1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഹിലാരി ക്ലിന്റണ്‍
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഹിലാരി ക്ലിന്റണ്‍
സ്വന്തം ലേഖകന്‍: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും നിഷേധിക്കലുകള്‍ക്കും ശേഷം അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഹിലാരി ക്ലിന്റണ്‍ ഒരുങ്ങുന്നു.2016 ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായാണ് ഹിലാരി മത്സരിക്കുക. പാര്‍ട്ടിയുടെ ഔദ്യോഗികമായ അറിയിപ്പ് പുറത്തു വന്നിട്ടില്ലെങ്കിലും ഹിലാരിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന ജോണ്‍ പോഡേസ്റ്റ് പാര്‍ട്ടി അനുഭാവികളില്‍ ചിലര്‍ക്കയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഹിലാരിയുടെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പരാമര്‍ശമുള്ളത്. …
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞാലും രണ്ടു വര്‍ഷം കൂടി ഫ്രാന്‍സില്‍ താമസിക്കാം
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞാലും രണ്ടു വര്‍ഷം കൂടി ഫ്രാന്‍സില്‍ താമസിക്കാം
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നിന്ന് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഫ്രാന്‍സില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പഠനം കഴിഞ്ഞാലും രണ്ടു വര്‍ഷം കൂടി ഫ്രാന്‍സിലെ താമസം തുടരാം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച ഉടമ്പടി പ്രകാരമാണ് പുതിയ മാറ്റം. ഉടമ്പടി പ്രകാരം പഠനകാലാവധി അവസാനിച്ച് 24 മാസങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ താമസം …
ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നീക്കം വിവാദത്തിലേക്ക്, കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ്
ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നീക്കം വിവാദത്തിലേക്ക്, കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ്
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ നിന്ന് 36 റാഫൈല്‍ ജറ്റ്? വിമാനങ്ങള്‍ നേരിട്ട് വാങ്ങാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വിവാദമാകുന്നു. ഇടപാടിനെതിരെ കോടതിയെ സമീപിക്കുമെന്ന ഭീഷണിയുമായി മുതിര്‍ന്ന ബിജെപി നേതാവ്? സുബ്രഹ്മണ്യ സ്വാമി രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയെ അട്ടിമറിക്കുന്നതാണ്? ഈ നീക്കമെന്നും വിമര്‍ശമുയര്‍ന്നിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ കൈമാറ്റവും ഇന്ത്യയില്‍ നിര്‍മ്മാണത്തിനുള്ള …
ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പ്രമുഖ നേതാവ് മുഹമ്മദ് ഖമറുസ്സമാനെ തൂക്കിക്കൊന്നു
ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പ്രമുഖ നേതാവ് മുഹമ്മദ് ഖമറുസ്സമാനെ തൂക്കിക്കൊന്നു
സ്വന്തം ലേഖകന്‍: ബംഗ്ലദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പ്രമുഖ നേതാവ് മുഹമ്മദ് ഖമറുസ്സമാനെ തൂക്കിക്കൊന്നു. നേരത്തെ 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് പാക്ക് സൈന്യത്തിനൊപ്പം ചേര്‍ന്നു നടത്തിയ കൂട്ടക്കൊലകളുടെ പേരില്‍ ഖമറുസ്സമ്മാന്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഖമറുസ്സമാന്‍ കോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ശിക്ഷ നടപ്പാക്കിയത്. …
യെമനില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടത് വ്യോമാക്രമണത്തില്‍ എന്ന് സ്ഥിരീകരണം
യെമനില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടത് വ്യോമാക്രമണത്തില്‍ എന്ന് സ്ഥിരീകരണം
