1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മലയാളത്തിലും തമിഴിലും കുട്ടികളുടെ അശ്ലീല ഫേസ്ബുക്ക് പേജുകള്‍ വ്യാപകം, സൈബര്‍ സെല്‍ നിരീക്ഷണം കര്‍ശനമാക്കുന്നു
മലയാളത്തിലും തമിഴിലും കുട്ടികളുടെ അശ്ലീല ഫേസ്ബുക്ക് പേജുകള്‍ വ്യാപകം, സൈബര്‍ സെല്‍ നിരീക്ഷണം കര്‍ശനമാക്കുന്നു
സ്വന്തം ലേഖകന്‍: ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് പീഡോഫൈലുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടു തുടങ്ങിയ മലയാളം ഫേസ്ബുക്ക് പേജുകള്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടു പൂട്ടിച്ചത്. അതിനു തൊട്ടു പുറകെ തമിഴിലും ജനരോഷം കാരണം അത്തരം രണ്ടു സൈറ്റുകള്‍ കൂടി പൂട്ടി. പൂട്ടിയ രണ്ടു തമിഴ് സൈറ്റുകളിലും കുട്ടികളുടെ സാധാരണ ഫോട്ടോകള്‍ പലയിടങ്ങളില്‍ …
ഖുര്‍ആന്‍ കത്തിച്ചുവെന്ന് ആരോപിച്ച് സ്ത്രീയെ തല്ലിക്കൊന്ന കേസില്‍ നാലു അഫ്ഗാനികള്‍ക്ക് വധശിക്ഷ
ഖുര്‍ആന്‍ കത്തിച്ചുവെന്ന് ആരോപിച്ച് സ്ത്രീയെ തല്ലിക്കൊന്ന കേസില്‍ നാലു അഫ്ഗാനികള്‍ക്ക് വധശിക്ഷ
സ്വന്തം ലേഖകന്‍: വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ കത്തിച്ചു എന്നാരോപിച്ച് സ്ത്രീയെ തല്ലിക്കൊന്ന കേസില്‍ നാലു അഫ്ഗാന്‍ പൗരന്മാര്‍ക്ക് അഫ്ഗാനിസ്ഥാനിലെ കോടതി വധശിക്ഷ വിധിച്ചു. എട്ട് കൂട്ടുപ്രതികള്‍ക്ക് 16 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. കേസില്‍ 18 പേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. 27 കാരിയായ ഫര്‍കുന്ദയെ ഖുര്‍ആന്‍ കത്തിച്ചു എന്നാരോപിച്ചാണ് ഒരു സംഘം അവരെ ആക്രമിച്ചത്. …
പൗരന്മാരുടെ ഡിജിറ്റല്‍ ഉപകരണങ്ങളും സംഭാഷണങ്ങളും ചോര്‍ത്താന്‍ സര്‍ക്കാരിന് അനുവാദം നല്‍കുന്ന ബില്ലിന് ഫ്രാന്‍സില്‍ അംഗീകാരം
പൗരന്മാരുടെ ഡിജിറ്റല്‍ ഉപകരണങ്ങളും സംഭാഷണങ്ങളും ചോര്‍ത്താന്‍ സര്‍ക്കാരിന് അനുവാദം നല്‍കുന്ന ബില്ലിന് ഫ്രാന്‍സില്‍ അംഗീകാരം
സ്വന്തം ലേഖകന്‍: പൗരന്മാരുടെ ഡിജിറ്റല്‍ ഉപകരണങ്ങളും സംഭാഷണങ്ങളും ചോര്‍ത്താന്‍ സര്‍ക്കാരിന് അനുവാദം നല്‍കുന്ന ബില്ലിന് ഫ്രാന്‍സില്‍ അംഗീകാരം. പുതിയ നിയമ പ്രകാരം ഏതെരാളുടെയും തീവ്രവാദ ബന്ധങ്ങള്‍ അന്വേഷിക്കുന്നതിന് ഡിജിറ്റല്‍ ഉപകരണങ്ങളും മൊബൈല്‍ ഫോണ്‍ സംഭാഷണളും സര്‍ക്കാരിന് ചോര്‍ത്താന്‍ കഴിയും. ഇതിന് ന്യായാധിപന്റേയോ ഇന്റര്‍ നെറ്റ് സേവന ദാതാക്കളുടേയോ ഫോണ്‍ കമ്പനികളുടേയോ അനുവാദമോ സഹകരണമോ ആവശ്യമില്ല എന്നതാണ് …
സൗദിയുടെ യെമന്‍ ആക്രമണം ഉടന്‍ അവസാനിപ്പിക്കണം, അമേരിക്ക, ജോണ്‍ കെറി ദമാമില്‍
സൗദിയുടെ യെമന്‍ ആക്രമണം ഉടന്‍ അവസാനിപ്പിക്കണം, അമേരിക്ക, ജോണ്‍ കെറി ദമാമില്‍
