സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ സ്വന്തം ഏകാധിപതി കിം ജോങ് യുന്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടി കയറുന്ന തിരക്കിലാണ്. ചൈന, കൊറിയ അതിര്‍ത്തിയിലുള്ള 2750 മീറ്റര്‍ ഉയരമുള്ള പെയ്ക്ത് കൊടുമുടിയാണ് കിം ജോങ് യുന്നിന്റെ മുന്നില്‍ കീഴ്ടടങ്ങിയത്. കൊറിയക്കാര്‍ക്കിടയില്‍ കിമ്മിന്റെ വ്യക്തിപ്രഭാവം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് വാര്‍ത്തയെന്ന് ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. നേരത്തെ വെറും മൂന്നു …
സ്വന്തം ലേഖകന്‍: പലസ്തീന്‍ അതോറിറ്റിക്ക് നല്‍കാതെ തടഞ്ഞു വച്ചിരുന്ന നികുതിപ്പണം നല്‍കാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. ആകെ 47 കോടി ഡോളറാണ് ഇസ്രയേല്‍ പലസ്തീന് നല്‍കാനുള്ളത്. ഇതിന്റെ മൂന്നില്‍ ഒരു ഭാഗം മാത്രമേ നല്‍കാനാകൂ എന്നായിരുന്നു നേരത്തേ ഇസ്രയേലിന്റെ നിലപാട്. ഇതിനെതിരെ …
സ്വന്തം ലേഖകന്‍: ഉക്രൈനില്‍ മുന്‍ സോവിയറ്റ് യൂണിയന്‍ നേതാവ് ലെനിന്റെ പ്രതിമകള്‍ കണ്ടാല്‍ നാട്ടുകാര്‍ക്ക് ഹാലിളകും എന്നതാണ് അവസ്ഥ. അടുത്ത കാലത്തായി നാട്ടുകാര്‍ പൊതുസ്ഥലങ്ങലില്‍ സ്ഥാപിച്ച ലെനിന്‍ പ്രതിമകള്‍ തകര്‍ക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മിക്ക പ്രതിമകളും ഉക്രൈയിന്റെ പഴയ സോവിയറ്റ് കാലത്തിന്റെ അവശേഷിപ്പുകളാണ്. സോവിയറ്റ് ഭരണകാലത്ത് മുക്കിലും മൂലയിലും ലെനിലും സ്റ്റാലിനും അടക്കമുള്ള …
സ്വന്തം ലേഖകന്‍: കാശ്മീരില്‍ പാകിസ്ഥാന്‍ സൈന്യം നടത്തുന്നത് ജിഹാദാണെന്ന വിവാദ പ്രസ്താവനയുമായി പാക് ഭീകര സംഘടനാ നേതാവ്. ജമാത് ഉദ് ദവ സംഘടനയുടെ തലവനും മുംബൈ ഭീകരാക്രമണ കേസിന്റെ മുഖ്യ സൂത്രധാരനുമായ ഹഫിസ് സയിദാണ് കശ്മീര്‍ തീവ്രവാദികള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. കാശ്മീരിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ഹഫിസ് പറയുന്ന. അത് നല്‍കാതിരിക്കാന്‍ ഇന്ത്യ വെടിയുണ്ടകളെ …
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ അജ്ഞാത രോഗം പടര്‍ന്നു പിടിക്കുന്നതായി വാര്‍ത്ത. ഓണ്ടോ സംസ്ഥാനത്തെ ഐറില്‍ മേഖലയിലാണ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. തിരിച്ചറിയാന്‍ കഴിയാത്ത രോഗം ബാധിച്ച് ഇതുവരെ 17 പേര്‍ മരിച്ചിട്ടുണ്ട്. ഇതു വരെയും രോഗത്തിന്റെ കാരണത്തെപ്പറ്റിയോ,?എങ്ങനെ പകരുന്നു എന്നതിനെപ്പറ്റിയോ കൃത്യമായ വിവരങ്ങള്‍ കണ്ടുപിടിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. രോഗം ബാധിച്ച് ചിലര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ …
