സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ ജോലി ചെയ്യുന്ന പ്രവാസികൾ സ്വദേശങ്ങളിലേക്ക് അയ്ക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തണമെന്ന നിർദേശത്തിൽ ഉറച്ചുനിൽക്കുന്നതായി ബഹ്‌റൈൻ പാർലമെന്‍റിലെ ധന, സാമ്പത്തികകാര്യ കമ്മിറ്റി വ്യക്തമാക്കി. പ്രവാസികൾക്ക് നികുതി ബാധകമാക്കണമെന്ന ധന, സാമ്പത്തികകാര്യ കമ്മിറ്റി നിർദേശം ബഹ്‌റൈൻ പാർലമെന്‍റ് നേരത്തെ തള്ളിയിരുന്നു. പ്രവാസികൾ അയ്ക്കുന്ന പണത്തിന് നികുതി ബാധകമാക്കാൻ ആവശ്യപ്പെടുന്ന കരടു നിയമം …
സ്വന്തം ലേഖകൻ: ഇന്ത്യ ഇന്ന് 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിൻ്റെ 75-ാം വാർഷികമാണ് ഈ ദിനം. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം ആർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി. രാവിലെ 10.30ന് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡിനു തുടക്കമായി. രാജ്യത്തിൻ്റെ സൈനിക ശക്തിയും സമ്പന്നമായ സാംസ്കാരിക പൈതൃകവും കർത്തവ്യ …
സ്വന്തം ലേഖകൻ: വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള ബന്ദിമോചനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ ഹമാസും ഇസ്രയേലും. നാല് ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ ബാഗ് എന്നിവരെയാകും മോചിപ്പിക്കുക. ഇസ്രയേലും ഇന്ന് 180 തടവുകാരെ മോചിപ്പിക്കും. ആദ്യ ഘട്ടത്തിൽ മൂന്ന് ബന്ദികളായിരുന്നവരെയാണ് ഹമാസ് ഇസ്രയേലിന് കൈമാറിയത്. ഡോറോൻ …
സ്വന്തം ലേഖകൻ: ജനപ്രിയ സിനിമകളിലൂടെ മലയാളിയ്ക്ക് പ്രിയങ്കരനായ സംവിധായകൻ ഷാഫി (56) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഈ മാസം 16 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, …
സ്വന്തം ലേഖകൻ: നടന്‍ സെയഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീട്ടില്‍ നിന്നും ഫോറന്‍സിക്ക് കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി ഷരീഫുല്‍ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോര്‍ട്ട്. ശാസ്ത്രീയ പരിശോധനകളില്‍ ഈ വിരലടയാളങ്ങളില്‍ ഒന്ന് പോലും ഷരീഫുള്‍ ഇസ്ലാമിന്റേതുമായി യോജിക്കുന്നില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള ഫിംഗര്‍പ്രിന്റെ ബ്യൂറോയിലാണ് …
സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങൾക്ക് നൽകുന്ന വികസന സഹായങ്ങൾ 90 ദിവസത്തേക്ക് മരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയതും നിലവിലുള്ളതുമായ കരാറുകൾക്ക് പുതിയ ഉത്തരവ് ബാധകമാകുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ മെമ്മോയിൽ വ്യക്തമാക്കുന്നതായി അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. ഇസ്രായേലിനും ഈജിപ്തിനുമുള്ള സൈനിക ധനസഹായം പുതിയ ഉത്തരവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഎസ് പ്രസിഡന്റായി …
സ്വന്തം ലേഖകൻ: തുർച്ചയായ രണ്ടാം വർഷവും വിദേശ വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് പെർമിറ്റുകൾ കുറച്ച് കാനഡ. രാജ്യത്ത് റിയൽ എസ്റ്റേറ്റ്, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ വിലക്കയറ്റം പരിഗണിച്ചാണ് കാനഡയുടെ സുപ്രധാന തീരുമാനം. 2025ൽ ആകെ 4,37,000 പെർമിറ്റുകൾ മാത്രമാണ് കാനഡ അനുവദിക്കാനായി പോകുന്നത്. 2024നെ അപേക്ഷിച്ച് നോക്കുമ്പോൾ പത്ത് ശതമാനത്തോളം കുറവ് …
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരെ യു. എസ്സില്‍നിന്ന് ഒഴിപ്പിച്ചുതുടങ്ങിയതായി വൈറ്റ് ഹൗസ്. രാജ്യത്ത് അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുള്ള വാഗ്ദാനം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാലിക്കുകയാണന്നും വൈറ്റ് ഹൗസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വന്‍തോതിലാണ് നാടുകടത്തല്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്‍റെ അറിയിപ്പ്. “അദ്ദേഹം വാഗ്ദാനം ചെയ്തകാര്യം നടപ്പിലാക്കുന്നതിലൂടെ ശക്തമായൊരു സന്ദേശമാണ് പ്രസിഡന്റ് ട്രംപ് …
സ്വന്തം ലേഖകൻ: മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ ഹുസൈന്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നല്‍കി യു.എസ് സുപ്രീംകോടതി. കീഴ്‌ക്കോടതി ഉത്തരവിനെതിരേ തഹാവുര്‍ റാണ നല്‍കിയ അപ്പീല്‍ തള്ളിയാണ് നിര്‍ണായക ഉത്തരവ്. കീഴ്ക്കോടതികളിലെ കേസുകളില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ യുഎസ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഇത് …
സ്വന്തം ലേഖകൻ: യു.എസില്‍ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പൗരത്വ രേഖകള്‍ നല്‍കിയാല്‍ തിരിച്ചെത്തിക്കാനുള്ള നടപടികളിലേക്ക് നീങ്ങും, ഇന്ത്യ അനധികൃത കുടിയേറ്റത്തിന് എതിരാണ്, അനധികൃതകുടിയേറ്റം സംഘടിത കുറ്റകൃത്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ‘ഇന്ത്യന്‍ പൗരന്മാര്‍ അമേരിക്കയിലോ മറ്റെവിടെയെങ്കിലോ ശരിയായ രേഖകളില്ലാതെ …