സ്വന്തം ലേഖകന്‍: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യെമനിലെ ഹൗതി തീവ്രവാദികള്‍ക്കെതിരെ നടത്തുന്ന പോരാട്ടാം താത്ക്കാലികമയി നിര്‍ത്തി വക്കാന്‍ അമേരിക്ക് ആവശ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ദമാമിലെത്തി. യെമനിലെ സാധാരണക്കാരുടെ സ്ഥിതി കൂടുതല്‍ അരക്ഷിതമായ പശ്ചാത്തലത്തിലാണ് കെറിയുടെ സന്ദര്‍ശനം. യെമനില്‍ ഭരണകൂടത്തിനെതിരെ ഹൗതികള്‍ നടത്തുന്ന ആക്രമണത്തിന് സൗദി സഖ്യസേന ശക്തമായ …
ഇസ്രയേല്‍ തെരഞ്ഞെടുപ്പ്, മുന്നണി തട്ടിക്കൂട്ടാനുള്ള പരക്കം പാച്ചിലില്‍ നെതന്യാഹു പക്ഷം
ഇസ്രയേല്‍ തെരഞ്ഞെടുപ്പ്, മുന്നണി തട്ടിക്കൂട്ടാനുള്ള പരക്കം പാച്ചിലില്‍ നെതന്യാഹു പക്ഷം
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് കടന്നു കൂടിയ നിലവിലെ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു നേതൃത്വം നല്‍കുന്ന കക്ഷി കൂട്ടുകക്ഷി മുന്നണിയുണ്ടാക്കാനുള്ള പരക്കം പാച്ചിലില്‍. ഇന്നലെ അര്‍ദ്ധ രാത്രി വരെയായിരുന്നു സര്‍ക്കാര്‍ രൂപീകരണ സന്നദ്ധത അറിയിക്കാനുള്ള അവസാന സമയം. സമയപരിധി തീരുന്നതുന് ഒരു മണിക്കൂര്‍ മുമ്പ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം നെതന്യാഹു പ്രഖ്യാപിച്ചു. എന്നാല്‍ 120 …
ഗാസയില്‍ ഇസ്രയേല്‍ സൈനികര്‍ ഗുരുതരമായ യുദ്ധക്കുറ്റങ്ങള്‍ ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍
ഗാസയില്‍ ഇസ്രയേല്‍ സൈനികര്‍ ഗുരുതരമായ യുദ്ധക്കുറ്റങ്ങള്‍ ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഗാസയില്‍ ആക്രമണങ്ങളില്‍ പങ്കെടുത്ത നിരവധി ഇസ്രയേല്‍ സൈനികര്‍ ഗുരുതരമായ യുദ്ധകുറ്റങ്ങള്‍ ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. സൈനികരില്‍ നിന്ന് തെളിവെടുക്കുന്ന ഇസ്രയേല്‍ മനുഷ്യാവകാശ സംഘത്തിന് മുമ്പായായിരുന്നു സൈനികരുടെ കുറ്റസമ്മതം. നിരവധി സൈനികര്‍ വിവേചന രഹിതമായി പലസ്തീനികള്‍ക്കെതിരെ നിറയൊഴിച്ചതായും യുദ്ധരീതികളില്‍ കാതലായ മാറ്റം അനിവാര്യമായിരിക്കുകയാണെന്നും മനുഷ്യാവകാശ സംഘത്തിന്റെ തലവന്‍ യൂലി നോവാക് വെളിപ്പെടുത്തി. വിവേചനരഹിതമായ വെടിവെപ്പില്‍ നിരവധി …
അല്‍ജസീറ അമേരിക്കക്ക് ശനിദശ, നഷ്ടത്തിലേക്കും കേസുകളിലേക്കും കൂപ്പുകുത്തുന്നു
അല്‍ജസീറ അമേരിക്കക്ക് ശനിദശ, നഷ്ടത്തിലേക്കും കേസുകളിലേക്കും കൂപ്പുകുത്തുന്നു
