സ്വന്തം ലേഖകന്‍: തെക്കുകിഴക്കന്‍ ഇറാനില്‍ ഇരു രാജ്യങ്ങളും സംയുക്തമായി നിര്‍മ്മിക്കുന്ന തുറമുഖ പദ്ധതിയുമയി മുന്നോട്ടു പോകാന്‍ ഇന്ത്യ തീരുമാനിച്ചു. പദ്ധതിയെക്കുറിച്ച് അമേരിക്കയുടെ മുന്നറിയിപ്പ് മറികടന്നാണ് കരാറില്‍ ഒപ്പുവക്കാന്‍ ഇന്ത്യയുടെ തീരുമാനം. മധ്യേഷ്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ബിജെപി സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഇറാനുമായി സഹകരിച്ചുള്ള തുറമുഖ വികസനം. 2003 ല്‍ ഇറാന്റെ ഗള്‍ഫ് ഒഫ് ഒമാന്‍ …
സ്വന്തം ലേഖകന്‍: 21 ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീട്ടുവേലക്കുള്ള തൊഴിലാളികളെ അയക്കുന്നത് നിര്‍ത്താന്‍ ഇന്തോനേഷ്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വീട്ടുവേലക്കായി സൗദിയില്‍ എത്തിയ രണ്ട് ഇന്തോനേഷ്യന്‍ വനിതകളെ അടുത്തുടെ വധശിക്ഷക്ക് വിധേരാക്കിയതിനോടുള്ള പ്രതികരണമാണ് പുതിയ തീരുമാനം എന്ന് കരുതുന്നു. ഇന്തോനേഷ്യന്‍ വീട്ടുവേലക്കാര്‍ ഏറ്റവും കൂടുതലുള്ള സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്ക് വീട്ടുവേലക്കാരെ അയക്കുന്നത് …
സ്വന്തം ലേഖകന്‍: 2002 ജനുവരി 1 മുതലാണ് ജര്‍മ്മനിയില്‍ യൂറോ കറന്‍സി പ്രാബല്യത്തില്‍ വന്നത്, തുടര്‍ന്ന് അതുവരെ ഉപയോഗിച്ചിരുന്ന ജര്‍മ്മന്‍ കറന്‍സി മാര്‍ക്ക്, യൂറോ ആയി ജര്‍മന്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പടെയുള്ള ബാങ്കുകള്‍ മാറ്റി നല്‍കുകയും ചെയ്തു. എന്നാല്‍ ജര്‍മന്‍ റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം പന്ത്രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പതിനൊന്ന് മില്യാര്‍ഡന്‍ ജര്‍മന്‍ മാര്‍ക്ക് …
സ്വന്തം ലേഖകന്‍: ടെക്‌സാസിലെ ഗാര്‍ലണ്ടില്‍ പ്രവാചക കാര്‍ട്ടൂണ്‍ മത്സരത്തിനിടെ നടന്ന വെടിവപ്പിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി അമേരിക്കന്‍ തീവ്രവാദ നിരീക്ഷണ വിഭാഗമായ എസ്‌ഐടിഇ ഉദ്ധരിച്ച് ഒരു ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തു വിട്ടത്. തങ്ങളുടെ രണ്ട് സഹോദരന്മാരാണ് ഗാര്‍ലണ്ടില്‍ വെടിവയ്പു നടത്തിയതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യ അടക്കമുള്ള 34 രാജ്യങ്ങളോട് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഭൂകമ്പം നടന്ന് ഒമ്പത് ദിവസം കഴിഞ്ഞതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് വിദേശസംഘങ്ങളോട് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 25നുണ്ടായ ഭൂകമ്പത്തില്‍ നേപ്പാളില്‍ ഏഴായിരത്തിലേറെ പേരാണ് മരിച്ചത്. ഭൂകമ്പ മാപിനിയില്‍ 7.9 രേഖപ്പെടുത്തിയ …
