സ്വന്തം ലേഖകന്‍: പുരുഷ പങ്കാളിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ് ലക്‌സംബര്‍ഗ് പ്രധാനമന്ത്രി സേവിയര്‍ ബെട്ടേല്‍. പ്രധാനമന്ത്രി തന്റെ പുരുഷപങ്കാളിയായ ഗോഥിയര്‍ ഡെസ്‌നേയെ അടുത്താഴ്ച വിവാഹം ചെയ്യും. 2010 മുതല്‍ ഒരുമിച്ചു ജീവിക്കുന്ന സ്വവര്‍ഗ പ്രണയികളാണ് ബെട്ടേലും ആര്‍ക്കിടെക്ടായ ഗോഥിയറും. ഡച്ച് അധീനതയിലുള്ള ചെറുരാജ്യമായ ലക്‌സംബര്‍ഗില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് നിയമം നിലവില്‍ വന്നത്. …
സ്വന്തം ലേഖകന്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ഏഷ്യയില്‍ രണ്ടു ഭീമന്മാരായ രാഷ്ട്രങ്ങളുടെ പരസ്പര ബന്ധത്തില്‍ ഏറെ നിര്‍ണായകമാണ് ഈ സന്ദര്‍ശനം. പ്രസിഡന്റ് ഷീ ജിന്‍ പിംഗിന്റെ നഗരമായ ഷിയാനിലാണ് മോദിയുടെ ചൈനാ പര്യടനത്തിന്റെ തുടക്കം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിംഗ് പിംഗുമായുള്ള മോദിയുടെ മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. …
സ്വന്തം ലേഖകന്‍: കറാച്ചിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് 45 ഷിയ മുസ്ലീങ്ങളെ വെടിവച്ചു കൊന്നു. പൊലീസ് വേഷത്തിലെത്തിയ ഭീകരര്‍ ബസില്‍ സഞ്ചരിക്കുകയായിരുന്ന 16 സ്ത്രീകള്‍ അടക്കം 45 ഷിയ മുസ്ലീങ്ങളുടെ തലക്കു നേരെ തുരതുരാ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 20 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ബൈക്കിലെത്തിയ ഭീകരര്‍ ബസ് തടഞ്ഞ ശേഷം അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം …
സ്വന്തം ലേഖകന്‍: സൈനിക യോഗത്തിനിടെ ഉറക്കം തൂങ്ങിയതിന് ഉത്തര കൊറിയയിലെ സൈനിക മേധാവിയെ വെടിവെച്ചു കൊന്നു. ഏകാധിപതി കിം ജോങ് ഉന്നിന്റെ ഉത്തരവു പ്രകരമാണ് ശിക്ഷ നടപ്പാക്കിയത്. ഉത്തര കൊറിയയുടെ പീപ്പിള്‍സ് ആംഡ് ഫോര്‍സ് മേധാവിയാണ് ഹ്യോങ് യങ് ചോല്‍. ചോലിന്റെ വധശിക്ഷ ഉത്തര കൊറിയ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ദക്ഷിണ കൊറിയന്‍ ചാര ഏജന്‍സിയാണ് വാര്‍ത്ത …
സ്വന്തം ലേഖകന്‍: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഹൗതി തീവ്രവാദികള്‍ക്കു നേരെ സൗദി ആക്രമണം തുടരുന്ന സാഹചര്യത്തില്‍ യെമനില്‍ ജലക്ഷാമം രൂക്ഷമാകുന്നു. ഏദന്‍ പട്ടണത്തിലെ സാധാരണ ജനങ്ങള്‍ കുടിക്കാന്‍ കുടിവെള്ളമില്ലാതെ വലയുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാഴ്ചയായി ശക്തമായ ആക്രമണവും തെരുവു യുദ്ധവുമാണ് ഏദനില്‍ നടക്കുന്നത്. ഏദന്‍ നിവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത വിധം …
