മലയാളത്തിന്‍റെ തണലും തണുപ്പും കൈവിടാതെ നേരിന്‍റെ നേര്‍ക്കാഴ്ചയുമായി ലോകമലയാളികള്‍ക്കിടയില്‍ ഒരു പുത്തന്‍ മാധ്യമ സംസ്ക്കാരത്തിന് തുടക്കമിട്ട NRI മലയാളി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് പുതിയ മാനങ്ങള്‍ സൃഷ്ട്ടിച്ച മലയാളി വിഷനുമായി കൈകോര്‍ക്കുന്നു. സമൂഹത്തിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് വിശ്വസിക്കുന്ന സാധാരണക്കാരുടെ ആശയങ്ങളുടെ ആത്മാവിഷ്ക്കാരയ ഈ വെബ്സൈറ്റ് കൂട്ടായ്മ ഇന്നുമുതല്‍ പുതു വസന്തമായി …
ഐശ്വര്യത്തിന്റെയും നന്‍മയുടെയും പൂവിളികളുയര്‍ത്തി വീണ്ടും ഒരു ഓണം കൂടി വന്നെത്തിയിരിക്കുന്നു. സമതയുടെ ഗൃഹാതുരസ്മരണകളയവിറക്കി ഓണനിനവുകളിലൂടെ നമുക്കും സഞ്ചരിക്കാം....
മലയാളി വിഷനും NRI മലയാളിയും ഇന്നുമുതല്‍ ഒരുമിച്ച് ഒരു വെബ് സൈറ്റായി പ്രവര്‍ത്തനം ആരംഭിച്ചു.ലോകമെങ്ങുമുള്ള പ്രവാസി മലയാളികള്‍ ഈ സംരംഭത്തെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.പുതിയ ഡിസൈനില്‍ കൂടുതല്‍ വിഭവങ്ങളോടെയാണ് NRI മലയാളി വായനക്കാര്‍ക്ക് മുന്‍പില്‍ എത്തിയിരിക്കുന്നത്.തുടക്കത്തില്‍ യു കെയിലെയും യൂറോപ്പിന്‍റെ ഇതരഭാഗങ്ങളിലെയും വായനക്കാര്‍ക്ക് പ്രത്യേകം വെബ് പേജാണ് ലഭ്യമാകുക.താമസിയാതെ ഇതേ സംവിധാനം അമേരിക്കയിലെയും കാനഡയിലെയും ആസ്ട്രേലിയയിലെയും …
ഓണം. ഒരുപാട് നന്മകളുടെ ഓര്‍മയാണ് ഓണം. ഏതു സംസ്കാരത്തിനും നന്മയുടെ പച്ചപ്പുള്ള കഥകളുണ്ടാകും. അത്തരമൊരു കഥയുടെ ഉത്സവമാണ് ഓണം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തോറ്റവന്റെ ഓര്‍മയാണീ ആഘോഷം.
