സ്വന്തം ലേഖകന്‍: സൈന്യവും തീവ്രവാദികളായ ബൊക്കോ ഹറാമും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന നൈജീരിയയില്‍ കൂട്ട ശവക്കല്ലറ കണ്ടെത്തി. ബൊക്കോ ഹറാം കൈവശം വച്ചിരുന്നതും ഈയടുത്ത് സര്‍ക്കാര്‍ സൈന്യം തിരിച്ചു പിടിക്കുകയും ചെയ്ത ഡമാസക് പട്ടണത്തിലാണ് കൂട്ട ശവക്കല്ലറ കണ്ടെത്തിയത്. എഴുപതോളം ശവശരീരങ്ങള്‍ ശവക്കല്ലറയില്‍ നിന്ന് കണ്ടെടുത്തു. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. പട്ടണത്തിലെ …
സ്വന്തം ലേഖകന്‍: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ത്യക്ക് ഓസീസ് എതിരാളികള്‍. മൂന്നാം ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ പാക്കിസ്ഥാനെ ആറുവിക്കറ്റിന് തോല്‍പിച്ചു. 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 33.5 ഓവറില്‍ വിജയം കണ്ടു. സ്മിത്തും വാട്‌സണും അര്‍ധസെഞ്ചുറി നേടി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 49.5 ഓവറില്‍ 213 റണ്‍സിന് എല്ലാവരും പുറത്തായി. ഹേസല്‍വുഡ് നാലും സ്റ്റാര്‍കും …
സ്വന്തം ലേഖകന്‍: വിശുദ്ധ ഖുറാന് തീയിട്ടെന്ന് ആരോപിച്ചു മാനസിക രോഗിയായ യുവതിയെ ജനക്കൂട്ടം തല്ലിക്കൊന്ന് പുഴയിലെറിഞ്ഞു. കാബൂളിലാണ് മതഭ്രാന്തരുടെ ഞെട്ടിക്കുന്ന അഴിഞ്ഞാട്ടം നടന്നത്. മൂപ്പത്തി രണ്ടുകാരിയായ ഫര്‍ക്കുദ എന്ന യുവതിയാണ് ഒരു സംഘം മതഭ്രാന്തന്മാരുടെ ക്രൂരതക്ക് ഇരയായത്. ഫര്‍ക്കുദ ഷദോ ഷംഷീറാ പള്ളിയില്‍ വച്ച് ഖുറാന്‍ കത്തിച്ചു എന്ന കിംവദന്തി പരന്നതിനെ തുടര്‍ന്ന് ഇളകിയ ആള്‍ക്കൂട്ടം …
സ്വന്തം ലേഖകന്‍: ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പുസ്തകം വില്‍പ്പനക്കെത്തുന്നു. എതും കുപ്രസിദ്ധനായ അതിന്റെ എഴുത്തുകാരന്റെ അപൂര്‍വമായ കൈയ്യൊപ്പോടെ. അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍ കാംഫിന്റെ ഒരു അപൂര്‍വ പ്രതിയാണ് ലേലം വിളിക്കായി എത്തിയിരിക്കുന്നത്. ലോസ് ആല്‍ഞ്ചല്‍സിലെ സാന്‍ഡേര്‍സ് ഓക്ഷന്‍ ഹൗസാണ് ഈ അപൂര്‍വ പതിപ്പ് ലേലത്തിന് വച്ചിരിക്കുന്നത്. മാര്‍ച്ച് 26 നാണ് ലേലം നടക്കുക. 35,000 …
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ നിയമനം ഒഡെപെക്, നോര്‍ക്ക റൂട്ട്‌സ് എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ലോക രാജ്യങ്ങള്‍ അംഗീകരിക്കുമെന്നു പ്രതീക്ഷ. നിയമം പ്രാബല്യത്തില്‍ വരുന്ന ഏപ്രില്‍ 30 മുതല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമേ റിക്രൂട്ട്‌മെന്റ് നടത്താന്‍ കഴിയൂ. നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സംവിധാനം തീരുമാനിക്കാനുള്ള അധികാരം അതാതു രാജ്യത്തിനാണ്. …