സ്വന്തം ലേഖകന്‍: ഭൂകമ്പം നിലം പരിശാക്കിയ നേപ്പാളില്‍ ഭൂമിക്ക് കലിയടങ്ങുന്നില്ല. ഇന്നലെ തുടര്‍ച്ചയായുണ്ടായ നാലു ഭൂകമ്പങ്ങളില്‍ 57 പേര്‍ മരിച്ചു. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഏഴോളം ചെറുചലനങ്ങളും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. ഭൂകമ്പത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കാഠ്മണ്ഡു വിമാനത്താവളം തുറന്നു കൊടുത്തു. രക്ഷാപ്രവര്‍ത്തനങ്ങളുടെ …
സ്വന്തം ലേഖകന്‍: ഇസ്റാഅ്മിഅ്‌റാജ് പ്രമാണിച്ച് മെയ് 16 ന് യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. പൊതു സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അവധി ബാധകമാണ്. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും ശമ്പളത്തോടുകൂടിയുള്ള അവധി ബാധകമാണെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഫെഡറല്‍ നിയമത്തിന്റെ എഴുപത്തിനാലാം വകുപ്പ് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. യുഎഇ അടക്കമുള്ള അറബ് രാഷ്ട്രങ്ങളില്‍ ശനിയാഴ്ച്ചയും ഒമാനില്‍ …
സ്വന്തം ലേഖകന്‍: കമ്പനി ചെയര്‍മാന്മാരുടെ ആഡംബര ടൂറുകളുടെ വാര്‍ത്തകള്‍ ലോകത്തിന് പുത്തരിയല്ല. എന്നാല്‍ ടിയെന്‍സ് എന്ന ചൈനീസ് കമ്പനിയുടെ ചെയര്‍മാനായ ലി ജിന്‍യുവാന്റെ യാത്ര ലോക ശ്രദ്ധ നേടിയത് മറ്റൊരു പ്രത്യേകത കൊണ്ടാണ്. ലി ജിന്‍യുവാന്റെ നാലു ദിവസത്തെ ടൂര്‍ ഒറ്റക്കായിരുന്നില്ല. ടിയന്‍സ് കമ്പനിയിലെ 6,400 ജീവനക്കാരോടൊപ്പമായിരുന്നു ചെയര്‍മാന്റെ വിനോദയാത്ര. ഫ്രാന്‍സിലേക്ക് കമ്പനി മൊത്തമായി ടൂര്‍ …
സ്വന്തം ലേഖകന്‍: അല്‍ഖാഇദ സ്ഥാപക നേതാവ് ഭീകരന്‍ ഒസാമ ബിന്‍ ലാദന്റെ മരണം നാടകമായിരുന്നു എന്ന് വെളിപ്പെടുത്തല്‍. പ്രശസ്ത യുഎസ് മാധ്യമ പ്രവര്‍ത്തകനായ സെയ്മര്‍ ഹെര്‍ഷാണ് യുഎസ് ചാര സംഘടന സിഐഎയും പാകിസ്താന്‍ ചാര സംഘടന ഐഎസ്‌ഐയും സംയുക്തമായി തയ്യാറാക്കിയ തിരക്കഥയായിരുന്നു ലോകം കണ്ട ലാദന്‍ വധം എന്ന് വെളിപ്പെടുത്തിയത്. ലണ്ടന്‍ റിവ്യൂ ഓഫ് ബുക്‌സിലെഴുതിയ …
സ്വന്തം ലേഖകന്‍: സംഹാര ശക്തിയുമായി ഫിലിപ്പീന്‍സ് തീരത്തെത്തിയ നൗള്‍ ചുഴലിക്കാറ്റ് കരുണ കാട്ടി. വന്‍ ആള്‍നാശത്തിന് കാരണമാകുമെന്ന് ഭയപ്പെട്ടിരുന്നെങ്കിലും ചുഴലിക്കൊടുങ്കാറ്റിന് രണ്ടു പേരുടെ ജീവന്‍ മാത്രമേ അപഹരിക്കാന്‍ കഴിഞ്ഞുള്ളു എന്നാണ് റിപ്പോര്‍ട്ട്. വടക്കു കിഴക്കന്‍ ഫിലിപ്പിന്‍സിന്റെ കാഗയാന്‍ പ്രവിശ്യയാണ് നൗളിന്റെ താണ്ഡവത്തിന് ഏറ്റവുമധികം ഇരയായത്. മേഖലയിലെ വൈദ്യുതി വിതരണം പൂര്‍ണമായും താറുമാറായി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം …