ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ബന്ദികളാക്കിയ രണ്ടു ജപ്പാൻകാരിലൊരാളെ കഴുത്തറത്തു കൊല്ലുന്ന വീഡിയോ പുറത്തായി. സൈനിക കരാർ ജോലിക്കാരനായ ഹാരുണ യുകാവയെ കൊല്ലുന്ന വീഡിയോ ദൃശ്യമാണ് പുറത്തുവന്നത്. ജപ്പാൻ സമയം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.50 ന് ഭീകരർ അനുവദിച്ച 72 മണിക്കൂർ സമയപരിധി കഴിഞ്ഞിരുന്നു. അതിനുശേഷം കൗണ്ട്ഡൗൺ തുടങ്ങിയതായി ഭീകരർ മുന്നറിയിപ്പ് നൽകിയിരുന്നു. ജോർദാൻ തലസ്ഥാനമായ അമ്മാനിലാണ് …
ജനുവരി 29, 30, 31 തിയതികളിലായി കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കെതിരെ ആക്രമണം നടത്താൻ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്തു. ജനുവരി 29 മുതൽ 31 വരെ മാവോയിസ്റ്റുകൾ രാജ്യാന്തര കലാപദിനമായി ആചരിക്കുമെന്നും ആഹ്വാനത്തിൽ പറയുന്നു. ഒരു മാവോയിസ്റ്റ് അനുകൂല ബ്ലോഗിലാണ് ആഹ്വാനം പ്രത്യക്ഷപ്പെട്ടത്. ടാറ്റ, ജിൻഡാൽ ,മിത്തൽ എന്നീ സ്ഥാപനങ്ങളെ ആഹ്വാനത്തിൽ പേരെടുത്ത് പരാമർശിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങൾക്ക് നേരെ …
കോട്ടയത്തെ പാലാ പോസ്റ്റ് ഓഫീസ് ജീവനക്കാർ തലയിൽ കൈവച്ചിരിക്കുകയാണ്. മൂന്നു ദിവസം കൊണ്ട് പതിനായിരം രൂപയുടെ മണി ഓർഡറുകളാണ് ഓഫീസിലെത്തിയത്. എന്നാൽ പോസ്റ്റ് ഓഫീസ് ജീവനക്കാരെ കുഴക്കുന്നത് മേൽവിലാസക്കാരൻ മണിഓർഡറുകൾ സ്വീകരിക്കാൻ വിസമ്മതിക്കുന്നതാണ്. സംസ്ഥാന ധനമന്ത്രിയായ കെ. എം. മാണിയെത്തേടിയാണ് മണി ഓർഡറുകൾ പ്രവഹിക്കുന്നത്. ബാർ കോഴയിൽ കുടുങ്ങിയ മാണിക്കെതിരെ പ്രതിഷേധിക്കാൻ ചിലർ ഫേസ്ബുക്കിൽ തുടങ്ങിവച്ച …
കിഴക്കൻ ഉക്രൈനിൽ നടന്നുവരുന്ന സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണാൻ യൂറോപ്യൻ യൂണിയൻ റഷ്യയോടും ഉക്രൈനോടും ആവശ്യപ്പെട്ടു.റഷ്യയോട് ചേർന്നു കിടക്കുന്ന ഉക്രൈനിന്റെ കിഴക്കൻ പ്രദേശങ്ങളിൽ സമീപകാലത്തായി വർധിച്ചുവരുന്ന ഏറ്റുമുട്ടലുകൾ സാധാരണക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയാണ്. ആക്രമണങ്ങൾക്ക് കാരണക്കാരായിട്ടുള്ളവർ ഒരു രാഷ്ട്രീയ പരിഹാരത്തിനുള്ള ഉത്തരവാദിത്തം കാണിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആഹ്വാനം ചെയ്തു. വൻകിട നശീകരണ ആയുധങ്ങൾ അടിയന്തിരമായി നീക്കം …
മുൻ കേന്ദ്ര മന്ത്രി ശശി തരൂരും പാകിസ്ഥാനി പത്രപ്രവർത്തക മെഹർ തരാറും തമ്മിലുള്ള ബന്ധത്തെപ്പറ്റി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന് അറിയാമായിരുന്നു എന്ന് പത്രപ്രവർത്തക നളിനി സിംഗ് പറഞ്ഞു. സുനന്ദയെ പിന്നീട് ഡൽഹിയിലെ ഒരു ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുനന്ദയുടെ മരണത്തെക്കുറച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയ …
