1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കറുത്ത വംശജനെന്ന് ഭാവിച്ച് മെഡിക്കല്‍ സ്‌കൂളില്‍ പ്രവേശനം തരപ്പെടുത്തി എന്ന് ഇന്ത്യന്‍ വംശജന്റെ വെളിപ്പെടുത്തല്‍
കറുത്ത വംശജനെന്ന് ഭാവിച്ച് മെഡിക്കല്‍ സ്‌കൂളില്‍ പ്രവേശനം തരപ്പെടുത്തി എന്ന് ഇന്ത്യന്‍ വംശജന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: അമേരിക്കന്‍ സമൂഹത്തിന്റെ കറുത്ത വംശജരോടുള്ള ഇരട്ടത്താപ്പ് നയം പുറത്തു കൊണ്ടുവരുന്ന മറ്റൊരു ഉദാഹരണം ആകുകയാണ് വിജയ് ചൊക്കലിംഗം എന്ന ഇന്ത്യന്‍ വംശജന്‍. കറുത്ത വംശജനെന്ന് ഭാവിച്ച് മെഡിക്കല്‍ സ്‌കൂളില്‍ പ്രവേശനം നേടിയെടുത്ത കഥ പറയുകയാണ് വിജയ്. 1998 ല്‍ തന്റെ സ്‌കൂള്‍ മാര്‍ക്കുകള്‍ മെഡിക്കല്‍ സ്‌കൂളില്‍ പ്രവേശനം നേടാന്‍ അപര്യാപ്തമാണെന്ന് മനസിലാക്കിയപ്പോഴാണ് വിജയ് …
അഫ്ഗാന്‍ താലിബാന്റെ പരമോന്നത നേതാവ് മുല്ല ഒമിറിന്റെ ജീവചരിത്രം പുറത്തിറങ്ങി
അഫ്ഗാന്‍ താലിബാന്റെ പരമോന്നത നേതാവ് മുല്ല ഒമിറിന്റെ ജീവചരിത്രം പുറത്തിറങ്ങി
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ താലിബാന്‍ പരമോന്നത നേതാവ് മുല്ല ഒമറിന്റെ ജീവചരിത്രം താലിബാന്‍ പുറത്തിറക്കി. അടുത്ത കാലത്തായി ഒന്നിലധികം തവണ മുല്ല ഒമര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് ഇപ്പോള്‍ താലിബാന്‍ മുല്ല ഒമറിന്റെ ജീവചരിത്രം പുറത്തിറക്കിയതെന്നാണ് സൂചന. ഇപ്പോഴും അഫ്ഗാന്‍ താലിബാന്റെ ചരടുകളുടെ നിയന്ത്രണം മുല്ല ഒമര്‍ തന്നെയാണെന്ന സന്ദേശം ലോകത്തിന് …
ഇസ്ലാമിക് സ്റ്റേറ്റിന്റെ വളര്‍ച്ച തടയാന്‍ മലേഷ്യ പുതിയ നിയമം പാസാക്കി
ഇസ്ലാമിക് സ്റ്റേറ്റിന്റെ വളര്‍ച്ച തടയാന്‍ മലേഷ്യ പുതിയ നിയമം പാസാക്കി
സ്വന്തം ലേഖകന്‍: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി നേരിടാന്‍ മലേഷ്യ പുതിയ നിയമം പാസക്കി. എന്നാല്‍ നിയമം പൗരാവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. 15 മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഭേദഗതിയില്ലാതെയാണ് പാര്‍ലമെന്റ് തീവ്രവാദ നിരോധന ബില്‍ പാസാക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടവരെ അറസ്റ്റ് ചെയ്ത് വര്‍ഷങ്ങളോളം തടവിലിടാനും പാസ്‌പോര്‍ട്ടുകള്‍ …
സംസ്ഥാനത്ത് ഇന്ന് വിവിധ സംഘടനകളുടെ ഹര്‍ത്താല്‍
സംസ്ഥാനത്ത് ഇന്ന് വിവിധ സംഘടനകളുടെ ഹര്‍ത്താല്‍
സ്വന്തം ലേഖകന്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതുപക്ഷ കര്‍ഷക സംഘടനകളുടെയും മോട്ടോര്‍, മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതികളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, പ്രാദേശിക ഉത്സവങ്ങള്‍, വിവാഹം, അവശ്യസര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ ഹര്‍ത്താലിന് നോട്ടീസ് …
88 ന്റെ ചെറുപ്പം, 14 മാസങ്ങള്‍ക്കു ശേഷം കാസ്‌ട്രോ പൊതുവേദിയില്‍
88 ന്റെ ചെറുപ്പം, 14 മാസങ്ങള്‍ക്കു ശേഷം കാസ്‌ട്രോ പൊതുവേദിയില്‍
സ്വന്തം ലേഖകന്‍: 88 വയസിലും യൗവനത്തിന്റെ പ്രസരിപ്പോടെ ക്യൂബയുടെ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. നീണ്ട പതിനാലു മാസത്തെ ഇടവേളക്കു ശേഷമാണ് കാസ്‌ട്രോ പൊതുവേദിയില്‍ എത്തുന്നത്. ഹവാനയിലെ ഒരു സ്‌കൂളില്‍ നടന്ന ‘ക്യൂബയ്ക്ക് ഐക്യദാര്‍ഢ്യം’ എന്ന ചടങ്ങില്‍ സംബന്ധിക്കാനായി വെനസ്വേലയില്‍ നിന്നെത്തിയ പ്രതിനിധികളെ കാണാനും ആശംസകള്‍ അറിയിക്കാനുമായിരുന്നു കാസ്‌ട്രോയുടെ വരവ്. വില്‍മ എസ്പിന്‍ …
യെമന്‍ രക്ഷാപ്രവര്‍ത്തനം, വിമാനത്തിനു പകരം കപ്പല്‍, ഇന്ത്യക്കാരുടെ പ്രതിഷേധം
യെമന്‍ രക്ഷാപ്രവര്‍ത്തനം, വിമാനത്തിനു പകരം കപ്പല്‍, ഇന്ത്യക്കാരുടെ പ്രതിഷേധം
