1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്ത് ഇഖാമ നിയമ ലംഘകരെ വേട്ടയാടുന്നു, പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടികള്‍
കുവൈത്ത് ഇഖാമ നിയമ ലംഘകരെ വേട്ടയാടുന്നു, പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടികള്‍
സ്വന്തം ലേഖകന്‍: വിദേശ തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണം എടുത്തുകളയുന്ന പശ്ചാത്തലത്തില്‍ കുവൈത്ത് ഇഖാമ നിയമ ലംഘകര്‍ക്കായുള്ള വേട്ട കര്‍ശനമാക്കുന്നു. റെയ്ഡുകള്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനു പ്രവര്‍ത്തിക്കുന്ന പൊതു സുരക്ഷാ വിഭാഗം തയ്യാറെടുക്കുന്നതായാണ് സൂചന. 24,60,000 വിദേശികള്‍ക്കാണ് നിലവില്‍ കുവൈത്തില്‍ താമസാനുമതി ഉള്ളത്. എന്നാല്‍ 1,05,000 ഇഖാമ നിയമ ലംഘകരായ വിദേശികള്‍ …
കരിപ്പൂര്‍ വിമാനത്താവളം അടച്ചിടുന്നു, യാത്രക്കാര്‍ പെരുവഴിയില്‍ ആകുമെന്ന് ആശങ്ക
കരിപ്പൂര്‍ വിമാനത്താവളം അടച്ചിടുന്നു, യാത്രക്കാര്‍ പെരുവഴിയില്‍ ആകുമെന്ന് ആശങ്ക
സ്വന്തം ലേഖകന്‍: റണ്‍വേ ബലപ്പെടുത്തുന്നതിന്റെ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളം ആറു മാസമെങ്കിലും ഭാഗികമായി അടച്ചിടുമെന്ന് ഉറപ്പായി. മേയ് 1 മുതല്‍ ഒക്ടോബര്‍ 31 വരെ വിമാനത്താവളം ഭാഗികമായി അടച്ചിടുമെന്നാണ് സൂചന. റണ്‍വേ ബലപ്പെടുത്തല്‍ പ്രവൃത്തി കൂടുതല്‍ സമയമെടുത്തേക്കാമെന്നതിനാല്‍ അടച്ചിടല്‍ സമയവും നീളാന്‍ സാധ്യതയുണ്ട്. ഇതോടെ അനിശ്ചിതത്വത്തില്‍ ആകുന്നത് ആ സമയത്ത് ടിക്കറ്റ് ബുക് ചെയ്ത യാത്രക്കാരാന്. …
ലൈംഗികാരോപണം, അസാഞ്ചിനെ യുകെയില്‍ ചോദ്യം ചെയ്യാമെന്ന് സ്വീഡന്‍
ലൈംഗികാരോപണം, അസാഞ്ചിനെ യുകെയില്‍ ചോദ്യം ചെയ്യാമെന്ന് സ്വീഡന്‍
സ്വന്തം ലേഖകന്‍: വികിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ യുകെയില്‍ വച്ച് ചോദ്യം ചെയ്യാന്‍ തയ്യാറാണെന്ന് സ്വീഡന്റെ അഭിഭാഷകര്‍ വ്യക്തമാക്കി. ഇതോടെ ലൈംഗീകാരോപണ കേസ് ഗതിമാറുമെന്ന പ്രതീക്ഷയിലാണ് അസാഞ്ചിന്റെ മോചനത്തിനായി ശ്രമിക്കുന്നവര്‍. പുതിയ തീരുമാനം കേസില്‍ മറ്റൊരു വഴി തുറക്കുമെന്ന് സ്വീഡനും പ്രതീക്ഷ പ്രകടിപ്പിച്ചു. 2010 ല്‍ അസാഞ്ച് സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ വച്ച് രണ്ടു സ്ത്രീകളെ ലൈംഗീകമായി …
ലോകത്തിലെ ആദ്യത്തെ വിജയകരമായ ലിംഗം മാറ്റിവക്കല്‍ ശസ്ത്രക്രിയ ദക്ഷിണാഫ്രിക്കയില്‍
ലോകത്തിലെ ആദ്യത്തെ വിജയകരമായ ലിംഗം മാറ്റിവക്കല്‍ ശസ്ത്രക്രിയ ദക്ഷിണാഫ്രിക്കയില്‍
