1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒളികാമറയില്‍ കുടുങ്ങി, ബ്രിട്ടീഷ് എംപിമാരുടെ പാര്‍ട്ടി സ്ഥാനം തെറിച്ചേക്കും
ഒളികാമറയില്‍ കുടുങ്ങി, ബ്രിട്ടീഷ് എംപിമാരുടെ പാര്‍ട്ടി സ്ഥാനം തെറിച്ചേക്കും
ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടേയും ലേബര്‍ പാര്‍ട്ടിയുടേയും രണ്ട് എംപിമാരെ ഒളികാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുന്‍ വിദേശകാര്യ മന്ത്രി മാല്‍ക്കം റിഫ്കിന്‍ഡ്, ഇറാക്ക് യുദ്ധ കാലത്ത് ബ്രിട്ടന്റെ വിദേശകാര്യ മന്ത്രിയായിരുന്ന ലേബര്‍ പാര്‍ട്ടിയുടെ ജാക്ക് സ്‌ട്രോ എന്നിവരാണ് പാര്‍ട്ടിയില്‍ നിന്ന് അന്വേഷണ വിധേയമായി പുറത്താക്കപ്പെട്ടത്. ടെലിവിഷന്‍ മാധ്യമ …
ഭൂവുടമസ്ഥതയില്‍ ഇന്ത്യക്കാര്‍ റഷ്യക്കാരെ കടത്തി വെട്ടുന്നു
ഭൂവുടമസ്ഥതയില്‍ ഇന്ത്യക്കാര്‍ റഷ്യക്കാരെ കടത്തി വെട്ടുന്നു
ബ്രിട്ടനിലെ ഭൂമിക്ക് തീവിലയുള്ള മേഫെയര്‍ കൊമേര്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ ഇന്ത്യന്‍ ഭൂവുടമകള്‍ റഷ്യക്കാരെ കടത്തി വെട്ടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 18 മാസങ്ങള്‍ കൊണ്ട് 881 മില്യണ്‍ പൗണ്ടാണ് ഇന്ത്യന്‍ പണക്കാര്‍ ഭൂമി വാങ്ങിക്കൂട്ടാന്‍ ചെലവഴിച്ചത്. ഭൂമി വില്‍പ്പനയുടെ 25% കയ്യടക്കി മറ്റ് ഏഷ്യന്‍, യൂറോപ്യന്‍ ഭൂമി കച്ചവടക്കാരേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യക്കാര്‍. 2013 ല്‍ 440 മില്യണ്‍ …
ഗ്ലാസ്‌ഗോയിലെ ഭീകര വനിത തങ്ങള്‍ക്ക് അപമാനമെന്ന് കുടുംബാംഗങ്ങള്‍
ഗ്ലാസ്‌ഗോയിലെ ഭീകര വനിത തങ്ങള്‍ക്ക് അപമാനമെന്ന് കുടുംബാംഗങ്ങള്‍
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കൊപ്പം പോരാടുന്ന ബ്രിട്ടീഷ് വനിത അക്‌സ മഹമൂദ് തങ്ങള്‍ക്ക് അപമാനമാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് ഒളിച്ചോടിയ മൂന്ന് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചത് ഭീകര വനിതയാണെന്ന് അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് കുടുംബാംഗങ്ങളുടെ പ്രതികരണം. മൂന്നു പെണ്‍കുട്ടികള്‍ ടര്‍ക്കിയിലെ ഇസ്റ്റാംബുള്‍ വഴി സിറിയയിലേക്ക് നീങ്ങുകയാണെന്നാണ് പോലീസ് അനുമാനിക്കുന്നത്. ഇവരില്‍ ഒരാളെങ്കിലും ഭീകര വനിത …
ഒന്നാം ലോകയുദ്ധത്തില്‍ ജീവന്‍ ത്യജിച്ച 17 ഇന്ത്യന്‍ പട്ടാളക്കാരുടെ പേരില്‍ ബ്രിട്ടന്‍ സ്മാരകം പണിയുന്നു
ഒന്നാം ലോകയുദ്ധത്തില്‍ ജീവന്‍ ത്യജിച്ച 17 ഇന്ത്യന്‍ പട്ടാളക്കാരുടെ പേരില്‍ ബ്രിട്ടന്‍ സ്മാരകം പണിയുന്നു
ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടനു വേണ്ടി പൊരുതി മരിച്ച 17 ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ബ്രിട്ടന്‍ സ്മാരകം പണിയുന്നു. പട്ടാളക്കരുടെ ഓര്‍മ്മക്കായുള്ള കല്ലുകള്‍ പതിച്ച് അലങ്കരിച്ച നടപ്പാതയാണ് പണി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ തയ്യാറാവുന്നത്. സ്റ്റാഫോര്‍ഡ്ഷയറിലെ നാഷണല്‍ മെമ്മോറിയത്തിലാണ് നടപ്പാത. ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടനു വേണ്ടി പൊരുതി രക്തസാക്ഷികളായി ധീരതക്കുള്ള വിക്ടോറിയ ക്രോസ് നേടിയ 145 പട്ടാളക്കാരെ …
യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതില്‍ എയര്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി, രണ്ടാമത് ഇന്‍ഡിഗോ
യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതില്‍ എയര്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി, രണ്ടാമത് ഇന്‍ഡിഗോ
ഏറ്റവും കൂടുതല്‍ ആഭ്യന്തര യാത്രക്കാരെ ബുദ്ധിമുട്ടിച്ച വിമാന കമ്പനിയായി എയര്‍ ഇന്ത്യ ഒന്നാമതെത്തി. ജനുവരിയിലെ കണക്കനുസരിച്ചാണിത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഓരോ മാസത്തേയും വിമാന കമ്പനികളുടെ പ്രകടനം വിലയിരുത്തി ബുദ്ധിമുട്ടിക്കല്‍ പട്ടിക തയ്യാറാക്കുന്നത്. വിമാനം റദ്ദാക്കുകയോ കുറഞ്ഞത് രണ്ടു മണിക്കൂര്‍ വൈകിക്കുകയോ ചെയ്ത വിമാന കമ്പനികളാണ് പട്ടികയുടെ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്. …
മക്കള്‍ ഭീകരാകാന്‍ പോകുമോയെന്ന് പേടി, പാസ്‌പോര്‍ട്ട് ഒളിച്ചു വക്കാന്‍ മുന്നറിയിപ്പ്
മക്കള്‍ ഭീകരാകാന്‍ പോകുമോയെന്ന് പേടി, പാസ്‌പോര്‍ട്ട് ഒളിച്ചു വക്കാന്‍ മുന്നറിയിപ്പ്
മൂന്നു ബ്രിട്ടീഷ് മുസ്ലീം പെണ്‍കുട്ടികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് കടന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വന്തം കുട്ടികളുടെ മേലും അവരുടെ പാസ്‌പോര്‍ട്ടിലും ഒരു കണ്ണു വക്കാന്‍ യുകെ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ്. സ്വന്തം കുട്ടികള്‍ ഏതെങ്കിലും തരത്തില്‍ ഭീകരാശയങ്ങളുടെ സ്വാധീനത്തില്‍ അകപ്പെട്ടു എന്നു തോന്നുകയാണെങ്കില്‍ അവരുടെ പാസ്‌പോര്‍ട്ടുകള്‍ എടുത്തുമാറ്റി ഒളിച്ചു വക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പക്വതയില്ലാത്ത കുട്ടികളെ …
ക്ലോണിംഗ് കുഞ്ഞാട് ഡോളിക്ക് യുകെയുടെ ആദരം
ക്ലോണിംഗ് കുഞ്ഞാട് ഡോളിക്ക് യുകെയുടെ ആദരം