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സൗദി എയര്‍ലൈന്‍സിന്റെ വിമാന സര്‍വീസുകള്‍ നെടുമ്പാശ്ശേരിയിലേക്കു മാറ്റി. കരിപ്പൂരില്‍ റണ്‍വേ പുതുക്കി പണിയുന്നതിന്റെ ഭാഗമായി മെയ് ഒന്നു മുതല്‍ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തിവക്കുമെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാന പ്രകാരമാണ് സര്‍വീസുകള്‍ മാറ്റിയത്. രണ്ടാഴ്ച മുമ്പു തന്നെ സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക് വിമാന ടിക്കറ്റ് …
ഇല നക്കുന്നവന്റ്‌റെ ചിറിനക്കുക എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ എന്നാല്‍ തിരുവല്ലാക്കു സമീപം നാല് മലയാളി ചെറുപ്പക്കാര്‍ അക്ഷരാര്‍ഥത്തില്‍ ചെയ്തത് അത് തന്നെ യായിരുന്നു.ജീവിക്കാന്‍ ഒരു നിവൃത്തിയും ഇല്ലാതെ ബംഗാളില്‍ നിന്നും കേരളത്തില്‍ കൂലിപ്പണിക്ക് എത്തിയ ഒരു പാവപ്പെട്ട ബംഗാളി യുവാവിനെ കവര്‍ച്ച ചെയ്ത നാല് മലയാളി യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ എല്പ്പിക്കുകയാണ് ഉണ്ടായത്. …
സ്വന്തം ലേഖകന്‍: വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഫീസില്ലാതെ മാറ്റി നല്‍കാമെന്ന് സൗദി തൊഴില്‍ മന്ത്രാലയം സമ്മതിച്ചു. വ്യത്യസ്ത കാരണങ്ങളാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്ന സര്‍ക്കാര്‍ പദ്ധതികള്‍ക്കു കീഴിലെ വിദേശ തൊഴിലാളികള്‍ക്കാണ് ഈ വ്യവസ്ഥ ഗുണം ചെയ്യുക. സര്‍ക്കാര്‍ പദ്ധതികള്‍ പാതിവഴിയില്‍ മുടങ്ങുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാമായും പദ്ധതി പൂര്‍ത്തീകരണം വേഗത്തിലാക്കാനും തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് സൗജന്യമായി മാറ്റിനല്‍കുന്നതിന് …
സ്വന്തം ലേഖകന്‍: ജര്‍മ്മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സയിലെ പൈലറ്റുമാര്‍ പണിമുടക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ വഴിയാധാരമായി. കമ്പനിയുടെ വിരമിക്കല്‍ നയത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് പൈലറ്റുമാരെ സമരത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചത്. മാനേജ്‌മെന്റും സമരക്കാരും തമ്മിലുള്ള തര്‍ക്കം എവിടേയും എത്താത്തതിനാല്‍ സമരം നീളുമെന്നാണ് സൂചന. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും, മ്യൂണിക്കില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന 1,400 വിമാനങ്ങളില്‍ പാതിയോളം റദ്ദക്കിയിട്ടുണ്ട്. ഏതാണ്ട് 80,000 യാത്രക്കാരാണ് …
സ്വന്തം ലേഖകന്‍: തീവ്രവാദ ആശയങ്ങളോട് ചായ്‌വുണ്ടെന്ന് സംശയിക്കപ്പേടുന്നവര്‍ക്ക് മണികെട്ടാന്‍ ഇ ബ്രേസ്‌ലറ്റ് രംഗത്തിറക്കിയിരിക്കുകയാണ് സൗദി സര്‍ക്കാര്‍. തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്‍പര്യവും സാധ്യതയും ഉള്ളവരുടെ ഓരോ നീക്കവും അപ്പപ്പോള്‍ അറിയാന്‍ സാധിക്കുന്നതാണ് പുതിയ സംവിധാനം. കൈകളിലോ കണങ്കാലിലോ ബ്രേസ്‌ലറ്റ് കെട്ടുന്നതോടെ ഇവര്‍ സദാ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണ വലക്കുള്ളിലാകും. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റത്തിന്റെ (ജിപിഎസ്) …