1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യെമനില്‍ സൗദി നിരോധിക്കപ്പെട്ട ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചതായി മനുഷ്യാവകാശ സംഘടന
യെമനില്‍ സൗദി നിരോധിക്കപ്പെട്ട ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചതായി മനുഷ്യാവകാശ സംഘടന
സ്വന്തം ലേഖകന്‍: യെമനിലെ ഹൗതി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള ആക്രമണം ശക്തമായി തുടരുന്നതിനിടയില്‍ സൗദി സൈന്യം നിരോധിക്കപ്പെട്ട ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. സൗദി അറേബ്യ നേതൃത്വം നല്‍കുന്ന അറബ് സഖ്യസേന യെയമനിലെ ഹൗതി ശക്തി കേന്ദ്രങ്ങളില്‍ രണ്ടിടത്ത് ക്ലസ്റ്റര്‍ ബോംബാക്രമണം നടത്തിയതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് വ്യക്തമായ …
ഇന്ത്യയിലെ 41 ശതമാനം കൗമാരക്കാരികളും വിവാഹിതരാണെന്ന് സെന്‍സസ് റിപ്പോര്‍ട്ട്
ഇന്ത്യയിലെ 41 ശതമാനം കൗമാരക്കാരികളും വിവാഹിതരാണെന്ന് സെന്‍സസ് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ 41 ശതമാനം കൗമാരക്കാരികളും വിവാഹിതരാണെന്ന് സെന്‍സസ് ഡാറ്റാ റിപ്പോര്‍ട്ട്. ചെറുപ്രായത്തില്‍ തന്നെ വിവാഹിതരാകുന്നതിനാല്‍ ഇവരില്‍ പലരും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ബന്ധം വേര്‍പെടുത്തലിനോ വൈധവ്യത്തിനോ വിധേയരാകുന്നുമുണ്ട്. കേന്ദ്രം പുറത്തുവിട്ട 2011 ലെ സെന്‍സസ് ഡാറ്റയിലാണ് ഈ വിവരങ്ങള്‍. സെന്‍സസ് കാലത്ത് വിവാഹിതരായ 10 ദശലക്ഷം പെണ്‍കുട്ടികളില്‍ 4.1 ദശലക്ഷം പെണ്‍കുട്ടികളും ഇപ്പോള്‍ വിവാഹമോചിതരോ …
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഖ്‌വിയുടെ മോചനം, ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് ഇന്ത്യ
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഖ്‌വിയുടെ മോചനം,  ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് ഇന്ത്യ
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാഖിര്‍ റഹ്മാന്‍ ലഖ്!വിയെ മോചിപ്പിച്ച സംഭവത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. രാജ്യാന്തര നിയമത്തിന്റെ ലംഘനമാണ് ലാഖ്!വിയുടെ മോചനമെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ വിഷയം പാക്കിസ്ഥാന്റെ മുന്നില്‍ ഉന്നയിക്കണമെന്നും ഇന്ത്യയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധിയായ അശോക് മുഖര്‍ജി ആവശ്യപ്പെട്ടു. ലാഹോര്‍ ഹൈക്കോടതി ഇക്കഴിഞ്ഞ ഏപ്രില്‍ 9 …
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ബഹുമതി ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കി
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ബഹുമതി ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കി
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ബഹുമതി ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കി. 2014 ലെ ഏറ്റവും മികച്ചത് എന്ന ബഹുമതിയാണ് ഡല്‍ഹിയെ തേടിയെത്തിയത്. പ്രതിവര്‍ഷം 25 മുതല്‍ 40 ലക്ഷത്തോളം യാത്രക്കാരെ കടത്തി വിട്ടതിനാലാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെ മികച്ച വിമാനത്താവളമായി തിരഞ്ഞെടുത്തത്. ഏപ്രില്‍ 28 ന് ജോര്‍ദാനില്‍ …
അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ പട്ടിക ഫോര്‍ബ്‌സ് പുറത്തു വിട്ടു, ഭൂരിപക്ഷവും മലയാളികള്‍, എംഎ യൂസഫലി രണ്ടാം സ്ഥാനത്ത്,
അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ പട്ടിക ഫോര്‍ബ്‌സ് പുറത്തു വിട്ടു, ഭൂരിപക്ഷവും മലയാളികള്‍, എംഎ യൂസഫലി രണ്ടാം സ്ഥാനത്ത്,
സ്വന്തം ലേഖകന്‍: അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ പട്ടിക സാമ്പത്തിക പ്രസിദ്ധീകരണമായ ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് പുറത്തു വിട്ടു. സ്റ്റാലിയന്‍ ഗ്രൂപ്പ് ചെയര്‍മാനും സിഇഒ യുമായ സുനില്‍ വസ്‌വാനിയാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ എംഡി എംഎ യൂസഫലിക്ക് രണ്ടാം സ്ഥാനമുണ്ട്. ലാന്റ് മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് ജഗ്തിയാനി മൂന്നാം …
നേപ്പാള്‍ ഭൂകമ്പം, മരണം 6,250, അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങി കിടക്കുന്നത് 5,000 ത്തിലധികം പേര്‍
