാരക്കുറ്റത്തിന് പിടിക്കപ്പെടുന്ന പുരുഷന്മാര്‍ ഒരു വര്‍ഷം തടവ് അനുഭവിക്കുകയോ പിഴയടക്കുകയോ വേണം. …
സ്വന്തം ലേഖകന്‍: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ തുരത്താനെന്ന പേരില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ ആണവ അന്തര്‍വാഹിനി റോന്തു ചുറ്റുന്നു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാത്ത ചൈനയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തങ്ങളുടെ സ്വാധീനവും ശക്തിയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ നടപടിയെന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു പ്രമുഖ ദേശീയ മാധ്യമം …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആഡംബര കപ്പല്‍ കൊച്ചിയിലെത്തുന്നു. റോയല്‍ കരീബിയന്‍ ഇന്റര്‍നാഷനലിന്റെ ക്വാണ്ടം ഓഫ് സീസ് എന്ന ആഡംബര കപ്പലാണ് യാത്രക്കിടയില്‍ കൊച്ചി സന്ദര്‍ശിക്കുക. 4500 യാത്രക്കാരുമായി ലോകം ചുറ്റുന്ന ഒഴുകുന്ന കൊട്ടാരമായ ക്വാണ്ടം ഓഫ് സീസ് ഇപ്പോള്‍ മസ്‌കറ്റിലാണുള്ളത്. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പല്‍ സന്ദര്‍ശകര്‍ക്ക് വിസ്മയങ്ങള്‍ തീര്‍ക്കുകയാണ്. …
സ്വന്തം ലേഖകന്‍: ഇറാന്‍ ആണവക്കരാറിലെ ഉപാധികളുമായി സഹകരിച്ചില്ലെങ്കില്‍ ഇറാനെതിരെ വീണ്ടും ഉപരോധമെന്ന് ആണവ ശക്തികള്‍. ആണവക്കരാറുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ച ഉപാധികള്‍ക്ക് പൂര്‍ണമായി വഴങ്ങിയില്ലെങ്കില്‍ ഉപരോധം വീണ്ടും ശക്തമാക്കാന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ആറ് രാഷ്ട്രങ്ങള്‍ തയ്യാറെടുക്കുന്നതായാണ് സൂചന. കരാര്‍ അവസാന ഘട്ട മിനുക്കു പണികളിലാണ്. എന്നാല്‍ അസമയത്തുണ്ടായ അസ്വാരസ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും അന്തിമ കരാര്‍ ജൂണ്‍ 30 …
സ്വന്തം ലേഖകന്‍: യുഎഇയിലെ കൊടുംചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി ഉച്ചവിശ്രമ നിയമം ജൂണ്‍ 15 മുതല്‍ നിലവില്‍ വരും. നിയമം സെപ്റ്റംബര്‍ 15 വരെ പ്രാബല്യത്തിലുണ്ടാകുമെന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗോബാശ് അറിയിച്ചു. ഉച്ചക്ക് 12.30 മുതല്‍ മൂന്നു വരെ തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിപ്പിക്കാന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു. കനത്ത ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കാനാണ് …