ലണ്ടന്‍ : പുറത്തുവന്നതിനേക്കാള്‍ ഭീകരമാണ് പുറത്തുവരാനിരിക്കുന്നത് എന്ന് ഹാരിയുടെ നഗ്ന ചിത്രങ്ങള്‍ പുറത്തുവിട്ട സെലിബ്രിറ്റി ബ്ലോഗര്‍. ഹാരി രാജകുമാരന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവരാനുണ്ടന്ന് അജ്ഞാതനായ ഒരു സോഴ്‌സിനെ ഉദ്ദരിച്ച് ചിത്രങ്ങള്‍ പുറത്തുവിട്ട സെലിബ്രിറ്റി ബ്ലോഗര്‍ പറയുന്നു. പുറത്തുവന്നതിനേക്കാള്‍ ഭീകരമായ ചിത്രങ്ങളാണ് പുറത്തുവരാനിരിക്കുന്നത് എന്നാണ് ബ്ലോഗറുടെ വാദം. നഗ്നനായി യുവതികള്‍ക്കൊപ്പം സ്ട്രിപ്പ് ബില്യാര്‍ഡ്‌സ് കളിച്ചുകൊണ്ടിരിക്കുന്ന ഹാരിയുടെ ചിത്രങ്ങള്‍ …
കേരളത്തിന് അകത്തും പുറത്തുമായി പതിനഞ്ചോളം പുരുഷന്‍മാരെ വിവാഹം കഴിച്ചശേഷം അവരുടെ പണവുമായി മുങ്ങിയ ഷഹനാസ് എന്ന യുവതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. വിവാഹത്തട്ടിപ്പ് പുറത്തറിഞ്ഞതോടെ നിരവധി പേര്‍ പരാതികളുമായി പോലീസിനെ സമീപിച്ച സാഹചര്യത്തില്‍ ബ്രിട്ടനിലേത് അടക്കമുളള വിദേശമാധ്യമങ്ങളില്‍ ഷഹനാസി(33)ന്റെ കഥ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നിന്നുളള ഷഹനാസ് കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയ്ക്കാണ് പതിനഞ്ചോളം യുവാക്കളെ വശീകരിച്ച് …
ഇന്ത്യയിലെ മികച്ച ശമ്പളവും ജോലി സാഹചര്യങ്ങളും മൂലം വിദേശത്തു പോകുന്ന മലയാളികളുടെ എണ്ണം കുറയുന്നു.തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിന്റെ (സിഡിഎസ്) ‘കേരള മൈഗ്രേഷന്‍ സര്‍വേ – 2011 പ്രകാരം വിദേശ മലയാളികളുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി.ഏറ്റവുമധികം ഇടിവു രേഖപ്പെടുത്തിയ ജില്ല പത്തനംതിട്ടയാണ്.1998ല്‍ ജില്ലയില്‍നിന്നുള്ള പ്രവാസികള്‍ 98,000. 2003ല്‍ അത് 1.34 ലക്ഷമായി വര്‍ധിച്ചു. 2008ല്‍ …
ലണ്ടന്‍ : നോര്‍വീജിയന്‍ കൂട്ടക്കൊലയാളി ആന്‍ഡേഴ്‌സ് ബ്രവിക്കിന് 21 വര്‍ഷം തടവ്. കൂടുതല്‍ ആള്‍ക്കാരെ കൊല്ലതിരുന്നതിന് കൊലയാളിയായ ആന്‍ഡേഴ്‌സ് ബ്രവിക് രാജ്യത്തെ ദേശീയവാദികളോട് മാപ്പ് ചോദിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന കൂട്ടക്കൊലയില്‍ എഴുപത്തിയേഴ് പേരെ കൊന്നതിന് ഓസ്ലോയിലെ അഞ്ചംഗ ജഡ്ജ് പാനല്‍ ബ്രവികിന് 21 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. വിധിയോട് പ്രതികരിക്കവേയാണ് ബ്രവിക് കൂടുതല്‍ …
കേരളസമൂഹത്തെ ഇളക്കി മറിച്ചതാണ് കോതമംഗലത്ത് നടന്ന നേഴ്‌സുമാരുടെ സമരം. ജീവന്‍ സമരായുധമാക്കിയ മൂന്ന് പെണ്‍കുട്ടികള്‍. ആരായിരുന്നു ആ മൂന്ന് പെണ്‍കുട്ടികള്‍? എന്തായിരുന്നു അവരുടെ ജീവിതം..?
ലണ്ടന്‍ : ഒരു മില്യണ്‍ ജാക്‌പോട്ട് അടിച്ച വൃദ്ധ ദമ്പതികളോട് ലോട്ടറി അടിച്ചിട്ടില്ലെന്ന് കളളം പറഞ്ഞ തുക തട്ടിയെടുക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍ സ്വദേശിക്ക് മുപ്പത് മാസം ജയില്‍ ശിഷ. ഫാരക് നിസ്സാര്‍(30) എന്ന പാക് സ്വദേശിയാണ് വൃദ്ധ ദമ്പതികളില്‍ നിന്ന് ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തത്. തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ടിക്കറ്റിന്റെ യഥാര്‍ത്ഥ ഉടമകളായ മൗറീന്‍ ഹോള്‍ട്ട് …