സ്വന്തം ലേഖകന്‍: സൗദി രാജകുടുംബത്തിന്റെ തലപ്പത്ത് നടത്തിയ വന്‍ അഴിച്ചുപണിയില്‍ നിലവിലുള്ള കിരീടാവകാശി മുര്‍കിന്‍ ബിന്‍ അബ്ദുള്‍ അസീസിനെ മാറ്റിക്കൊണ്ട് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് ഉത്തരവിറക്കി. സല്‍മാന്‍ രാജാവിന്റെ അനന്തരവനും ഡെപ്യൂട്ടി കിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ നയെഫ് ആണ് പുതിയ കിരീടാവകാശി. സൗദിയുടെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴി തുറക്കുന്നതാണ് …
സ്വന്തം ലേഖകന്‍: സൗദിക്കും ഇറാനുമിടയിലുള്ള ഹോര്‍മ്മുസ് കടലിടുക്കില്‍ അമേരിക്കയും ഇറാനും ഇടയുന്നു. കടലിടുക്കിലൂടെ കടന്നു പോകുകയായിരുന്ന അമേരിക്കന്‍ ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു. മയേര്‍സ്‌ക് ടൈഗ്രിസ് എന്ന അമേരിക്കന്‍ ചരക്കു കപ്പലാണ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ പിടിച്ചെടുത്തത്. 34 നാവികരാണ് കപ്പലിലുള്ളതെന്നാണ് പ്രാഥമിക വിവരം. കപ്പല്‍ ഇറാന്‍ തീരത്തേക്ക് അടുപ്പിക്കാന്‍ സൈനികര്‍ ആവശ്യപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ ആദ്യം വിസമ്മതിച്ചു. …
സ്വന്തം ലേഖകന്‍: ശനിയാഴ്ച നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കവിയുമെന്ന് നേപ്പാള്‍ പ്രധാന മന്ത്രി സുശീല്‍ കൊയ്‌രാള അറിയിച്ചു. നിലവില്‍ 5,000 ത്തോളം പേരാണ് മരിച്ചതായി കണക്കാക്കുന്നത്. എന്നാല്‍ തകര്‍ന്നു തരിപ്പണമായ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ധാരാളം കുന്നുകൂടി കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. അതേസമയം കനത്ത മഴയും ഇടിമിന്നലും രക്ഷാപ്രവര്‍ത്തകരേയും രക്ഷപ്പെട്ടവരേയും വലക്കുകയാണ്. ഭൂകമ്പം …
സ്വന്തം ലേഖകന്‍: യെമന്‍ തലസ്ഥാനമായ സനായില്‍ പതിനായിരക്കണക്കിന് ഹൗതികള്‍ സൗദി വിരുദ്ധ റാലി നടത്തി. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സഖ്യസേന നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു റാലി. സൗദിക്കെതിരായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തികൊണ്ട് പതിനായിരങ്ങളാണ് തലസ്ഥാനമായ സനായില്‍ ഒത്തുകൂടിയത്. രാജ്യത്ത് നടക്കുന്ന ആക്രമണത്തില്‍ സൗദി അറേബ്യയുടെ പങ്കിനെ ചോദ്യം ചെയ്തായിരുന്നു പ്രതിഷേധക്കാരുടെ ഒത്തുചേരല്‍. ദൈവം വലിയവനാണ്, അമേരിക്കയും ഇസ്രയേലും …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ബാള്‍ട്ടിമൂറില്‍ കറുത്ത വര്‍ഗക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നു കലാപം വ്യാപിക്കുന്നു. പ്രതിഷേധം ശക്തമായതോടെ പ്രക്ഷോഭകര്‍ പോലീസുമായി നടത്തിയ ഏറ്റുമുട്ടലില്‍ 15 പൊലീസുകാര്‍ക്കു പരുക്കേറ്റു. കലാപകാരികളില്‍ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ കടകള്‍ കൊള്ളയടിക്കുകയും വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പോലീസിന്റെ ആക്രമണത്തില്‍ മരിച്ച …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലും വാട്‌സാപ്പിലും മലയാളി പെണ്‍കുട്ടികള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് വ്യാപകമാകുന്നതായി പരാതി. വിദേശ ഡേറ്റിംഗ് വെബ്‌സൈറ്റുകള്‍ അടക്കം മലയാളി പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ചിത്രങ്ങളും മറ്റും അശ്ലീല ചിത്രങ്ങളായും പോസ്റ്റുകളായും മാറ്റി പ്രചരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഫേസ് ബുക്കിലേയും വാട്‌സാപ്പിലേയും പ്രൊഫൈല്‍ ഫോട്ടോകളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതെന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിര്‍ണായക ഉച്ചകോടിക്ക് നാളെ തുടക്കമാകും. ഇരു രാജ്യങ്ങളിലേയും പ്രധാന സ്ഥാനങ്ങള്‍ ഏറ്റെടുത്തതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും ആദ്യമായി ഒരുമിച്ചു പങ്കെടുക്കുന്ന ചര്‍ച്ചയാണിതെന്ന പ്രത്യേകതയുമുണ്ട്. മേഖലയിലെ സുരക്ഷയും താലിബാനും പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ഗനിയുടെ …
സ്വന്തം ലേഖകന്‍: ഒമാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. മെയ് 3 മുതല്‍ ജൂലായ് 30 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. ഈ കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയടക്കാതെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മലയാളികളടക്കം മൂന്ന് രാജ്യങ്ങളില്‍ നിന്നായി അരലക്ഷത്തോളം അനധികൃത കുടിയേറ്റക്കാര്‍ ഒമാനിലുണ്ടെന്നാണ് എകദേശ കണക്ക്. രേഖകളില്ലാതെ അധികൃതരുടെ കണ്ണുവെട്ടിച്ച് കഴിയുന്ന ഈ വിഭാഗത്തിന് ആശ്വാസം നല്‍കുന്നതാണ് …
സ്വന്തം ലേഖകന്‍: നേപ്പാളിലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4000 കടന്നു. അതേസമയം നേപ്പാളിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും തുടര്‍ചലനങ്ങള്‍ തുടരുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 4.2 മുതല്‍ 5.1 വരെ തീവ്രത രേഖപ്പെടുത്തിയവാണ് മിക്ക ചലനങ്ങളും. നേപ്പാളില്‍ രാത്രി പത്തുമണിയോടെയും ഇന്ത്യയില്‍ വൈകീട്ട് ആറു മണിയോടെയുമാണ് തുടര്‍ചലനങ്ങള്‍ ഉണ്ടായത്. തുടര്‍ചലനങ്ങളും കനത്ത മഴയും കാരണം രക്ഷാപ്രവര്‍ത്തനം ഇഴഞ്ഞു …
സ്വന്തം ലേഖകന്‍: കൊച്ചു ജപ്പാന്‍ ജനപ്പെരുപ്പം കാരണം ഭൂമിയില്ലാതെ വീര്‍പ്പുമുട്ടുന്നതു കണ്ടിട്ട് കടല്‍ കനിവുകാണിച്ചതാണോ എന്ന അതിശയത്തിലാണ് ജപ്പാന്‍കാര്‍. ഏതാണ്ട് 500 മീറ്റര്‍ നീളം വരുന്ന ഒരു തുണ്ടു ഭൂമിയാണ് നോക്കി നില്‍ക്കെ കടലില്‍ നിന്ന് ഉയര്‍ന്നു വന്നത്. ജപ്പാനിലെ ഹോക്കൈഡോ ദ്വീപിലുള്ള റൗസു പട്ടണത്തിലാണ് സംഭവം നടന്നത്. പൊങ്ങിവന്ന ഭൂമി പലയിടങ്ങളിലും 10 മീറ്റര്‍ …