1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കടുത്ത ഭീഷണിയിലെന്ന് അമേരിക്കന്‍ റിലിജിയസ് ഫ്രീഡം കമ്മീഷന്‍ റിപ്പോര്‍ട്ട്
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കടുത്ത ഭീഷണിയിലെന്ന് അമേരിക്കന്‍ റിലിജിയസ് ഫ്രീഡം കമ്മീഷന്‍ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ മതസ്വാതന്ത്യം കടുത്ത ഭീഷണിയിലെന്ന് അമേരിക്കന്‍ റിലിജിയസ് ഫ്രീഡം കമ്മീഷന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ മതപ്രേരിതവും വര്‍ഗീയവുമായ കലാപങ്ങള്‍ വര്‍ധിച്ചതായി യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരയുന്നു. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഭരണകക്ഷിയായ ബിജെപി നേതാക്കള്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതും ആര്‍ എസ്എസ്, …
ആഫ്രിക്കയില്‍ ഫ്രഞ്ച് സൈന്യത്തിന്റെ ബാല പീഡനം, തെളിഞ്ഞാല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് ഫ്രാന്‍സ്
ആഫ്രിക്കയില്‍ ഫ്രഞ്ച് സൈന്യത്തിന്റെ ബാല പീഡനം, തെളിഞ്ഞാല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് ഫ്രാന്‍സ്
സ്വന്തം ലേഖകന്‍: മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ കുട്ടികളെ ഫ്രഞ്ച് സൈന്യം ലൈംഗികകായി പീഡിപ്പിച്ചെന്ന ആരോപണം ശരിയാണെന്നു തെളിഞ്ഞാല്‍ സൈനികര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും പണത്തിനും പകരമായി ആഭ്യന്തര കലാപത്തില്‍ അഭയാര്‍ഥികളായ കുട്ടികളെ ഫ്രഞ്ച് സൈനീകര്‍ ലൈംഗീകമായി ഉപയോഗിച്ചതായി വ്യക്തമാക്കുന്ന ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട് ചോര്‍ന്നതോടെയാണ് സംഭവം …
നേപ്പാള്‍ ഭൂകമ്പം, മരണം 6,000 കടന്നു, പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ ശ്രമിച്ച് ചൈന
നേപ്പാള്‍ ഭൂകമ്പം, മരണം 6,000 കടന്നു, പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ ശ്രമിച്ച് ചൈന
സ്വന്തം ലേഖകന്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 6,000 കടന്നു മുന്നോട്ടു പോകുമ്പോള്‍ മേഖലയിലെ അടിയന്തിരാവസ്ഥ മുതലാക്കി നയതന്ത്ര നേട്ടത്തിന് ശ്രമിക്കുകയാണ് ചൈന എന്ന ആരോപണം ഉയരുന്നു. കനത്ത മഴയും ഗതാഗത സംവിധാനങ്ങളുടെ പൂര്‍ണമായ തകര്‍ച്ചയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കുന്നതിനാല്‍ മരണ സംഖ്യ 10,000 വരെ ഉയരാമെന്നാണ് സൂചന. നേരത്തെ ഭൂകമ്പം നേപ്പാളിനെ തകര്‍ത്തയുടന്‍ തന്നെ …
മലാലയെ ആക്രമിച്ച പത്തു പേരെ പാക് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു
മലാലയെ ആക്രമിച്ച പത്തു പേരെ പാക് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു
സ്വന്തം ലേഖകന്‍: വിദ്യാഭ്യാസ പ്രവര്‍ത്തകയും നൊബേല്‍ പുരസ്‌ക്കാര ജേതാവുമായ മലാല യൂസഫ്‌സായിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്ത് പേരെ വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു. പാകിസ്ഥാന്‍ താലിബാനിലെ പത്ത് പേര്‍ക്കാണ് തീവ്രവാദ വിരുദ്ധ കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ പ്രധാന പ്രതിയായ അതാവുള്ള ഖാന്‍ എന്നയാള്‍ ശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ …
അര്‍മേനിയന്‍ കൂട്ടക്കൊല വംശഹത്യ ആണെന്നും അല്ലെന്നും രണ്ടു പക്ഷം, തുര്‍ക്കിക്കെതിരെ വമ്പന്‍ പ്രകടനം
അര്‍മേനിയന്‍ കൂട്ടക്കൊല വംശഹത്യ ആണെന്നും അല്ലെന്നും രണ്ടു പക്ഷം, തുര്‍ക്കിക്കെതിരെ വമ്പന്‍ പ്രകടനം
സ്വന്തം ലേഖകന്‍: ഒന്നാം ലോക മഹായുദ്ധ കാലത്തെ അര്‍മേനിയന്‍ കൂട്ടക്കൊല, വംശഹത്യയാണെന്നും അല്ലെന്നുമുള്ള തര്‍ക്കം മുറുകുന്നു. കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി അര്‍മേനിയക്കാരെ വംശഹത്യക്ക് വിധേയരാക്കിയില്ലെന്ന തുര്‍ക്കിയുടെ പരാമര്‍ശമാണ് ലോകമാകെ അര്‍മേനിയക്കാരുടെ പ്രതിഷേധത്തിന് തിരികൊളുത്തിയത്. അര്‍ജന്റീനയിലെ അര്‍മേനിയന്‍ വംശജര്‍ തുര്‍ക്കി മാപ്പ് പറയണമെണം എന്നാവശ്യപ്പെട്ട് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ്? അയേസിന്‍ വമ്പന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. …
റഷ്യയുടെ ആളില്ലാ ബഹിരാകാശ പേടകം നിയന്ത്രണം വിട്ട് ഭൂമിയുടെ തലയില്‍ വീഴാനൊരുങ്ങുന്നു
റഷ്യയുടെ ആളില്ലാ ബഹിരാകാശ പേടകം നിയന്ത്രണം വിട്ട് ഭൂമിയുടെ തലയില്‍ വീഴാനൊരുങ്ങുന്നു
സ്വന്തം ലേഖകന്‍: റഷ്യയുടെ ആളില്ലാ ബഹിരാകാശ പേടകം നിയന്ത്രണം വിട്ട് ഭൂമിയുടെ തലയില്‍ വീഴാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അവശ്യ സാധനങ്ങളെത്തിക്കാന്‍ ഉപയോഗിക്കാറുള്ള റഷ്യയുടെ കാര്‍ഗോ ബഹിരാകാശ പേടകമാണ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുന്നത്. പ്രോഗ്രസ് എം 27 എം എന്ന പേടകം റഷ്യയുടെ സോയസ് റോക്കറ്റ് ഉപയോഗിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിക്ഷേപിച്ചത്. എന്നാല്‍ …
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് യുന്‍ ഈ വര്‍ഷം മാത്രം ‘തട്ടിക്കളയാന്‍’ ഉത്തരവിട്ടത് 15 പേരെ
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് യുന്‍ ഈ വര്‍ഷം മാത്രം ‘തട്ടിക്കളയാന്‍’ ഉത്തരവിട്ടത് 15 പേരെ
