സ്വന്തം ലേഖകൻ: ദേശീയദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങളിൽ വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങളും ജാഗ്രതയും പാലിക്കണമെന്ന് അറിയിച്ച് റോയൽ ഒമാൻ പൊലീസ്. ദീർഘദൂരങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ജാഗ്രതയും കരുതലും വേണം. അധികാരികൾ നൽകുന്ന ട്രാഫിക് നിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു. ഇബ്രയെയും മുദൈബിയെയും ബന്ധിപ്പിക്കുന്ന റോഡിൽ വ്യാഴാഴ്ച രാവിലെ ഏഴ് വാഹനങ്ങൾ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ …
സ്വന്തം ലേഖകൻ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ടൊറൻ്റോയിൽ വെച്ച് നടന്ന ടെയ്‌ലർ സ്വിഫ്റ്റിൻ്റെ മ്യൂസിക്ക് കൺസേർട്ടിൽ വെച്ച് ഡാൻസ് ചെയ്തതിനെ വിമർശിച്ച് നാറ്റോ ഉദ്യോഗസ്ഥർ. മോൺട്രിയലിൽ നാറ്റോ ഉദ്യോഗസ്ഥരുടെ യോഗത്തിനിടെയാണ് പ്രതിഷേധം ഉയർന്ന് വന്നത്. ‘യു ഡോണ്ട് ഓൺ മീ’ എന്ന ഗാനം സ്റ്റേജിൽ കയറുന്നതിന് മുമ്പ് സ്വിഫ്റ്റ്, ട്രൂഡോയും ഒത്ത് പാടുന്നത് വീഡിയോയിൽ …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ വോട്ടെണ്ണല്‍ പ്രക്രിയയെ പ്രകീര്‍ത്തിച്ച് ഇലോണ്‍ മസ്‌ക്. ഒപ്പം യുഎസിലെ, പ്രത്യേകിച്ചും കാലിഫോര്‍ണിയയിലെ ദൈര്‍ഘ്യമേറിയ വോട്ടെണ്ണല്‍ പ്രക്രിയയെ പരിഹസിക്കുകയും ചെയ്തു. എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് മസ്‌കിന്റെ ഈ താരതമ്യം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യ ഒറ്റദിവസം കൊണ്ട് 64 കോടി വോട്ടുകളെണ്ണിയെന്നും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം …
സ്വന്തം ലേഖകൻ: കാനഡയിലെ ഖലിസ്താന്‍ വാദികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ക്ക് ബന്ധമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. റിപ്പോര്‍ട്ട് തയ്യാറാക്കുകയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ കുറ്റവാളികളാണെന്നും ബ്രാംടണില്‍ നടന്ന പത്രസമ്മേളനത്തില്‍ ട്രൂഡോ പറഞ്ഞു. ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ വധത്തെ കുറിച്ച് …
സ്വന്തം ലേഖകൻ: എംപോക്സ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരാനൊരുങ്ങി ലോകാരോഗ്യ സംഘടന. ആഫ്രിക്കൻ അതിർത്തികൾക്കപ്പുറത്തേക്ക് യൂറോപ്പിലേക്കും ഏഷ്യയിലേക്കും എംപോക്സ് ക്ലേഡ് 1ബി വകഭേദം തുടർന്നാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം. ക്ലേഡ് 1 ബി വകഭേദത്തിന് വ്യാപനശേഷിയും മരണനിരക്കും കൂടുതലാണ് എന്നതാണ് ആശങ്കയുളവാക്കുന്നത്. അവബോധവും ജാഗ്രതയുമാണ് പകർച്ചവ്യാധി നിയന്ത്രിക്കുന്നതിൽ പ്രധാനം. ആഫ്രിക്കൻ രാജ്യങ്ങളിൽ …
സ്വന്തം ലേഖകൻ: മൂന്നാം ലോകമഹായുദ്ധം തുടങ്ങിക്കഴിഞ്ഞുവെന്ന് യുക്രൈന്റെ മുന്‍ മിലിട്ടറി കമാന്‍ഡന്റ് മേധാവി വലേറി സലൂനി. ഒരു അവാര്‍ഡ് ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മൂന്നാം ലോകമഹായുദ്ധം തുടങ്ങിക്കഴിഞ്ഞതായി വലേറി അഭിപ്രായപ്പെട്ടത്. ബ്രിട്ടണിലെ യുക്രൈന്റെ നയതന്ത്ര പ്രതിനിധിയായി പ്രവര്‍ത്തിക്കുകയാണ് നിലവില്‍ വലേറി. റഷ്യ-യുക്രൈന്‍ യുദ്ധം വ്യാപിക്കാനും രൂക്ഷമാവാനുമുള്ള പ്രധാന കാരണങ്ങളിലൊന്ന് യുദ്ധത്തിലെ റഷ്യന്‍ സഖ്യകക്ഷികളുടെ ഇടപെടലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയില്‍ ബി.ജെ.പി. സഖ്യമായ മഹായുതി അധികാരത്തുടർച്ചയിലേക്ക്. വോട്ടെണ്ണിലിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ ലീഡുനിലയില്‍ മഹായുതി കേവലഭൂരിപക്ഷമായ 145 എന്ന മാന്ത്രികസംഖ്യ മറികടന്നു. ഏറ്റവും ഒടുവിലെ ഫലസൂചനകള്‍ പ്രകാരം ബി.ജെ.പി.യുടെ കരുത്തില്‍ 217 സീറ്റുകളിലാണ് മഹായുതി മുന്നേറുന്നത്. ഇതില്‍ 125 സീറ്റുകളില്‍ ബി.ജെ.പി.യ്ക്കാണ് ലീഡ്. ശിവസേന ഏക്‌നാഥ് ഷിന്ദേ വിഭാഗം 54 സീറ്റുകളിലും എന്‍.സി.പി. അജിത് …
സ്വന്തം ലേഖകൻ: വീറും വാശിയുമേറിയ മത്സരത്തിനൊടുവില്‍ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ ചിത്രം തെളിഞ്ഞു. പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചേലക്കരയിലാകട്ടെ ഒരവസരത്തില്‍ പോലും പിന്നോട്ട് പോകാതെയാണ് യു ആർ പ്രദീപ് തന്റെ വിജയത്തിലേക്ക് കുതിച്ചത്. 12,122 വോട്ടാണ് ഭൂരിപക്ഷം. മൂന്ന് ലക്ഷത്തിലധികം …
സ്വന്തം ലേഖകൻ: വിമാനം വൈകുമ്പോള്‍ യാത്രക്കാർക്ക് സൗകര്യം ഒരുക്കിനല്‍കാന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി. വിമാനക്കമ്പനികള്‍ കാലതാമസത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സേവനങ്ങള്‍ നല്‍കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. രണ്ട് മണിക്കൂര്‍ വരെ വിമാനം വൈകുകയാണെങ്കില്‍ എയര്‍ലൈനുകള്‍ യാത്രക്കാര്‍ക്ക് കുടിവെള്ളം നല്‍കണം. രണ്ട് മുതല്‍ നാലുമണിക്കൂര്‍ വരെ വൈകുകയാണെങ്കില്‍ ചായയോ …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി യു.കെയിലെത്തുന്ന പക്ഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കാമെന്ന സൂചന നല്‍കി യു.കെ.സര്‍ക്കാര്‍. യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി.) വ്യാഴാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇസ്രയേല്‍ മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെതിരേയും അറസ്റ്റ് വാറന്റുണ്ട്. ഗാസയിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് …