സ്വന്തം ലേഖകന്‍: കഴിഞ്ഞ ദിവസം യെമനില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍ മരിച്ചത് വ്യോമാക്രമണത്തിലാണെന്ന് സ്ഥിരീകരണം. ഏദന്‍ തുറമുഖത്ത് സൗദി വ്യോമസേന നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ചണ്ഡീഖഡ് സ്വദേശിയായ മഞ്ജിത് സിംഗ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ജിബൂട്ടിയിലെത്തിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അടുത്ത ദിവസങ്ങളിലായി നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. അതേസമയം ഹൗതി തീവ്രവാദികള്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ …
ഇന്ത്യയില്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുമെന്ന് വിമാന നിര്‍മ്മാതാക്കളായ എയര്‍ബസ്
ഇന്ത്യയില്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുമെന്ന് വിമാന നിര്‍മ്മാതാക്കളായ എയര്‍ബസ്
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണയുമായി പ്രമുഖ വിമാന നിര്‍മാതാക്കളായ എയര്‍ബസ് രംഗത്തെത്തി. ഇന്ത്യയില്‍ ഇത്തരം വിമാനങ്ങള്‍ നിര്‍മിക്കുന്നതിന് തയ്യാറാണെന്ന് കമ്പനി സിഇഒ ടോം എന്‍ഡേഴ്‌സ് പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടൂലോസിലെ എയര്‍ബസ് നിര്‍മാണ കേന്ദ്രം സന്ദര്‍ശിച്ചപ്പോഴാണ് കമ്പനി തങ്ങളുടെ …
യെമന്‍ സംഘര്‍ഷം, നിഷ്പക്ഷത പാലിക്കുമെന്ന് പാകിസ്ഥാന്‍ പാര്‍ലിമെന്റ് പ്രമേയം പാസാക്കി
യെമന്‍ സംഘര്‍ഷം, നിഷ്പക്ഷത പാലിക്കുമെന്ന് പാകിസ്ഥാന്‍ പാര്‍ലിമെന്റ് പ്രമേയം പാസാക്കി
സ്വന്തം ലേഖകന്‍: യെമന്‍ സംഘര്‍ഷത്തില്‍ നിഷ്പക്ഷത പാലിക്കാനുള്ള പ്രമേയം പാക്കിസ്ഥാന്‍ പാര്‍ലിമെന്റ് ഐക്യകണ്‌ഠേന പാസാക്കി. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സൈനിക സഖ്യം യമനിലെ ഹൗതി വിമതര്‍ക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ നേരിട്ട് പങ്കാളിയാവില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. യെമനിലെ പോരാട്ടത്തില്‍ പങ്കാളിയാകുന്നതിനുള്ള സൗദിയുടെ അഭ്യര്‍ഥന സംബന്ധിച്ച് പാര്‍ലമെന്റില്‍ ഈ ആഴ്ച മുഴുവന്‍ സംവാദം നടന്നിരുന്നു. ധനകാര്യമന്ത്രി …
താന്‍ നരേന്ദ്ര മോദിയേക്കാള്‍ മികച്ച ഭരണാധികാരിയെന്ന് കേജ്‌രിവാള്‍
താന്‍ നരേന്ദ്ര മോദിയേക്കാള്‍ മികച്ച ഭരണാധികാരിയെന്ന് കേജ്‌രിവാള്‍
സ്വന്തം ലേഖകന്‍: തന്റെ ഭരണം രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ മികച്ചതാണെന്ന് തെളിഞ്ഞതായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഒരു പുസ്തകപ്രകാശന ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കവേയാണ് മുഖ്യമന്ത്രി തന്റെ ഭരണത്തെ സ്വയം പുകഴ്ത്തിയത്. ഡല്‍ഹി തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ ജനത്തിനു മുന്‍പില്‍ ആം ആദ്മിയുടെ 49 ദിവസത്തെ ഭരണവും, …
സത്യം തട്ടിപ്പു കേസില്‍ ബി രാമരാജു അടക്കം പത്തു പേര്‍ കുറ്റക്കാര്‍, ഏഴു വര്‍ഷം തടവും അഞ്ചര കോടി പിഴയും
സത്യം തട്ടിപ്പു കേസില്‍ ബി രാമരാജു അടക്കം പത്തു പേര്‍ കുറ്റക്കാര്‍, ഏഴു വര്‍ഷം തടവും അഞ്ചര കോടി പിഴയും
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കേസായ സത്യം തട്ടിപ്പു കേസില്‍ കമ്പനി സ്ഥാപകന്‍ ബി രാമലിംഗ രാജു അടക്കം പത്ത് പേരെ ആന്ധ്രാപ്രദേശിലെ പ്രത്യേക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. രാജു സഹോദരന്മാര്‍ക്ക് ഏഴു വര്‍ഷം തടവും അഞ്ചരക്കോടി പിഴയുമാണ് ശിക്ഷ. രാജുവിന്റെ സഹോദരനും സത്യം കംപ്യൂട്ടേഴ്‌സിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ബി …
ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ 36 റഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നു
ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ 36 റഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നു
സ്വന്തം ലേഖകന്‍: പാകിസ്ഥാന്‍ അമേരിക്കയില്‍ നിന്ന് 6,000 കോടി രൂപക്ക് ആയുധങ്ങള്‍ വാങ്ങുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതിനു തൊട്ടുപിന്നാലെ ഇന്ത്യയും അതേ പാതയില്‍. ഫ്രാന്‍സില്‍ നിന്ന് 36 റഫേല്‍ യുദ്ധ വമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാങുമായി നടത്തിയ ചര്‍ച്ചയിലാണ് …