ലോകത്തിലെ ആദ്യത്തെ ലിംഗം മാറ്റിവക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍മാര്‍. മൂന്നു മാസങ്ങല്‍ക്കു മുമ്പാണ് 21 വയസുള്ള യുവാവിന്റെ ലിംഗം മാറ്റി വക്കല്‍ ശസ്ത്രക്രിയ നടത്തിയത്. യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് മതപരമായ അഗ്രചര്‍മ വിഛേദമാണ് യുവാനിന് വിനയായത്. വിഛേദം യുവാവിന്റെ ലിംഗത്തിന് ക്ഷതമേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വൈദ്യ …
ഭീകരപ്രവര്‍ത്തനവും രാജ്യദ്രോഹവും, മാലി ദ്വീപ് മുന്‍ പ്രസിഡന്റിന് 13 വര്‍ഷം തടവ്
ഭീകരപ്രവര്‍ത്തനവും രാജ്യദ്രോഹവും, മാലി ദ്വീപ് മുന്‍ പ്രസിഡന്റിന് 13 വര്‍ഷം തടവ്
ഭീകരപ്രവര്‍ത്തനം, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് മാലി ദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ കോടതി 13 വര്‍ഷം തടവിന് ശിക്ഷിച്ചു. 2012 ല്‍ നഷീദ് അധികാരത്തിലിരുന്ന കാലത്ത് ഒരു ജഡ്ജിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട കേസിലാണ് ഇപ്പോല്‍ കോടതി വിധി പ്രസ്താവിച്ചത്. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ദ്വീപ സമൂഹമായ മാലി ദ്വീപിലെ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട …
ഷവോമി റെഡ് മീ 2 ഇന്ത്യയിലെത്തി, വന്‍ വരവേല്‍പ്പ്
ഷവോമി റെഡ് മീ 2 ഇന്ത്യയിലെത്തി, വന്‍ വരവേല്‍പ്പ്
ഷവോമി റെഡ് മീ 2 ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചു. ഓണ്‍ലൈല്‍ മൊബൈല്‍ കടകളില്‍ മികച്ച പ്രതികരണമാണ് ഷവോമിയുടെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ നേടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 6,999 ഇന്ത്യന്‍ രൂപയാണ് വില. റെഡ് മീ 1 എസ് ഇറക്കി ഒരാഴ്ചയ്ക്കുള്ളിലാണ് റെഡ് മീ 2 വുമായി ഷവോമിയുടെ വരവ്. റെഡ് മീ 1 എസില്‍ …
യുകെയിലെ വൃദ്ധര്‍ക്ക് ഇനി മുതല്‍ മരണ സ്ഥലവും അവസാന കാല ചികിത്സയും സ്വന്തമായി തീരുമാനിക്കാം, എന്‍എച്ച്എസ്
യുകെയിലെ വൃദ്ധര്‍ക്ക് ഇനി മുതല്‍ മരണ സ്ഥലവും അവസാന കാല ചികിത്സയും സ്വന്തമായി തീരുമാനിക്കാം, എന്‍എച്ച്എസ്
യുകെയിലെ വൃദ്ധജനങ്ങള്‍ക്ക് ഇനി മുതല്‍ മരണസ്ഥലവും അവസാന കാല ചികിത്സയും സ്വയം തീരുമാനിക്കാം. ഇതു സംബന്ധിച്ച നിയമ പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടു പോകുകയാണ് എന്‍എച്ച്എസ്. ജീവിതത്തിന്റെ അവസാനം എങ്ങനെയായിരിക്കും എന്ന് സ്വയം തീരുമാനിക്കാനുള്ള അധികാരം രോഗികള്‍ക്ക് കൈമാറുന്നതാണ് പുതിയ സംവിധാനം. എന്‍എച്ച്എസിന്റെ അടിസ്ഥാന നിയമാവലിയില്‍ തന്നെ ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുന്നതാണ് പുതിയ മാറ്റം എന്ന് കരുതപ്പെടുന്നു. …
ആദ്യം ‘യുക്മ’യായി…പിന്നെ ‘ഫോബ്മ’ യായി .. ഇനി ഇവ ‘ഓര്‍മ്മ’കളാകുമോ …? ഒരു സാധാരണ യു കെ മലയാളിയുടെ ചില സംശയങ്ങള്‍.
