സ്വന്തം ലേഖകന്‍: കുപ്രസിദ്ധമായ അര്‍മീനിയന്‍ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം തുര്‍ക്കിയില്‍ കുഴിച്ചു മൂടപ്പെട്ട ചരിത്രത്തെ കുഴിതോണ്ടിയെടുക്കുകയാണ്. 1915 ല്‍ രണ്ടാം ലോകമഹായുദ്ധകാലത്താണ് അന്നത്തെ ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യം ലക്ഷക്കണക്കിന് അര്‍മീനിയക്കാരെ കൂട്ടക്കൊല ചെയ്തത്. മുസ്ലീം ഭരണാധികാരികളായ ഓട്ടോമന്‍ ഭരണകൂടം ജൂതരും ക്രിസ്ത്യാനികളുമായ അര്മീനിയക്കാര്ക്കുമേല് നടത്തിയ വംശഹത്യയാണ് കൂട്ടക്കൊല ചരിത്രത്തില്‍ സ്ഥാനം നേടിയത്. അന്നുതൊട്ടിന്നുവരെ സംഭവം തുര്‍ക്കിയിലെ …
സ്വന്തം ലേഖകന്‍: ഭീകര സംഘടനയായ അല്‍ ഖ്വയിദയുടെ ഇന്ത്യന്‍ ശാഖാ തലവന്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഭീകരതക്കെതിരായ യുദ്ധത്തിന്റെ ഭാഗമായി ജനുവരിയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇന്ത്യയിലെ ശാഖാ തലവനായിരുന്ന അഹ്മദ് ഫറൂഗ് കൊല്ലപ്പെട്ടത്. അല്‍ ഖ്വയിദ ഇന്ത്യന്‍ സബ് കോണ്ടിനന്റ് (എക്യൂഐഎസ്) എന്ന പേരിലറിയപ്പെടുന്ന അല്‍ ഖ്വയിദയുടെ ഇന്ത്യന്‍ ശാഖയുടെ തലവനാണ് അമേരിക്കന്‍ …
സ്വന്തം ലേഖകന്‍: പാകിസ്ഥാനില്‍ നിന്ന് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 1,200 കോടിയുടെ കള്ളനോട്ട് ഇന്ത്യയില്‍ എത്തിയതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇതില്‍ 110.59 കോടിയുടെ കള്ളനോട്ടുകള്‍ പിടികൂടി. ആറു വിദേശരാജ്യങ്ങള്‍ വഴി കടത്താന്‍ ശ്രമിച്ച 19.82 കോടിയുടെ കള്ളനോട്ടുകള്‍ അതതു രാജ്യങ്ങളില്‍ വച്ച് പിടികൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ നവംബര്‍ മൂന്നിന് …
സ്വന്തം ലേഖകന്‍: ഏറെ നാളായി വിങ്ങിപ്പൊട്ടി നിന്നിരുന്ന ആം ആദ്മി പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്‍ണമാക്കിക്കൊണ്ട് മുതിര്‍ന്ന നേതാക്കളായ പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ അച്ചടക്ക സമിതിയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളുടേയും പേരില്‍ ഇരുവരേയും പുറത്താക്കിയത്. ഒപ്പം ആനന്ത് കുമാര്‍, അജിത് ഝാ എന്നിവരേയും പുറത്താക്കിയിട്ടുണ്ട്. നേരത്തെ …
സ്വന്തം ലേഖകന്‍: എഴുനൂറിലധികം അനധികൃത കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ട മെഡിറ്ററേനിയനിലെ ലിബിയന്‍ ബോട്ടപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് പറയാനുള്ളത് കൊടും ക്രൂരതയുടെ കഥകള്‍. മനുഷ്യക്കടത്തുകാര്‍ ക്രൂരമായ വിധത്തിലാണ് നിസഹായരായ അനധികൃത കുടിയേറ്റക്കാരോട് പെരുമാറാറുള്ളതെന്ന് രക്ഷപ്പെട്ടവര്‍ വെളുപ്പെടുത്തുന്നു. കണ്ണില്‍ച്ചോരയില്ലാത്ത പീഡനങ്ങള്‍ മറ്റു നിവൃത്തിയില്ലാത്തതിനാല്‍ സഹിക്കുകയായിരുന്നുവെന്ന് കുടിയേറ്റക്കാര്‍ പറയുന്നു. സൊമാലിയക്കാരനായ 16 വയസ്സുകാരന് ജമാല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. കുടിയേറ്റക്കാര്‍ …