സ്വന്തം ലേഖകന്‍: ഏറെ പ്രതീക്ഷകളും വാഗ്ദാനവുമായി തുടങ്ങിയ അല്‍ജസീറയുടെ അമേരിക്കന്‍ വാര്‍ത്താ ചാനല്‍ തകര്‍ച്ചയിലേക്ക്. വാര്‍ത്താ രംഗത്തെ അമേരിക്കന്‍ ഭീമന്മാരുടെ മേധാവിത്വം അവസാനിപ്പിക്കാനെന്ന് മട്ടില്‍ ഖത്തര്‍ സര്‍ക്കാരിന്റെ പിന്തുണയോടെ ആരംഭിച്ച അല്‍ ജസീറയുടെ അമേരിക്കന്‍ ചാനലാണ് പൂട്ടല്‍ ഭീഷണി നേരിടുന്നത്. ചാനല്‍ ആരംഭിച്ച് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ റേറ്റിംഗില്‍ അല്‍ ജസീറയുടെ സ്ഥിതി പരിതാപകരമാണ്. ലാഭത്തിന്റെ …
ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ മൂലമുള്ള മരണം വര്‍ദ്ധിക്കുന്നതിനാല്‍ അന്ധവിശ്വാസ നിരോധന നിയമത്തിന് ആവശ്യം ശക്തമാകുന്നു
ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ മൂലമുള്ള മരണം വര്‍ദ്ധിക്കുന്നതിനാല്‍ അന്ധവിശ്വാസ നിരോധന നിയമത്തിന് ആവശ്യം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ വിവിധ തരം അന്ധവിശ്വാസങ്ങള്‍ മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. തീക്കനലിലൂടെ നടക്കുന്നത് ഉള്‍പ്പടെയുള്ള വിവിധ ആചാരങ്ങള്‍ മൂലം ധാരാളം പേര്‍ രാജ്യത്ത് മരണപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അന്ധവിശ്വാസ നിരോധന നിയമം വേണമെന്ന ആവശ്യം ശക്തമാകുന്നത്. ബങ്കുളുരുവില്‍ ഒരു ആചാരത്തില്‍ പങ്കെടുക്കുന്നതിനിടെ ദേഹമാസകലം പൊള്ളലേറ്റ ഒരാള്‍ മരിച്ചത് ഞായറാഴ്ചയാണ്. …
ഭൂകമ്പ ദുരിതാശ്വാസം, ദയവു ചെയ്ത് പഴകിയ വസ്ത്രങ്ങളും ഉച്ഛിഷ്ടവും അയക്കരുതെന്ന് ഇന്ത്യയോട് നേപ്പാള്‍
ഭൂകമ്പ ദുരിതാശ്വാസം, ദയവു ചെയ്ത് പഴകിയ വസ്ത്രങ്ങളും ഉച്ഛിഷ്ടവും അയക്കരുതെന്ന് ഇന്ത്യയോട് നേപ്പാള്‍
സ്വന്തം ലേഖകന്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 7,000 കടന്നപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തില്‍ കല്ലുകടി. ദുരിതാശ്വാസമെന്ന് പേരില്‍ പഴന്തുണികളും ഉച്ഛിഷ്ടവും അയക്കരുതെന്ന് ഇന്ത്യയോട് നേപ്പാള്‍ ആവശ്യപ്പെട്ടു. ദുരിതാശ്വാസ സാമഗ്രികളും വഹിച്ച് ഇന്ത്യയില്‍ നിന്നുള്ള വാഗണ്‍ ട്രെയിന്‍ നേപ്പാളിലെത്തിയപ്പോഴായിരുന്നു നേപ്പാളിന്റെ അപേക്ഷ. ഭൂകമ്പം സര്‍വ്വനാശം വിതച്ച നേപ്പാളിന് സഹായവുമായി …
സൗദിക്കെതിരെ യെമനിലെ ഹൗതി വിമതര്‍ റോക്കറ്റ് ആക്രമണം തുടങ്ങി, 2 മരണം
സൗദിക്കെതിരെ യെമനിലെ ഹൗതി വിമതര്‍ റോക്കറ്റ് ആക്രമണം തുടങ്ങി, 2 മരണം
സ്വന്തം ലേഖകന്‍: സൗദി അറേബ്യക്കെതിരെ യെമനിലെ ഹൗതി വിമതര്‍ റോക്കറ്റ് ആക്രമണം തുടങ്ങി. ആക്രമണത്തില്‍ രണ്ടു പേര്‍ മരിക്കുകയും അഞ്ച് സൈനികര്‍ തീവ്രവാദികളുടെ പിടിയിലാകുകയും ചെയ്തതായാണ് വിവരം. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം ആക്രമണം ശക്തിമാക്കിയിട്ടും ഹൗതി വിമതരുടെ ശക്തി കേന്ദ്രങ്ങള്‍ കീഴ്ടടക്കാനോ മുന്നേറ്റങ്ങള്‍ തടയാനോ കഴിയാത്ത സ്ഥിതിയാണ്. സൗദി, യെമന്‍ അതിര്‍ത്തി പട്ടണമായ …