സ്വന്തം ലേഖകൻ: സൊമാലിയന്‍ തീരത്ത് നിന്ന് ലൈബീരിയന്‍ പതാകയുള്ള കപ്പല്‍ തട്ടിക്കൊണ്ടുപോയി. കപ്പലിലെ ജീവനക്കാരില്‍ 15 പേര്‍ ഇന്ത്യക്കാരാണ്. ഐഎന്‍എസ് ചെന്നൈ ചരക്കുകപ്പലിന് സമീപത്തേക്ക് നീങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും ഇന്ത്യന്‍ നാവികസേന അറിയിച്ചു. കപ്പല്‍ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ കടല്‍ക്കൊള്ളക്കാരാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഈ സംഘത്തില്‍ ആരെല്ലാമുണ്ടെന്നത് സംബന്ധിച്ച് …
സ്വന്തം ലേഖകൻ: പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി. സർക്കാർ ഈ നിർദേശത്തെ എതിർത്തിരുന്നെങ്കിലും പാർലമെന്റ് അംഗീകാരം നൽകുകയായിരുന്നു. നിർദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം, ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരിഗണനക്ക് വിട്ടു. ഒരു പ്രവാസി വ്യക്തി ഓരോ തവണയും അയക്കുന്ന തുകക്ക് രണ്ടു ശതമാനം ലെവി …
സ്വന്തം ലേഖകൻ: രാജ്യത്ത് സ്വകാര്യ ഫാർമസിക്ക് ലെെസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി ചൊവ്വാഴ്ച ഇതു സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. സ്വകാര്യ ഫാർമസികളുടെ മേൽനോട്ടം വഹിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം എത്തിയിരിക്കുന്നത്. സ്വകാര്യ ഫാർമസികളുടെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തി കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചു. തൊഴിൽ നിയന്ത്രണങ്ങൾ, തൊഴിൽ …
സ്വന്തം ലേഖകൻ: ജെസ്‌നയുടെ തിരോധാനം സംബന്ധിച്ചുള്ള കൈം ബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തൽ തള്ളി സിബിഐ. ജസ്‌നയെപറ്റി സൂചനയൊന്നും ഇല്ലെന്ന് റിപ്പോര്‍ട്ട്. ജസ്ന ജീവിച്ചിരിക്കുന്നതിന് ക്രൈം ബ്രാഞ്ചിന് തെളിവില്ല സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോൺ വിശദാംശങ്ങൾ നിന്നുള്ള അനുമാനമാണ്. തെളിവ് കണ്ടെത്തിയില്ലെന്ന് കെ ജി സൈമൺ മൊഴി നൽകിയിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി. ശുഭാന്ത്യം ഉണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയായിരുന്നെന്ന് തച്ചങ്കരിയും …
സ്വന്തം ലേഖകൻ: ഇരു രാജ്യങ്ങളിലേയും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിര്‍ണായക ചുവടുവെപ്പുമായി ചൈനയും തായ്‌ലന്‍ഡും. വീസ ചട്ടങ്ങളില്‍ പരസ്പരം ഇളവ് വരുത്തിയാണ് ചൈനയും തായ്‌ലന്‍ഡും ടൂറിസം മേഖലയില്‍ പുതിയ സഹകരണം പ്രഖ്യാപിച്ചത്. ഇനി മുതല്‍ ചൈനയില്‍ പ്രവേശിക്കുന്നതിന് തായ്‌ലന്‍ഡുകാര്‍ക്കോ തായ്‌ലന്‍ഡില്‍ പ്രവേശിക്കുന്നതിന് ചൈനക്കാര്‍ക്കോ വീസ ആവശ്യമില്ല. ഇരു രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കുന്ന തീരുമാനമാണ് ഇതെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി …
സ്വന്തം ലേഖകൻ: കൗമാരകലയുടെ വസന്തോത്സവത്തിന് കൊല്ലത്ത് കൊടിയേറി. ഇനിയുള്ള അഞ്ച് ദിനം കൊല്ലത്തിന്റെ ഹൃദയഭൂമിയിൽ തുടിതാളങ്ങൾ നിറയും. കലയുടെ കലവറ തുറക്കുന്നതും കാത്തിരിക്കുകയാണ് ആസ്വാദകവൃന്ദവും. 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ആശ്രാമം മൈതാനിയിലെ പ്രധാന വേദിയിൽ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. രാവിലെ ഒമ്പതിന് …
സ്വന്തം ലേഖകൻ: ഡെലിവറി ജീവനക്കാരുടെ നിയമലംഘനങ്ങളില്‍ നടപടി ശക്തമാക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ജനുവരി 15 മുതല്‍ നിയമലംഘനങ്ങള്‍ നടത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡെലിവറി ജീവനക്കാര്‍ റോഡിലെ വേഗത കുറഞ്ഞ വലതുപാത ഉപയോഗിക്കണമെന്നാണ് നിയമം. മോട്ടോര്‍ബൈക്ക് അപകടങ്ങള്‍ കൂടിയതിന് പിന്നാലെയാണ് അധികൃതര്‍ ഡെലിവറി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചത്. …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വാഹന സംബന്ധമായ സേവനങ്ങൾ ഇനി കൂടുതൽ എളുപ്പമാകും. പൗരന്മാർക്കും വിദേശി താമസക്കാർക്കും ഗതാഗത വകുപ്പ് ഓഫീസ് സന്ദർശിക്കാതെ തന്നെ മൊബൈൽ ആപ്പിലൂടെ വാഹന ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാകും. ഗതാഗത സേവനങ്ങള്‍ ഡിജിറ്റലൈസേഷന്‍ ചെയ്യുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ഡ്രൈവിംഗ് ലൈസന്‍സും, വാഹന രേഖകൾ പുതുക്കലും, ഉടമസ്ഥാവകാശ കൈമാറ്റവും ഇന്ന് മുതല്‍ ഇലക്ട്രോണിക് …
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രവാസി അധ്യാപകരെ നിയമിക്കുന്നതിനുള്ള നിയമ നിര്‍ദേശങ്ങള്‍ സിവിൽ സർവീസ് കമീഷൻ പുറത്തിറക്കി. സര്‍ക്കാര്‍ സ്കൂളുകളില്‍ വിദേശ അധ്യാപകരെ നിയമിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് അധികൃതര്‍ പുറത്തുവിട്ടത്. യോഗ്യരായ സ്വദേശികളുടെ കുറവ് അനുഭവപ്പെടുന്ന വിഷയങ്ങളില്‍ വിദേശ അധ്യാപകരെ നിലനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. സിവിൽ സർവിസ് കമീഷൻ പുറപ്പെടുവിച്ച റെഗുലേഷൻ അനുസരിച്ച് പ്രവാസി …
സ്വന്തം ലേഖകൻ: ബിജെപിയുടെ കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരില്‍ റോഡ് ഷോ നടത്തുന്നു.റോഡ് ഷോയ്ക്ക് ശേഷം തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരില്‍ നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു. കേരളത്തിലെ സുപ്രധാന വ്യക്തിത്വങ്ങളേയും കേരളത്തിലെ സ്ത്രീത്വത്തിന്റെ ശക്തിയും സൂചിപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തിലൂടെ തൃശൂരിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രി …