സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ പുലിറ്റ്സര്‍ പുരസ്കാര ജേതാക്കളില്‍ തമിഴ്നാട്ടില്‍ നിന്നുള്ള സോഫ്റ്റ്വെയര് എഞ്ചിനീയറും. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്യുന്ന പളനി കുമാരനാണ് പുരസ്കാരത്തിന് അര്‍ഹനായത്. അമേരിക്കന്‍ മെഡികെയര്‍ സംവിധാനത്തിലെ ചൂഷണം തുറന്നു കാട്ടിയതിനാണ് പളനി കുമാരന് ഉള്‍പ്പെടെയുള്ള സംഘത്തിന് പുരസ്കാരം ലഭിച്ചത്. മെഡികെയര്‍ രംഗത്തെ ചൂഷങ്ങളുടെ കഥകള്‍ പുറത്തു കൊണ്ടുവന്ന …
സ്വന്തം ലേഖകന്‍: ലിബിയയില്‍ എതോപ്യന്‍ ക്രിസ്ത്യാനികളെ ക്രൂരമായി വധിച്ച ഇസ്ലാമിക് സ്റ്റേറ്റിനെതിരെ എതോപ്യയില്‍ വമ്പന്‍ റാലി. പതിനായിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ ചിലര്‍ പോലീസുമായി ഏറ്റുമുട്ടുകയും ചില്ലറ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതായി എതോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ബുധനാഴ്ച എതോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയിലാണ് പ്രകടനം നടന്നത്. സമാധാനപരമായി തുടങ്ങിയ പ്രകടനം പതിയെ കല്ലേറിലേക്കും പോലീസുമായുള്ള ഏറ്റുമുട്ടലിലേക്കും …
സ്വന്തം ലേഖകന്‍: ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതിക്കെതിരെ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ സംഘടിപ്പിച്ച കര്‍ഷക റാലിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച കര്ഷകന് മരിച്ചു. റാലി നടന്ന ജന്തര്‍ മന്ദറിലെ ഒരു മരത്തില്‍ കയര്‍ കെട്ടിയായിരുന്നു കര്‍ഷകന്റെ ആത്മഹത്യാ ശ്രമം. കര്‍ഷകനെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാജസ്ഥാന് സ്വദേശി …
സ്വന്തം ലേഖകന്‍: ഈജിപ്തിലെ മുന്‍ പ്രസിഡന്റായ മൊഹമ്മദ് മുര്‍സിക്ക് കെയ്റോ കോടതി 20 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചു. മുസ്ലീം ബ്രദര്‍ഹുഡിന്റെ നേതാവായ മുര്‍സി 2012 ഡിസംബറില്‍ പ്രക്ഷോഭകാരികളെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചു എന്നാരോപിച്ചാണ് ശിക്ഷ. 2012 ലെ കലാപകാലത്ത് മുര്‍സിയുടെ കൊട്ടാരത്തിനു പുറത്തു വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുര്‍സി പ്രക്ഷോഭകാരികളെ വധിക്കാന്‍ പ്രേരണ ചെലുത്തിയെന്ന് …
സ്വന്തം ലേഖകന്‍: അമേരിക്കക്കാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും ഫ്രഞ്ചുകാര്‍ക്കും സന്ദര്‍ശക വിസ നല്‍കില്ലെന്ന് സുഡാന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ ഡാര്‍ഫര്‍ മേഖല സന്ദര്‍ശിക്കാനുള്ള അന്വേഷണ സംഘത്തിനാണ് സുഡാന് വിസ നിഷേധിച്ചത്. നേരത്തെ സുഡാനിലുള്ള ഐക്യ രാഷ്ട്ര സഭ, ആഫ്രിക്കന്‍ യൂണിയന് സംയുക്ത മിഷന് അടച്ചു പൂട്ടാന്‍ സുഡാന് സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഐക്യ …