സ്വന്തം ലേഖകന്‍: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ടുവെന്നു ആരോപിക്കപ്പെട്ട രണ്ടു പുരുഷന്മാരെ ക്രൂരമായി കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടു. ശിക്ഷ നടപ്പാക്കിയത് നീതിയുക്തമായാണ് എന്ന് കാണിക്കാന്‍ വേണ്ടി കൊല്ലുന്നതിനു മുമ്പ് രണ്ടു പേരേയും ആരാച്ചാര്‍ കെട്ടിപ്പിടിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ശക്തികേന്ദ്രമായ ഹോംസിലാണ് സംഭവം നടന്നത്. …
സ്വന്തം ലേഖകന്‍: അരനൂറ്റാണ്ടിന്റെ ഇടവേളക്കു ശേഷം ചിലിയെ കാല്‍ബുകോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചപ്പൊള്‍ അത് ഇങ്ങനെയാകുമെന്ന് ചിലിയിലെ ജനങ്ങള്‍ കരുതിക്കാണില്ല. അഗ്നിപര്‍വത പ്രദേശവും സമീപത്തുള്ള പ്രധാന വിനോദസഞ്ചാര പട്ടണമായ പ്യൂര്‍ട്ടോ വരാസും പൊടിയില്‍ പൂര്‍ണമായും മൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച രണ്ടു തവണയാണ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. കൂണിന്റെ ആകൃതിയില്‍ മുകളിലേക്ക് ഉയര്‍ന്ന് പുകയും ചാരവും കിലോമീറ്ററികളോളം വ്യാപിച്ചു കിടക്കുനയാണെന്ന് …
സ്വന്തം ലേഖകന്‍: കന്യകാത്വം നഷ്ടപ്പെടുമെന്ന കാരണത്താല്‍ പെണ്‍കുട്ടികളെ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയ ആസ്ട്രേലിയയിലെ ഇസ്ലാമിക് കോളേജിന്റെ നടപടി വിവാദമാകുന്നു. മെല്‍ബണിലെ അല്‍ തഖ്വ ഇസ്ലാമിക് കോളേജിലെ പ്രിന്‍സിപ്പലാണ് വിദ്യാര്‍ഥിനികലെ വിലക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സ്കൂളിലെ ഒരു മുന്‍ അധ്യാപകന് വിദ്യാഭ്യാസ വകുപ്പിനും മറ്റു മന്ത്രിമാര്‍ക്കും സംഭവത്തെ കുറിച്ച് പരാതിപ്പെട്ട് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. …
സ്വന്തം ലേഖകന്‍: പോലീസ് കറുത്ത വര്‍ഗക്കാരെ വേട്ടയാടുന്നത് അവസാനിപ്പിക്കന്‍ അമേരിക്കയില്‍ പുതിയ നിയമം വരുന്നു. കറുത്ത വര്‍ഗക്കാര്‍ക്കെതിരായ പോലീസ് അതിക്രമങ്ങളും വംശീയമായ അധിക്ഷേപങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നിയമം. ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രതിനിധി ജോണ്‍ കോണ്‍യറാണ് വംശീയ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമം അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്?. പൊലീസ് സേനയുടെ അമിതമായ അധികാര ദുരുപയോഗവും …
സ്വന്തം ലേഖകന്‍: ചൊവ്വാഴ്ച സൗദി അറേബ്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി സഖ്യസേന യെമനിലെ ഹൗതി ശക്തി കേന്ദ്രങ്ങളില്‍ വീണ്ടും വ്യോമാക്രമണം തുടങ്ങി. അതേസമയം പുറത്താക്കപ്പെട്ട പ്രസിഡന്റിനെ അനുകൂലിക്കുന്നവരും ഹൗതി തീവ്രവാദികളും തമ്മിലുള്ള കരയുദ്ധം ശക്തി പ്രാപിച്ചതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ സൗദി ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് അമേരിക്കയും ഇറാനും സ്വാഗതം ചെയ്തിരുന്നു. മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന്റെ …