നേപ്പാള്‍ ഭൂകമ്പം, മരണം 6,250, അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങി കിടക്കുന്നത് 5,000 ത്തിലധികം പേര്‍
സ്വന്തം ലേഖകന്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 6,250 ആയി. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും 5000 ത്തിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ വെളിപ്പെടുത്തി. ഇവരെ ജീന്നോടെ പുറത്തെടുക്കാന്‍ സാധ്യത കുറവായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരും. ഏറ്റെടുക്കാന്‍ ഉറ്റവരാരും എത്താത്ത അനാഥ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചു. അതേസമയം രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍ എത്തിയെങ്കിലും ദുരിതാശ്വാസ …
മാലെ ദ്വീപില്‍ വമ്പന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനം, പ്രതിപക്ഷ നേതാവടക്കം 192 പേര്‍ അറസ്റ്റില്‍
മാലെ ദ്വീപില്‍ വമ്പന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനം, പ്രതിപക്ഷ നേതാവടക്കം 192 പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: മാലെ ദ്വീപില്‍ വമ്പന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനം. പ്രകടനക്കാരും പോലീസും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പ്രതിപക്ഷത്തെ പ്രമുഖ നേതാവടക്കം 192 പേരെ പോലീസ് അറസ്റ്റു ചെയ്തു. പ്രസിഡന്റ് യാമീന്‍ അബ്ദുള്‍ ഗയൂം രാജിവെക്കണമെന്നും തടവിലാക്കിയ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. മാലെ ദ്വീപ് തലസ്ഥാനത്ത് നടന്ന പ്രകടനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. …
അമേരിക്കയില്‍ 16 മില്യണ്‍ കുട്ടികള്‍ പട്ടിണി കിടക്കുന്നവരാണെന്ന് ഹോളിവുഡ് നടി സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍
അമേരിക്കയില്‍ 16 മില്യണ്‍ കുട്ടികള്‍ പട്ടിണി കിടക്കുന്നവരാണെന്ന് ഹോളിവുഡ് നടി സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍
സ്വന്തം ലേഖകന്‍: സമ്പന്നതയുടെ നടുവിലും അമേരിക്കയില്‍ 16 മില്യണ്‍ കുട്ടികള്‍ പട്ടിണി കിടക്കുന്നവരാണെന്ന് ഹോളിവുഡ് നടിയും ഗായികയുമായ സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍. പട്ടിണിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി സ്വന്തം കുടുംബത്തിന്റെ അനുഭവങ്ങള്‍ പങ്കുവക്കുകയായിരുന്നു ജോഹാന്‍സണ്‍. താനുള്‍പ്പടെ അഞ്ച് മക്കളുള്ള കുടുംബം ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിച്ചിരുന്നതായി ജോഹാന്‍സണ്‍ വെളിപ്പെടുത്തി. വിശന്നു പൊരിയുന്ന കുട്ടികളെന്നത് അമേരിക്കക്കാര്‍ കണ്ടില്ലെന്നു നടിക്കുന്ന ഒരു യാഥാര്‍ഥ്യമാണെന്നും …
കറുത്ത വര്‍ഗക്കാരന്റെ കസ്റ്റഡി മരണം, ആറു പ്രതികള്‍ പിടിയില്‍, ബാള്‍ട്ടിമൂറില്‍ ആഘോഷം
കറുത്ത വര്‍ഗക്കാരന്റെ കസ്റ്റഡി മരണം, ആറു പ്രതികള്‍ പിടിയില്‍, ബാള്‍ട്ടിമൂറില്‍ ആഘോഷം
സ്വന്തം ലേഖകന്‍: കറുത്ത വര്‍ഗക്കാരന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് കലാപത്തില്‍ കത്തിറ്റെരിഞ്ഞ ബാള്‍ട്ടിമൂറിലെ തെരുവുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നു. സംഭവത്തില്‍ പ്രതികളാണെന്ന് ആരോപിക്കപ്പെടുന്ന ആറു പോലീസുകാരെ അറസ്റ്റ് ചെയ്തതോടെയാണ് സംഘര്‍ഷം ആഘോഷ പ്രകടനങ്ങള്‍ക്ക് വഴി മാറിയത്. ഫ്രെഡി ഗ്രേ എന്ന കറുത്ത വര്‍ഗക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ മരണമടഞ്ഞതാണ് ആക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നീട് ഫ്രെഡിയുടെ മരണ കാരണം …
ആന്‍ഡമാനിലും പാപ്പുവ ന്യൂ ഗിനിയിലും ഭൂകമ്പം, സുമാനി മുന്നറിയിപ്പ്
ആന്‍ഡമാനിലും പാപ്പുവ ന്യൂ ഗിനിയിലും ഭൂകമ്പം, സുമാനി മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഓസ്‌ട്രേലിയന്‍ വന്‍കരയോട് ചേര്‍ന്നുകിടക്കുന്ന പാപ്പുവ ന്യൂ ഗിനിയിലും ഭൂകമ്പം. ആന്‍ഡമാന്‍ നിക്കോബാറിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയപ്പോള്‍ ഗിനിയില്‍ 6.7, 7.1 എന്നിങ്ങനെ രണ്ടു തവണ ഭൂമി കുലുങ്ങി. ഉച്ചയ്ക്കുശേഷം 2.28 ഓടെയാണ് ആന്‍ഡമാന്‍ നിക്കോബാറില്‍ ഭൂകമ്പമുണ്ടായത്. നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. …