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ ട്രാന്സ്പോര്ട്ടേഷന് അതോറിറ്റിയുടെ ബസുകളില്‍ ഇസ്ലാം വിരുദ്ധ പരസ്യം പതിക്കുന്നതിന് കോടതിയുടെ അനുകൂല വിധി. മുസ്ലീങ്ങള്‍ ജൂതമാരെ കൊന്നൊടുക്കുന്നു എന്ന പരസ്യം ബസുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയേണ്ടതില്ലെന്ന് അമേരിക്കന്‍ ഫെഡറല്‍ കോടതി നിര്‍ദ്ദേശിച്ചു. അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവ് എന്ന സംഘടനയാണ് പരസ്യം പതിക്കുന്നത്. ഇത്തരം പരസ്യങ്ങള്‍ അമേരിക്കന്‍ ഭരണഘടനക്ക് വിരുദ്ധമല്ലെന്ന് കോടതി …
സ്വന്തം ലേഖകന്‍: യെമനില്‍ ഒരു മാസത്തോളമായി രൂക്ഷമായ രക്തച്ചൊരിച്ചിലിനും ആള്‍നാശത്തിനും കാരണമായ സൈനിക നടപടി അവസാനിപ്പിച്ചതായി ആക്രമണത്തിനു നേതൃത്വം നല്കിയ സൗദി അറേബ്യ പ്രഖ്യാപിച്ചു. സൗദി ടെലിവിഷന്‍ ചാനല്‍ അല്‍ അറബിയയാണു ആക്രമണം അവസാനിപ്പിച്ച വാര്‍ത്ത പുറത്തു വിട്ടത്. സൈനിക നടപടി അതിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ചാനലിനു നല്കിയ പ്രസ്താവനയില്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കവേ അപകടത്തില്‍ പെടുന്ന അനധികൃത കുടിയേറ്റക്കാരുടെ കഥ തുടരുകയാണ്. ഏറ്റവും ഒടുവില്‍ ശനിയാഴ്ച രാത്രി ലിബിയയുടെ തീരത്ത് മുങ്ങിയ ബോട്ടിലുണ്ടായിരുന്ന എഴുന്നൂറ് അനധികൃത കുറ്റിയേറ്റക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ 28 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റക്കാര്‍ കയറിയ …
ആം ആദ്മി പാര്‍ട്ടിയിലെ പടല പിണക്കങ്ങളെ മാധ്യമങ്ങളും മറ്റിതര രാഷ്ട്രീയ കഷികളും വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കുമ്പോളും അതിലൊന്നും വലിയ ശ്രദ്ധ കൊടുക്കാതെ, തന്നെ തിരഞ്ഞെടുത്ത ഒരു വലിയ വിഭാഗം സാധാരണ ജനങ്ങളോടുള്ള കടമകള്‍ നിറവേറ്റി മുന്നേറുകയാണ് ഡല്‍ഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജരിവാള്‍. മുന്‍ ഗവര്‍മെന്ടുകളുടെ കാലത്ത് അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന മേഖലകളില്‍ ആണ് ഇപ്പോള്‍ …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വേഗമേറിയ തീവണ്ടി പരീക്ഷണ ഓട്ടം തുടങ്ങി. മണിക്കൂറില്‍ 603 കിലോമീറ്ററാണ് ജപ്പാന് റയില്‍വേ കമ്പനിയുടെ ഉടംസ്ഥതയിലുള്ള തീവണ്ടിയുടെ പരമാവധി വേഗത. ഇതോടെ കമ്പനിയുടെ തന്നെ മറ്റൊരു തീവണ്ടിയുടെ മണിക്കൂറില്‍ 590 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡും പഴങ്കഥയായി. ജപ്പാനിലെ യാമാനാഷി ലൈനില്‍ ഒരു പരീക്ഷണ ഓട്ടത്തിലാണ് പുതിയ തീവണ്ടി റെക്കോര്‍ഡ് മറികടന്നത്. …