സ്വന്തം ലേഖകന്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് യുന്‍ ഈ വര്‍ഷം മാത്രം തട്ടിക്കളയാന്‍ ഉത്തരവിട്ടത് 15 പേരെയെന്ന് റിപ്പോര്‍ട്ട്. തന്റെ ഏകാധിപത്യ പ്രവണത്തകളേയും പരിധിയില്ലാത്ത അധികാരത്തേയും ചോദ്യം ചെയ്തവരെയാണ് കിം വധശിക്ഷയ്ക്കു വിധിച്ചതെന്നാണ് സൂചന. വനം വകുപ്പിന്റെ ഉപമന്ത്രിയാണ് കൊല്ലപ്പെട്ടവരില്‍ പ്രമുഖന്‍. വന നശീകരണവുമായി ബന്ധപ്പെട്ട കിമ്മിന്റെ നയം ചോദ്യം ചെയ്തതിനാണ് ഈ മന്ത്രിയെ …
ഇനി പ്രവാചകന്‍ മുഹമ്മദ് നബിയെ വരക്കാനില്ലെന്ന് ചാര്‍ലി ഹെബ്ദോ കാര്‍ട്ടൂണിസ്റ്റ് ലുസ്
ഇനി പ്രവാചകന്‍ മുഹമ്മദ് നബിയെ വരക്കാനില്ലെന്ന് ചാര്‍ലി ഹെബ്ദോ കാര്‍ട്ടൂണിസ്റ്റ് ലുസ്
സ്വന്തം ലേഖകന്‍: ഇനി മുഹമ്മദ് നബിയെ വരക്കാനില്ലെന്ന് ചാര്‍ലി ഹെബ്ദോ കാര്‍ട്ടൂണിസ്റ്റ് ലൂസ് വ്യക്തമാക്കി. പാരീസിലെ ചാര്‍ലി ഹെബ്ദോ വാരികയുടെ ഓഫീസില്‍ 12 പേരുടെ മരണത്തിനിടയാക്കിയ ജനുവരിയിലെ ഭീകരാക്രമണത്തിനു ശേഷം മുഹമ്മദ് നബിയുടെ മുഖചിത്രവുമായി പുറത്തിയ വാരികയുടെ കവര്‍ തയ്യാറാക്കിയത് ലുസാണ്. പ്രവാചകനെ വരക്കാനുള്ള താത്പര്യം ഇല്ലാതായതു കൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും ലുസ് പറഞ്ഞു. വരച്ചു …
കറുത്ത വര്‍ഗക്കാരന്റെ കസ്റ്റഡി മരണം, ബാള്‍ട്ടിമൂറില്‍ അടിയന്തിരാവസ്ഥ, 200 പേര്‍ അറസ്റ്റില്‍
കറുത്ത വര്‍ഗക്കാരന്റെ കസ്റ്റഡി മരണം, ബാള്‍ട്ടിമൂറില്‍ അടിയന്തിരാവസ്ഥ, 200 പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: കറുത്ത വര്‍ഗക്കാരനായ ഫ്രെഡി ഗ്രേയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് അമേരിക്കയിലെ ബാള്‍ട്ടിമോര്‍ നഗരത്തില്‍ തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 200 പേരെ പോലീസ് അറസ്റ്റു ചെയ്തു. പോലീസിനെ ആക്രമിക്കുകയും നിരവധി കടകളും ബിസിനസ് സ്ഥാപനങ്ങളും കൊള്ളയടിക്കുകയും ചെയ്ത ആള്‍ക്കൂട്ടത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ 15 പോലീസുകാര്‍ക്കു പരിക്കേറ്റു. 144 വാഹനങ്ങള്‍ …
ന്യൂയോര്‍ക്ക് ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യന്‍ വംശജയായ ജഡ്ജി തമിഴ്‌നാട്ടുകാരി
ന്യൂയോര്‍ക്ക് ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യന്‍ വംശജയായ ജഡ്ജി തമിഴ്‌നാട്ടുകാരി
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്ക് ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ വംശജയായ ജഡ്ജി തമിഴ്‌നാട്ടില്‍ നിന്ന്. ന്യൂയോര്‍ക്കിലെ ക്രിമിനല്‍ കോടതി ജഡ്ജിയായി അധികാരമേറ്റെടുത്ത തമിഴ്‌നാട് സ്വദേശിയായ രാജ രാജേശ്വരിയാണ് അപൂര്‍വമായ ബഹുമതിക്ക് അര്‍ഹയായത്. രാജ രാജേസ്വരി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജ ജഡ്ജിയായി അധികാരമേല്‍ക്കുന്നത് ആദ്യമായാണ്. നാല്പത്തി മൂന്നുകാരിയായ രാജ രാജേശ്വരി കൗമാര പ്രായത്തില്‍ …