സ്വന്തം ലേഖകന്‍: അമേരിക്കയിലെ നാഷണല്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം പങ്കുവച്ചു. നാഷണല്‍ ഹാര്‍ബറില്‍ നടന്ന എണ്‍പത്തിയെട്ടാമത് സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ വംശജരായ വന്യ ശിവശങ്കറും ഗോകുല്‍ വെങ്കിടാചലവും സ്വര്‍ണ ട്രോഫി പങ്കുവച്ചത്. സ്‌പെല്ലിംഗ് ബീ 2009 ലെ ചാമ്പ്യനായിരുന്ന കാവ്യ ശിവശങ്കറിന്റെ സഹോദരിയാണ് പതിമൂന്നുകാരിയായ …
സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാര്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. ജൂണ്‍ 30 ന് കരാര്‍ നിലവില്‍ വരുമെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ജെഫ് റാത്‌കെ വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചില്‍ സ്വിറ്റ്‌സര്‍ലന്റില്‍ വച്ചു നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇറാനും അമേരിക്കയുടെ നേതൃത്വത്തിലുള്ള ആണവ രാജ്യങ്ങളും തമ്മില്‍ ആണവ കരാറിന്റെ കരട് ചട്ടക്കൂട് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. യൂറോപ്യന്‍ യൂണിയന്റേയും …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയില്‍ മേര്‍സ് (മിഡില്‍ ഈസ്റ്റ് റസ്പിരേറ്ററി സിന്‍ഡ്രോം) രോഗം പടരുന്നതായി സൂചന. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മൂന്നാമത്തെ രോഗിക്കും മേര്‍സ് വൈറസ് ബാധയുള്ളതായി കൊറിയന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ശ്വാസതടസവും കടുത്ത പനിയുമാണ് മേര്‍സ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ബഹ്‌റിന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം …
സ്വന്തം ലേഖകന്‍: ദുബായ് ജീവിതച്ചെലവ് കുറഞ്ഞ നഗരമായി മാറുന്നുവെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍. സാമ്പത്തിക വിദഗ്ധനും അബുദാബി നാഷണല്‍ ബേങ്ക് ഡയറക്ടറുമായ ആല്‍പ് എക്കെയാണ് ദുബായുടെ പുതിയ മുഖത്തെ കുറിച്ച് പറയുന്നത്. താമസാവശ്യങ്ങള്‍ക്കും ഭക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനുമുള്ള ചെലവ് ക്രമമായി കുറഞ്ഞു വരുന്നതായാണ് എക്കെയുടെ കണ്ടെത്തല്‍. അടുത്ത ഏതാനും മാസങ്ങള്‍ കൂടി ഈ നില തുടരുമെന്നാണ് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ബ്രിട്ടനില്‍ നിന്നു സിറിയയിലേക്കു കടന്ന മൂന്നു പെണ്‍കുട്ടികള്‍ വീട്ടുകാരുമായി ബന്ധപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയില്‍ കാണാതായതിനു ശേഷം ആദ്യമായാണ് പെണ്‍കുട്ടികള്‍ ബന്ധുക്കള്‍ക്ക് സന്ദേശമയക്കുന്നത്. ഇന്റര്‍നെറ്റ് വഴി ബന്ധപ്പെട്ടതായാണ് സൂചന. ഷമീമ ബീഗം (15), കാദിശ സുല്‍ത്താന (16), അമീറ അബാസ് (15) എന്നിവരാണ് ഈസ്റ്റ് ലണ്ടനില്‍നിന്നു തുര്‍ക്കിയിലേക്കു കഴിഞ്ഞ ഫെബ്രുവരിയില്‍ …