സ്വന്തം ലേഖകന്‍: ജോര്‍ദാനില്‍ സര്‍ക്കാറും ഇഖ്‌വാനുല്‍ മുസ്‌ലിമീനും എന്ന ബ്രദര്‍ഹുഡും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു. ബ്രദര്‍ഹുഡിന്റെ ജോര്‍ദാന്‍ ഘടകത്തില്‍ ഈയിടെയുണ്ടായ പിളര്‍പ്പ് മുതലെടുക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമമാണ് പുതിയ സംഘര്‍ഷത്തിന്റെ കാരണം. മുന്‍ മേധാവിയുടെ നേതൃത്വത്തിലുള്ള പുതിയ ഗ്രൂപ്പായ മുസ്‌ലിം ബ്രദര്‍ഹുഡ് അസോസിയേഷനാണ് സര്‍ക്കാര്‍ പിന്തുണ. ഇത് മറുവിഭാഗത്തെ പ്രകോപിപ്പിക്കുകയും കൂടുതല്‍ അക്രമാസക്തമാക്കുകയും ചെയ്യുന്നു. ബ്രദര്‍ഹുഡിന്റെ …
സ്വന്തം ലേഖകന്‍: പ്രവാചകനെ വരക്കാനുള്ള കാര്‍ട്ടൂണ്‍ മത്സരത്തിനിടെ ബോംബാക്രമണം നടത്താനെത്തിയ രണ്ടു പേരെ പോലീസ് വെടിവച്ചു കൊന്നു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരുക്കേറ്റിട്ടുമുണ്ട്. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം നടന്നത്. അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവ് എന്ന സംഘടനയാണ് പ്രവാചകനെ വരക്കാനുള്ള കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പിച്ചത്. ഫ്രീ സ്പീച്ച് ഇവന്റ് എന്നു പേരിട്ട മത്സരം നടക്കുന്ന ഡള്ളാസിലെ …
സ്വന്തം ലേഖകന്‍: ലക്ഷക്കണക്കിന് നേപ്പാളികള്‍ സ്വന്തം കിടപ്പാടം വിട്ട് പലായനം ചെയ്യുമ്പോള്‍ കുലുങ്ങാതിരിപ്പാണ് ഒരു സംഘം സന്യാസിനികല്‍. നേപ്പാളില്‍ കുങ്ങ്ഫു സന്യാസിനിമാര്‍ എന്നറിയപ്പെടുന്ന 300 പേരടങ്ങിയ സംഘമാണ് ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തകരോട് സംഹകരിക്കാതെ നേപ്പാളില്‍ തങ്ങുന്നത്. ലഡാക്ക് കേന്ദ്രമായുള്ള ദ്രുപ്കാ സന്യാസ സമൂഹത്തില്‍പ്പെട്ടവരാണ് കുങ്ങ്ഫു സന്യാസിനിമാര്‍. ചെറുപ്പം മുതല്‍തന്നെ ധ്യാനവും കുങ്ങ്ഫുവും പരിശീലിക്കുന്ന ഇവര്‍ തങ്ങളുടെ …
സ്വന്തം ലേഖകന്‍: ഭൂകമ്പ കെടുതിയില്‍ വലയുന്ന നേപ്പാളില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ രോഷം ശക്തമാകുന്നു. ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിപ്പോകൂ എന്നാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തരോട് നേപ്പാള്‍ ജനത പറയുന്നത്. ഭൂകമ്പം ഇന്ത്യന്‍ മാധ്യമങ്ങള്‍ മോദി സര്‍ക്കാറിന്റെ മുഖം മിനുക്കല്‍ പരിപാടിയാക്കി മാറ്റിയെന്നാണ് പ്രധാന വിമര്‍ശനം. ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് ട്വിറ്ററില്‍ സന്ദേശങ്ങള്‍ പ്രചരിക്കുകയാണ്. ‘മിസ്റ്റര്‍ മോദി നിങ്ങള്‍ …
സ്വന്തം ലേഖകന്‍: ടെല്‍ അവീലിലെ തെരുവുകളില്‍ ഇസ്രയേലി പോലീസും എതോപ്യന്‍ ജൂതമാരും തമ്മില്‍ തെരുവു യുദ്ധം. എതോപ്യന്‍ വംശജരായ ഇസ്രയേലി ജൂതന്മാരാണ് പോലീസിന്റെ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് റാലി നടത്തിയത്. കറുത്ത വര്‍ഗക്കാരനെ ഒരു പോലീസുകാരന്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ഒരു വീഡിയോ കഴിഞ്ഞയാഴ്ച പുറത്തു വന്നതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും വഴിയൊരുക്കിയത്. പോലീസുകാര്‍ക്കെതിരെ കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ …