സ്വന്തം ലേഖകൻ: ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ചരിത്ര നിമിഷത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്യുന്നതിനു എത്തിയ പ്രധാനമന്ത്രി, ഇതിനുശേഷം നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു. വികസനം, പൈതൃകം എന്നിവയുടെ ശക്തി ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനുവരി …
സ്വന്തം ലേഖകൻ: ബഹ്റൈനിലെ യുവാക്കൾക്കിടയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ് ഡെലിവറി തൊഴിൽ മേഖല.കോവിഡ് കാലത്ത് സജീവമായ ഈ മേഖല യുവാക്കൾക്കിടയിൽ ഒരു പരിധി വരെ തൊഴിലില്ലായ്മ ഇല്ലാതാക്കുന്നുണ്ട്. നിർമാണ മേഖലയിൽ ഉണ്ടായിരുന്ന വലിയൊരു വിഭാഗം യുവാക്കളും ഇപ്പോൾ ഡെലിവറി തൊഴിൽ മേഖലയിലേക്ക് ചേക്കേറിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ ടൂ വീലർ ലൈസൻസിന് വേണ്ടി നിരവധി പേരാണ് ദിവസേന ഗതാഗത …
സ്വന്തം ലേഖകൻ: കുവൈത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ ഇന്ത്യക്കാർ ഒന്നാമത്. 2022ൽ ആത്മഹത്യ ചെയ്ത 136 പേരിൽ 33.9% ഇന്ത്യക്കാരായിരുന്നു. 20 ശതമാനവുമായി സ്വദേശികളാണ് രണ്ടാം സ്ഥാനത്ത്. ഗാർഹിക ജോലിക്കാരാണ് ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതലും (32%). ആത്മഹത്യ ചെയ്തവരിൽ 61.7% പുരുഷന്മാരാണ്. 38.3% വനിതകളും. സ്വയം ജീവനെടുത്തവരിൽ 50.6% പേർ വിവാഹിതരും 39.9% പേർ അവിവാഹിതരുമാണ്. …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവരുടെ യഥാര്‍ത്ഥ സ്പോണ്‍സര്‍മാരുടെ ഉടമസ്ഥതയിലല്ലാത്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ കുവൈത്തില്‍ അനുമതി. യഥാര്‍ത്ഥ തൊഴിലുടമയുടെ അംഗീകാരത്തിന് വിധേയമായി മറ്റു തൊഴിലുടമകള്‍ക്ക് കീഴില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാനാണ് അനുവാദം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ് ഇതു സംബന്ധിച്ച് ഉത്തരവ് …
സ്വന്തം ലേഖകൻ: യുകെയിൽ കനത്ത നാശനഷ്ടം വിതച്ച ജെറിറ്റ് കൊടുങ്കാറ്റില്‍ അപകടത്തില്‍പ്പെടാതെ കഷ്ടിച്ച് രക്ഷപ്പെട്ട് അമേരിക്കന്‍ വിമാനം. കനത്ത കാറ്റില്‍ അപകടരമാംവിധം ബോയിങ് 777 വിമാനം ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിന്റെ വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിമാനത്തിന്റെ അത്ഭുത രക്ഷപ്പെടല്‍ ചര്‍ച്ചയായത്. ശക്തമായ കാറ്റില്‍ വിമാനം ആടിയുലയുന്നതും ഒരുവിധം …
സ്വന്തം ലേഖകൻ: രണ്ടാം പിണറായി സർക്കാരിലെ പുതിയ മന്ത്രിമാരായി കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വെള്ളിയാഴ്ച വെെകീട്ട് നാല് മണിക്ക് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇരുവര്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. ക്ഷണിതാക്കൾക്കുമാത്രമേ ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ.സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ചായസത്കാരമുണ്ടാകും. …
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിൽ 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈത്ത്. ഇക്കാര്യത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും നിർമാണം, നടത്തിപ്പ് എന്നിവ സംബന്ധിച്ച പഠനങ്ങൾ പൂർത്തിയാക്കിയതായും റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട് പബ്ലിക് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ഖാലിദ് ദാവി വ്യക്തമാക്കി. പദ്ധതി നടപടികൾ ഉടൻ ആരംഭിക്കും. 10 രാജ്യാന്തര കമ്പനികൾ …
സ്വന്തം ലേഖകൻ: വാഹന രേഖകൾ പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം എന്നീ സേവനങ്ങൾ ജനുവരി മുതൽ ഡിജിറ്റലാകും. ജനുവരി രണ്ടു മുതൽ വാഹന പുതുക്കൽ സേവനവും, ഫെബ്രുവരി ഒന്നു മുതൽ വാഹന കൈമാറ്റ സേവനവും ഡിജിറ്റലാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ‘സഹൽ’ ആപ്ലിക്കേഷൻ വഴിയാണ് സേവനങ്ങൾ നടപ്പിലാക്കുക. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാലിന്റെ നിർദേശ പ്രകാരമാണ് …
സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തിന് പുതുവത്സര സമ്മാനമെന്നോണം അബുദാബിയുടെ ഔദ്യാഗിക എയർലൈനായ എത്തിഹാദ് കോഴിക്കോട്ട് മടങ്ങിയെത്തുന്നു. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ജനുവരി ഒന്നുമുതൽ കോഴിക്കോട്-അബുദാബി എത്തിഹാദ് സർവീസ് പുനരാരംഭിക്കുന്നത്. 20,000 രൂപമുതലാണ് ടിക്കറ്റ് നിരക്ക്. കോവിഡ് വിലക്കുകളും കോഴിക്കോട്ട് വലിയ വിമാനങ്ങൾക്കുവന്ന നിയന്ത്രണവുമാണ് എത്തിഹാദ് സർവീസുകളെ ബാധിച്ചത്. കോഴിക്കോട്-അബുദാബി മേഖലയിൽ ദിവസവും നാലു സർവീസുകളുണ്ടായിരുന്ന എത്തിഹാദ് നിയന്ത്രണങ്ങളെത്തുടർന്ന് …
സ്വന്തം ലേഖകൻ: കനത്ത ശൈത്യവും മൂടല്‍മഞ്ഞും തുടരുന്ന ഡല്‍ഹിയില്‍ താപനില ആറ് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ കടുത്ത മൂടല്‍മഞ്ഞ് ഡിസംബര്‍ 31 വരെ തുടരുമെന്നാണ് കാലവസ്ഥാവകുപ്പ് വ്യക്തമാക്കുന്നത്. മൂടല്‍മഞ്ഞ് കാഴ്ചമറയ്ക്കുന്ന സാഹചര്യമായതിനാല്‍ 134 വിമാനങ്ങളും 22 ട്രെയിനുകളുമാണ് ഡല്‍ഹിയില്‍ വൈകിയത്. വരുംദിവസങ്ങളിൽ മൂടൽമഞ്ഞ് തീവ്രമാകുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. വ്യാഴാഴ്ച …