സ്വന്തം ലേഖകന്‍: സൗദി അറേബ്യയും ഹൗതി തീവ്രവാദികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ യെമനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഇന്ത്യന്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തന മികവ് ലോക രാജ്യങ്ങളുടെ പ്രശംസക്ക് പാത്രമായപ്പോള്‍ വിമാനത്തിനു പകരം കപ്പല്‍ അയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കല്ലുകടിയാകുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി വിമാനത്തിനു പകരം കപ്പല്‍ അയച്ചത് ഇന്ത്യക്കാര്‍ക്കിടയില്‍ വ്യപകമായ പ്രതിഷേധത്തിന് ഇടയാക്കി. …
ട്വിറ്ററിനും യൂട്യൂബിനും തുര്‍ക്കി കര്‍ട്ടനിട്ടു
ട്വിറ്ററിനും യൂട്യൂബിനും തുര്‍ക്കി കര്‍ട്ടനിട്ടു
സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയ സൈറ്റുകളായ ട്വിറ്ററിനും യൂട്യൂബിനും തുര്‍ക്കി സര്‍ക്കാര്‍ കര്‍ട്ടനിട്ടു. ചീഫ് പ്രോസിക്യൂട്ടറെ ബന്ദിയാക്കിയ സംഭവത്തില്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് തുര്‍ക്കിയുടെ നടപടി. ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സൈറ്റുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഫോട്ടോകള്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ആയുധമാക്കുന്നതായി പ്രധാനമന്ത്രി അഹമ്മദ് ദാവുതോഗ്ലു അഭിപ്രായപ്പെട്ടു. നേരത്തെ സംഭവത്തിന്റെ ചിത്രങ്ങള്‍ …
കെനിയന്‍ യൂണിവേഴ്‌സിറ്റി കൂട്ടക്കൊല, പ്രതികളില്‍ ഒരാള്‍ സര്‍ക്കാര്‍ ഉന്നതന്റെ മകന്‍
കെനിയന്‍ യൂണിവേഴ്‌സിറ്റി കൂട്ടക്കൊല, പ്രതികളില്‍ ഒരാള്‍ സര്‍ക്കാര്‍ ഉന്നതന്റെ മകന്‍
സ്വന്തം ലേഖകന്‍: കെനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ 150 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ പിടിയിലായ പ്രതികളില്‍ ഒരാള്‍ കെനിയന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകന്‍. വെടിവപ്പു നടത്തിയ തീവ്രവാദികളില്‍ ഒരാളായ അബ്ദിറഹിം മൊഹമ്മദ് അബ്ദുല്ലാഹി മണ്ഡേരയിലെ ഗവണ്‍മെന്റ് ചീഫിന്റെ മകനാണെന്ന് തെളിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വക്താവ് മ്വേന്ദ ജോക്ക പറഞ്ഞു. കഴിഞ്ഞ വര്‍ഷം തന്റെ മകനെ കാണാതായതായി …
സൂപ്പര്‍ മോഡലിനെ പാക്കിസ്ഥാന്‍ ജയിലിലടച്ചു, കുറ്റം അനധികൃതമായി പണം കടത്താന്‍ ശ്രമിച്ചത്
സൂപ്പര്‍ മോഡലിനെ പാക്കിസ്ഥാന്‍ ജയിലിലടച്ചു, കുറ്റം അനധികൃതമായി പണം കടത്താന്‍ ശ്രമിച്ചത്
സ്വന്തം ലേഖകന്‍: കഴിഞ്ഞ രണ്ടാഴ്ചയായി പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലുള്ള ആദിയാല ജയിലില്‍ അതി സുന്ദരിയായ ഒരു വിഐപി തടവുപുള്ളിയുണ്ട്. ഇരുപത്തിമൂന്നുകാരിയായ പാക് സൂപ്പര്‍ മോഡല്‍ അയാന്‍ അലിയാണ് അനധികൃതമായി പണം കൈവശം വച്ചതിന് ജയിലായത്. മാര്‍ച്ച് 14 നായിരുന്നു അയാന്‍ അലിയെ ഇസ്ലാമാബാദ് എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്തത്. നിയമപരമായി അനുവദിക്കപ്പെട്ടിരിക്കുന്ന പണത്തേക്കാല്‍ കൂടുതല്‍ കൈവശം വച്ചതായിരുന്നു …
ആണവക്കരാര്‍, ഇറാന് ലഭിച്ചിരിക്കുന്നത് സുവര്‍ണാവസരമെന്ന് ഒബാമ
ആണവക്കരാര്‍, ഇറാന് ലഭിച്ചിരിക്കുന്നത് സുവര്‍ണാവസരമെന്ന് ഒബാമ
സ്വന്തം ലേഖകന്‍: പാശ്ചാത്യ രാജ്യങ്ങളുമായി ആണവക്കരാറില്‍ ധാരണയില്‍ എത്താനായത് ഇറാനും മേഖലക്കും സുവര്‍ണാവസമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ അഭിപ്രായപ്പെട്ടു. പുതിയ കരാര്‍ ഇറാന്‍ ആറ്റം ബോബുണ്ടാക്കുന്നത് തടയുകയും ഒപ്പം മധ്യ പൂര്‍വ ദേശത്ത് സമാധാന അന്തരീക്ഷം ഉറപ്പു വരുത്തുകറയും ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ദി ന്യൂ യോര്‍ക് ടൈംസിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് …