സ്വന്തം ലേഖകന്‍: ലബനന്‍ പൗരന്മാരായ രണ്ടു ഹിസ്ബുള്ള നേതാക്കളെ സൗദി അറേബ്യ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി ശിക്ഷ വിധിച്ചു. ഈജിപ്തിന്റെ വഴി പിന്തുടര്‍ന്നാണ് സൗദി അന്താരാഷ്ട്ര തലത്തില്‍ തീവ്രവാദത്തിന് നേതൃത്വം നല്‍കുന്നവരായി പ്രഖ്യാപിച്ച് ഇരുവരേയും ശിക്ഷിച്ചത്. ഖലീല്‍ യൂസുഫ് ഹര്‍ബ്, മുഹമ്മദ് ഖബ്ലാന്‍ എന്നിവര്‍ക്കെതിരെയാണ് ചൊവ്വാഴ്ച സൗദി അറേബ്യ ശിക്ഷ വിധിക്കുകയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും …
സ്വന്തം ലേഖകന്‍: മ്യന്മറില്‍ ന്യൂനപക്ഷങ്ങള്‍ നില്‍ക്കക്കള്ളിയില്ലാതെ നെട്ടോട്ടമോടുമ്പോള്‍ ലോക പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയും നോബേല്‍ സമ്മാന ജേത്രിയുമായ ആങ് സാന്‍ സൂചി വിമര്‍ശിക്കപ്പെടുന്നു. മുസ്ലീം ന്യൂനപക്ഷങ്ങള്‍ മ്യാന്മറിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പീഡനങ്ങളിലൂടെ കടന്നു പോകുമ്പോള്‍ സൂചിയുടെ മൗനമാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധത്തിന്റെ ശബ്ദങ്ങള്‍ ഉയരാന്‍ കാരണം. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം വ്യാപിക്കുമ്പോഴും രാജ്യത്തെ …
സ്വന്തം ലേഖകന്‍: ദക്ഷിണ ചൈന കടലിലെ ചൈനയുടെ സൈനിക സാന്നിധ്യവും നിര്‍മാണ പ്രവര്‍ത്തനങ്ങളും അതിരു കടക്കുന്നതായി അമേരിക്ക. എല്ലാ പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിര്‍ത്തി വക്കാന്‍ ചൈനയോട് അമേരിക്ക താക്കീത് നല്‍കി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ ആണ് ചൈനക്ക് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയത്. മേഖലയെ ആയുധ മത്സരത്തിനുള്ള വേദിയാക്കുന്നത് അവസാനിപ്പിക്കണമെന്നും കാര്‍ട്ടര്‍ ആവശ്യപ്പെട്ടു. …
സ്വന്തം ലേഖകന്‍: ഒരു രാജ്യം പോലും ഏറ്റെടുക്കാനില്ലാതെ നടുക്കടലില്‍ പട്ടിണി കിടക്കുന്ന മ്യാന്മറിലെ റോഹിങ്ക്യ മുസ്ലീങ്ങളുടെ ദുരവസ്ഥക്കു പിന്നില്‍ ഒരു ബുദ്ധ സന്യാസിയെന്ന് ആരോപണം. മ്യാന്മറിലെ ബിന്‍ ലാദന്‍ എന്നറിയപ്പെടുന്ന അഷിന്‍ വിരാതു എന്ന ബുദ്ധസന്ന്യാസിയാണ് കൊടിയ മുസ്ലീം വിരുദ്ധ പ്രസംഗങ്ങളിലൂടെയും കൂട്ടക്കൊലകളിലൂടേയും കൊടിയ പീഡനങ്ങളിലൂടേയും കുപ്രസിദ്ധനാകുന്നത്. മ്യാന്മറില്‍ വ്യാപകമായ ഇസ്ലാം വിരുദ്ധ വികാരത്തിന് വിരാതുവിന്റെ …
സ്വന്തം ലേഖകന്‍: ചൈനയിലെ തേനീച്ച മനുഷ്യന്‍ ശരീരം പൊതിഞ്ഞത് 109 കിലോ തേനീച്ചകളെ ഉപയോഗിച്ച്. ചൈനീസ് പൗരനായ ഗാവോ ബിങ്കുവോയാണ് തേനീച്ചകളെ ഉപയോഗിച്ച് ശരീരം പൊതിയുന്ന കാര്യത്തില്‍ ലോക റെക്കോര്‍ഡിട്ടത്. പുകയുന്ന ഒരു സിഗരറ്റും കടിച്ചു പിടിച്ച് ശാന്തനായി ഇരുന്ന ബിങ്കുവോയുടെ ശരീരം തേനീച്ചകളെ ഉപയോഗിച്ച് പൊതിയുകയായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച ബിങ്കുവോയുടെ ദേഹത്ത് പറ്റിപ്പിടിച്ചത് …