സ്വന്തം ലേഖകൻ: ദോഹ മെട്രോലിങ്ക് സർവീസിൽ ഇന്നുമുതൽ ചെറിയ മാറ്റം വരുത്തിയതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു. ഇതനുസരിച്ച് എം 143 ബസ് നിലവിലുള്ള കോർണിഷ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിനു പകരം ഇനിമുതൽ ഹമദ് ഹോസ്പിറ്റൽ സ്റ്റേഷൻ ഷെൽട്ടർ 3 ൽ നിന്നണ് സർവീസ് ആരംഭിക്കകയെന്ന് അധികൃതർ അറിയിച്ചു. 2024 ഡിസംബർ 18 മുതലാണ് ഈ …
സ്വന്തം ലേഖകൻ: കുവൈത്തിൽ പൊണ്ണത്തടി ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായി തുടരവെ, ജനങ്ങളിൽ പുതിയ ആരോഗ്യ ശീലങ്ങൾ വളർത്താൻ പദ്ധതിയുമായി അധികൃതർ. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് ആരോഗ്യ മന്ത്രാലയവും കായിക ജനറൽ അതോറിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അബ്ദുൽറഹ്മാൻ അൽ മുതൈരി, ജനറൽ അതോറിറ്റി ഫോർ സ്പോർട്സ് ഡയറക്ടർ ജനറൽ ബഷാർ …
സ്വന്തം ലേഖകൻ: അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചും നികുതി ചുമത്തുകയാണ് തന്റെ പദ്ധതിയെന്ന് വ്യക്തമാക്കി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മറ്റു രാജ്യങ്ങൾ യു.എസ് ഉത്പന്നങ്ങൾക്ക് അധിക നികുതി ചുമത്തിയാൽ അതേ രീതിയിൽ തിരിച്ചടിക്കുമെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. ‘മറ്റുരാജ്യങ്ങൾ ഞങ്ങൾക്ക് നികുതി ചുമത്തിയാൽ അതേ …
സ്വന്തം ലേഖകൻ: കാന്‍സറിന് പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചതായും അത് സൗജന്യമായി വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ച് റഷ്യ. റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രേ കാപ്രിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. സ്വന്തമായി വികസിപ്പിച്ച കാന്‍സര്‍ പ്രതിരോധ എം.ആര്‍.എന്‍.എ. വാക്‌സിന്റെ വിതരണം അടുത്തകൊല്ലം ആദ്യമാണ് ആരംഭിക്കുക. അതേസമയം, ഏത് കാന്‍സറിനുള്ള വാക്‌സിനാണ് …
സ്വന്തം ലേഖകൻ: മെച്ചപ്പെട്ട തൊഴിലും ശമ്പളവും തേടി ഇന്ത്യയിൽനിന്ന് യു.കെ അടക്കമുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് യുവാക്കളുടെ ഒഴുക്കു തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായി. എന്നാൽ, വിദേശത്ത് എത്തുന്നവർക്കെല്ലാം ആഗ്രഹിക്കുന്ന ജീവിതം സാധ്യമാകാതെവരുന്ന അനുഭവങ്ങളും നാം കേൾക്കാറുണ്ട്. യു.കെയിൽ ലഭിക്കുന്ന ശമ്പളം ഇന്ത്യയിലെ സർക്കാർ മേഖലയിൽ ലഭിക്കുന്നതിനേക്കാൾ കുറവാണെന്ന് ചൂണ്ടിക്കാട്ടുകയാണ് യു.കെയിലെ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കുന്ന ആനന്ദ് …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദര്‍ശിക്കുന്നു. ഈ മാസം 21, 22 തീയതികളിൽ മോദി കുവൈത്തിലെത്തും. 1981ല്‍ ഇന്ദിരാ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് കുവൈത്ത് സന്ദര്‍ശിക്കുന്നത്. ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ, എൽ.പി.ജി എന്നിവയുടെ പ്രധാന വിതരണക്കാരും പത്ത് ലക്ഷത്തിലേറെ ഇന്ത്യൻ പ്രവാസി സമൂഹം വസിക്കുന്ന ഇടവുമാണ് …
സ്വന്തം ലേഖകൻ: അമേരിക്കയിലെ വിസ്‌കോൺസിനിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ വിദ്യാര്‍ഥികളും അധ്യാപകനുമടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം. അധ്യാപകരും വിദ്യാര്‍ഥികളുമായ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതില്‍ രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസ്‌കോൺസിന്‍ തലസ്ഥാനമായ മാഡിസണിലെ അബണ്ടന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. ഏതാണ്ട് …
സ്വന്തം ലേഖകൻ: ടയറിന്റെ ഭാഗങ്ങൾ റൺവേയിൽ കണ്ടതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. കൊച്ചി-ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് മുൻകരുതലിന്റെ ഭാഗമായി എമർജൻസി ലാൻഡിങ് നടത്തിയത്. ടയറുകളുടെ ഔട്ടർ ലെയറിന്റെ ഭാഗം റൺവേയിൽ കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ അടിയന്തര ലാൻഡിങിന് നിർദേശം നൽകുകയായിരുന്നു. രാവിലെ 10.45-ന് പുറപ്പെട്ട വിമാനം ഉടൻ തിരിച്ചുവിളിക്കുകയായിരുന്നു. എമർജെൻസി …
സ്വന്തം ലേഖകൻ: ജോര്‍ജിയയില്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് 12 ഇന്ത്യക്കാര്‍ മരിച്ചു. തലസ്ഥാന നഗരമായ തബ്‌ലിസിയിലെ ഗുദൗരി ഇന്ത്യന്‍ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചത്. തബ്‌ലിസിലെ ഇന്ത്യന്‍ എംബസി അപകടവിവരം ശരിവെച്ചു. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌കൈ റിസോര്‍ട്ടിലെ ഇന്ത്യന്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം …
സ്വന്തം ലേഖകൻ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ കുറാഞ്ചേരി സ്വദേശികളുടെ മോചനശ്രമം ഊർജിതം. ജെയിനിൻ്റെയും, ബിനിലിൻ്റെയും പാസ്പോർട്ട് രേഖകൾ മോസ്കോയിലേക്ക് കൈമാറിയതായി റഷ്യൻ എംബസി ഓർത്തഡോക്സ് സഭാധ്യക്ഷനെ അറിയിച്ചു. തുടർ വിവരങ്ങൾ ഉടൻ അറിയിക്കാമെന്ന് ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയ്ക്ക് റഷ്യൻ എംബസി നൽകിയ സന്ദേശത്തിൽ പറയുന്നു. റഷ്യയിൽ കൂലി പട്ടാളത്തിൽ കുടുങ്ങിയ തൃശ്ശൂർ …