ക്ലോണിംഗിലൂടെ ആദ്യമുണ്ടായ ജീവിയായ ഡോളി എന്ന ആടിനെ യുകെ ആദരിക്കും. യുകെയിലെ എഡിന്‍ബര്‍ഗില്‍ ഡോളി ചെലവിട്ട കുറച്ചു ദിവസങ്ങളുടെ ഓര്‍മ്മക്കായാണ് ആദരിക്കല്‍ ചടങ്ങ്. എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ റോസ്ലിന്‍ ഇന്‍സ്റ്റിട്യൂട്ടിലാണ് ഡോളി ജനിച്ചതും വളര്‍ന്നതും. റോസ്ലിന്‍ ഇന്‍സ്റ്റിട്യൂട്ടില്‍ ഒത്തു ചേരുന്ന ശാസ്ത്രജ്ഞരുടെ ഒരു സംഘം ഡോളിയുടെ ഓര്‍മ്മക്കായി ലോഹ ഫലകവും സ്ഥാപിക്കും. ഡോളി എന്ന ആട്, 1996 …
പ്രവാസികളുടെ പരാതികള്‍ക്ക് ഓണ്‍ലൈന്‍ പരിഹാരം, പുതിയ സംവിധാനം മദദ് നിലവില്‍ വന്നു
പ്രവാസികളുടെ പരാതികള്‍ക്ക് ഓണ്‍ലൈന്‍ പരിഹാരം,  പുതിയ സംവിധാനം മദദ് നിലവില്‍ വന്നു
ലോകമെമ്പാടുമുള്ള പ്രവാസികളുടെ പരാതികള്‍ക്ക് ഉടനടി പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ സംവിധാനം മദദ് നിലവില്‍ വന്നു. സമ്പൂര്‍ണ ഓണ്‍ലൈന്‍ പരാതി പരിഹാര സിസ്റ്റമാണ് മഡാഡ്. ലോകത്തിന്റെ ഏതു കോണിലുള്ള ഇന്ത്യക്കാര്‍ക്കും മഡാഡില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ കോണ്‍സുലാര്‍ ഗ്രീവന്‍സ് സിസ്റ്റം എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. സഹായം എന്നര്‍ഥമുള്ള …
ലോകത്തിന്റെ തെക്കേ അറ്റത്തുള്ള പോസ്റ്റ് ഓഫീസിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ലോകത്തിന്റെ തെക്കേ അറ്റത്തുള്ള പോസ്റ്റ് ഓഫീസിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
എവിടെ നോക്കിയാലും മഞ്ഞു പാളികള്‍ മാത്രമുള്ള, കുടിവെള്ളമോ ഫോണ്‍ സൗകര്യമോ ഇല്ലാത്ത ഒരു പ്രദേശത്ത് ജോലിക്കു പോകാന്‍ ആരെങ്കിലും തയ്യാറകുമോ? ഇല്ല എന്നാണുത്തരമെങ്കില്‍ തെറ്റി. അന്റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസില്‍ ജോലിക്ക് അപേക്ഷയുമായി എത്തിയിരിക്കുന്നത് 1000 പേരാണ്. പോസ്റ്റ് ഓഫീസ് കൈകാര്യം ചെയ്യുന്ന യുകെ അന്റാര്‍ട്ടിക് ഹെറിറ്റേജ് ട്രസ്റ്റിനെ ഞെട്ടിച്ചു കൊണ്ട് 1000 അപേക്ഷകളാണ് ലോകത്തിന്റെ തെക്കേ …
ഇന്ത്യയുടെ എഴുപതാം പിറന്നാള്‍ ആഘോഷത്തിന് കലാകാരന്മാര്‍ക്ക് 1.5 മില്യണ്‍ പൗണ്ട് ധന സഹായം
ഇന്ത്യയുടെ എഴുപതാം പിറന്നാള്‍ ആഘോഷത്തിന് കലാകാരന്മാര്‍ക്ക് 1.5 മില്യണ്‍ പൗണ്ട് ധന സഹായം
2017 ല്‍ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യയെ സംബന്ധിച്ചുള്ള പഠനനങ്ങള്‍ക്കും അവതരണങ്ങള്‍ക്കും ആര്‍ട്‌സ് കൗണ്‍സില്‍ ഇംഗ്ലണ്ട് 1.5 മില്യണ്‍ പൗണ്ട് ധന സഹായം നല്‍കും. ഈ കാലയളവില്‍ ഇന്ത്യ സന്ദര്‍ശിക്കാനും ഇന്ത്യന്‍ കലാകാരന്മാരുമായി സഹകരിച്ച് കലാവതരണങ്ങള്‍ സംഘടിപ്പിക്കാനുമാണ് സഹായം നല്‍കുക. ക്യൂറേറ്റര്‍മാര്‍ക്കാണ് ഈ സൗകര്യം ഏറെയും പ്രയോജനപ്പെടാന്‍ സാധ്യത. കൗണ്‍സിലിന്റെ റി ഇമാജിന്‍ ഇന്ത്യ …