1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റിപ്പബ്ലിക് ഡേ ആഘോഷം: ഗൂഗിൽ സ്റ്റൈൽ
റിപ്പബ്ലിക് ഡേ ആഘോഷം: ഗൂഗിൽ സ്റ്റൈൽ
ഇന്ത്യയുടെ 66 മത് റിപ്പബ്ലിക് ആഘോഷത്തിൽ ഗൂഗിളും പങ്കുചേർന്നു. സ്ഥിരം ശൈലിയിൽ മനോഹരമായ ഡൂഡിൽ ഒരുക്കിയാണ് തിങ്കളാഴ്ച ഗൂഗിൾ ഇന്ത്യക്ക് ആശംസ നേർന്നത്. രാജ്പഥിലൂടെ നീങ്ങുന്ന പൂക്കൾ കൊണ്ടുള്ള ഒരു ടാബ്ലോയാണ് ഗൂഗിൾ ഡൂഡിൽ. ടാബ്ലോയിൽ രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റും അവക്കിടയിലുള്ള വഴിയും കാണാം. പരമ്പരാഗത ഇന്ത്യൻ വേഷം ധരിച്ച സ്ത്രീകളും പുരുഷന്മാരും ടാബ്ലോയിൽ …
സ്പെയിനിൽ പുരോഹിതർക്കെതിരെ ബാലപീഡനത്തിന് കേസ്
സ്പെയിനിൽ പുരോഹിതർക്കെതിരെ ബാലപീഡനത്തിന് കേസ്
തെക്കൻ സ്പെയിനിലെ ഗ്രാനഡയിലാണ് പത്തു റോമൻ കത്തോലിക് പുരോഹിതർക്കെതിരെ ബാല ലൈംഗിക പീഡനത്തിന് കേസെടുത്തത്. 2004 മുതൽ 2007 വരെയുള്ള കാലയളവിൽ നാലു കൗമാരക്കാരെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് കേസ്. സംഭവത്തിൽ രണ്ടു സഭാ ജീവനക്കാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മാർപ്പാപ്പ നവംബറിൽ ചൂഷണത്തിനിരയായ നാലു പേരിൽ ഒരാളെ മാർപ്പാപ്പ ഫോണിൽ വിളിച്ച് സംഭവത്തിന്റെ പേരിൽ മാപ്പു …
സേവാ മെഡലിനു തൊട്ടുപിന്നാലെ മരണം
സേവാ മെഡലിനു തൊട്ടുപിന്നാലെ മരണം
റിപ്പബ്ലിക് ദിനത്തിൽ രാജ്യം യുദ്ധ് സേവാ മെഡൽ നൽകി ആദരിച്ച കേണൽ പിറ്റേ ദിവസം കശ്മീരിൽ ഭീകരരുടെ വെടിയേറ്റു മരിച്ചു. 42 രാഷ്ട്രീയ റൈഫിൾസിലെ കമാൻഡിങ് ഓഫീസർ കേണൽ എം. എൻ. റായ് ആണ് മെഡൽ ഏറ്റുവാങ്ങി 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ടത്. കശ്മീരിലെ പുല്‍വാമ ജില്ലയിലെ മിന്ദോര ഗ്രാമത്തിലെ ത്രാല്‍ മേഖലയില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരും …
കോഴ വിവാദം ബ്ലാക്ക് മെയിൽ കച്ചവടം, രാജിയില്ല: മാണി
കോഴ വിവാദം ബ്ലാക്ക് മെയിൽ കച്ചവടം, രാജിയില്ല: മാണി
ബാർ കോഴക്കേസിന്റെ മറവിൽ തനിക്കെതിരെ നടക്കുന്നത് ബ്ലാക്ക്മെയിൽ കച്ചവടമാണെന്ന് ധനമന്ത്രി കെ. എം. മാണി. ബാർ സംഘടനാ നേതാവ് ബിജു രമേശ് അന്വേഷണ സംഘത്തിനു കൈമാറിയ ശബ്ദരേഖകൾ വ്യാജരേഖയാണെന്നും മാണി ആരോപിച്ചു. ഇത് ഗൂഡലോചനയണെന്നും അതുകൊണ്ടു തന്നെ രാജിവക്കാനില്ലെന്നും മാണി വ്യക്തമാക്കി. താനാണ് ധനമന്ത്രിയെങ്കിൽ ബജറ്റ് താൻ തന്നെ അവതരിപ്പിക്കും. കോഴ വിവാദത്തിൽ നിശബ്ദ്നായിരുന്ന മാണി …
ബാഗ്ദാദ് വിമാനത്താവളത്തിൽ യു. എ. ഇ. വിമാനത്തിനു നേരെ വെടി
ബാഗ്ദാദ് വിമാനത്താവളത്തിൽ യു. എ. ഇ. വിമാനത്തിനു നേരെ വെടി
ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുൻപ് യു. എ. ഇ. യുടെ യാത്രാ വിമാനത്തിന് വെടിയേറ്റു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. യു. എ. ഇ. യുടെ ബജറ്റ് എയർലൈനായ ഫ്ലൈ ദുബായ് വിമാനത്തിനു നേരെയായിരുന്നു ആക്രമണം. വെടിവപ്പിൽ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. എങ്കിലും ആളപായം ഉണ്ടായതായി വാർത്തകളില്ല. വിമാനത്താവളത്തിനു തെക്കുഭാഗത്ത് അൽ റാധ്വാനിയ മേഖലയിൽ വച്ചായിരുന്നു …
ഫേസ്ബുക്ക് നിശ്ചലമാക്കിയത് ലിസാർഡ് സ്ക്വാഡ്
ഫേസ്ബുക്ക് നിശ്ചലമാക്കിയത് ലിസാർഡ് സ്ക്വാഡ്
ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്‌വർക്കുകൾ ഇന്ന് നിശ്ചലമാക്കിയത് തങ്ങളാണെന്ന് അവകാശപ്പെട്ട് കുപ്രസിദ്ധ ഹാക്കിംഗ് സംഘമായ ലിസാർഡ് സ്ക്വാഡിന്റെ ട്വീറ്റ്. ഇന്ന് 12 മണിയോടെയാണ് ഫേസ്‌ബുക്ക് കിട്ടാതെയായത്. സോറി, സംത്തിംഗ് വെന്റ് റോങ് എന്ന സംന്ദേശമാണ് ഉപയോക്താക്കൾക്ക് ലഭിച്ചത്. ഒപ്പം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമും നിശ്ചലമായി. ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം സൈറ്റ് ലഭ്യമായി. ഫേസ്ബുക്കിനൊപ്പം ഹിപ്ചാറ്റ്, …
അമേരിക്കയിൽ മഞ്ഞു വീഴ്ച: 7000 വിമാനങ്ങൾ റദ്ദാക്കി
അമേരിക്കയിൽ മഞ്ഞു വീഴ്ച: 7000 വിമാനങ്ങൾ റദ്ദാക്കി
അമേരിക്കയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഞ്ഞു വീഴ്ച. ന്യൂയോർക്ക് ഉൾപ്പടെയുള്ള നഗരങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മോശം കാലാവസ്ഥ കാരണം 7000 ത്തോളം വിമാന സർവീസുകളാണ് റദ്ദാക്കിയത്. ലക്ഷക്കണക്കിന് ആളുകളാണ് വീടുകളിലും വിമാനത്താവളങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്. അതേസമയം വരും ദിവസങ്ങളിൽ മഞ്ഞു വീഴ്ച ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ജനങ്ങളോട് വീടുനുള്ളിൽ നിന്നും പുറത്തിറങ്ങരുതെന്നും റോഡുകൾ …
ഓടുന്ന തീവണ്ടിക്കു മുന്നിൽ സെൽഫി: മൂന്നു പേർ മരിച്ചു
ഓടുന്ന തീവണ്ടിക്കു മുന്നിൽ സെൽഫി: മൂന്നു പേർ മരിച്ചു
ഓടുന്ന തീവണ്ടിക്കു മുന്നിൽ നിന്ന് സെൽഫി ഏടുക്കാൻ ശ്രമിച്ച മൂന്നു യുവാക്കൾ അതേ തീവണ്ടി തട്ടി മരിച്ചു. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് അപകടം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് താജ്മഹൽ കാണാൻ പോകുകയായിരുന്നു യുവാക്കൾ. മൊറാദാബാദ് സ്വദേശി യാക്കൂബ്, ഫരീദാബാദ് സ്വദേശി ഇക്ബാല്‍, ന്യൂഡല്‍ഹിയില്‍ നിന്നുള്ള അഫ്‌സല്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. മരിച്ച എല്ലാവരും 20 – …
അമേരിക്കയുടെ തോളിൽ കയ്യിടരുതെന്ന് ചൈന
അമേരിക്കയുടെ തോളിൽ കയ്യിടരുതെന്ന് ചൈന
അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനവും ചർച്ചകളും മാധ്യമങ്ങളിൽ നിറയുന്നതിനിടെ ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കുക വഴി മേഖലയിൽ നുഴഞ്ഞു കയറാനുള്ള അമേരിക്കയുടെ തന്ത്രം തിരിച്ചറിയണമെന്ന് ചൈന ആവശ്യപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് രാഷ്ട്രപതിക്കയച്ച റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് അമേരിക്കൻ സൗഹൃദത്തെക്കുറിച്ച് മുന്നറിയിപ്പു നൽകിയത്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്നതായും …
ഇന്ന് സംസ്ഥാനത്ത് ബിജെപി ഹർത്താൽ
ഇന്ന് സംസ്ഥാനത്ത് ബിജെപി ഹർത്താൽ
ബാർ കോഴക്കേസിൽ സംസ്ഥാന ധനമന്ത്രി കെ. എം. മാണി രാജി വക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് ബിജെപി ഹർത്താൽ ആചരിക്കുന്നു. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. ഹർത്താൽ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും സ്വകാര്യ വാഹനങ്ങളും കെ. എസ്. ആർ. ടി. സി ബസുകളും സർവീസ് നടത്തുന്നില്ല. കടകൾ അടഞ്ഞു കിടക്കുകയാണ്. …