സ്വന്തം ലേഖകന്‍: ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാക്കളായ സോണി പിക്‌ചേഴ്‌സിന്റെ 1.7 ലക്ഷം ഇമെയിലുകള്‍ അടക്കമുള്ള രഹസ്യ രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു. ആര്‍ക്കു വേണെങ്കിലും വിവരങ്ങള്‍ സൗകര്യ പൂര്‍വം തെരഞ്ഞു കണ്ടുപിടിക്കാവുന്ന ആര്‍ക്കൈവ് രീതിയിലാണ് തങ്ങളുടെ ഹാക്കര്‍മാര്‍ ചോര്‍ത്തിയ രേഖകള്‍ വിക്കിലീക്‌സ് പ്രസിദ്ധീകരിച്ചത്. നേരത്തെ സോണി പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെക്കുറിച്ചുള്ള ‘ദി …
സ്വന്തം ലേഖകന്‍: ദക്ഷിണചൈന കടലിലെ തര്‍ക്ക ദ്വീപില്‍ ചൈന രഹസ്യമായി റണ്‍വേ നിര്‍മിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തായി. സ്പ്രാറ്റ്‌ലി ദ്വീപിലെ ഫിയറി ക്രോസ് റീഫ് മേഖലയുടെ ഉപഗ്രഹചിത്രത്തിലാണ് റണ്‍വേ നിര്‍മാണം കണ്ടത്തെിയത്. പോര്‍വിമാനങ്ങള്‍ ഇറങ്ങാന്‍ ശേഷിയുള്ള സൈനിക കേന്ദ്രം നിര്‍മ്മിക്കുന്നതിന്റെ ആദ്യപടിയാണ് റണ്‍വേ നിര്‍മ്മാണമെന്നാണ് സൂചന. ചൈനക്ക് പുറമേ ചുരുങ്ങിയത് മൂന്നു രാജ്യങ്ങളെങ്കിലും അവകാശവാദം ഉന്നയിക്കുന്ന …
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ വഴി ഇറ്റലിയിലേക്ക് അനധികൃതമായി കുടിയേറുന്നവരുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം കുടിയേറിയവരുടെ എണ്ണവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ വര്‍ഷത്തെ കുടിയേറ്റക്കാര്‍ വളരെയധികമാണെന്നാണ് കുടിയേറ്റ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ആ!ഴ്ചയില്‍ മാത്രം പതിനായിരം പേരാണ് മെഡിറ്ററേനിയന്‍ മുറിച്ചു കടന്ന് ഇറ്റലിയുടെ തീരത്ത് എത്തിയത്. വിവിധ രാഷ്ട്രങ്ങളില്‍ …
സ്വന്തം ലേഖകന്‍: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യ രേഖ ചോര്‍ത്തിയതിന് ചൈനയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകക്ക് കിട്ടിയത് ഏഴു വര്‍ഷം തടവു ശിക്ഷ. സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയും ജനാധിപത്യ, മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഗാവൊ യൂവാണ് രേഖ ചോര്‍ത്തല്‍ കുറ്റത്തിന് അകത്തായത്. ചൈനീസ് സമൂഹത്തെ ദുഷിപ്പിക്കുന്ന ഏഴു കാര്യങ്ങളെക്കുറിച്ച് മുതിര്‍ന്ന സഖാക്കള്‍ക്കു മുന്നറിയിപ്പു നല്‍കുന്ന ഒന്‍പതാം നമ്പര്‍ രേഖയാണ് യൂ …
സ്വന്തം ലേഖകന്‍: 2002 ലെ ഗുജറാത്ത് കലാപത്തിന്റെ പ്രേതങ്ങള്‍ കാന്‍ഡ സന്ദര്‍ശനത്തിനിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേട്ടയാടുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി വാങ്കൂവറിലെത്തിയെ മോദിക്കു മുമ്പില്‍ ഒരു സംഘം ഇന്ത്യന്‍ വംശജര്‍ പ്രതിഷേധവുമായെത്തി. കഴിഞ്ഞ ദിവസം കാനഡയിലെ ഏറ്റവും പുരാതനമായ വാങ്കൂവറിലെ ഗുരുദ്വാരയിലും ക്ഷേത്രത്തിലും സന്ദര്‍ശനത്തിനായി എത്തിയപ്പോഴാണ് പ്ലക്കാര്‍ഡുകളുമേന്തി മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഒരു സംഘം പ്രകടനക്കാര്‍ മോദിയെ …