സിയറ ലിയോണില്‍ വച്ച് എബോള ബാധിതയായ സ്‌കോട്‌ലന്‍ഡുകാരിയായ നഴ്‌സ് പൗളിന്‍ കാഫര്‍കിക്ക് ജോലിയില്‍ തുടരാന്‍ വിലക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ എബോളയില്‍ നിന്ന് പൂര്‍ണ സുഖം പ്രാപിച്ച പൗളിന്‍ എഡിന്‍ബര്‍ഗിലെ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിനു മുമ്പാകെ ഹാജരായിരുന്നു. ഹിയറിംഗ് കഴിഞ്ഞു മടങ്ങും വഴി പൗളിന്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ആഫ്രിക്കയിലെ എബോള ബാധിത പ്രദേശങ്ങളില്‍ …
ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി ഓണ്‍ലൈന്‍ വാര്‍ത്താ പ്രചാരണം നടത്തുന്നത് 46,000 ട്വിറ്റര്‍ അക്കൗണ്ടുകളെന്ന് പഠനം. 2014 ലെ അവസാന മൂന്നു മാസത്തെ കണക്കുകള്‍ ആധാരമാക്കിയായിരുന്നു പഠനം. യഥാര്‍ഥ അക്കൗണ്ടുകളുടെ സംഖ്യ ഇതിലും കൂടുതലാകാനാണ് സാധ്യതയെന്ന് പഠനം നടത്തിയ ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിട്യൂട്ട് പറയുന്നു. ഇറാക്കിലും സിറിയയിലുമായി ചിതറിക്കിടക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ശക്തി കേന്ദ്രങ്ങളിലാണ് അക്കൗണ്ടുകള്‍ക്ക് ഏറ്റവും കൂടുതല്‍ …
കാമുകിയുടെ സ്വാധീനത്തില്‍ പെട്ട് എട്ടു വയസായ സ്വന്തം മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സ്വവര്‍ഗ രതിക്കാരിയായ അമ്മക്ക് കോടതി 13 വര്‍ഷം ശിക്ഷ വിധിച്ചു. കിഴക്കന്‍ ലണ്ടനില്‍ താമസിക്കുന്ന പോളി ചൗധരിയാണ് കാമുകി കികി മുഡറിനു വേണ്ടി മകള്‍ ആയിഷ അലിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പോളിയുമായി രതിലീലകള്‍ ആടുന്നതിന് ആയിഷ ഒരു തടസമായി വന്നപ്പോള്‍ നുണകളും …
വിവാദ ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ മകളില്‍ നടത്തിയ മോശം പരാമര്‍ശങ്ങളുടെ പേരില്‍ അഭിഭാഷകരുടെ പേരില്‍ നടപടിയെടുക്കാന്‍ ബാര്‍ കൗണ്‍സില്‍ ഒരുങ്ങുന്നു. ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയേയും പൊതുവില്‍ സ്ത്രീകളെക്കുറിച്ചും മൂക്കത്ത് വിരല്‍ വെപ്പിക്കുന്ന പരാമര്‍ശങ്ങളാണ് ഡോക്യുമെന്ററിയില്‍ പ്രതിഭാഗം വക്കീലന്മാര്‍ നടത്തുന്നത്. കൂട്ടബലാത്സംഗ കേസില്‍ പ്രതികളായ നാലു പേര്‍ക്കു വേണ്ടിയും ഹാജരായത് ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടുന്ന രണ്ട് …
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കപ്പെടുമെന്ന ഭയത്താല്‍ വിവിധ സന്നദ്ധ സംഘടനകളുടെ ലക്ഷക്കണക്കിനു പൗണ്ട് വരുന്ന നിക്ഷേപങ്ങളില്‍ ബാങ്കുകള്‍ പിടിമുറുക്കുന്നു. നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയോ, തടഞ്ഞു വക്കുകയോ, പുതിയ നിക്ഷേപങ്ങള്‍ നിരാകരിക്കുകയോ ആണ് ബാങ്കുകള്‍ ചെയ്യുന്നത്. സിറിയ, ഗാസ, ഇറാക്ക് എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടകളുടെ അക്കൗണ്ടുകളിലാണ് ബാങ്കുകളുടെ കണ്ണ്. എച്ച്.എസ്.ബി.സി., യുബിഎസ്, നാറ്റ്‌വെസ്റ്റ് എന്നീ ബാങ്കുകള്‍ …