തൂക്കിലേറ്റുന്നയാളിന്റെ കൈകാലുകൾ ബന്ധിക്കുന്നത് നിയമ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണെന്ന് ജയിൽ വകുപ്പ്. കുറ്റവാളികളെ തൂക്കിക്കൊല്ലുമ്പോൾ കൈകാലുകൾ കെട്ടുന്നത് മനുഷ്യത്വ രഹിതമാണെന്ന് എ. ജി. ബേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിശദീകരണം നൽകുമ്പോഴായിരുന്നു ജയിൽ വകുപ്പിന്റെ പരാമർശം. കൈകാലുകൾ കെട്ടുന്ന രീതി വകുപ്പ് സ്വീകരിച്ചത് മാതൃകാ ജയിൽ മാന്വലിൻ നിന്നാണ്. ഈ മാന്വലാകട്ടെ നിയമ കമ്മീഷന്റെ ശുപാർശ …
ബാർ കോഴവിവാദം കൊഴുക്കുമ്പോൾ ധനമന്ത്രി കെ. എം. മാണി സംസ്ഥാന ബജറ്റിന്റെ പണിപ്പുരയിൽ തിരക്കിലാണ്. വരുന്ന മാർച്ച് 13 ന് ബജറ്റ് നിയമ സഭയിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സമഗ്ര വളർച്ച ലക്ഷ്യമിടുന്നതും കാർഷിക മേഖലക്ക് ഊന്നൽ നൽകുന്നതുമായിരിക്കും ബജറ്റ്. സൂക്ഷമ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും. രാജ്യത്തെ വളർച്ചാ നിരക്ക് കഴിഞ്ഞ വർഷം …
ബാർ അസോസിയേഷൻ നേതാവ് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകൾ കേസിന്റെ താളം തെറ്റിക്കുന്നതായി സർക്കാർ. മന്ത്രി മാണീക്കെതിരെ ബിജു ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നത് അന്വേഷണം വൈകിപ്പിക്കുന്നു എന്ന് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. കേസിൽ സി.ബി. ഐ. അന്വേഷണം ആവശ്യപ്പെട്ട് ആർ. എസ്. പി. (ബോൾഷെവിക്) എ. വി. താമരാക്ഷൻ നൽകിയ ഹർജിയിൽമേൽ ഹൈക്കോടതി …
ഫ്ലിപ്കാർട്ട് അടക്കമുള്ള നാലു ഓൺലൈൻ വ്യപാര സ്ഥാപനങ്ങൾക്കെതിരെ സംസ്ഥാന നികുതി വകുപ്പ് വൻ പിഴ ചുമത്തി. കമ്പനികൾ കേരളത്തിൽ നടത്തുന്ന വ്യാപരങ്ങൾക്ക് നികുതി നൽകുന്നില്ല എന്നതുകൊണ്ടാണ് നടപടി. ഫ്ലിപ്കാർട്ടാണ് പിഴ അടക്കേണ്ടി വരുന്ന കമ്പനികളിൽ പ്രമുഖർ.കഴിഞ്ഞ രണ്ടു വർഷത്തെ കണക്കുകൾ അനുസരിച്ച് ഫ്ലിപ്കാർട്ട് 47.15 കോടി രൂപ അടക്കേണ്ടി വരും.മറ്റൊരു ഓൺലൈൻ വ്യാപാര സ്ഥാപനമായ ജബോങും …
കോഴിക്കോട് നടന്ന ചുംബന സമരത്തിൽ പങ്കെടുത്ത് സ്വന്തം ഭർത്താവിനെ ചുംബിച്ചതിന് കോളേജ് പ്രൊഫസറായ ദീദി ദാമോദരന് കാരണം കാണിക്കൽ നോട്ടീസ്. ദീദി ജോലി ചെയ്യുന്ന കോളേജിലെ അധികൃതരാണ് നോട്ടീസ് നൽകിയത്. കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ ജീവനക്കാരിയാണ് ദീദി. സദാചാര പോലീസിനെതിരെ പ്രതിഷേധിക്കാനാണ് കോഴിക്കോട് ചുംബന സമരം സംഘടിപ്പിച്ചത്. പരസ്യ ചുംബനത്തിൽ പങ്കെടുത്തതിലൂടെ കുട്ടികൾക്ക് ദീദി …