ആദ്യം ‘യുക്മ’യായി…പിന്നെ ‘ഫോബ്മ’ യായി .. ഇനി ഇവ ‘ഓര്‍മ്മ’കളാകുമോ …? ഒരു സാധാരണ യു കെ മലയാളിയുടെ ചില സംശയങ്ങള്‍.
  യു കെ മലയാളികളുടെ മനസ്സുകളില്‍ ചില വിഗ്രഹങ്ങള്‍ ഉടഞ്ഞുവീണ വേദനാജനകമായ നാളുകള്‍ ആണ് ഇത്.തങ്ങളുടെ മാത്രം സ്വകാര്യ അഹങ്കാരമായി യു കെ മലയാളികള്‍ കരുതിയിരുന്ന യുക്മ എന്ന പ്രസ്ഥാനത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളും അതിന്റ്‌റെ തുടര്ച്ചയായി പുറത്തെക്കൊഴുകിയ മാലിന്യങ്ങളും ഇന്നാട്ടിലെ വലിയൊരു വിഭാഗം മലയാളികളെ വല്ലാതെ തന്നെ ഞെട്ടിച്ചു കളഞ്ഞു.ശക്തവും വ്യക്തിത്വ പ്രഭാവവുമുള്ള ജനകീയ സംഘടന …
അച്ഛ്‌നെ കൊല്ലാന്‍ പതിനാലുകാരന്‍ മുക്കാല്‍ ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കി
അച്ഛ്‌നെ കൊല്ലാന്‍ പതിനാലുകാരന്‍ മുക്കാല്‍ ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കി
സ്വന്തം പിതാവിനെ കൊല്ലാനും, സഹോദരനെ അക്രമിക്കാനും ക്വട്ടേഷന്‍ നല്‍കിയ 14 വയസ്സുകാരന്‍ പിടിയിലായി. 75,000 ഇന്ത്യന്‍ രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. സ്വന്തം സഹപാഠിയെത്തന്നെയാണ് കൃത്യം നിര്‍വഹിക്കാന്‍ 14 വയസ്സുകാരന്‍ ഏര്‍പ്പാടാക്കിയത്. അമേരിക്കയിലെ പോര്‍ട്ട് സെന്റ് ലൂയിസ് ഫ്‌ലോറിഡയിലാണ് സംഭവം. ക്വട്ടേഷന്‍ ഏറ്റെടുത്ത സഹപാഠിയുടെ ബാഗ് യാദൃശ്ചികമായി പരിശോധിച്ച അച്ഛ്‌നാണ് സംശയം തോന്നി സംഭവം പോലീസില്‍ അറിയിച്ചത്. …
സ്വര്‍ണ ചമ്മന്തി, വില ഒരു ടീസ്പൂണിന് 25 ലക്ഷം രൂപ
സ്വര്‍ണ ചമ്മന്തി, വില ഒരു ടീസ്പൂണിന് 25 ലക്ഷം രൂപ
25 ലക്ഷം രൂപ കയ്യിലുണ്ടെങ്കില്‍ ലോകത്തിലേ ഏറ്റവും വിലയേറിയ ഭക്ഷണം കഴിക്കാം. അല്‍ബിനോ എന്നയിനം മത്സ്യത്തിന്റെ മുട്ട കൊണ്ടുണ്ടാക്കുന്ന ഒരു തരം ചമ്മന്തിയാണ് ലോകത്തെ ഏറ്റവും ഭക്ഷണം. ഒരു ടീസ്പൂണിന് 25 ലക്ഷം ഇന്ത്യന്‍ രൂപയാണ് ചമ്മന്തിയുടെ വില. അല്‍ബിനോ വൈറ്റ് ഗോള്‍ഡ് കവിയാര്‍ എന്നാണ് ചമ്മന്തിയുടെ ശരിക്കുള്ളാ പേര്. അല്‍ബിനോ മത്സ്യത്തിന്റെ മുട്ടയോടൊപ്പം ഭക്ഷണത്തിന്റെ …