ഡല്‍ഹി കൂട്ടബലാത്സംഗ കേസിനെക്കുറിച്ചുള്ള ബിബിസി വിവാദ ഡോക്യുമെന്ററിക്ക് ചുട്ട മറുപടിയായി ഇന്ത്യയുടെ വക യുകെയുടെ മകള്‍ ഡോക്യുമെന്ററി. ഇന്ത്യക്കാരനായ ഹര്‍വീന്ദര്‍ സിംഗാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെ ബിബിസി സംവിധായിക ലെസ്ലി ഉഡ്‌വിന്‍ സംവിധാനം ചെയ്ത ഇന്ത്യയുടെ മകള്‍ കേസിലെ പ്രതികളുടേയും പ്രതിഭാഗം അഭിഭാഷകരുടേയും വെളിപ്പെടുത്തലുകള്‍ കൊണ്ട് ഏറെ വിവാദമായിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം ഇന്ത്യ നിരോധിച്ചതിനെ തുടര്‍ന്ന് …
പാര്‍ലമെന്റ് ചത്വരത്തിലെ ഗാന്ധി പ്രതിമ അനാഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ അമിതാഭ് ബച്ചന്‍ ലണ്ടനിലെത്തും. ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ ബച്ചന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് ബ്രിട്ടീഷ് അധികാരികള്‍ സ്ഥിരീകരിച്ചു. ചടങ്ങില്‍ പങ്കെടുക്കുമെന്ന് ബച്ചനും ട്വീറ്റ് ചെയ്തു. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ താമസം മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ലണ്ടന്‍ പാര്‍ലമെന്റ് ചത്വരത്തില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. കേന്ദ്രമന്ത്രി …
സംഭാവനയില്‍ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ലിബറല്‍ ഡെമൊക്രാറ്റ് സ്ഥാനാര്‍ഥി പുറത്തായി. ബ്രെന്റ് സെന്‍ട്രലിലെ എംപി സ്ഥാനാര്‍ഥിയും പാര്‍ട്ടിയുടെ മുന്‍ സംഭാവനാ സംരഭകനുമായ ഇബ്രാഹീം തഗൂരിയാന് അഴിമതി ആരോപണത്തില്‍ കുടുങ്ങിയത്. പാര്‍ട്ടി അനധികൃതമായി വന്‍തുകകള്‍ വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. ടെലിഗ്രാഫ് പത്രമാണ് പാര്‍ട്ടി എംപിയെ കെണിയില്‍ കുടുക്കിയത്. സംഭാവന നല്‍കാന്‍ താത്പര്യമുള്ള ഇന്ത്യന്‍ ബിസിനസുകാരനായി ടെലിഗ്രാഫ് റിപ്പോര്‍ട്ടര്‍ …
കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ വാച്ച് കമ്പനി പ്രഖ്യാപിച്ചത്. വിലയുടെ കാര്യത്തില്‍ അമ്പരിപ്പിക്കുമെങ്കിലും ധാരാളം പേര്‍ വാച്ച് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചന. അതിനിടയിലാണ് ആപ്പിള്‍ വാച്ച് വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ മാര്‍ച്ച് 9 ന് അവതരിപ്പിക്കപ്പെട്ട ആപ്പിളിന്റെ പുതിയ ഗാഡ്ജറ്റ്, ഏപ്രില്‍ 24 നാണ് വിപയിലെത്തുക. വാച്ച് വിപണിയില്‍ എത്തുന്നതിന് മുമ്പുതന്നെ അതുവെച്ചുള്ള തട്ടിപ്പ് തുടങ്ങിയെന്നതാണ് രസകരം.
അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില നാള്‍ക്കുനാള്‍ താഴേക്കു വരുമ്പോള്‍ സൗദി അറേബ്യ ആശങ്കയിലാണ്. ദേശീയ വരുമാനത്തിന്റെ 90% സംഭാവന ചെയ്യുന്ന എണ്ണ വ്യവസായത്തെ ആശ്രയിച്ചാണ് സൗദി അറേബ്യ എന്ന രാഷ്ട്രത്തിന്റെ നിലനില്‍പ്പു തന്നെ എന്നതിനാലാണിത്. കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് ആഗോള എണ്ണ വില പകുതിയായി കുത്തനെ ഇടിഞ്ഞിരുന്നു. ആറു മാസം മുമ്പ് ഒരു ബാരല്‍ എണ്ണയുടെ …
ഇസ്ലാമിക് സ്റ്റേറ്റില്‍ മതനിന്ദകര്‍ക്ക് മാത്രമല്ല, സ്വവര്‍ഗ രതിക്കാര്‍ക്കും രക്ഷയില്ല. ഒരുമിച്ചു താമസിക്കുകയും സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുകയും ചെയ്ത മൂന്നു പേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കഴത്തറുത്ത് കൊന്നു. നേരത്തെ ഭീകരര്‍ പുറത്തിരക്കിയ മതശാസനത്തില്‍ ഏറ്റവും ഗുരുതരമായ കുറ്റങ്ങളായി പറഞ്ഞിരുന്നത് മതനിന്ദയും സ്വവര്‍ഗ രതിയുമാണ്. ഇറാക്കിലും സിറയയിലും നിരവധി പേരെ ഇസ്ലാമിക് സ്റ്റേറ്റ് സ്വവര്‍ഗ രതിയുടെ പേരില്‍ …
ലോകത്തിലെ ആദ്യത്തെ ഗൂഗിള്‍ ഷോപ്പ് ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി. ലണ്ടനിലെ ടോട്ടെന്‍ഹാം കോര്‍ട്ട് റോഡിലുള്ള കറീസ് പിസി വേള്‍ഡിലാണ് ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ ആന്‍ഡ്രോയിഡ് ഫോണുകളും ടാബ്ലെറ്റുകളുമാണ് ഷോപ്പിലെ പ്രധാന ആകര്‍ഷണം. ഒപ്പം ക്രോംബുക്ക് ലാപ്‌ടോപ്പുകളും, ക്രോംകാസ്റ്റ് ടിവി സെര്‍വീസുകളുമുണ്ട്. ഗൂഗിള്‍ ഉപകരണങ്ങള്‍ കൂടുതല്‍ നന്നായി എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഉപയോക്താക്കളെ പഠിപ്പിക്കുന്ന ട്യൂട്ടോറിയലുകളും ഷോപ്പില്‍ …
കീമോ തെറാപ്പിയും ഡയാലിസിസും ഇനി മുതല്‍ ജിപി ക്ലിനിക്കുകളില്‍ നടത്താവുന്ന സംവിധാനം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് എന്‍എച്ച്എസ്. നിലവിലുള്ള എന്‍എച്ച്എസ് നിയമങ്ങളില്‍ വരുത്തുന്ന നവീകരണത്തിന്റെ ഭാഗമായാണ് നടപടി. കാന്‍സര്‍ രോഗികള്‍ക്കും പതിവായു ഡയാലിസിസിന് വിധേയരാകേണ്ടി വരുന്നവര്‍ക്കുമാണ് പുതിയ നിയമം ഏറെ ഉപകാരപ്രദമാകുക. രോഗികള്‍ക്ക് അവരുടെ താമസസ്ഥലത്തിന് അടുത്തു തന്നെ എല്ലാ ചികിത്സാ സൗകര്യങ്ങളും ലഭ്യമാകുന്നതിനാണ് ഇത് വഴിയൊരുക്കുന്നത്. …
യൂറോയുമായുള്ള വിനിമയ നിരക്കില്‍ പൗണ്ട് കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ചൊവ്വാഴ്ച പൗണ്ടിന്റെ കുതിപ്പ് അവസാനിച്ചിത് ഒരു പൗണ്ടിന് 1.40 യൂറോ എന്ന നിരക്കിലാണ്. അതായത് 100 പൗണ്ടിന് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുള്ളതിനേക്കാള്‍ 22 യൂറോ കൂടുതല്‍ ലഭിക്കും. ഡോളറും യൂറോയുമായുള്ള വിനിമയ നിരക്കില്‍ ഡോളറും നില മെച്ചപ്പെടുത്തി. ഒരു യൂറോക്ക് …
കേരളത്തില്‍ വേനല്‍ അവധിക്കാലം അടുത്തെത്തിയതോടെ പ്രവാസികളെ പിഴിയാന്‍ വിമാന കമ്പനികള്‍ ഒരുങ്ങുന്നു. സീസണ്‍ തിരക്ക് പരമാവധി മുതലാക്കാന്‍ വിമാന യാത്രാക്കൂലി കുത്തനെ വര്‍ധിപ്പിക്കാനാണ് എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ തയ്യാറെടുക്കുന്നത്. ടിക്കറ്റ് നിരക്കില്‍ 100 ശതമാനം മുതല്‍ 200 ശതമാനം വരെ വര്‍ധന ഉണ്ടാകുമെന്നാണ് സൂചന.നേരത്തെ ഉംറ തിരക്ക് പരിഗണിച്ച് സൗദി എയര്‍വേയ്‌സ് യാത്രക്കൂലി …