പാര്‍ക്കിംഗ് ടിക്കറ്റ് സമയം കഴിഞ്ഞാലും 10 മിനിട്ട് സമയം കൂടി ഫൈന്‍ അടിക്കാതെ രക്ഷപ്പെടാന്‍ ഡ്രൈവര്‍മാര്‍ക്ക് അവസരം. പുതിയ തീരുമാനം ഒരാഴ്ചക്കുള്ളില്‍ നിലവില്‍ വരും. 10 സൗജന്യം ഓണ്‍, ഓഫ് സ്ട്രീറ്റ് പാര്‍ക്കിംഗുകള്‍ക്ക് ബാധകമാണ്. ബ്രിട്ടനിലെ ഡ്രൈവര്‍മാരുടെ ഏറെക്കാലമായുള്ള പരാതിക്കാണ് ഇതോടെ പരിഹാരമാകുന്നത്. നേരത്തെ പാര്‍ക്കിംഗ് ടിക്കറ്റിലെ സമയം കഴിഞ്ഞ് ഏതാനും മിനിട്ടുകള്‍ കഴിഞ്ഞു വന്നാല്‍ …
അല്‍ ഖ്വയ്ദയിലെ ഉന്നതന്‍ സിറിയയിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭീകര സംഘടനയുടെ സിറിയന്‍ ഉപ വിഭാഗമായ നുസ്ര ഫ്രണ്ടാണ് തങ്ങളുടെ മിലിട്ടറി കമാണ്ടര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. അഫ്ഗാനിസ്ഥാനിലും സിറിയയിലും ഇറാക്കിലും സംഘടനയുടെ പോരാട്ടങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന അബു ഹുമാം അല്‍ ഷാമിയാണ് കൊല്ലപ്പെട്ടത്. സിറിയയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്‌ലിബില്‍ ഭീകര സംഘടനയുടെ ഉന്നതാധികാര യോഗത്തില്‍ …
സമ്പാദ്യത്തിന്റെ കാര്യത്തില്‍ അടുത്ത 70 വര്‍ഷത്തേക്കെങ്കിലും സ്ത്രീകള്‍ക്ക് പുരുഷന്മാരെ കടത്തി വെട്ടാന്‍ കഴിയില്ലെന്ന് യുഎന്‍ നിരീക്ഷിച്ചു. നിലവില്‍ സമ്പാദ്യത്തിലുള്ള അന്തരം കുറയുന്നത് വളരെ കുറഞ്ഞ നിരക്കിലായതിനാലാണ് ഇത്. ജോലി സ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന അസമത്വം കൂടി വരികയാണെന്നും ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ വേതനം ഉറപ്പാക്കുന്ന നിയമം അമേരിക്ക 50 വര്‍ഷങ്ങള്‍ക്കു …
മരണമില്ലാത്തവരാകാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്ന നാന്റിയോസ് കപ്പിനായി ബ്രട്ടനില്‍ നെട്ടോട്ടം. വെല്‍ഷ് ഹോളി ഗ്രെയില്‍ എന്നും അറിയപ്പെടുന്ന മരം കൊണ്ടുണ്ടാക്കിയ കപ്പ് യേശു അവസാനത്തെ അത്താഴ സമയത്ത് ഉപയോഗിച്ചതാണെന്ന് കരുതപ്പെടുന്നു. കപ്പ് സൂക്ഷിച്ചിരുന്ന ബ്രിട്ടനിലെ ഒരു വീട്ടില്‍ നിന്ന് കഴിഞ്ഞ ജൂലൈയില്‍ അത് മോഷ്ടിക്കപെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. കപ്പ് കൈവശം വച്ചിരുന്ന കുടുംബവും പോലീസും ഹോളി ഗ്രെയിലിനെ …
ഇന്ത്യയില്‍ നിരോധിച്ച വിവാദ ഡോക്യുമെന്ററി ബിബിസി യൂട്യൂബിലിട്ടു. ബിബിസി സംവിധായിക ലെസ്ലി ഉഡ്‌വിന്‍ സംവിധാനം ചെയ്ത ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററിയാണ് ഇന്ത്യാ സര്‍ക്കാര്‍ സംപ്രേക്ഷണം നിരോധിച്ചതിനെ തുടര്‍ന്ന് ബിബിസി യൂട്യൂബില്‍ റിലീസ് ചെയ്തത്. ഡല്‍ഹി കൂട്ട ബലാത്സംഗത്തിന്റെ കഥയാണ് ഡോക്യുമെന്ററി പറയുന്നത്.